റബറും പത്രരാഷ്ട്രീയവും – കെ ഇ എൻ, ആസാദ്, സുനിൽ

കെ ഇ എൻ, ആസാദ്, സുനിൽ എന്നിവർ ചേർന്നെഴുതിയ റബറും പത്രരാഷ്ട്രീയവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അടിയന്തിരാവസ്ഥക്കാലത്ത് കർക്കശമായ സെൻസർഷിപ്പുകൾ നിലനിൽക്കുമ്പോൾ പത്രമാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ സ്വീകരിച്ച നിലപാടുകളും ഭരണകൂടാനുകൂലസമീപനങ്ങളുമാണ് മാധ്യമവിശകലനത്തിനു എഴുത്തുകാരെ പ്രേരിപ്പിച്ചത്. മാധ്യമ മുതലാളിത്തത്തിനെതിരെ സമീപകാലത്ത് പൊതുവായി ഉയർന്നുവന്ന എതിർപ്പുകൾക്കു പിന്നിലെ രാഷ്ട്രീയമായ കാരണങ്ങൾ ഇത്തരമൊരു വിശകലനത്തിനു സാഹചര്യമൊരുക്കുന്നു എന്ന് ഈ ലഘുലേഖയുടെ തുടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളുടെയും സംഭവഗതികളൊടുള്ള സമീപനത്തിൻ്റെയും അടിസ്ഥാനത്തിൽ കേരളത്തിലെ മുഖ്യധാരാപത്രങ്ങളുടെ നിലപാടും താത്പര്യങ്ങളും കൂടി വിശകലനം ചെയ്യുന്നു. ബൂർഷ്വാമാദ്ധ്യമങ്ങളുടെ പ്രചാരണത്തെ തടയാൻ ഇടതുപക്ഷ സാംസ്കാരികപ്രവർത്തകർ എന്താണ് ചെയ്യേണ്ടതെന്ന മാർഗനിർദ്ദേശവും അവസാനം നൽകിയിട്ടുണ്ട്

കോഴിക്കോട് സൗഹൃദസംഘം പ്രസിദ്ധീകരിച്ച ഈ രചനയുടെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: റബറും പത്രരാഷ്ട്രീയവും
  • രചന: കെ ഇ എൻ, ആസാദ്, സുനിൽ
  • താളുകളുടെ എണ്ണം:40
  • അച്ചടി:  Ragam Printing Works, Kozhikode – 15
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 -ചങ്ങരംപൊന്നത്തു് അച്യുതമേനോൻ – വി.കെ. രാമന്മേനോൻ

1940 – ൽ പ്രസിദ്ധീകരിച്ച, വി. കെ. രാമന്മേനോൻ എഴുതിയ
ചങ്ങരംപൊന്നത്തു് അച്യുതമേനോൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 – ചങ്ങരംപൊന്നത്തു് അച്യുതമേനോൻ – വി.കെ. രാമന്മേനോൻ

ആദ്യ കാല സാഹിത്യ നിരൂപകനും വിദ്യാ വിനോദിനി സാഹിത്യ മാസികയുടെ പത്രാധിപരുമായിരുന്നു സി പി അച്യുതമേനോൻ. സി അച്യുതമേനോൻ എന്നും സി പി അച്യുതമേനോൻ എന്നും അറിയപ്പെട്ടിരുന്ന ചങ്ങരംപൊന്നത്തു് അച്യുതമേനോൻ ജനിച്ചത് 1863 -ൽ തൃശ്ശൂരിൽലാണ്. മദിരാശി പച്ചയ്യപ്പാസ് കോളേജിൽ മലയാളം പണ്ഡിതനായി ഔദോഗിക ജീവിതം ആരംഭിച്ച സി പി 1886 മുതൽ കൊച്ചി സർക്കാരിൻ്റെ കീഴിൽ സേവനമാരംഭിച്ച് വിദ്യാഭ്യാസവകുപ്പിൻ്റെ തലവനായും പ്രവർത്തിച്ചു. വിവിധ കർമമേഖലകളിൽ ഉയർന്ന പദവികൾ വഹിച്ച സിപിയുടെ പ്രബന്ധങ്ങളും റിപ്പോർട്ടുകളും സാമൂഹിക- സാമ്പത്തീക രംഗങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവയാണ്. 1940-ൽ എഴുതപ്പെട്ട ഈ ഗ്രന്ഥം കേരളചരിത്രത്തിലെ അപൂർവമായ വ്യക്തിയുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന ദൗത്യഭാരമുള്ള ഒരു രചനയാണ്. കൊച്ചി രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ചങ്ങരംപൊന്നത്തു് അച്യുതമേനോൻ്റെ വ്യക്തിത്വം, പ്രവർത്തങ്ങൾ,സംഭാവനകൾ എന്നിവയുടെ ആഴത്തിലുള്ള വിശകലനമാണ് ഇതിൻ്റെ ഉള്ളടക്കം. ഇതിൽ അദ്ദേഹത്തിൻ്റെ വൈശിഷ്ട്യങ്ങൾ, തത്വചിന്ത, ഭരണതാല്പര്യം, മതേതരത്വം, രാഷ്ട്രീയ വീക്ഷണം മുതലായവയെ വെളിപ്പെടുത്തുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ചങ്ങരംപൊന്നത്തു് അച്യുതമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1940
  • രചയിതാവ് :വി. കെ. രാമന്മേനോൻ
  • അച്ചടി: കേരളോദയം പ്രസ്സ് ,തൃശ്ശൂർ
  • താളുകളുടെ എണ്ണം: 142
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – എൻ്റെ രാഷ്ട്രീയ സ്മരണകൾ – ഒന്നാം ഭാഗം

1942-ൽ പ്രസിദ്ധീകരിച്ച, എ. എൻ സത്യനേശൻ എഴുതിയ എൻ്റെ രാഷ്ട്രീയ സ്മരണകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജനിച്ച ലേഖകൻ തിരുവിതാംകൂറിലെ പന്ത്രണ്ടു കൊല്ലത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്. അന്നത്തെ പ്രധാനപ്പെട്ട രാഷ്ട്രീയസംഭവങ്ങൾ, ഭരണ പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നു. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ‘ഭാരതി’ പത്രാധിപരാണ് ഗ്രന്ഥകർത്താവ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എൻ്റെ രാഷ്ട്രീയ സ്മരണകൾ
  • രചന: എ. എൻ സത്യനേശൻ
  • പ്രസിദ്ധീകരണ വർഷം: 1942
  • താളുകളുടെ എണ്ണം: 182
  • അച്ചടി:  The Keralavilasom Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – സോവിയറ്റ് യൂണിയൻ – രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ

1960-ൽ പ്രസിദ്ധീകരിച്ച, സോവിയറ്റ് യൂണിയൻ – രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1955-ൽ തെക്കുകിഴക്കൻ ഏഷ്യയിലെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ക്രൂഷ്ചേവ് മോസ്കോവിലെ ലുഷ്നികിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. ഇന്ത്യ, ബർമ്മ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യാത്രാ അനുഭവങ്ങളും സോവിയറ്റ്-ഏഷ്യൻ ജനതകൾ തമ്മിൽ വളർന്നു വരുന്ന സൗഹൃദത്തെക്കുറിച്ചും അവിടെ തടിച്ചുകൂടിയ വൻ ജനാവലിയുടെ മുന്നിൽ അദ്ദേഹം പ്രസംഗിച്ചു. ലോകസംഘർഷം കുറയ്ക്കുന്നതിനും അണുവായുധനിരോധനത്തിനുമായി സോവിയറ്റ് ഗവണ്മെൻ്റ് കൈക്കൊള്ളുന്ന സമാധാനനയത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സോവിയറ്റ് യൂണിയൻ – രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി:  Roxy Printing Press, New Delhi
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – പുതിയ സോവിയറ്റ് ഭരണഘടന

1953-ൽ പ്രസിദ്ധീകരിച്ച, പുതിയ സോവിയറ്റ് ഭരണഘടന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈപോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1936 നവംബർ 25-നു് സോവിയറ്റ് യൂണിയനിൽ നടന്ന എട്ടാമത്തെ അസാധാരണ കോൺഗ്രസ്സിൽ പുതിയ കരടുഭരണഘടനയെപ്പറ്റി സ്റ്റാലിൻ സമർപ്പിച്ച റിപ്പോർട്ട് ആണ് ഈ ലഘുലേഖയിലുള്ളത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുതിയ സോവിയറ്റ് ഭരണഘടന
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 48
  • അച്ചടി: Vijnjana Poshini Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ – ഒരു ലഘുചരിത്രം

1976-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ കുമാരമേനോൻ എഴുതിയ അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ – ഒരു ലഘുചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പഴയ മദിരാശി സംസ്ഥാനത്തിൽപ്പെട്ട മലബാറിൽ പ്രവർത്തിച്ചു വന്നിരുന്ന അധ്യാപക സംഘടനയാണ് മലബാർ എയിഡഡ് എലിമെൻ്ററി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ. യൂണിയൻ്റെ ചരിത്രം, ആദ്യകാല പ്രവർത്തനങ്ങൾ എന്നിവയൊക്കെയും സംഘടനയുടെ ദീർഘകാല നേതാവായിരുന്ന ഗ്രന്ഥകർത്താവ് വിശകലനം ചെയ്യുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ – ഒരു ലഘുചരിത്രം
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 158
  • അച്ചടി: Saji Printers, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം

1976-ൽ പ്രസിദ്ധീകരിച്ച, പി. ആർ. നമ്പ്യാർ രചിച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിൽ സോഷ്യലിസവും കമ്യൂണിസവും എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിസ്റ്റ് പാർട്ടി ഇവിടെ പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യത്തിനായി പാർട്ടി സ്വീകരിക്കുന്ന നയങ്ങളെ പാർട്ടി പരിപാടി എന്ന് വിളിക്കുന്നു. ഓരോ കാലഘട്ടത്തിലും പാർട്ടി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യങ്ങൾ, സമരരൂപങ്ങൾ, സംഘടനാരീതികൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് പാർട്ടിയുടെ അടവുകൾ. ഇതിനെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തിൽ

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2010- വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം

2010-ൽ പ്രസിദ്ധീകരിച്ച പി. ഗോവിന്ദപ്പിള്ളയുടെ വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2010- വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം

ലോകചരിത്രത്തെയാകെ മാറ്റിമറിച്ച വൈജ്ഞാനിക വിപ്ലവത്തിൻ്റെയും
ശാസ്ത്രസാങ്കേതികവിദ്യാ മുന്നേറ്റത്തിൻ്റെയും സമഗ്രവും വ്യത്യസ്‌തവുമായ ചരിത്രം ആദ്യമായി മലയാളഭാഷയിൽ എഴുതപ്പെട്ടു. നാഗരികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ചും ചർച്ച ചെയ്യുന്ന പുസ്‌തകം,മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ വഴിത്തിരിവുകളും നാഴികക്കല്ലുകളും, വ്യക്തിപ്രഭാവങ്ങളും സാംസ്‌കാരികവികാസങ്ങളും
മനസ്സിലാക്കുവാൻ ഉപകരിക്കുന്നു .

മനുഷ്യജീവിതത്തിൻ്റെ ഗുണപരമായ വളർച്ചയ്ക്കും സമൂഹത്തിൻ്റെ
സർവതോൻമുഖമായ വികസനത്തിനും ശാസ്ത്രവും സാങ്കേതിക വിദ്യകളും ചേർന്ന് ഗണ്യമായ സംഭാവനയാണ്  നൽകിക്കൊണ്ടിരിക്കുന്നത്, എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കുവാനും ചൂഷണത്തിൻ്റെ പുതിയ വിദ്യകൾ വികസിപ്പിക്കുവാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടി ശാസ്ത്രീയ യുക്തി കൈയൊഴിയണം എന്നു വാദിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ശാസ്ത്രത്തിൻ്റെ നിഷേധാത്മക വശങ്ങളോട് കണ്ണടയ്ക്കാതെ തന്നെ അതിൻ്റെ ഗുണപരമായ വശങ്ങൾ ചൂണ്ടിക്കാട്ടി മനുഷ്യപുരോഗതിക്ക് ശാസ്ത്രം നൽകിയ സംഭാവനകൾ വിശദീകരിക്കുന്ന മഹത്തായ ഒരു കൃതിയാണ് ശ്രീ. പി. ഗോവിന്ദപ്പിള്ള എഴുതിയ “വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം” എന്ന ഈ പുസ്തകം.

ഇതിൻ്റെ ആദ്യഭാഗങ്ങളിൽ നാഗരികതയും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെയും വൈപരീത്യത്തെയും കുറിച്ച് വിശദീകരിച്ചുകൊണ്ട് ശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ബന്ധം വിശദമാക്കുന്നു . പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ സംഭവിച്ച വൈജ്ഞാനിക വിപ്ലവം യൂറോപ്പിന് മേൽക്കോയ്മ നേടിക്കൊടുക്കുകയും, ലോക ചരിത്രത്തെയാകെ മാറ്റി മറിക്കുകയും ചെയ്തു. ഈ സയൻ്റിഫിക് റവല്യൂഷൻ്റെ വിവിധ വശങ്ങൾ വെളുപ്പെടുത്തികൊണ്ട് കലയും സാഹിത്യദർശനങ്ങളും മതവും രാഷ്ട്രീയവും എങ്ങനെ ശാസ്ത്ര സംരംഭങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നുവെന്നും, വൈജ്ഞാനിക വിപ്ലവത്തിൻ്റെ ചരിത്രം എന്നതിനപ്പുറം  സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി തൻ്റെ കൃതി മാറുന്നതെങ്ങനെയെന്നും പി.ജി. വ്യക്തമാക്കുന്നു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ആണ് ഈ പുസ്തകത്തിൻ്റെ പ്രസാധകർ.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2010
  • അച്ചടി: Vijnanamudranam Press, Nalanda
  • താളുകളുടെ എണ്ണം: 664
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – ക്രിസ്തീയ സംഗീത രത്നാവലി

1982-ൽ പ്രസിദ്ധീകരിച്ച, മഹാകവി കെ വി സൈമൺ എഴുതിയ ക്രിസ്തീയ സംഗീത രത്നാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സ്തോത്ര ഗീതങ്ങൾ, ഉപദേശ ഗീതങ്ങൾ, പ്രത്യാശാ ഗീതങ്ങൾ, സുവിശേഷ ഗീതങ്ങൾ, പ്രഭാത കീർത്തനങ്ങൾ, വിവാഹഗീതങ്ങൾ, സങ്കീർത്തനങ്ങൾ ഇങ്ങന വിവിധ വിഭാഗത്തിലുള്ള ക്രിസ്തീയ ഗാനങ്ങളുടെ സമാഹാരമാണ് ഇത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ക്രിസ്തീയ സംഗീത രത്നാവലി
  • താളുകളുടെ എണ്ണം: 294
  • രചയിതാവ്:  കെ വി സൈമൺ
  • അച്ചടി:  Ebenezer Press, Kumbanad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം

1977 – ൽ പ്രസിദ്ധീകരിച്ച, കരിപ്പാപ്പറമ്പിൽ കുടുംബചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975 ഫെബ്രുവരിയിൽ കരിപ്പാപ്പറമ്പിൽ കുടുംബാംഗങ്ങൾ ആദ്യമായി ഒരു കുടുംബയോഗം കൂടിയപ്പോൾ ഒരു കുടുംബചരിത്രം എഴുതി പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയുണ്ടായി. കാഞ്ഞിരപ്പള്ളിയുടെ വളർച്ചയിലും പുരോഗതിയിലും നിർണായക പങ്കു വഹിച്ച കുടുംബമാണ് കരിപ്പാപ്പറമ്പിൽ. രാഷ്ട്രീയ-സാമൂഹിക പ്രവർത്തന രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അക്കാമ്മ ചെറിയാൻ, കെ ജെ തോമസ്, റോസമ്മ പുന്നൂസ്, കെ ടി തോമസ് തുടങ്ങി ധാരാളം പേർ ഈ കുടുംബത്തിൽ നിന്നുള്ളവരാണ്. കാഞ്ഞിരപ്പള്ളിയുടെ ചരിത്ര പശ്ചാത്തലം, കരിപ്പാപ്പറമ്പിൽ കുടുംബ വംശാവലി, കുടുംബത്തിൽ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും, ഇങ്ങനെ കുടുംബത്തിൻ്റെ വളരെ വിശദമായ ചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. ചില പത്രവാർത്തകൾ, അനുസ്മരണങ്ങൾ, നൂറിൽ പരം കുടുംബ ഫോട്ടോകൾ എന്നിവയും അനുബന്ധമായി കൊടുത്തിട്ടൂണ്ട്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : കരിപ്പാപ്പറമ്പിൽ കുടുംബ ചരിത്രം
  • താളുകളുടെ എണ്ണം: 256
  • അച്ചടി:  pally, D.C.Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി