1963 – മൺമറഞ്ഞ ഭാഷാ കവികൾ (ഒന്നാം ഭാഗം) – ചെന്നിത്തല കൃഷ്ണയ്യർ.

1963ൽ പ്രസിദ്ധീകരിച്ച ചെന്നിത്തല കൃഷ്ണയ്യർ രചിച്ച മൺമറഞ്ഞ ഭാഷാകവികൾ (ഒന്നാം ഭാഗം) എന്ന ജീവചരിത്രകൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മൺമറഞ്ഞുപോയ പന്ത്രണ്ട് ഭാഷാകവികളുടെ ജീവിതവും, കൃതികളുമാണ് ചെന്നിത്തല കൃഷ്ണയ്യർ ഈ കൃതിയിലൂടെ പരിചയപ്പെടുത്തുന്നത്. ഭാഷക്ക് വിലയേറിയ സംഭാവനകൾ നൽകിയ ഭാഷാസ്നേഹികളായ ഈ കവികളെ കുറിച്ച് പല പുതിയ അറിവുകളും ഗ്രന്ഥകർത്താവ് പ്രദാനം ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1963 - മൺ മറഞ്ഞ ഭാഷാ കവികൾ (ഒന്നാം ഭാഗം) - ചെന്നിത്തല കൃഷ്ണയ്യർ.
1963 – മൺ മറഞ്ഞ ഭാഷാ കവികൾ (ഒന്നാം ഭാഗം) – ചെന്നിത്തല കൃഷ്ണയ്യർ.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മൺമറഞ്ഞ ഭാഷാ കവികൾ (ഒന്നാം ഭാഗം) 
  • രചന: ചെന്നിത്തല കൃഷ്ണയ്യർ
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 216
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – വിദ്യാലയാസ്വാസ്ഥ്യങ്ങൾ – സി. കെ. മൂസ്സത്

1969 ൽ പുറത്തിറങ്ങിയ കേരള ജേണൽ ഓഫ് എഡ്യുക്കേഷൻ ആനുകാലികത്തിൽ (പുസ്തകം 01 ലക്കം 02) സി. കെ. മൂസ്സത് എഴുതിയ വിദ്യാലയാസ്വാസ്ഥ്യങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ കലാലയാന്തരീക്ഷത്തെ കലുഷിതമാക്കുന്നതിനു പ്രേരകമായ ചില സാഹചര്യങ്ങളെ സ്വാനുഭവത്തിൻ്റെ വെളിച്ചത്തിൽ ലേഖകൻ വിശകലനം ചെയ്യുന്നു. ബോധന മാധ്യമം, കലാലയത്തിലെ കക്ഷിരാഷ്ട്രീയം, മതവിശ്വാസങ്ങളുടെ സ്വാധീനം, ശാസ്ത്രചിന്തയുടെ കുറവ് തുടങ്ങിയ കാര്യങ്ങൾ കലാലയാന്തരീക്ഷത്തിലെ അസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുന്നതായി ലേഖകൻ കരുതുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1969 - വിദ്യാലയാസ്വാസ്ഥ്യങ്ങൾ - സി. കെ. മൂസ്സത്
1969 – വിദ്യാലയാസ്വാസ്ഥ്യങ്ങൾ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വിദ്യാലയാസ്വാസ്ഥ്യങ്ങൾ 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – കാവ്യം – സത്യവും സൗന്ദര്യവും – ടോം ജോസ്

1966 ൽ പ്രസിദ്ധീകരിച്ച ടോം ജോസ് രചിച്ച കാവ്യം – സത്യവും സൗന്ദര്യവും എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കലാ സൗന്ദര്യത്തിൻ്റെ അടിസ്ഥാനം, സാഹിത്യത്തിന് ജീവിതവുമായിട്ടുള്ള ബന്ധം എന്നീ വിഷയങ്ങൾ പഠനത്തിനു വിധേയമാക്കിയിരിക്കുന്നു. സാഹിത്യവും സൗന്ദര്യവും, കലയും ജീവിത യാഥാർഥ്യവും എന്നീ രണ്ട് പ്രബന്ധങ്ങളിലായി സരളവും ശക്തവുമായ ഭാഷയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1966 - കാവ്യം - സത്യവും സൗന്ദര്യവും - ടോം ജോസ്
1966 – കാവ്യം – സത്യവും സൗന്ദര്യവും – ടോം ജോസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കാവ്യം – സത്യവും സൗന്ദര്യവും
  • രചന: ടോം ജോസ്
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 50
  • അച്ചടി: De Paul Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1970 – യുറേനിയം 235 – സി. കെ. മൂസ്സത്

1970 ഫെബ്രുവരി മാസത്തിലെ വിജ്ഞാനകൈരളി ആനുകാലികത്തിൽ (പുസ്തകം 01 ലക്കം 09) സി. കെ. മൂസ്സത് എഴുതിയ യുറേനിയം 235 എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

