1988 – പുണ്യചരിതനായ പാലയ്ക്കൽ മൽപ്പാൻ – ജോൺ റോമയോ പട്ടശ്ശേരി

1988  ൽ പ്രസിദ്ധീകരിച്ച  ജോൺ റോമയോ പട്ടശ്ശേരി രചിച്ച പുണ്യചരിതനായ പാലയ്ക്കൽ മൽപ്പാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1988 - പുണ്യചരിതനായ പാലയ്ക്കൽ മൽപ്പാൻ - ജോൺ റോമയോ പട്ടശ്ശേരി
1988 – പുണ്യചരിതനായ പാലയ്ക്കൽ മൽപ്പാൻ – ജോൺ റോമയോ പട്ടശ്ശേരി

സി എം ഐ സന്യാസ സഭയുടെ സ്ഥാപകരിൽ പ്രമുഖനും സാമൂഹ്യ പരിഷ്കർത്താവും ആയ പാലയ്കൽ തോമ്മാ മാല്പാൻ്റെ ജീവ ചരിത്രമാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുണ്യചരിതനായ പാലയ്ക്കൽ മൽപ്പാൻ
  • രചന: ജോൺ റോമയോ പട്ടശ്ശേരി
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 94
  • അച്ചടി : Alwaye Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – M. A. Malayalam Library Record – K. M. Bhaskaran Nair

കൊല്ലം സ്വദേശിയായ കെ എം ഭാസ്കരൻ നായർ 1974-ൽ തൻ്റെ എം.എ. മലയാളം പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ M. A. Malayalam Library Record എന്ന കൈയെഴുത്തു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1974 - M. A. Malayalam Library Record - K. M. Bhaskaran Nair

1974 – M. A. Malayalam Library Record – K. M. Bhaskaran Nair

കൊല്ലം അയത്തിൽ പുളിയത്ത്മുക്ക് സായൂജ്യത്തിൽ കെ.എം. ഭാസ്കരൻ നായർ സബ് ജില്ലാ ട്രഷറി ഓഫീസറായി വിരമിച്ചു. എറണാകുളം മഹാരാജാസിലായിരുന്നു മലയാളം ബിഎ പഠനം. ട്രഷറി വകുപ്പിൽ ജോലി കിട്ടിയതിനെത്തുടർന്ന് സായാഹ്ന കോഴ്സിൽ ചേർന്നു പൂർത്തിയാക്കി. കൊല്ലം എസ്.എൻ. കോളേജിൽ 1970 -72 കാലത്ത് എം.എ മലയാളം മൂന്നാം റാങ്കോടെ പാസായി. കാളിദാസൻ എന്നറിയപ്പെട്ടിരുന്ന പ്രൊഫ. ചന്ദ്രശേഖരൻ, കെ.പി. അപ്പൻ, എൻ.ആ‍ർ.ഗോപിനാഥപിളള, കാർട്ടൂണിസ്റ്റ് സോമനാഥൻ, എൻ. കുട്ടൻ,
ബാഹുലേയൻ തുടങ്ങിയവരായിരുന്നു അധ്യാപകർ. കേരള വർമ്മ കോളേജിലെ പ്രിൻസിപ്പലായിരുന്ന– പ്രൊഫ ഗോപാലകൃഷ്ണൻ, എഴുത്തുകാരനായ റസലുദ്ദീൻ തുടങ്ങിയവരൊക്കെ സഹപാഠികളായിരുന്നു.

കെ.എം. ഭാസ്കരൻ നായർ ദീർഘകാലം കൊല്ലം അയത്തിൽ സാഹിത്യ വിലാസിനി ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു. നിരവധി നാടക ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിനു് ഇരുപതു വർഷത്തിലധികം ഗ്രന്ഥശാലാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കായി നൽകുന്ന ലൈബ്രറി കൗൺസിൽ പുരസ്കാരവും 2022ൽ നീരാവിൽ നവോദയ ഗ്രന്ഥശാല നൽകുന്ന കല്ലട രാമചന്ദ്രൻ പരസ്കാരവും ലഭിച്ചിട്ടുണ്ട്.

കെ.എം. ഭാസ്കരൻ നായർ
കെ.എം. ഭാസ്കരൻ നായർ

ഈ കൈയെഴുത്തു റെക്കാർഡ്  പുസ്തകം പുറത്തിറക്കിയ കാലത്ത്, എം. എ മലയാളം കോഴ്സിനു പഠിക്കുന്നവർ 75 മലയാളം പുസ്തകങ്ങളുടെയും 25 ഇംഗ്ലീഷ് പുസ്തകങ്ങളുടെയും വായനാകുറിപ്പുകൾ തയ്യാറാക്കണമായിരുന്നു. അപ്രകാരം എഴുതിയിട്ടുള്ള അപൂർവ്വമായ ഒരു റെക്കോർഡാണ് ഇത്.

ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തകനായ കണ്ണൻ ഷണ്മുഖം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി കെ.എം. ഭാസ്കരൻ നായരുടെ അടുത്തു നിന്നു വാങ്ങി കൈമാറിയത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: M. A. Malayalam Library Record
  • രചന: K. M. Bhaskaran Nair
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 284
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണിക

1972 ൽ പ്രസിദ്ധീകരിച്ച തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1972 - തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണിക
1972 – തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണിക

തൃശൂർ രൂപതയിലെ ഫ്രൻസിസ്കൻ മൂന്നാം സഭയുടെ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഈ സ്മരണികയിൽ സഭാ മേലധികാരികളുടെ സന്ദേശങ്ങൾ, സഭയുടെ ചരിത്രം, ജൂബിലി ആഘോഷങ്ങളുടെ വിശദവിവരങ്ങൾ, സചിത്ര ലേഖനങ്ങൾ, സഭ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തൃശൂർ ഫ്രാൻസിസ്കൻ മൂന്നാം സഭ രജതജൂബിലി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 130
  • അച്ചടി: Union Press Mariapuram Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – Fisherman and the Gold Fish – J. C. Palakkey

1965 ൽ പ്രസിദ്ധീകരിച്ച J. C. Palakkeyരചിച്ച Fisherman and the Gold Fish എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1965 - Fisherman and the Gold Fish - J. C. Palakkey
1965 – Fisherman and the Gold Fish – J. C. Palakkey

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Fisherman and the Gold Fish 
  • രചന: J. C. Palakkey
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 34
  • അച്ചടി: The Vidyarthimithram Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1965 – സത്യവാദഖേടം – ജോർജ്ജ് മാത്തൻ

1965 ൽ പുന:പ്രസിദ്ധീകരിച്ച ജോർജ്ജ് മാത്തൻ രചിച്ച സത്യവാദഖേടം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1965 - സത്യവാദഖേടം - ജോർജ്ജ് മാത്തൻ
1965 – സത്യവാദഖേടം – ജോർജ്ജ് മാത്തൻ

മലയാള ഭാഷാ ഗദ്യ സാഹിത്യത്തിന് അതുല്യ സംഭാവനകൾ നൽകിയ പണ്ഡിതനായിരുന്നു ജോർജ്ജ് മാത്തൻ. അദ്ദേഹം ഇംഗ്ലീഷ്, എബ്രായ സുറിയാനി, ലത്തീൻ, ഗ്രീക്ക്, സംസ്കൃതം, ഹിന്ദുസ്ഥാനി, തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലെ പുതുമകളെ സ്വാംശീകരിക്കുകയും മലയാള ഭാഷാഗദ്യത്തെ സമ്പന്നമാക്കുകയും ചെയ്തു.

1863 ൽ ജോർജ്ജ് മാത്തൻ രചിച്ച സത്യസന്ധതയെപ്പറ്റിയുള്ള ഒരു പ്രബന്ധമാണ് സത്യവാദഖേടം. മാതാപിതാക്കള്‍ മക്കളെ ചെറുപ്പം മുതല്‍ സത്യം സംസാരിച്ചു ശീലിപ്പിക്കേണ്ട ആവശ്യത്തെക്കുറിച്ചുള്ള പ്രതിപാദനമാണ് പുസ്തകത്തിൻ്റെ വിഷയം. സത്യവാദഖേടം, സത്യം എന്നീ പ്രകരണങ്ങൾ ഒന്നിച്ച് ചേർന്നുള്ള ഗ്രന്ഥം ക്രിസ്ത്യൻ ലിറ്ററേച്ചർ സൊസൈറ്റി സത്യത്തെ കുറിച്ചുള്ള പ്രകരണങ്ങൾ എന്ന പേരിൽ 1894 ൽ കോട്ടയം സി. എം. എസ് പ്രസ്സിൽ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു. അതേരൂപത്തിൽ അന്നത്തെ അച്ചടിയിൽ ഉണ്ടായിരുന്ന മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ കൃതി ഇപ്പോൾ വിദ്യാർത്ഥിമിത്രം പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിലെ രണ്ടാമത്തെ ഭാഗമായ “സത്യം” എന്ന പേരിലുള്ള പ്രകരണം കോശി ആർച്ച് ഡീക്കനാൽ രചിക്കപ്പെട്ടതാണ്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സത്യവാദഖേടം 
  • രചയിതാവ്: George Matthen
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: The Vidyarthimithram Press, Kottayam
  • താളുകളുടെ എണ്ണം: 120
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – സാഹിത്യവും രാഷ്ടീയവും – പി. ഗോവിന്ദപ്പിള്ള

1982 ൽ പ്രസിദ്ധീകരിച്ച പി. ഗോവിന്ദപ്പിള്ള രചിച്ച സാഹിത്യവും രാഷ്ടീയവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1982 - സാഹിത്യവും രാഷ്ടീയവും - പി. ഗോവിന്ദപ്പിള്ള

1982 – സാഹിത്യവും രാഷ്ടീയവും – പി. ഗോവിന്ദപ്പിള്ള

സാഹിത്യത്തെ കുറിച്ച് പുതിയ ഉൾക്കാഴ്ച്ച നൽകുവാൻ സഹായിക്കുന്ന ഗ്രന്ഥകർത്താവിൻ്റെ പരന്ന വായനയുടെയും ചിന്തയുടെയും ഫലങ്ങളാണ് ഈ ലേഖനങ്ങൾ. അൽബേർ കാമു, പാബ്ളൊ നെരൂദ, ബുദ്ധദേവബോസ്, ഏ. ആർ. രാജരാജവർമ്മ, ഉറൂബ്, മലയാറ്റൂർ രാമകൃഷ്ണൻ, തായാട്ട് ശങ്കരൻ തുടങ്ങിയവരുടെ സാഹിത്യജീവിതത്തെയും സംഭാവനകളെയും പറ്റി എഴിതിയിട്ടുള്ള ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സാഹിത്യവും രാഷ്ടീയവും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 148
  • അച്ചടി: Social Scientist Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1997 – മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം

1997ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1997 - മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം
1997 – മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം

നമ്മുടെ സമ്പദ്ഘടനയെ നിലനിർത്തുന്ന തരത്തിൽ വിദേശനാണ്യം നേടിത്തരുന്ന മറുനാടൻ മലയാളികളുടെ ക്ഷേമവും, സുസ്ഥിരതയും ഉറപ്പാക്കുന്ന വിദേശ മലയാളി വകുപ്പും, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും സംയുക്തമായി നടത്തുന്ന പ്രവാസി സുരക്ഷാ ഇൻഷ്വറൻസ് പദ്ധതിയെ കുറിച്ചുള്ള വിശദീകരണമാണ് ഈ ബുള്ളറ്റിൻ.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മറുനാടൻ മലയാളികൾക്ക് ഒരു കൈത്തിരിവെട്ടം
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 40
  • അച്ചടി: Government Press, Mannathala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1980 – എന്നെ രക്ഷിക്കൂ നിങ്ങൾക്കു വേണ്ടി – വെങ്ങാന്നൂർ രാമകൃഷ്ണൻ നായർ

1980 ൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട് ഓഫ് എഡ്യുക്കേഷൻ പ്രസിദ്ധീകരിച്ച, വെങ്ങാന്നൂർ രാമകൃഷ്ണൻ നായർ രചിച്ച എന്നെ രക്ഷിക്കൂ നിങ്ങൾക്കു വേണ്ടി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1980 - എന്നെ രക്ഷിക്കൂ നിങ്ങൾക്കു വേണ്ടി - വെങ്ങാന്നൂർ രാമകൃഷ്ണൻ നായർ
1980 – എന്നെ രക്ഷിക്കൂ നിങ്ങൾക്കു വേണ്ടി – വെങ്ങാന്നൂർ രാമകൃഷ്ണൻ നായർ

ശാസ്ത്രസാഹിത്യ രചനയിലും പാരായണത്തിലും അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് എഡ്യുക്കേഷൻ ആർംഭിച്ച
ശാസ്ത്രഗ്രന്ഥാവലി പരമ്പരയിലെ  പുസ്തകമാണ് എന്നെ രക്ഷിക്കൂ നിങ്ങൾക്കു വേണ്ടി

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: എന്നെ രക്ഷിക്കൂ നിങ്ങൾക്കു വേണ്ടി
  • രചന: Vengannoor Ramakrishnan Nair
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം: 34
  • പ്രസാധകൻ: State Institute of Languages, Trivandrum
  • അച്ചടി: City Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1997 – സമഗ്ര വികസനത്തിനു് ഒരു രൂപരേഖ

1997ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച സമഗ്ര വികസനത്തിനു് ഒരു രൂപരേഖ എന്ന ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1997 - സമഗ്ര വികസനത്തിനു് ഒരു രൂപരേഖ
1997 – സമഗ്ര വികസനത്തിനു് ഒരു രൂപരേഖ

കേരളത്തിൻ്റെ സമഗ്രവികസനം ലക്ഷ്യമാക്കി നൂതനവും ഭാവനാപൂർണ്ണവൂമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പുറത്തിറക്കിയ ലഘുലേഖയാണിത്. വ്യാവസായിക കാർഷിക മേഖലകൾക്ക് മതിയായ പ്രാമുഖ്യം നൽകിക്കൊണ്ടുംസാമൂഹികക്ഷേമ വികസന പദ്ധതികൾക്ക് പ്രത്യേക ശ്രദ്ധ നൽകി കൊണ്ടും1997-98 ലേക്കുള്ള സർക്കാർ നയസമീപനം വ്യക്തമാക്കിക്കൊണ്ട് ഗവർണ്ണർ സുഖ് ദേവ് സിങ്ങ് കാംഗ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ പൂർണ്ണരൂപമാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സമഗ്ര വികസനത്തിനു് ഒരു രൂപരേഖ
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Government Press, Mannathala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Paths to Discovery – C. T. Philip

C. T. Philip രചിച്ച Paths to Discovery   എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Paths to Discovery - C. T. Philip
Paths to Discovery – C. T. Philip

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Paths to Discovery 
  • രചന: C. T. Philip
  • താളുകളുടെ എണ്ണം: 196
  • അച്ചടി: Bharathavilasam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി