1943 – സർ തോമസ് മോർ – ജോസഫ് മാവുങ്കൽ

1943 ൽ പ്രസിദ്ധീകരിച്ച, ജോസഫ് മാവുങ്കൽ രചിച്ച സർ തോമസ് മോർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1943 - സർ തോമസ് മോർ - ജോസഫ് മാവുങ്കൽ
1943 – സർ തോമസ് മോർ – ജോസഫ് മാവുങ്കൽ

പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‍ജീവിച്ചിരുന്ന വിശ്വപ്രശ‌സ്തനായ രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമാണ്‌ സർ തോമസ് മോർ.(1478-1535). ലോർഡ് ചാൻസലർ പദവി വഹിച്ചിരുന്ന അദ്ദേഹം യുട്ടോപ്പ്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവെന്ന നിലയിലും അറിയപ്പെടുന്നു. ഹെൻറി എട്ടാമന്റെ സഭാവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച തോമസ് മോറിനെ ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുന്നു. അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി രചിച്ചിട്ടുള്ള ഒരു നാടകമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സർ തോമസ് മോർ
  • രചയിതാവ് : Joseph Mavunkal
  • പ്രസിദ്ധീകരണ വർഷം: 1943
  • താളുകളുടെ എണ്ണം:  108
  • അച്ചടി: Mar Louis Memorial Press, Alwaye
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – വിദ്യാസംഗ്രഹം

1928 – ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണപിഷാരടി രചിച്ച വിദ്യാസംഗ്രഹം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഗവേഷകൻ,പ്രസാധകൻ, മലയാള-സംസ്കൃത പണ്ഡിതൻ, കവി, വിവർത്തകൻ, സംഗീതജ്ഞൻ എന്നീ വിവിധ നിലകളിൽ പ്രശസ്തനായിരുന്നു ആറ്റൂർ കൃഷ്ണപിഷാരടി. സംഗീതം, കലാവിദ്യകൾ, ദർശനങ്ങൾ, ലക്ഷണശാസ്ത്രം, പുരാണങ്ങൾ എന്നിവയെക്കുറിച്ച് പല കാലങ്ങളിലായി അദ്ദേഹം എഴുതിയ ലഘുലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

 

1924 – ദൈവം – എം.ജെ. ഏബ്രഹാം

1924ൽ പ്രസിദ്ധീകരിച്ച, എം.ജെ. ഏബ്രഹാംഎഴുതിയ ദൈവം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1924 - ദൈവം - എം.ജെ. ഏബ്രഹാം
1924 – ദൈവം – എം.ജെ. ഏബ്രഹാം

ലോകം അറിയേണ്ടതും, എപ്പോഴും ഓർമ്മിക്കേണ്ടതും എന്നാൽ പലപ്പോഴും വിസ്മൃതിയിൽ പെട്ടു കിടക്കുന്നതുമായ ചില ആദ്ധ്യാത്മിക ചിന്തകളെ പുതുക്കുക, സർവദാ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കേണ്ട സൃഷ്ടികർത്താവിനെ കുറിച്ച് ഒരു സാമാന്യജ്ഞാനം സമ്പാതിക്കുക, അതിനുവേണ്ടി ജനസാമാന്യത്തെ പ്രേരിപ്പിക്കുക എന്നീ ഉദ്ദേശങ്ങളാൽ രചിച്ചിട്ടുള്ളതാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ദൈവം
  • രചയിതാവ് : M.J. Abraham
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം:  56
  • അച്ചടി: V.G. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – ലഘുവ്യാകരണം

1936 – ൽ പ്രസിദ്ധീകരിച്ച, പി കെ നാരായണപിള്ള എഴുതിയ ലഘുവ്യാകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സാഹിത്യപഞ്ചാനനൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി കെ നാരായണപിള്ള മലയാളത്തിലെ ആദ്യകാല ഗദ്യരചയിതാക്കളിൽ പ്രമുഖനും മലയാള സാഹിത്യ നിരൂപണ രംഗത്തെ ആദ്യകാല വിമർശകനുമാണ്. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നിവയെല്ലാം ഒത്തുചേർന്ന ആൾ എന്ന അർത്ഥമാണ് സാഹിത്യപഞ്ചാനനൻ എന്ന വാക്കിനുള്ളത്. വിദ്യാർത്ഥികൾക്ക് വ്യാകരണത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുന്നതിനായി തയ്യാറാക്കപ്പെട്ടതാണ് ഈ പുസ്തകം. ശബ്ദം, നാമം, കൃതി എന്നിവയെക്കുറിച്ച് ഉദാഹരണസഹിതം  വിവരിച്ചിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ലഘുവ്യാകരണം
  • രചയിതാവ്: പി കെ നാരായണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 80
  • അച്ചടി: Sri Rama Vilas Press, Branch Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – ഓർമ്മയിൽ നിന്ന് – ബി. കല്ല്യാണി അമ്മ

1964 ൽ പ്രസിദ്ധീകരിച്ച, ബി. കല്ല്യാണി അമ്മ എഴുതിയ ഓർമ്മയിൽ നിന്ന്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1964 - ഓർമ്മയിൽ നിന്ന് - ബി. കല്ല്യാണി അമ്മ
1964 – ഓർമ്മയിൽ നിന്ന് – ബി. കല്ല്യാണി അമ്മ

ഇന്ത്യൻ ദേശീയവാദിയായ എഴുത്തുകാരൻ, പത്രപ്രവർത്തകൻ, എഡിറ്റർ , രാഷ്ട്രീയ പ്രവർത്തകൻ, സ്വദേശാഭിമാനി (ദി പാട്രിയറ്റ്) എന്ന പത്രത്തിന്റെ എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തനായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹധർമ്മിണിയായിരുന്ന ബി. കല്ല്യാണി അമ്മയുടെ ആത്മകഥയാണ് ഈ പുസ്തകം. ഒരു എഴുത്തുകാരിയും എഡിറ്ററും അധ്യാപികയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു അവർ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ സാമൂഹിക ആചാരങ്ങൾ, തൊട്ടുകൂടായ്മയുമായി ബന്ധപ്പെട്ട ആചാരങ്ങൾ, ഒരു സ്ത്രീയുടെ ജീവിതം എന്നിവയെക്കുറിച്ചുള്ള പ്രബുദ്ധമായ വായന ഈ പുസ്തകം സമ്മാനിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഓർമ്മയിൽ നിന്ന്
  • രചയിതാവ്: B. Kalyani Amma
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 234
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1928 – The Song of Ramban – H. Hosten

Through this post we are releasing the scan of the The Song of Ramban written by H. Hosten and translation by T. K. Joseph

 1928 - The Song of Ramban - H. Hosten
1928 – The Song of Ramban – H. Hosten

The “Song of Thomas Ramban,” also known as “Ramban Pattu,” is a traditional Malayalam ballad that narrates the missionary journey of St. Thomas the Apostle in India. It details his arrival at Cranganore (Kodungallur), the establishment of seven churches, the miracles he performed, and his eventual martyrdom in Mylapore (modern-day Chennai). The song holds significant cultural importance among the Saint Thomas Christian community in Kerala.

Henri Hosten, a Jesuit historian, published “The Song of Thomas Ramban” in Darjeeling, which included a translation by T. K. Joseph and a discussion of the manuscripts. This work provided valuable insights into the traditions surrounding St. Thomas in India.”Song of Thomas Ramban” has been republished in various works, including George Menachery’s “Indian Church History Classics.

The front and back cover is missing in this book and details of printer, publisher is not available.

This document is digitized as part of the Dharmaram College Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: The Song of Ramban
  • Author : H. Hosten – T. K. Joseph 
  • Published Year: 1928
  • Number of pages: 246   
  • Scan link: Link

1969 – മൂലൂർ കവിതകൾ

എൻ കെ ദാമോദരൻ സമാഹരിച്ച് 1969 ൽ പ്രസിദ്ധീകരിച്ച മൂലൂർ കവിതകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സരസകവി എന്ന പേരിലാണ് മൂലൂർ അറിയപ്പെട്ടിരുന്നത്. എന്നാൽ അതു മാത്രമായിരുന്നില്ല, കവി. കേരളത്തിൻ്റെ സാംസ്കാരികമണ്ഡലത്തിൽ നിരന്തരം ഇടപെട്ടു കൊണ്ടിരുന്ന സാമൂഹ്യ വിപ്ലവകാരി കൂടി ആയിരുന്നു. അമ്പത്തി അഞ്ചിലധികം കാവ്യഗ്രന്ഥങ്ങൾ മൂലൂർ രചിച്ചു. മൂലൂരിൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമാണ് ഇത്.

സാഹിത്യത്തിലും ജാതിചിന്ത പ്രബലമായിരുന്ന അക്കാലത്ത് ജാതീയതക്കെതിരെ ശക്തമായി നിലകൊണ്ട കവി ആയിരുന്നു മൂലൂർ. ആദ്യകാലത്ത് പത്മനാഭശൗണ്ഡികൻ എന്ന പേരിൽ എഴുതിയിരുന്ന മൂലൂർ കുറെക്കഴിഞ്ഞപ്പോൾ തൻ്റെ പേരിനൊപ്പം പണിക്കർ എന്ന് ചേർത്തത് അന്നത്തെ ചില സവർണ കവികൾക്ക് പിടിച്ചില്ല. അതിൻ്റെ പേരിൽ ‘പണിക്കർ’ യുദ്ധം എന്ന കവിത തന്നെ മൂലൂർ രചിച്ചു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മൂലൂർ കവിതകൾ
  • രചയിതാവ്: മൂലൂർ, സമ്പാദകൻ എൻ കെ ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 136
  • അച്ചടി: India Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – കേരളവും പഞ്ചവത്സരപദ്ധതികളും

1956 ൽ പ്രസിദ്ധീകരിച്ച എൻ ഇ ബാലറാം രചിച്ച കേരളവും പഞ്ചവത്സരപദ്ധതികളും എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956 – കേരളവും പഞ്ചവത്സരപദ്ധതികളും-എൻ ഇ ബാലറാം 

ദേശീയ സാമ്പത്തിക പദ്ധതികളുടെ കേന്ദ്രീകൃത ഏകോപനവും, നടപ്പിലാക്കലും ആയിരുന്നു പഞ്ചവത്സര പദ്ധതികൾ കൊണ്ടുദ്ദേശിച്ചിരുന്നത്. ഒന്നാം പഞ്ചവത്സര പദ്ധതി കാർഷിക വികസനത്തിനും അടിസ്ഥാന വികസനത്തിനുമാണ് ഊന്നൽ നൽകിയത്. കാർഷിക മേഖലയിലെ ഉത്പാദനം വർദ്ധിച്ചു എങ്കിലും ജനസംഖ്യ വർദ്ധനവ്‌ കാർഷിക വളർച്ചയെ ബാധിച്ചു. ദാരിദ്ര്യവും തൊഴിലില്ലായ്മയും നേരിയ തോതിൽ മാത്രമേ കുറയ്ക്കാൻ കഴിഞ്ഞിട്ടുള്ളു. കേരളത്തിൻ്റെ വികസനം കൂടുതൽ ത്വരിതപ്പെടുത്താൻ എന്താണ് ചെയ്യേണ്ടതെന്നും പ്രാദേശിക വികസനത്തിൻ്റെ പ്രാധാന്യവും എല്ലാം തന്നെ വിശദമായി ചർച്ച ചെയ്യുന്നുണ്ട് ഈ പുസ്തകത്തിൽ. ഒന്നാം പഞ്ചവത്സരപദ്ധതി കേരളത്തെ എങ്ങനെ സ്വാധീനിച്ചു എന്നും, കേരളത്തിൻ്റെ പ്രത്യേകതകൾ എന്തൊക്കയാണ് എന്നും പുസ്തകം വിലയിരുത്തുന്നു. കേരളത്തിൻ്റെ ആസൂത്രിത സമ്പദ് വ്യവസ്ഥയെയും അതിൻ്റെ പ്രായോഗികതയെയും മനസിലാക്കുവാനും രണ്ടാം പഞ്ചവത്സര പദ്ധതി ഒന്നാം പദ്ധതി പോലെ കേരളത്തെ സ്പർശിക്കാതെ കടന്നു പോകരുതെന്നും പുസ്തകത്തിൽ പറയുന്നു. ദേശീയ പുനരുദ്ധാരണത്തിനു വേണ്ടി സംഘടിത പാർട്ടികളുടെയും ബഹുജന സംഘടനകളുടെയും തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണങ്ങളും നിർദ്ദേശങ്ങളും തേടണമെന്നും ലേഖകൻ നിർദേശിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കേരളവും പഞ്ചവത്സരപദ്ധതികളും 
  • പ്രസിദ്ധീകരണ വർഷം: 1956
  • രചയിതാവ് : N E Balaram
  • താളുകളുടെ എണ്ണം: 32
  • അച്ചടി: പരിഷണ്മുദ്രാലയം, എറണാകുളം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1967 – പ്രഭാഷണാവലി – ജോസഫ് മുണ്ടശ്ശേരി

1967 ൽ പ്രസിദ്ധീകരിച്ച, ജോസഫ് മുണ്ടശ്ശേരി എഴുതിയ പ്രഭാഷണാവലി  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1967 - പ്രഭാഷണാവലി - ജോസഫ് മുണ്ടശ്ശേരി
1967 – പ്രഭാഷണാവലി – ജോസഫ് മുണ്ടശ്ശേരി

1966 ൽ കേരള സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ ജോസഫ് മുണ്ടശ്ശേരി നടത്തിയ മൂന്ന് ഉള്ളൂർ സ്മാരക പ്രഭാഷണങ്ങളാണ് പുസ്തകത്തിലെ ആദ്യ മൂന്നു ഭാഗങ്ങൾ. ആദ്യത്തെ ഭാഗത്തിൽ ഉള്ളൂരിൻ്റെ ഭാഷാ സാഹിത്യ സേവനങ്ങളെ പൊതുവെ വിലയിരുത്തുന്നു. രണ്ടും മൂന്നും ഭാഗങ്ങളിൽ ഉള്ളൂർ കവിതകളിലെ അലങ്കാരപദ്ധതിക്ക് പാശ്ചാത്യ പൌരസ്ത്യ സാഹിത്യങ്ങളിൽ ഏതേത് തരത്തിൽ പ്രാബല്യം കൈവരിക്കാനായി എന്നും വിശദീകരിക്കുന്നു. പാശ്ചാത്യ സാഹിത്യ ലോകത്ത് പ്രാമാണ്യം നേടിയിട്ടുള്ള കാവ്യതത്വവിചാര സംബന്ധിയായ പുസ്തകങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: പ്രഭാഷണാവലി
  • രചയിതാവ്: Joseph Mundassery
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 138
  • അച്ചടി:  Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2006 – ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി

പി ഗോവിന്ദപ്പിള്ള രചിച്ച 2006-ൽ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ശാസ്ത്രീയ സോഷ്യലിസ സിദ്ധാന്തം രൂപീകരിക്കുന്നതിലും കർമ്മപദ്ധതി ആവിഷ്കരിക്കുന്നതിലും കാൾ മാർക്സിനൊടൊപ്പം സഹകരിച്ച ഫ്രെഡറിക് എംഗൽസിൻ്റെ പ്രാധാന്യവും താത്വിക-പ്രായോഗിക മണ്ഡലങ്ങളിൽ അദ്ദേഹത്തിൻ്റെ പങ്കും വിശദമാക്കുന്ന ഗ്രന്ഥമാണിത്. മലയാളത്തിൽ ആദ്യം രചിക്കപ്പെട്ട, എംഗൽസിൻ്റെ ജീവചരിത്രമാണെന്ന പ്രാധാന്യവും ഈ കൃതിക്കുണ്ട്. 1820 മുതൽ 1895 വരെയുള്ള എംഗൽസിൻ്റെ ജീവചരിത്രത്തെ കാലാനുക്രമമായി വിവരിക്കുന്ന രീതിയല്ല രചയിതാവായ പി ഗോവിന്ദപ്പിള്ള പിന്തുടരുന്നത്. ആ കാലഘട്ടത്തിൻ്റെ സാമൂഹികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിവരണങ്ങൾക്കൊപ്പം മാർക്സും എംഗൽസും അവരുടെ നിലപാടുകളിൽ എത്തിച്ചേരാനിടയായ ദാർശനികവും രാഷ്ട്രീയവുമായ വികാസഗതിയെ അപഗ്രഥിക്കുകയും ചെയ്യുന്നു.

നീലംപേരൂർ മധുസൂദനൻ നായരാണ് പുസ്തകത്തിനു വേണ്ടി എംഗൽസിൻ്റെ കവിതകൾ വിവർത്തനം ചെയ്തിരിക്കുന്നത്. കേരളത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന പി കെ വാസുദേവൻ നായരുടെ ഓർമ്മയ്ക്ക് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2006
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 488
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി