1941 – ഫ്രാൻസിസ് സേവിയർ – മയ്യനാട്ട് എ ജോൺ

1941-ൽ പ്രസിദ്ധീകരിച്ച മയ്യനാട്ട്. എ. ജോൺ രചിച്ച ഫ്രാൻസിസ് സേവിയർ എന്ന ജീവചരിത്ര പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1941 - ഫ്രാൻസിസ് സേവിയർ - മയ്യനാട്ട് ഏ. ജോൺ

1941 – ഫ്രാൻസിസ് സേവിയർ – മയ്യനാട്ട് ഏ. ജോൺ

മഹാത്മാക്കൾ എന്ന ജീവചരിത്രപരമ്പരയിലെ നാലാമത്തെ പുസ്തകമാണ് ഫ്രാൻസിസ് സേവിയർ എന്ന ഈ ജീവചരിത്ര ഗ്രന്ഥം. നവാരെ രാജ്യത്ത് (ഇപ്പോൾ സ്പെയിൻ-ഫ്രാൻസ്) ജനിച്ച ഒരു റോമൻ കത്തോലിക്ക മിഷനറിയും ഈശോസഭയുടെ സ്ഥാപകരിൽ ഒരാളും ആണ് ഫ്രാൻസിസ് സേവ്യർ (7 ഏപ്രിൽ 1506 – 3 ഡിസം.1552) . വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ അനുയായിയും 1534-ൽ മോണ്ട്മാർട്രെയിൽ വച്ച് സമർപ്പിതരായ ഈശോസഭയിലെ ഏഴു പ്രാരംഭകരിൽ ഒരാളും ആയിരുന്നു. ഏഷ്യയിൽ, മുഖ്യമായും പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലിരുന്ന പ്രദേശങ്ങളിൽ, നിർവഹിച്ച പ്രേഷിതവേലയുടെ പേരിലാണ് ഫ്രാൻസിസ് സേവ്യർ മുഖ്യമായും അറിയപ്പെടുന്നത്. ശ്രീയേശുകൃസ്തു, ക്രിസ്തുദേവാനുകരണം, ഫ്രാൻസിസ് അസീസി മുതലായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ കർത്താവായ മയ്യനാട്ട് എ ജോൺ രചിച്ച ഈ പുസ്തകം യാത്രാവിവരണങ്ങളെയും സഭാചരിത്രസംഭവങ്ങളെയും വിശുദ്ധൻ്റെ ജീവചരിത്രത്തോട് യോജിപ്പിച്ച് എഴിതിയിട്ടുള്ളതാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഫ്രാൻസിസ് സേവിയർ 
  • രചന: Mayyanad A John
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 346
  • അച്ചടി: Assisi Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2013 – കേരള നവോത്ഥനം ഒരു മാർക്സിസ്റ്റ് വീക്ഷണം – ഒന്നാം സഞ്ചിക – പി ഗോവിന്ദപ്പിള്ള

2013-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥനം ഒരു മാർക്സിസ്റ്റ് വീക്ഷണം – ഒന്നാം സഞ്ചിക എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kerala Navodhanam – Oru Marxist Veekshanam

നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ ആദ്യത്തേതാണ് ഇത്. സിദ്ധാന്തപർവം, പ്രസ്ഥാനപർവം, മാധ്യമപർവം എന്നീ മൂന്ന് ഭാഗങ്ങളിലായി 23 അധ്യായങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എസ് എൻ ഡി പി, സാധുജന പരിപാലന യോഗം, എൻ എസ് എസ് തുടങ്ങിയ പ്രസ്ഥാനങ്ങളെയും അവയുടെ സ്ഥാപകരെയും, ശ്രീനാരായണ ഗുരു, പൊയ്കയിൽ കുമാരഗുരു ദേവൻ തുടങ്ങിയവരെയും ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. ഇതേ പ്രസാധകർ പിന്നീട് പ്രസിദ്ധീകരിച്ച സഞ്ചികകൾക്ക് ഒരു ആമുഖമായി ഇതിനെ കരുതാം. ഒപ്പം, എല്ലാ സാമൂഹ്യശാസ്ത്രജ്ഞരും കേരള നവോത്ഥാനം എന്ന പരികല്പന അംഗീകരിക്കുന്നില്ല എന്നും, കൊളോണിയൽ ആധുനികതയും അതിൻ്റെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന ജാതി/സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുമായി കാണുന്ന അക്കാഡമിക് പണ്ഡിതരും ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരള നവോത്ഥനം ഒരു മാർക്സിസ്റ്റ് വീക്ഷണം – ഒന്നാം സഞ്ചിക
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2013
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 188
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – ഇന്നത്തെ ഇന്ത്യയിലെ സഭ – കേരള റീജിയനൽ സെമിനാർ

1968  ൽ ആലുവ പാസ്റ്ററൽ ഓറിയൻ്റേഷൻ സെൻ്റർ പ്രസിദ്ധീകരിച്ച ഇന്നത്തെ ഇന്ത്യയിലെ സഭ – കേരള റീജിയനൽ സെമിനാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1968 - ഇന്നത്തെ ഇന്ത്യയിലെ സഭ - കേരള റീജിയനൽ സെമിനാർ
1968 – ഇന്നത്തെ ഇന്ത്യയിലെ സഭ – കേരള റീജിയനൽ സെമിനാർ

ഇന്ത്യയുടെ മാറിവരുന്ന പരിതസ്ഥിതികളിൽ സഭയുടെ ദൗത്യമെന്തെന്ന് തിട്ടപ്പെടുത്താനും ഭാരത ജനതയെ കൂടുതൽ ഫലപ്രദമായി സേവിക്കാനുതകുന്ന് കർമ്മ പരിപാടികൾ ആവിഷ്കരിക്കാനായി ഒരു ദേശീയ സെമിനാറും ഏതാനും പ്രാദേശിക സെമിനാറുകളും നടത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ പുസ്തകം പുറത്തിറക്കിയത്. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും സഭയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധന്മാരെയും നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്താൻ ഉദ്ദേശിച്ചിട്ടുള്ള സെമിനാറിൽ നടത്തുന്ന പരിപാടികൾ, പങ്കെടുക്കുന്നവരുടെ വിവരങ്ങൾ, അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇന്നത്തെ ഇന്ത്യയിലെ സഭ – കേരള റീജിയനൽ സെമിനാർ
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 184
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2011 – പുതുമയുള്ള രസികൻ പഠനം – സ്കറിയാ സക്കറിയ

2011 ൽ പ്രസിദ്ധീകരിച്ച ജയ സുകുമാരൻ എഴുതിയ ബംഗാളിനോവലുകൾ മലയാളത്തിൽ എന്ന പഠന ഗ്രന്ഥത്തിനു് സ്കറിയാ സക്കറിയ എഴുതിയ പുതുമയുള്ള രസികൻ പഠനം എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 2011 - പുതുമയുള്ള രസികൻ പഠനം - സ്കറിയാ സക്കറിയ
2011 – പുതുമയുള്ള രസികൻ പഠനം – സ്കറിയാ സക്കറിയ

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പുതുമയുള്ള രസികൻ പഠനം
  • രചന: Scaria Zacharia
  • പ്രസിദ്ധീകരണ വർഷം: 2011
  • താളുകളുടെ എണ്ണം: 4
  • അച്ചടി: D.C. Press Pvt Ltd, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 മേയ് 01 – 31 – തൊഴിലാളി ദിനപ്പത്രം

1965 മേയ് 01 മുതൽ 31 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 28 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത് (മേയ് 02, 10, 28 ഒഴികെ).

Thozhilali – 1965 May 1

പാക്കിസ്താനുമായുള്ള യുദ്ധത്തിൻ്റെ വാർത്തകളാണ് മിക്ക ദിവസത്തെയും ലീഡ്. ഉൾ പേജുകളിൽ, കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാർത്തകൾക്കും പ്രാമുഖ്യം നൽകുന്നു.

തൊഴിലാളി ദിനപ്പത്രത്തെ പറ്റിയുള്ള കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ മെറ്റാഡാറ്റയും ഓരോ ദിവസത്തെയും പത്രം ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തൊഴിലാളി (ദിനപ്പത്രം)
  • എഡിറ്റർ: B. Wellington
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: Thozhilali Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: May 01 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 03 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 04 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 05 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 06 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 07 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 08 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 09 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 11 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 12 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 13 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 14 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 15 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 16 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 17 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 18 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 19 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 20 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 21 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 22 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 23 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 24 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 25 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 26 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 27 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 29 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 30 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: May 31 കണ്ണി

1963 – നമ്മുടെ മത്സ്യങ്ങൾ – ഒന്നാം ഭാഗം – കെ. കെ. പി. മേനോൻ

1963  ൽ പ്രസിദ്ധീകരിച്ച കെ. കെ. പി. മേനോൻ രചിച്ച നമ്മുടെ മത്സ്യങ്ങൾ – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1963 - നമ്മുടെ മത്സ്യങ്ങൾ - ഒന്നാം ഭാഗം - കെ. കെ. പി. മേനോൻ

1963 – നമ്മുടെ മത്സ്യങ്ങൾ – ഒന്നാം ഭാഗം – കെ. കെ. പി. മേനോൻ

ഇന്ത്യയിൽ ലഭ്യമായിട്ടുള്ള എല്ലാ പ്രധാന മത്സ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ചുകൊണ്ട് മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചതിൻ്റെ ഒന്നാം ഭാഗമാണ് ഈ പുസ്തകം. ഇതിലെ ലേഖനങ്ങൾ 1959ൽ മാതൃഭൂമി, മലയാള മനോരമ, മലയാളരാജ്യം തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖന പരമ്പരയായി പ്രസിദ്ധപ്പെടുത്തിയിരുന്നു. പുസ്തകത്തിൻ്റെ അവസാനം ഇതിൽ പ്രതിപാദിക്കപ്പെട്ട മത്സ്യങ്ങളുടെ ശാസ്ത്ര നാമങ്ങളും കൊടുത്തിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നമ്മുടെ മത്സ്യങ്ങൾ – ഒന്നാം ഭാഗം
  • രചന: K.K.P. Menon
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 208
  • അച്ചടി : Parishanmudralayam, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2004 – ആഗോളവൽകരണം സംസ്കാരം മാധ്യമം – പി. ഗോവിന്ദപ്പിള്ള

2004-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ആഗോളവൽകരണം സംസ്കാരം മാധ്യമം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Agolavalkaranam Samskaram Madhyamam

പാശ്ചാത്യ അക്കാഡമിക് മേഖലയിൽ 1960-കൾ മുതൽ പ്രചാരം നേടിയ കൾച്ചറൽ സ്റ്റഡീസ് എന്ന ചിന്താധാരയെ ആഗോളവത്കരണം എന്ന പ്രതിഭാസവുമായി ചേർത്ത് മാർക്സിയൻ കാഴ്ചപ്പാടിൽ വായിക്കുന്ന ലേഖനങ്ങളുടെ സമാഹരമാണ് ഈ പുസ്തകം. ‘സംസ്കാരവും നാഗരികതയും’ തുടങ്ങി ആകെ 11 അധ്യായങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ആഗോളവൽകരണം സംസ്കാരം മാധ്യമം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2004
  • അച്ചടി: Cine Offset Printers, Thiruvananthapuram
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2009 – ഞാനറിഞ്ഞ ഫ്രാൻസീസ് – സ്കറിയാ സക്കറിയ

2009 ൽ റോയ് തോമസ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചഅസ്സീസിയിലെ സ്നേഹഭിക്ഷു എന്ന പുസ്തകത്തിൽ സ്കറിയാ സക്കറിയ എഴുതിയ ഞാനറിഞ്ഞ ഫ്രാൻസീസ് എന്ന ലേഖനത്തിൻ്റെ ( page no 71 to 72 ) സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 2009 - ഞാനറിഞ്ഞ ഫ്രാൻസീസ് - സ്കറിയ സക്കറിയ
2009 – ഞാനറിഞ്ഞ ഫ്രാൻസീസ് – സ്കറിയ സക്കറിയ

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഞാനറിഞ്ഞ ഫ്രാൻസീസ്
  • രചന: Scaria Zacharia
  • പ്രസിദ്ധീകരണ വർഷം: 2009
  • താളുകളുടെ എണ്ണം: 3
  • അച്ചടി: Seraphic Press, Bharangangam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – എഴുത്തച്ഛൻ്റെ രത്നങ്ങൾ

1960-ൽ പ്രസിദ്ധീകരിച്ച എഴുത്തച്ഛൻ്റെ രത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

എഴുത്തച്ഛൻ്റെ കൃതികളുമായി ആളുകൾക്ക് കൂടുതൽ പരിചയമുണ്ടാകുന്നതിനായി കൊച്ചി ഭാഷാപരിഷ്കരണക്കമ്മിറ്റിക്കാർ, അദ്ദേഹത്തിൻ്റെ കൃതികളിലെ സവിശേഷ സന്ദർഭങ്ങളെ തിരഞ്ഞെടുത്തു സമാഹരിച്ചതാണ് ഈ പുസ്തകം. രാമായണം, മഹാഭാരതം, മഹാഭാഗവതം എന്നീ കിളിപ്പാട്ടുകളിലെ സ്തുതികളും കീർത്തനങ്ങളുമാണ് ആദ്യഭാഗത്തുള്ളത്. എഴുത്തച്ഛൻ്റെ കൃതികളിലെ പ്രധാന ഭാഗങ്ങളെ സാരോക്തികൾ, ലോകോക്തികൾ, ഹാസ്യോക്തികൾ, നീത്യുക്തികൾ എന്നീ വിഭാഗങ്ങളായി തിരിച്ച് കൊടുത്തിരിക്കുന്നു. വിദുരരുടെ ഉപദേശങ്ങളെ മാത്രമായി ‘വിദുരവാക്യ’ത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. വർണ്ണനയെന്ന ഖണ്ഡത്തെ, സാമാന്യം , വസ്തു, ഭാവം, പ്രകൃതി എന്നീ ഉപവിഭാഗങ്ങളായി തിരിച്ച് പറഞ്ഞിരിക്കുന്നു. വിവരണം, ചിത്രണം, സന്ദേശം, ആഖ്യാനം, വിപ്രകീർണ്ണം എന്നീ ശീർഷകങ്ങളിലാണ് തുടർന്നുള്ള ഭാഗങ്ങൾ.

എഴുത്തച്ഛൻ്റെ കാവ്യലോകത്തിലേക്ക് സാധാരണക്കാരെ ആകർഷിക്കുന്നതിനൊപ്പം കാവ്യപഠിതാക്കൾക്ക് കൂടി ഉപകരിക്കുന്ന തരത്തിൽ എഴുത്തച്ഛൻ കൃതികളുടെ ഭാഷാപരമായ പ്രത്യേകതകൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഗ്രന്ഥത്തിൻ്റെ രൂപകല്പന.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എഴുത്തച്ഛൻ്റെ രത്നങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: The Geetha Press, Trichur
  • താളുകളുടെ എണ്ണം: 420
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2012 – തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ – പി. ഗോവിന്ദപ്പിള്ള

2012-ൽ പ്രസിദ്ധീകരിച്ച പി ഗോവിന്ദപ്പിള്ളയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Theranjedutha Prabandhangal

ഗ്രന്ഥകർത്താവ് വിവിധ കാലഘട്ടങ്ങളിൽ രചിച്ച പ്രബന്ധങ്ങളുടെ സമാഹാരമായ ഈ പുസ്തകത്തിൽ, ലേഖനങ്ങൾ പല ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്: മാർക്സും ഏംഗൽസും, മാർക്സിയൻ ചിന്ത, പുരാണങ്ങളും ഇതിഹാസങ്ങളും, ചരിത്രം, സാഹിത്യവും സമൂഹവും, ശാസ്ത്രവും സംസ്കാരവും, നവോത്ഥാനം, ഭക്തിയും മാനവികതയും, ഭാഷയും സമൂഹവും, പ്രതിഭാസംഗമം. പ്രബന്ധങ്ങളിൽ പലതും മറ്റ് പുസ്തകങ്ങളിൽ അധ്യായങ്ങളായി പ്രത്യക്ഷപ്പെട്ടവയാണ്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2012
  • അച്ചടി: Print Option Offest Printers, Thrissur
  • താളുകളുടെ എണ്ണം: 648
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി