1942 – എൻ്റെ രാഷ്ട്രീയ സ്മരണകൾ – ഒന്നാം ഭാഗം

1942-ൽ പ്രസിദ്ധീകരിച്ച, എ. എൻ സത്യനേശൻ എഴുതിയ എൻ്റെ രാഷ്ട്രീയ സ്മരണകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജനിച്ച ലേഖകൻ തിരുവിതാംകൂറിലെ പന്ത്രണ്ടു കൊല്ലത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്. അന്നത്തെ പ്രധാനപ്പെട്ട രാഷ്ട്രീയസംഭവങ്ങൾ, ഭരണ പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നു. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ‘ഭാരതി’ പത്രാധിപരാണ് ഗ്രന്ഥകർത്താവ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എൻ്റെ രാഷ്ട്രീയ സ്മരണകൾ
  • രചന: എ. എൻ സത്യനേശൻ
  • പ്രസിദ്ധീകരണ വർഷം: 1942
  • താളുകളുടെ എണ്ണം: 182
  • അച്ചടി:  The Keralavilasom Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2014 – മലയാള സിനിമ – വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്

2014 – ൽ പ്രസിദ്ധീകരിച്ച മലയാള സിനിമ – വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള സിനിമാമേഖലയെപ്പറ്റി പഠിച്ച് ആവശ്യമായ മാറ്റങ്ങളും പരിഷ്കാരങ്ങളും നടപ്പിലാക്കുന്നതിനായി 2014 ആഗസ്റ്റിൽ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി  വിദഗ്ദ്ധസമിതി രൂപീകരിക്കുകയുണ്ടായി. സിനിമ നിർമ്മാണം, വിതരണം, പ്രദർശനം തുടങ്ങി സമസ്ത മേഖലയെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമനിർമ്മാണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നടത്തിപ്പ്, ചലച്ചിത്രമേളക്ക് തിയറ്റർ സമുച്ചയം, സംസ്ഥാനത്ത് ചലച്ചിത്ര ആർക്കൈവ് സ്ഥാപിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ, സിനിമാ റെഗുലേഷൻ ആക്ട് റദ്ദാക്കി പുതിയ നിയമം കൊണ്ടു വരുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയെല്ലാം കമ്മിറ്റി റിപ്പോർട്ടിലുണ്ട്

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാള സിനിമ – വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്
  • പ്രസിദ്ധീകരണ വർഷം: 2014
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – Stories for young and old

ടി. കെ ബാലകൃഷ്ണൻ എഡിറ്റ് ചെയ്ത, ആറു ചെറുകഥകൾ അടങ്ങിയ Stories for young and old എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പ്രീ-യൂണിവേഴ്സിറ്റി തലത്തിലുള്ള വിദ്യാർത്ഥികളെയും മുതിർന്നവരെയും ഉദ്ദേശിച്ച് പൈകോ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: Stories for young and old
  • താളുകളുടെ എണ്ണം:114
  • അച്ചടി :  S. T. Reddiar and Sons, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – രോഗിക്കും ദുഃഖിതനും ആശ്വാസം

1946 ൽ ഏ. പുതിച്ചേരി രചിച്ച് , ഏൽത്തുരുത്ത് ആശ്രമം പ്രസിദ്ധീകരിച്ച രോഗിക്കും ദുഃഖിതനും ആശ്വാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1946 - രോഗിക്കും ദുഃഖിതനും ആശ്വാസം
1946 – രോഗിക്കും ദുഃഖിതനും ആശ്വാസം

 

രോഗബാധിതരെയും ദുഃഖിതരെയും ആശ്വസിപ്പിക്കുന്ന, ആത്മീയ-മനഃശാന്തി,  ആശയങ്ങളെ അകറ്റാതെ,  അവതരിപ്പിക്കുന്നൊരു കര്‍മ്മഗ്രന്ഥമാണ് ഈ പുസ്തകം. രോഗിക്ക് ഉപകരിക്കുന്ന ജപങ്ങൾ ഇതിലെ പ്രധാന ഉള്ളടക്കമാണ്. ലേഖകന്‍ ഏ. പുതിച്ചേരി തൻ്റെ അനുഭവങ്ങളും ഗൗരവ തത്ത്വചിന്തകളും ഈ ഗ്രന്ഥത്തിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: രോഗിക്കും ദുഃഖിതനും ആശ്വാസം
  • രചന: ഏ. പുതിച്ചേരി
  • പ്രസിദ്ധീകരണ വർഷം:  1946
  • താളുകളുടെ എണ്ണം: 82
  • അച്ചടി: St. Joseph Industrial Press, Elthuruth
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1945 – A History of India – C.S. Srinivasachari

Through this post, we are releasing the digital scan of  A History of India written by C.S. Srinivasachari published in the year 1945.

 1945 - A History of India - C.S. Srinivasachari
1945 – A History of India – C.S. Srinivasachari

This book is a well-regarded textbook that provides a comprehensive overview of Indian history from ancient times up to the modern period. It was often used in universities and colleges across India, especially during the mid-20th century, and remains valuable for students and history enthusiasts seeking a structured and factual narrative. The book traces Indian history from the Indus Valley Civilization, through the Vedic period, Mauryan and Gupta empires, medieval Islamic rule, Mughal Empire, and into British colonial rule and the freedom struggle.

The book was made available for digitization by Dominic Nedumparambil.

Metadata and link to the digitized document are provided below.

Metadata and link to the digitized document

  • Name:  A History of India
  • Author :  C.S. Srinivasachari
  • Published Year: 1945
  • Number of pages: 174
  • Scan link: Link

 

2000 – പഞ്ചായത്ത് വിജ്ഞാനീയം -ശില്പശാല റിപ്പോർട്ടുകൾ

2000-ൽ പ്രസിദ്ധീകരിച്ച, പഞ്ചായത്ത് വിജ്ഞാനീയം ശില്പശാല റിപ്പോർട്ടുകളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ആഗോളവൽക്കരണം മൂലമുണ്ടായ പുത്തൻ ലോകക്രമത്തിൽ പുതിയ അധിനിവേശങ്ങളും അധികാര-സമ്പദ് കേന്ദ്രീകരണവും, ഇതിൻ്റെ ഫലമായി പലതരം വിപത്തുകളും ശക്തിപ്പെടുകയാണ്. ഇതിനെ നേരിടുന്നതിനായി ജനാധിപത്യബോധത്തെ ശക്തിപ്പെടുത്തുവാൻ പ്രാദേശികതയുടെ ഉള്ളടക്കത്തിലേക്കുള്ള വിമർശനാത്മകമായ അന്വേഷണം അനിവാര്യമാണ്. കേരളത്തിലെ ഓരോ പഞ്ചായത്തിൻ്റെയും മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ ഒരു രേഖ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയാണ് മാനവീയം സാംസ്കാരികദൗത്യത്തിൻ്റെ ഭാഗമായി വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും നടത്തിയ ശിൽപ്പശാലകളുടെ റിപ്പോർട്ടുകളും ഇതിൽ കൊടുത്തിരിക്കുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പഞ്ചായത്ത് വിജ്ഞാനീയം -ശില്പശാല റിപ്പോർട്ടുകൾ
  • പ്രസിദ്ധീകരണ വർഷം: 2000
  • താളുകളുടെ എണ്ണം: 68
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – Muhanaprasantyaprasa Vyavastha

Through this post, we are releasing the digital scan of Muhanaprasantyaprasa Vyavastha written by Swathi Thirunal Rama Varma published in the year 1947

This book is a short Sanskrit treatise on the principles of using the sabda alankaras -muhana, prasa and antyaprasa- in musical compositions especially in carnatic music. This work in malayalam has been subsequently published by Ulloor S. Parameswara Iyer in Sahithyaparishad Traimasikam, Ernakulam

The book was made available for digitization by Achuthsankar S Nair.

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

Metadata and link to the digitized document

    • Name: Muhanaprasantyaprasa Vyavastha
    • Published Year: 1947
    • Number of pages: 20
    • Printing : Superintendent, Government Press, Trivandrum
    • Scan link: Link

 

1975 – പ്രിൻ്റിങ് ടെക്നോളജി – കമ്പോസിങ്

1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  പ്രസിദ്ധീകരിച്ച, പ്രിൻ്റിങ് ടെക്നോളജി – കമ്പോസിങ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1975 - പ്രിൻ്റിങ് ടെക്നോളജി - കമ്പോസിങ്
1975 – പ്രിൻ്റിങ് ടെക്നോളജി – കമ്പോസിങ്

കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതിയനുസരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്.

അച്ചടിയുടെ വിവിധ വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. കമ്പോസിങ്, പ്രൂഫ് റീഡിംഗ് എന്നീ വിഷയങ്ങളിൽ നടത്തപ്പെടുന്ന കെ.ജി.ടി പരീക്ഷകൾ എഴുതാനാഗ്രഹിക്കുന്നവർക്കും പ്രിൻ്റീംഗ് ടെക്നോളജി ഡിപ്ലോമക്ക് പഠിക്കുന്നവർക്കും ഈ പുസ്തകം വളരെ ഉപകാരപ്രദമായിരിക്കും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പ്രിൻ്റിങ് ടെക്നോളജി – കമ്പോസിങ്
  • രചന:  A.K. Vidyadharan, K. Vikaraman Nair,

     G. Lohidasan, A.K. Hameed
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 270
  • പ്രസാധകൻ: State Institute of Languages, Trivandrum
  • അച്ചടി: Vijnanamudranam Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1960 – സോവിയറ്റ് യൂണിയൻ – രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ

1960-ൽ പ്രസിദ്ധീകരിച്ച, സോവിയറ്റ് യൂണിയൻ – രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1955-ൽ തെക്കുകിഴക്കൻ ഏഷ്യയിലെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ക്രൂഷ്ചേവ് മോസ്കോവിലെ ലുഷ്നികിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. ഇന്ത്യ, ബർമ്മ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യാത്രാ അനുഭവങ്ങളും സോവിയറ്റ്-ഏഷ്യൻ ജനതകൾ തമ്മിൽ വളർന്നു വരുന്ന സൗഹൃദത്തെക്കുറിച്ചും അവിടെ തടിച്ചുകൂടിയ വൻ ജനാവലിയുടെ മുന്നിൽ അദ്ദേഹം പ്രസംഗിച്ചു. ലോകസംഘർഷം കുറയ്ക്കുന്നതിനും അണുവായുധനിരോധനത്തിനുമായി സോവിയറ്റ് ഗവണ്മെൻ്റ് കൈക്കൊള്ളുന്ന സമാധാനനയത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സോവിയറ്റ് യൂണിയൻ – രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി:  Roxy Printing Press, New Delhi
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി – അമ്പതുകൊല്ലത്തെ ചരിത്രം

1953-ൽ പ്രസിദ്ധീകരിച്ച, സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി – അമ്പതുകൊല്ലത്തെ ചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1883-ൽ റഷ്യയിൽ മാർക്സിസ്റ്റ് പ്രസ്ഥാനം രൂപപ്പെട്ടതു മുതൽ അമ്പതു വർഷത്തെ ചരിത്രമാണ് ഈ ചെറുപുസ്തകത്തിൽ രേഖപ്പെടുത്തുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി – അമ്പതുകൊല്ലത്തെ ചരിത്രം
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: Vijnjana Poshini Press, Kollam
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി