1971 ൽ Syro Malabar Littargical committee പ്രസിദ്ധീകരിച്ച ആഘോഷമായ കുർബ്ബാന എന്ന കുർബ്ബാനപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആഘോഷമായ കുർബ്ബാന സംബന്ധിച്ച് പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നു.
പുരോഹിതൻ തിരുവസ്ത്രങ്ങൾ ധരിക്കുമ്പോൾ മുതൽ മദ്ബഹയിൽ നിന്നു പുറത്തിറങ്ങുന്നതുവരെ അവർ അനുവർത്തിക്കുന്ന കർമ്മങ്ങളെകുറിച്ച് ആണ് ഇതിലെ പ്രതിപാദ്യ വിഷയം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- പേര്: ആഘോഷമായ കുർബ്ബാന
- പ്രസിദ്ധീകരണ വർഷം: 1971
- താളുകളുടെ എണ്ണം: 76
- അച്ചടി: Mar Thomma Sleeha Press, Alwaye
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി





സോഷ്യലിസവും യുദ്ധവും (Socialism and War) എന്ന ലേഖനം വ്ളാദിമിർ ലെനിൻ 1915-ൽ എഴുതിയത് ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. ഒന്നാം ലോകമഹായുദ്ധത്തിനിടയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധികളും അതിനോട് വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് പാർട്ടികൾ സ്വീകരിച്ച നിലപാടുകളും ലെനിൻ ഗൗരവത്തോടെ വിമർശിക്കുന്നു.