യുറേനിയം എങ്ങിനെയാണ് സംസ്കരിച്ച് ഉണ്ടാക്കുന്നതെന്ന് വിശദമായി  വിവരിക്കുകയാണ് ലേഖനത്തിൽ. ഒരു ടൺ ഖനിമണ്ണ് സംസ്കരിക്കുമ്പോൾ ഒന്നോ രണ്ടോ കിലോഗ്രാം യുറേനിയം ഓക്സൈഡ് കിട്ടും. അതിനെ വീണ്ടും പല രാസപ്രവർത്തനങ്ങൾക്ക് വിധേയമാക്കി എങ്ങിനെയാണ് യുറേനിയം ആക്കുന്നതെന്നും പരമ്പരാഗതമായ ഇന്ധനങ്ങൾക്കു പകരം യുറേനിയം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സൗകര്യങ്ങളെ കുറിച്ചും ലേഖനം വിശദീകരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1970 - യുറേനിയം 235 - സി. കെ. മൂസ്സത്
1970 – യുറേനിയം 235 – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: യുറേനിയം 235 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – എന്താണ് സാഹിത്യം – കെ. ദാമോദരൻ

മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ കെ. ദാമോദരൻ രചിച്ച, 1956 ൽ പ്രസിദ്ധീകൃതമായ എന്താണ് സാഹിത്യം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സാഹിത്യത്തിന് നൽകിയിട്ടുള്ള വിവിധ നിർവ്വചനങ്ങൾ , സാഹിത്യത്തിൻ്റെ ഉറവിടം, ഭൗതികാടിസ്ഥാനം, മൂല്യം, ഭാഷ, പാരമ്പര്യം, പ്രയോജനം തുടങ്ങിയ വിഷയങ്ങൾ ആണ് കൃതിയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

 1956 - എന്താണ് സാഹിത്യം - കെ. ദാമോദരൻ
1956 – എന്താണ് സാഹിത്യം – കെ. ദാമോദരൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: എന്താണ് സാഹിത്യം
  • രചന:  കെ. ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 120
  • അച്ചടി: Kalakeralam Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1981 – നിലാവും നിഴലും – സി. കെ. മൂസ്സത്

1981 നവംബർ മാസത്തിൽ പ്രസിദ്ധീകരിച്ച ഗുരുദേവൻ ആനുകാലികത്തിലെ ഗ്രന്ഥനിരൂപണം പംക്തിയിൽ സി. കെ. മൂസ്സത് എഴുതിയ നിലാവും നിഴലും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആശാൻ ശതാബ്ദി സമയത്ത് പുറത്തുവന്ന പല കൃതികൾക്കും സാഹിത്യ നിലവാരം കുറഞ്ഞുപോയെന്ന കണ്ടെത്തലാണ് കുറെ പുസ്തകങ്ങളെ ഉദാഹരിച്ചികൊണ്ട് ലേഖകൻ വിശദമാക്കുന്നത്. ആശാൻ കവിതകളെ കുറിച്ച് കെ. ആർ തിരുനിലം, ഇളംകുളം കുഞ്ഞൻ പിള്ള, കായംകുളം മുരളി തുടങ്ങിയവരുടെ കൃതികൾ വിമർശന വിധേയമാക്കിയിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1981 - നിലാവും നിഴലും - സി. കെ. മൂസ്സത്
1981 – നിലാവും നിഴലും – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നിലാവും നിഴലും 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ അഞ്ച് ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1936 ൽ ഇറങ്ങിയ അഞ്ച്  ലക്കങ്ങളുടെ സ്കാൻ ആണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ വാർത്താ സംഗ്രഹം, ഉപകാരസ്മരണകൾ, ചരമ വാർത്തകൾ, പഞ്ചാംഗം, പരസ്യങ്ങൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1936 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ അഞ്ച് ലക്കങ്ങൾ
1936 – വേദപ്രചാര മദ്ധ്യസ്ഥൻ മാസികയുടെ അഞ്ച് ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 5 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്:   വേദപ്രചാരമദ്ധ്യസ്ഥൻ – ജനുവരി – പുസ്തകം 08 ലക്കം 07  
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 38
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ –  ഫെബ്രുവരി – പുസ്തകം 08 ലക്കം 08  
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം:  50
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: വേദപ്രചാരമദ്ധ്യസ്ഥൻ – മാർച്ച് – പുസ്തകം 08 ലക്കം 09
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 38
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ – ഏപ്രിൽ – പുസ്തകം 08 ലക്കം -10 
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്:  വേദപ്രചാരമദ്ധ്യസ്ഥൻ –  മെയ് – പുസ്തകം 08 ലക്കം 11
  • പ്രസിദ്ധീകരണ വർഷം: 1936 
  • താളുകളുടെ എണ്ണം: 36
  • അച്ചടി: St. Joseph’s Orphanage Press, Changanachery
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ – സി. കെ. മൂസ്സത്

1986 ൽ പ്രസിദ്ധീകരിച്ച തപസ്യ ദശവാർഷിക സ്മരണികയിൽ സി. കെ. മൂസ്സത് എഴുതിയ ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തപസ്യ കലാസാഹിത്യ വേദിയുടെ പത്താം വാർഷികത്തിനു കോട്ടയത്തേക്ക് വരുമ്പോൾ കോട്ടയത്തിൻ്റെ സാഹിത്യസാംസ്കാരിക ചരിത്രപ്രാധാന്യത്തെ ഓർത്തെടുക്കുകയാണ് ലേഖകൻ. ബ്രീട്ടീഷ് റെസിഡെൻ്റും പിന്നീട് തിരുവിതാംകൂർ ദിവാനുമായ കേണൽ മൺറോയുടെകാലത്ത് കോട്ടയിം സി. എം. എസ് സഭയുടെ ആസ്ഥാനമായതും, അവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മനോരമ, ഭാഷാപോഷിണി എന്നീ ആനുകാലികങ്ങളിൽ അന്നത്തെ സാഹിത്യ പ്രതിഭകളായിരുന്ന കൊട്ടാരത്തിൽ ശങ്കുണ്ണി, മൂർക്കോത്തു കുമാരൻ, ഐ. സി. ചാക്കോ, പി. കെ നാരായണപിള്ള, കേരളവർമ്മ വലിയകോയിതമ്പുരാൻ, ഏ. ആർ, രാജ രാജ വർമ്മ, കെ. സി. കേശവപിള്ള തുടങ്ങിയവരുടെ സാഹിത്യ ശ്ലോകങ്ങൾ, സമസ്യകൾ, പദ്യങ്ങൾ എന്നിവയെ ലേഖന വിഷയമാക്കുന്നു. 1957ൽ കോട്ടയത്ത് ചേർന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനത്തെയും  സി. കെ മൂസ്സത് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 1986 - ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ - സി. കെ. മൂസ്സത്
1986 – ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ – സി. കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദശവാർഷികത്തിന് കോട്ടയത്തെത്തുമ്പോൾ
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – വള്ളത്തോൾ സ്മാരകോപഹാരം

1965ൽ ചെറുതുരുത്തി വള്ളത്തോൾ ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച വള്ളത്തോൾ സ്മാരകോപഹാരം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതത്തിലെ ഇതരസംസ്ഥാന ഭാഷകളിലെയും, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ഭാഷയിലെയും മലയാളത്തിലെയും പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും എഴുതിയ മഹാകവിയെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും, ലേഖനങ്ങളുമാണ് സ്മരണികയിലെ ഉള്ളടക്കം. വിവിധ സംസ്ഥാന ഗവർണ്ണർമാരടക്കമുള്ളവരുടെ ആശംസകൾ, മഹാകവിയുടെ വ്യക്തിജീവിതത്തിലെയും സാഹിത്യ ജീവിതത്തിലെയും പ്രധാനപ്പെട്ട മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ എന്നിവയും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

 1965 - വള്ളത്തോൾ സ്മാരകോപഹാരം
1965 – വള്ളത്തോൾ സ്മാരകോപഹാരം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  വള്ളത്തോൾ സ്മാരകോപഹാരം
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 362
  • അച്ചടി: Mathrubhumi Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – വൃത്തമഞ്ജരി – എ. ആർ. രാജരാജവർമ്മ

1982 ൽ എൻ. ബി. എസ്. ഒൻപതാം പതിപ്പായി പ്രസിദ്ധീകരിച്ച ഏ. ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരി എന്ന കൃതിയുടെ
സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളകവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതിയെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമാണിത്. സംസ്കൃതവൃത്തങ്ങളുടെയും മലയാളവൃത്തങ്ങളുടെയും ലക്ഷ്യലക്ഷണങ്ങളും ഛന്ദഃപ്രസ്താരരീതികളുടെ വിവരണവും ഇതിലടങ്ങിയിരിക്കുന്നു.

ഡിജിറ്റൈസേഷനായി നിരവധി  ഗ്രന്ഥങ്ങൾ നൽകി സഹായിച്ച     ജയശ്രീ ടീച്ചർ  ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1982 - വൃത്തമഞ്ജരി - എ. ആർ. രാജരാജവർമ്മ
1982 – വൃത്തമഞ്ജരി – എ. ആർ. രാജരാജവർമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വൃത്തമഞ്ജരി
  • സമാഹരണം: എ. ആർ. രാജരാജവർമ്മ
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 100
  • അച്ചടി: India Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി