1959-ൽ പ്രസിദ്ധീകരിച്ച, ആൽബർട്ട് റിസ് വില്ല്യംസ് എഴുതിയ റഷ്യൻ വിപ്ലവത്തിലൂടെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പുസ്തകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുന്നത് ഗോപാലകൃഷ്ണനാണ്.
1959 – റഷ്യൻ വിപ്ലവത്തിലൂടെ- ആൽബർട്ട് റിസ് വില്ല്യംസ്
അമേരിക്കൻ പത്ര പ്രവർത്തകനായ ആൽബർട്ട് റിസ് വില്ല്യംസ് റഷ്യൻ വിപ്ലവത്തെ അടുത്തുനിന്നു അനുഭവിച്ചറിയുകയും അതിൻ്റെ യഥാർത്ഥ ചരിത്രം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ,ലെനിനുമായുള്ള സംവാദങ്ങൾ,വിപ്ലവകാലത്തെ ജനങ്ങളുടെ വികാരങ്ങൾ എന്നിവയാണ് ഈ കൃതിയുടെ ഉള്ളടക്കം. ഈ കൃതി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു കൃതിയാണ്. സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് ആഖ്യാനങ്ങൾ പഠിക്കുന്നവർക്കായി വിപ്ലവം എന്താണെന്നും, അതിനു പിന്നിലുള്ള തത്വങ്ങളും പോരാട്ടങ്ങളും സാധാരണ ജനങ്ങളിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തിലുമാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: റഷ്യൻ വിപ്ലവത്തിലൂടെ
- രചന: ആൽബർട്ട് റിസ് വില്ല്യംസ്
- വിവർത്തകൻ: ഗോപാലകൃഷ്ണൻ
- താളുകളുടെ എണ്ണം: 350
- പ്രസിദ്ധീകരണ വർഷം: 1959
- സ്കാൻ ലഭ്യമായ ഇടം: കണ്ണി