1950 – തപ്തബാഷ്പം – കെ. രാമകൃഷ്ണപിള്ള

1950 ൽ പ്രസിദ്ധീകരിച്ച, കെ. രാമകൃഷ്ണപിള്ള എഴുതിയ തപ്തബാഷ്പം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1950 - തപ്തബാഷ്പം - കെ. രാമകൃഷ്ണപിള്ള
1950 – തപ്തബാഷ്പം – കെ. രാമകൃഷ്ണപിള്ള

പാശ്ചാത്യ, പൌരസ്ത്യ, കേരളീയ നാടക സാഹിത്യത്തിൻ്റെ സമഗ്രമായ ഒരു പഠനത്തിൻ്റെ ആമുഖമുൾപ്പടെയുള്ള ഒരു നാടക കൃതിയാണ് ഈ പുസ്തകം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: തപ്തബാഷ്പം
  • രചയിതാവ്: K. Ramakrishnapilla
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 180
  • അച്ചടി: Viswabharathi Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1956 – പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക

1956-ൽ പ്രസിദ്ധീകരിച്ച, എ കെ ഗോപാലൻ എഴുതിയ പ്രശ്നങ്ങളുടെഅടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957-ൽ ഇന്ത്യയിൽ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് എഴുതിയതാണിത്. ഭരണകക്ഷിയായ കോൺഗ്രസ്സിൻ്റേയും പ്രതിപക്ഷ പാർട്ടികളുടെയും ഇതുവരെയുള്ള പ്രവർത്തനങ്ങളെ പരിശോധിക്കുകയും വരുന്ന തിരഞ്ഞെടുപ്പിൽ അവർ മുന്നോട്ടു വെക്കുന്ന നയപരിപാടികളെക്കുറിച്ച് വിമർശനാത്മകമായി പഠനം നടത്തുകയും ചെയ്തിരിക്കുന്നു. സുശക്തമായ ജനാധിപത്യത്തിനായി പ്രതിപക്ഷ പാർട്ടികൾ ശക്തിപ്പെടേണ്ടതുണ്ട് എന്നും ലേഖകൻ പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പ്രശ്നങ്ങളുടെഅടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക
  • പ്രസിദ്ധീകരണ വർഷം:1956
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – കേരള മലയാള പാഠാവലി പുസ്തകം 5

1958 ൽ ആറാം ക്ലാസ്സിൽ   പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച കേരള മലയാളപാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 

1958 - കേരള മലയാള പാഠാവലി പുസ്തകം 5
1958 – കേരള മലയാള പാഠാവലി പുസ്തകം 5

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.

പദ്യങ്ങളും, ഗദ്യങ്ങളുമടങ്ങിയ ഒരു പാഠപുസ്തകമാണ് ഇത്. 1958 ൽ ആറാം ക്ലാസ്സിലെ പാഠപുസ്തകമായി ഉപയോഗിച്ചിരുന്നു. മാതൃഹൃദയത്തെ വർണ്ണിക്കുന്ന കവിതയും, പ്രകൃതിയും, പക്ഷികളും, ഉൽസവമേളങ്ങളും എല്ലാം ചേർത്തൊരുക്കിയ അതിമനോഹരമായ ഈ പുസ്തകം, വായനക്കർക്ക് വീണ്ടുംവീണ്ടും വായിക്കുവൻ പ്രചോദനം നൽകും എന്ന കാര്യത്തിൽ സംശയമില്ല.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കേരള മലയാള പാഠാവലി പുസ്തകം 5
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 152
  • അച്ചടി:  S.G.P Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

സി.കെ. മൂസ്സതിൻ്റെ 6 ലേഖനങ്ങൾ

പല വർഷങ്ങളിൽ പല ആനുകാലികങ്ങളിലായി സി.കെ. മൂസ്സത് എഴുതിയിട്ടുള്ള വിവിധ വിഷയങ്ങളിലുള്ള 6 ലേഖനങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സി.കെ. മൂസ്സതിൻ്റെ 6 ലേഖനങ്ങൾ
സി.കെ. മൂസ്സതിൻ്റെ 6 ലേഖനങ്ങൾ

സി.കെ. മൂസ്സത് വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലുമായി എഴുതിയിട്ടുള്ള പല വിഷയങ്ങളിലുള്ള 6 ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഓരോ വിഷയത്തെ കുറിച്ചുമുള്ള സംക്ഷിപ്തവിവരണം അതാത് സ്കാനിൻ്റെ അബ്സ്ട്രാക്റ്റിൽ കൊടുത്തിട്ടുണ്ട്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 8 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: ഭൃംഗസന്ദേശം കാവ്യഭംഗിയും ചരിത്ര പ്രസക്തിയും
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: ചെമ്പൈ സ്മരണകൾ മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 2
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: ഏ.വി. കുട്ടികൃഷ്ണമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: ആശാൻ്റെ നാടകകൃതികൾ
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 3
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്: ആദരാഞ്ജലി 
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്: സ്പേസിലെ സൌഹൃദം
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – കേരള മലയാള പദ്യപാഠാവലി – സ്റ്റാൻഡാർഡ് 10

1961 ൽ പത്താം ക്ലാസ്സിൽ  പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച കേരള മലയാള പദ്യപാഠാവലി – സ്റ്റാൻഡാർഡ് 10 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1961 - കേരള മലയാള പദ്യപാഠാവലി - സ്റ്റാൻഡാർഡ് 10
1961 – കേരള മലയാള പദ്യപാഠാവലി – സ്റ്റാൻഡാർഡ് 10

 

മുൻ കാലങ്ങളിൽ പാഠപുസ്തകങ്ങളിൽ പദ്യങ്ങൾ മാത്രമടങ്ങിയവയും, ഗദ്യങ്ങൾ മാത്രമുള്ളതുമായ പ്രത്യേക പുസ്തകങ്ങളായിരുന്നു പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്നത്. അപ്രകാരമുള്ള പദ്യങ്ങൾ മാത്രമടങ്ങിയ ഒരു പാഠപുസ്തകമാണ് ഇത്. കേരളവർമ്മ കോയിത്തമ്പുരാൻ, വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ, നാലപ്പാട്ട് നാരായണമേനോൻ, ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ തുടങ്ങിയ പ്രശസ്ത കവികളുടെ കവിതകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

ശ്രീ ഡൊമിനിക് നെടുമ്പറമ്പിൽ എളമക്കര ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകനാണ്. മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ അധ്യാപകനായിരുന്ന അദ്ദേഹം കൊച്ചി കോർപറേഷൻ്റെ വിദ്യാഭ്യാസ ആസൂത്രണരംഗത്ത് റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചികുന്നു. . കൊച്ചിയിലെ സാമൂഹ്യസാംസ്കാരികരംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം 2025 ജനുവരി 24നാണ് നിര്യാതനായത്. ഗ്രന്ഥപ്പുരയിലേക്ക് അനേകം പാഠപുസ്തകങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയ ഭാഷാസ്നേഹി കൂടിയാണ്
ശ്രീ ഡൊമിനിക് നെടുമ്പറമ്പിൽ.

പാഠപുസ്തകങ്ങൾ പൊതുവെ ഗ്രന്ഥശാലകളിൽ കാണുക അപൂർവ്വമാണ്. അഥവാ ഉണ്ടെങ്കിൽ തെന്നെ ആരെങ്കിലും സംഭാവനയായി നൽകിയ കുറച്ചു പുസ്തകങ്ങളേ ഉണ്ടാകാൻ സാധ്യതയുള്ളൂ. അദ്ദേഹം ഡിജിറ്റൈസേഷനായി നൽകിയ പുസ്തകങ്ങൾ ഒരു പക്ഷെ മറ്റൊരു ഗ്രന്ഥശാലയിലും ലഭ്യമല്ലാത്ത അമൂല്യമായ ശേഖരമായിരുന്നു. ഗ്രന്ഥപ്പുരയും കേരളീയ സമൂഹവും ഡൊമിനിക് മാഷിനോട് കടപ്പെട്ടിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കേരള മലയാള പദ്യപാഠാവലി – സ്റ്റാൻഡാർഡ് 10
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 74
  • അച്ചടി: Government Press, Shoranur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1933-ബാലശിക്ഷണം

1933-ൽ സി.എസ്. ബാലകൃഷ്ണവാര്യർ  രചിച്ച ബാലശിക്ഷണം എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1933-ബാലശിക്ഷണം- സി.എസ്. ബാലകൃഷ്ണവാര്യർ

ഈ പുസ്തകം Todd’s students manual എന്ന പുസ്തകത്തിൻ്റെ ഏകദേശ തർജ്ജിമയാണ്. ഗ്രന്ഥകർത്താവു
അമേരിക്കൻ ഐക്യനാടുകളിൽ ഒരു പാതിരിയായി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ അധ്യാത്മിക വിഷയങ്ങളിൽ പഠനം നടത്തുകയും, കുട്ടികൾക്കും ചെറുപ്പക്കാർക്കും ഉത്തമ മാർഗ്ഗദർശകങ്ങളായ പുസ്തകങ്ങൾ അക്കാലത്തില്ലാതിരുന്നതിനാൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന തരത്തിൽ ഒരു പുസ്തകം രചിക്കുകയും ചെയ്തു.  ഏതു സാഹചര്യത്തിലും വിദ്യാർഥികളെ ഉറ്റമിത്രത്തെപോലെ ഗുണദോഷിക്കുവാനും, സാമൂഹ്യ ജീവിതത്തിൽ വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയും, സമയവും ജീവിതനിഷ്ഠകളും ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് എത്രത്തോളം സഹായകമാകുന്നു എന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നു .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: 1933-ബാലശിക്ഷണം 
  • രചയിതാവ്: സി .എസ് .ബാലകൃഷ്ണവാര്യർ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 140
  • അച്ചടി:ശ്രീരാമ വിലാസം പ്രസ് ,കൊല്ലം 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം

1956 – ൽ പ്രസിദ്ധീകരിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് രചിച്ച  കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം   എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ നിശിതമായി വിമർശിക്കുകയാണ് ലേഖകൻ. പ്രകടനപത്രികയിൽ കോൺഗ്രസ്സിൻ്റെ ഭൂതകാലചരിത്രത്തെക്കുറിച്ച് എഴുതിയതിൽ സത്യസന്ധത ഇല്ല. ദേശീയ പ്രസ്ഥാനം കോൺഗ്രസ്സിൻ്റെ കുത്തകയല്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഭരണം ഏറ്റെടുത്തിട്ടും ഇവി ടുത്തെ സാധാരണ ജനങ്ങളുടെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കോൺഗ്രസ്സിനായിട്ടില്ല. അതിനാൽ തന്നെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടികൾ അടങ്ങുന്ന ഇടതുപക്ഷത്തിനു ജനങ്ങൾ വോട്ട് ചെയ്യണം എന്ന് ലേഖകൻ പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം
  • പ്രസിദ്ധീകരണ വർഷം: 1957
  • രചയിതാവ് : E M S Namboodiripad
  • താളുകളുടെ എണ്ണം:28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956- മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും

1956  ൽ പ്രസിദ്ധീകരിച്ച ഫ്രെഡറിക് ഏംഗൽസ് രചിച്ച  മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956- മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും – ഫ്രെഡറിക് ഏംഗൽസ് 

1876-ൽ ഏംഗൽസ് എഴുതിയിട്ടുള്ളതും അദ്ദേഹത്തിൻ്റെ മരണശേഷം 1896-ൽ ‘ന്യൂസീറ്റ്‌ ‘ എന്ന പത്രത്തിൽ ആദ്യമായി പ്രസിദ്ധികരിച്ചതുമായ ഒരു മുഴുമിക്കാത്ത ലേഖനത്തിൻ്റെ തർജ്ജിമയാണ് ഈ ലഘുലേഖയിലുള്ളത് .ആൾക്കുരങ്ങിൽ നിന്നും ഉള്ള പരിണാമത്തിലെ ചില പ്രത്യേകതകൾ മനുഷ്യനെ എങ്ങനെ ഇന്നത്തെ നിലയിൽ എത്തിച്ചു എന്ന് ഇതിൽ വിശദമാക്കുന്നുണ്ട്‌ .ശാരീരികമായ വികസനം അദ്ധ്വാനത്തിലേക്കും അത് സാമൂഹ്യജീവിതത്തിലേക്കും തുടർന്ന് ഭാഷയുടെ വികാസത്തിലേക്കും നയിച്ചു .ഇതു ഭക്ഷണശീലങ്ങളിലും പ്രതിഫലിച്ചു .ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും മനുഷ്യവംശം വ്യാപിച്ചത് വർദ്ധിച്ച പ്രകൃതി ചൂഷണത്തിനിടയാക്കി .മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ പ്രകൃതിയെ കീഴ്‌പ്പെടുത്തി. ഇത് അപ്രതീക്ഷിതമായ തിരിച്ചടികൾ നൽകി എന്നും പല ഉദാഹരണങ്ങളിലൂടെ ഈ പുസ്തകം നമുക്ക് കാട്ടി തരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മനുഷ്യൻ്റെ വളർച്ചയും അദ്ധ്വാനവും 
  • രചയിതാവ്: ഫ്രെഡറിക് ഏംഗൽസ് 
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 30
  • അച്ചടി: പരിഷത് പ്രസ് 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1958 – വനഫൂലിൻ്റെ കഥകൾ

ബംഗാളി എഴുത്തുകാരനായ വനഫൂൽ രചിച്ച കഥകൾ, 1958- ൽ രവിവർമ്മ വിവർത്തനം ചെയ്തതിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാലായ് ചന്ദ് മുഖോപാധ്യായ ആണ് കാട്ടുപൂവ് എന്നർത്ഥം വരുന്ന ബനാഫൂൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്. അറുപത്തി അഞ്ച് വർഷത്തോളം നീണ്ട തൻ്റെ സാഹിത്യ ജീവിതത്തിൽ അനേകം കവിതകൾ, ചെറുകഥകൾ, നാടകങ്ങൾ, നോവലുകൾ എന്നിവ അദ്ദേഹം രചിച്ചു. 1975-ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു. വനഫൂലിൻ്റെ കഥകൾ എന്ന സമാഹാരത്തിൽ പതിനെട്ട് കഥകളാണ് ഉള്ളത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

1987- കൊട്ടിലിലച്ചൻ

1987  ൽ പ്രസിദ്ധീകരിച്ച ഡോ. എസ്.സഖറിയ രചിച്ച കൊട്ടിലിലച്ചൻ  എന്ന ചെറു ജീവചരിത്രത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1987-kottilil-achen
1987-kottilil-achen

മലങ്കര മാർത്തോമ്മാ സഭയിൽ ചേർന്ന് നിന്ന് മലബാറിലുടനീളം സുവിശേഷദീപം കത്തിജ്വലിപ്പിക്കുവാൻ ആയുഷ്ക്കാലം മുഴുവൻ പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിച്ച, കൊട്ടിലിലച്ചൻ എന്നറിയപ്പെട്ടിരുന്ന ബഹുമാനപ്പെട്ട സി എം ജോസെഫ് അച്ചൻ്റെ ജീവചരിത്രമാണു് ഇതിൽ പ്രതിപാദിക്കുന്നതു്. അദ്ദേഹത്തിൻ്റെ സ്വന്തം കൈപ്പടയിൽ എഴുതപ്പെട്ടിട്ടുള്ള കുറിപ്പുകൾ ആണു് ഈ ജീവചരിത്രത്തിനു് ആധാരം.
തൻ്റെ പ്രാർത്ഥനയുടെ ഫലമായി മറ്റുള്ളവർക്കു ലഭിച്ച രോഗശാന്തിയുടേയും, അനുഗ്രഹങ്ങളുടേയും പല ദൃഷ്ട്ടാന്തങ്ങൾ ഈ ഗ്രന്ഥത്തിൽ കാണാം. കൊട്ടിലിലച്ചൻ, സ്വന്തം മക്കളുമായി ചേർന്ന് എടുത്തിരിക്കുന്ന ചിത്രവും ഈ പുസ്തകത്തിൻ്റെ അവസാന താളുകളുടെ മാറ്റ് കൂട്ടുന്നു.

ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥ ശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൊട്ടിലിലച്ചൻ 
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 50
  • അച്ചടി: Co-operative Press, Chungathara
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി