1971 – Varthamanapusthakam – Thomman Paremmakkal

1971ൽ പ്രസിദ്ധീകരിച്ച കത്തനാർ തൊമ്മൻ പാറേമ്മാക്കൽ എഴുതി പ്ലാസിഡ് പൊടിപ്പാറ തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷയായ Varthamanapusthakam എന്ന കൃതിയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ കേരളത്തിലെ സുറിയാനി കത്തോലിക്കാ സമൂഹത്തിൻ്റെ നേതൃനിരയിലുണ്ടായിരുന്ന ഒരു പുരോഹിതനാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ (ജനനം: 1736 സെപ്തംബർ 10; മരണം: 1799 മാർച്ച് 20). 1787 മുതൽ 1799 വരെ ഗോവർണ്ണദോർ സ്ഥാനത്ത് കൊടുങ്ങല്ലൂർ രൂപതയെ ഭരിച്ച തോമ്മാക്കത്തനാർ, പാറേമ്മാക്കൽ ഗോവർണ്ണദോർ എന്ന പേരിലും അറിയപ്പെടുന്നു.

മലയാളത്തിലെ ഒന്നാമത്തെ യാത്രാവിവരണരചനയായിട്ടാണ് വർത്തമാനപ്പുസ്തകം അറിയപ്പെടുന്നത്. തോമ്മാക്കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ മല്പാനോടൊപ്പം 1778-നും 1786-നും ഇടയ്ക്കു നടത്തിയ യൂറോപ്പു പര്യടനത്തെ അധികരിച്ചാണ് ഇതെഴുതിയിരിക്കുന്നത്. തന്നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിന് തടസ്സമായി നിന്ന കുഴപ്പങ്ങളുടെ പോംവഴിയെന്നോണം പോർത്തുഗലിലെ അധികാരികളേയും മാർപ്പാപ്പയേയും കാണ്മാൻ പുറപ്പെട്ട ഈ പട്ടക്കാർക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ വൻകരകളിലെ പല കരകളുടെ കൗതുകകരവും സജീവവുമായ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി. മലയാളത്തിലെന്നല്ല, ഭാരതീയഭാഷകളിൽതന്നെ ആദ്യമായി ഉണ്ടായ സഞ്ചാരവിവരണം ഇതായിരിക്കാമെന്ന് പറയപ്പെടുന്നു.

ഗ്രന്ഥകർത്താവിൻ്റെ സഹയാത്രികനായിരുന്ന കരിയാറ്റിൽ മല്പാൻ, പോർത്തുഗലിലെ ലിസ്‌ബണിൽ വച്ച് കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും മടക്കയാത്രയിൽ ഗോവയിൽ വച്ച് ദുരൂഹമായ സാഹചര്യങ്ങളിൽ മരണമടഞ്ഞു.

പ്ലാസിഡ് അച്ചൻ ഈ പുസ്തകം റോമിൽ നിന്നും ആണ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്. 1977ൽ ജനതാ ബുക്ക് സ്റ്റാൾ മലയാളം പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. 1986 ൽ ഡി. സി. ബുക്ക്സ് മാത്യു ഉലകം തറയുടെ നേതൃത്വത്തിൽ ഭാഷ പരിഷ്കരിച്ച് പ്രസിദ്ധം ചെയ്തു. ഗോവർണർദോരച്ചൻ്റെ ഭാഷക്ക് വ്യത്യാസം വരുത്താതെ തന്നെ ആവശ്യമുള്ള വിശദീകരണങ്ങൾ സഹിതം 1989 ൽ ഓറിയൻ്റൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റ്ഡീസ് ഇന്ത്യ പബ്ലിക്കേഷൻസ് , കോട്ടയം ഈ പുസ്തകത്തിൻ്റെ ഒന്നും രണ്ടും ഭാഗങ്ങൾ “വർത്തമാനപ്പുസ്തകം ഒന്നും രണ്ടും ഭാഗങ്ങളും ഭൂലോക ശാസ്ത്രവും” എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1971 - Varthamanapusthakam - Thomman Paremmakkal
1971 – Varthamanapusthakam – Thomman Paremmakkal

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Varthamanapusthakam
  • രചന: Thomman Paremmakkal – Placid Podipara
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 316
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2024 – ചതുർദ്രാവിഡഭാഷാനിഘണ്ടു – കൈയെഴുത്തു പ്രതി – മൂന്നു വാല്യങ്ങൾ – ഞാറ്റ്യേല ശ്രീധരൻ

തലശ്ശേരി വയലളം സ്വദേശിയായ ഞാറ്റിയേല ശ്രീധരൻ രചിച്ച ചതുർഭാഷാ നിഘണ്ടുവിൻ്റെ ഒന്നും രണ്ടും മൂന്നും ഭാഗങ്ങളുടെ കയ്യെഴുത്തു പ്രതിയാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നാല് പ്രധാന ദ്രാവിഡ ഭാഷകളായ മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നിവയെ ബന്ധിപ്പിച്ച് രചിച്ച നിഘണ്ടുവാണിത്.  കണ്ണൂർ ജില്ലയിലെ തലശ്ശേരിയാണു ജന്മദേശം. നാലാം ക്ലാസു വരെ മാത്രമേ വിദ്യാഭ്യാസം യോഗ്യതയുള്ളൂ. പിന്നീട് തുല്യതാ പരീക്ഷ ജയിച്ച് ഏഴാം ക്ലാസ് സർട്ടിഫിക്കറ്റ് നേടിയിരുന്നു. ജീവിതസാഹചര്യങ്ങൾ മൂലം പഠനം തുടരാനാവാതെ ബീഡിത്തൊഴിലാളിയായി പണിയെടുത്തു വരികയായിരുന്നു സജീവ രാഷ്ട്രീയപ്രവർത്തകൻ കൂടി ആയതിനാൽ, സാക്ഷരതാ മിഷനിൽ പങ്കെടുക്കുകയും,അതുവഴി, അന്യ നാടുകളിൽ നിന്നും വന്നവരുമായി ബന്ധപ്പെടാൻ സാധിക്കുകയും തമിഴ്, കന്നഡ ഭാഷകൾ പഠിച്ചെടുക്കുകയുംചെയ്തിരിന്നു. 1970 ഇൽ ഇദ്ദേഹത്തിനു ജലസേചനവകുപ്പിൽ ജോലി ലഭിച്ചു, ആ സന്ദർഭം ഭാഷാപഠനത്തിനായി കൂടുതലായി വിനിയോഗിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ചലചിത്രപ്രവർത്തകൻ നന്ദൻ ശ്രീധരൻ്റെ ജീവിത കഥ ഒരു ഡോക്ക്യുമെൻ്ററിയായി (ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ്”) തയ്യാറാക്കിയിരുന്നു. ചതുർഭാഷാ നിഘണ്ടു പിന്നീട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി.

പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് റഫറൻസ് ഗ്രന്ഥമായി ലൈബ്രറി റൂമിൽ ഒതുക്കുന്നതിനേക്കാൾ മേന്മ ഇവയൊക്കെയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിക്കുക എന്നതായിരുന്നു. ഈ പുസ്തകങ്ങളിൽ നാലു ഭാഷകളുടെയും ലിപി  മലയാളത്തിൽ തന്നെയാണ്; പകരം ലിപി തന്നെ അതാതു ഭാഷകളിലേക്ക് മാറ്റി, നാലു ഭാഷകളും യഥാക്രമം കാണിക്കും വിധം ആർക്കും ഉപയുക്തമാവും വിധം ഓൺലൈൻ മാധ്യമത്തിൽ എത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനും മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററും ചേർന്ന് നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്. ഒരു മലയാളം വാക്കിൻ്റെ അർത്ഥം നോക്കാൻ ശ്രമിക്കുന്ന ആൾക്ക് തത്തുല്യമായ തമിഴ്, കന്നഡ, തെലുങ്ക് പദങ്ങളും ലഭ്യമായാൽ എത്രമാത്രം മനോഹരമായിരിക്കും ആ പദ്ധതി. അതാതു ലിപികളിൽ വാക്കുകളും,സമാനമായ മറ്റു പദങ്ങളിലേക്കുള്ള ലിങ്ക്സും അടക്കം ചെയ്ത് ഇൻ്റെറാക്റ്റീവായ റഫറൻസായി മാറുകയാണ് ഇപ്പോൾ ഈ ചതുർഭാഷാ നിഘണ്ടു.

2024 - ചതുർദ്രാവിഡഭാഷാനിഘണ്ടു - കൈയെഴുത്തു പ്രതി - മൂന്നു വാല്യങ്ങൾ - ഞാറ്റ്യേല ശ്രീധരൻ
2024 – ചതുർദ്രാവിഡഭാഷാനിഘണ്ടു – കൈയെഴുത്തു പ്രതി – മൂന്നു വാല്യങ്ങൾ – ഞാറ്റ്യേല ശ്രീധരൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺcലോഡും ചെയ്യാം

രേഖ 1

  • പേര്:ചതുർദ്രാവിഡഭാഷാനിഘണ്ടു – കൈയെഴുത്തു പ്രതി – വാല്യം ഒന്ന് 
  • രചന: Njattyela Sreedharan
  • പ്രസിദ്ധീകരണ വർഷം: 2024
  • താളുകളുടെ എണ്ണം: 356
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

രേഖ 2

  • പേര്: ചതുർദ്രാവിഡഭാഷാനിഘണ്ടു – കൈയെഴുത്തു പ്രതി – വാല്യം രണ്ട് 
  • രചന: Njattyela Sreedharan
  • പ്രസിദ്ധീകരണ വർഷം: 2024
  • താളുകളുടെ എണ്ണം: 332
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

രേഖ 3

  • പേര്: ചതുർദ്രാവിഡഭാഷാനിഘണ്ടു – കൈയെഴുത്തു പ്രതി – വാല്യം മൂന്ന്
  • രചന: Njattyela Sreedharan
  • പ്രസിദ്ധീകരണ വർഷം: 2024
  • താളുകളുടെ എണ്ണം: 118
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

07-04-2014 നു ബാംഗളൂർ ഇൻ്റർനാഷണൽ സെൻ്ററിൽ ഞാറ്റ്യേല ശ്രീധരൻ്റെ ചതുർദ്രാവിഡഭാഷാ നിഘണ്ടുവിൻ്റെ ഓൺലൈൻ പതിപ്പായ ‘സമ’ത്തിൻ്റെ ഉദ്ഘാടനവും, പത്തു ലക്ഷത്തോളം വാക്കുകളടങ്ങിയ       ഇ. കെ. കുറുപ്പിൻ്റെ ഇംഗ്ലീഷ്-മലയാളം തെസോറസ് (പര്യായ നിഘണ്ടു) ഓളം ഓൺലൈൻ നിഘണ്ടുവിൻ്റെ ഭാഗമാക്കുന്നതിൻ്റെ പ്രഖ്യാപനവും നടന്നു. ഇൻഡിക് ആർക്കൈവ് ഫൗണ്ടേഷനും മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ  ഞാറ്റ്യേല ശ്രീധരനെയും ഇ. കെ. കുറുപ്പിനെയും  ആദരിക്കുകയുണ്ടായി. പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന പരിപാടിയുടെ  പത്രവാർത്തകളും അനുബന്ധ ചിത്രങ്ങളും ഉൾക്കൊള്ളുന്ന ലിങ്ക്  ചുവടെ കൊടൂക്കുന്നു.

https://epaper.mathrubhumi.com/Home/ShareArticle?OrgId=840b224f9a&imageview=1

https://newsbengaluru.com/2024/04/08/samam-quadrilingual-online-dictionary-launched/

1952 – ഗണിതപാഠാവലി – ആറാം ഭാഗം

1952 ൽ പ്രസിദ്ധീകരിച്ച ജി. രാമനാഥയ്യർ രചിച്ച
ഗണിതപാഠാവലി – ആറാം ഭാഗം എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1952 - ഗണിതപാഠാവലി - ആറാം ഭാഗം
1952 – ഗണിതപാഠാവലി – ആറാം ഭാഗം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഗണിതപാഠാവലി – ആറാം ഭാഗം
  • രചന: G. Ramanatha Iyer
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 176
  • അച്ചടി: Prakash Printing and Publishing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1951 – യവനിക – ചങ്ങമ്പുഴ കൃഷ്ണപിള്ള

1951 ൽ പ്രസിദ്ധീകരിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച യവനിക എന്ന കവിതാ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ വിക്ടറി എന്ന പ്രസിദ്ധ ചെറുകഥയുടെ ഇതിവൃത്തത്തെ ആസ്പദിച്ച് സ്വതന്ത്രമായി എഴുതിയ കവിതയാണ് യവനിക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1951 - യവനിക - ചങ്ങമ്പുഴ കൃഷ്ണപിള്ള
1951 – യവനിക – ചങ്ങമ്പുഴ കൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: യവനിക
  • രചന: Changampuzha Krishnapilla
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 118
  • അച്ചടി: Mangalodayam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

The Wolves of Lena – G. Hampden Edwards

G. Hampden Edwards രചിച്ച  The Wolves of Lena എന്ന പാഠ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 The Wolves of Lena - G. Hampden Edwards
The Wolves of Lena – G. Hampden Edwards

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Wolves of Lena
  • രചന: G. Hampden Edwards
  • താളുകളുടെ എണ്ണം: 120
  • അച്ചടി: E. J. Arnold & Son Ltd.
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1930 – അങ്കഗണിതം – നാലാം ഭാഗം

1930 ൽ പ്രസിദ്ധീകരിച്ച എം. എൻ. മണാളർ എഴുതിയ അങ്കഗണിതം – നാലാം ഭാഗം എന്ന പാഠപുസ്തത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1930 - അങ്കഗണിതം - നാലാം ഭാഗം
1930 – അങ്കഗണിതം – നാലാം ഭാഗം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: അങ്കഗണിതം – നാലാം ഭാഗം
  • രചന: M. N. Manalar
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 190
  • അച്ചടി: V. Sundara Iyer and Sons, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

ഹോക്കി – എസ്. ഐ. ഇ

സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എജുക്കേഷൻ പ്രസിദ്ധീകരിച്ച ഹോക്കി – എസ്. ഐ. ഇ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹോക്കി കളിയുടെ ആവിർഭാവം, അന്താരാഷ്ട്ര ഹോക്കി അസ്സോസ്സിയേഷൻ്റെ രൂപീകരണം, ഒളിമ്പിക്സ് അടക്കമുള്ള വിവിധ ഹോക്കി മൽസരങ്ങളുടെ വിവരങ്ങൾ, ഹോക്കി കളിയുടെ നിയമാവലികൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകമാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 ഹോക്കി - എസ്. ഐ. ഇ
ഹോക്കി – എസ്. ഐ. ഇ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഹോക്കി – എസ്. ഐ. ഇ
  • താളുകളുടെ എണ്ണം: 44
  • പ്രസാധകർ : State Institute of Education
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – ഇസ്ലാമിക കഥകൾ – കെ. ബി. അബൂബക്കർ

1958 ൽ പ്രസിദ്ധീകരിച്ച കെ. ബി. അബൂബക്കർ രചിച്ച ഇസ്ലാമിക കഥകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗ്രന്ഥകാരൻ പലപ്പോഴായി പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ, ഇസ്ലാം ചരിത്രത്തിലെ വിവിധ വശങ്ങൾ വായനക്കാർക്കു മുൻപിൽ തുറന്നിടുന്ന കഥാ രൂപത്തിലുള്ള വിവരണങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1958 - ഇസ്ലാമിക കഥകൾ - കെ. ബി. അബൂബക്കർ
1958 – ഇസ്ലാമിക കഥകൾ – കെ. ബി. അബൂബക്കർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഇസ്ലാമിക കഥകൾ
  • രചന: K. B. Aboobaker
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 138
  • അച്ചടി: Saraswathi Press, Mullassery
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1955 – മഹാത്മജിയുടെ മൊഴികൾ – എം. നാരായണൻ

1955 ൽ പ്രസിദ്ധീകരിച്ച എം. നാരായണൻ തയ്യാറാക്കിയ മഹാത്മജിയുടെ മൊഴികൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അഹിംസ, വിദ്യാഭ്യാസം, ആത്മീയം, സ്ത്രീ, മതം, ദൈവം, ആരാധന തുടങ്ങിയ വിഷയങ്ങളിൽ മഹാത്മാ പല അവസരങ്ങളിൽ നടത്തിയിട്ടുള്ള പ്രശസ്തമായ മൊഴികളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1955 - മഹാത്മജിയുടെ മൊഴികൾ - എം. നാരായണൻ
1955 – മഹാത്മജിയുടെ മൊഴികൾ – എം. നാരായണൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മഹാത്മജിയുടെ മൊഴികൾ
  • രചന: M. Narayanan
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 176
  • അച്ചടി: Silver Jubilee Press, Kannur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1941 – വിജ്ഞാന വീഥിക – ഏഴാം പാഠപുസ്തകം – വള്ളത്തോൾ

1941 ൽ പ്രസിദ്ധീകരിച്ച വള്ളത്തോൾ രചിച്ച വിജ്ഞാന വീഥിക – ഏഴാം പാഠപുസ്തകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1941 - വിജ്ഞാന വീഥിക - ഏഴാം പാഠപുസ്തകം - വള്ളത്തോൾ
1941 – വിജ്ഞാന വീഥിക – ഏഴാം പാഠപുസ്തകം – വള്ളത്തോൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വിജ്ഞാന വീഥിക – ഏഴാം പാഠപുസ്തകം 
  • രചന: Vallathol Narayana Menon
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 170
  • അച്ചടി: A. R. P. Press, Kunnamkulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി