1929 - ശ്രീ ശുകൻ - എം.കെ. ശങ്കരപ്പിള്ള

Item

Title
ml 1929 - ശ്രീ ശുകൻ - എം.കെ. ശങ്കരപ്പിള്ള
en 1929-Shreeshukan - M.K. Sankara Pillai
Date published
1929
Number of pages
100
Language
Date digitized
Blog post link
Abstract
വൈദികമതത്തിൻ്റെ രഹസ്യങ്ങളെ വെളിപ്പെടുത്തിയിട്ടുള്ള പരിപൂണ്ണന്മാരായ മഹർഷീശ്വരന്മാരാണ് ഭാരതത്തിൻ്റെ ഉൽകർഷത്തിനു ഹേതുവായിട്ടുള്ളവർ. ജീവിതത്തിൻ്റെയും, ആത്മാവിൻ്റെയും രഹസ്യങ്ങളെയും, മനുഷ്യജീവിതം കൊണ്ടു പ്രാപിക്കേണ്ടതായ പരമപദത്തേയും മനസ്സിലാക്കി സ്വയം അവിടെ എത്തിയശേഷം ഭൂതദയാപ്രേരിതരായിട്ടു, മറ്റുള്ളവർക്കും ആ വഴി കാണിച്ചു കൊടുക്കാനായി ശരീരധാരണം ചെയ്തുവന്ന ആ പുണ്യപുരുഷന്മാരാണ് ഭാരതത്തിൻ്റെ ശാശ്വതവിജയസ്തംഭങ്ങൾ. ഇവർ ശരീരാഭിമാനരഹിതമായിരുന്നതുകൊണ്ടു തങ്ങളുടെ ജനനകാലം, പ്രവൃത്തികൾ മുതലായവയെ രേഖപ്പെടുത്തി വെച്ചിട്ടില്ല.
ഇപ്രകാരം ഭാരതത്തിൻ്റെ ശാശ്വത വിജയസ്തംഭങ്ങളായി, എന്നെന്നേയ്ക്കും ഭാരതത്തെ മററു രാജ്യങ്ങളിൽ നിന്നും വേർതിരിച്ചുകൊണ്ടും, ജിജ്ഞാസുക്കളെ മറ്റ് സ്ഥലങ്ങളിൽ നിന്നും ഭാരതത്തിലേയ്ക്കു ആകഷിച്ചുകൊണ്ടും പരിലസിക്കുന്ന മഹഷീശ്വരന്മാരിൽ അദ്വിതീയനായ ഒരു യതിവര്യനാണ് വ്യാസപുത്രനായ ശ്രീശുക ബ്രഹ്മർഷി. ഈ മഹാത്മാവിൻ്റെ ചരിത്രമാണ് ആലങ്ങമാട്ടു എം. കെ. ശങ്കരപ്പിള്ള തൻ്റെ ഈ പ്രബന്ധത്തിനു വിഷയമാക്കിയിരിക്കുന്നത്. നാം, വിശേഷിച്ചും നമ്മുടെ യുവതലമുറ, നമ്മുടെ ആദർശപുരുഷന്മാർ വെറും കല്പിതപുരുഷന്മാരാണെന്നു തള്ളിക്കളയുന്ന ഇക്കാലത്ത്, ഇത്തരം പുസ്തകങ്ങൾ പ്രത്യേകം പരാമർശം അർഹിക്കുന്നു. തൃശ്ശൂർ സരസ്വതീവിലാസം പുസ്തകശാലയാണ് ഇതിൻ്റെ പ്രസാധകർ.