1866 - ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദമാർഗ്ഗത്തിന്നു പ്രപഞ്ചനിബന്ധനത്തോടും മാർഗ്ഗത്തോടുമുള്ള സംയുക്തി
Item
ml

en
1866 - Bodhanjanakavum Dhattanjanakavumaya Vedamargathinu Prapanchanibandanathodum Margathodumulla Samyukthi
1866
131
17 × 11 cm (height × width)
പാശ്ചാത്യ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ഫാദർ ജോസഫ് ബട്ലർ രചന നിർവഹിച്ച തത്വചിന്താപരമായ കൃതിയുടെ മലയാളം പരിഭാഷയാണ് ഇത്. ഈ പുസ്തകത്തിൽ വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സംഘർഷങ്ങളെ അടയാളപ്പെടുത്തുന്നു. ചിന്താധാരകൾ പലവിധത്തിൽ ഉണ്ട്. വേദമാർഗം പ്രപഞ്ചത്തിൻ്റെ സൃഷ്ടാവിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നതാണ് എന്ന് വിശ്വസിക്കുന്നവർ പ്രപഞ്ചത്തിലുള്ള എല്ലാത്തരം പ്രയാസങ്ങളും ആ മാർഗത്തിലും ഉണ്ടാകും എന്ന് കരുതുന്നു. എന്നാൽ ഇതേ വാദത്തിൻ്റെ മറുപക്ഷവും നിലനിൽക്കുന്നു.
പ്രപഞ്ച മാർഗത്തിൽ കാണുന്ന പ്രയാസങ്ങൾ കാരണം വേദവാക്യം ദൈവവാക്യം അല്ല എന്നും പ്രപഞ്ചം ഈശ്വരൻ സൃഷ്ടിച്ചതല്ല എന്നും മറുപക്ഷം വാദിക്കുന്നു. എന്നാൽ വേദവാക്യം വെളിപ്പെടുത്തുന്ന മാർഗവും പ്രപഞ്ചരീതിയെ കുറിച്ചുള്ള ബുദ്ധിയും പരിജ്ഞാനവും തമ്മിൽ യുക്തമായ ചേർച്ച ഉണ്ടായാൽ പ്രപഞ്ചസൃഷ്ടിക്ക് പിന്നിൽ ഒരു ശക്തിയുണ്ട് എന്ന് ഉറപ്പിക്കാൻ സാധിക്കും. ഇങ്ങനെ തികച്ചും വ്യത്യസ്തമായ ആശയങ്ങളിൽ അധിഷ്ഠിതമായ ഒരു താരതമ്യ പഠനമാണ് ഈ പുസ്തകത്തിൽ വിഷയമാകുന്നത്. മാത്തൻ ഗീവർറുഗീസ് പാദ്രിയാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.