1914 – ജയചന്ദ്രൻ

1914-ൽ പ്രസിദ്ധീകരിച്ച, ബി. കൃഷ്ണപിള്ള എഴുതിയ ജയചന്ദ്രൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഈ പുസ്തകം ‘ബ്രൈറ്റ് സ്റ്റോറി’ (Bright Story) എന്ന ഗ്രന്ഥത്തിലെ ‘ഫൗണ്ടൻ ഓഫ് പിറീൻ’ (Fountain of Pirene) എന്ന കഥയെ ആസ്പദമാക്കി രചിച്ചിട്ടുള്ളതാണ്. മൂലകഥയിൽ നിന്നും പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഈ പുസ്തകത്തിനായി സ്വീകരിച്ചിരിക്കുന്നത്,  പറക്കുന്ന കുതിരയായ പേഗസും പേഗസിനെ മെരുക്കാൻ സഹായിക്കുന്ന സ്വർണ്ണ കടിഞ്ഞാണുമാണ് അവ. മിഥിലാപുരിയിലെ രാജാവായ ചിത്രരഥൻ്റെ പുത്രനായിരുന്നു ജയചന്ദ്രൻ. യുവാവായപ്പോൾ രാജകുമാരൻ രാജധാനി വിട്ടു ദേശസഞ്ചാരത്തിനിറങ്ങുന്നു. ആ അനുഭവങ്ങളാണ് ഈ കഥയിലുള്ളത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ജയചന്ദ്രൻ
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി: Rajarajavarma Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 102
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – മുദ്രാരാക്ഷസം

1930-ൽ പ്രസിദ്ധീകരിച്ച മുദ്രാരാക്ഷസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വിശാഖദത്തൻ സംസ്കൃതത്തിലെഴുതിയ നാടകത്തിൻ്റെ മലയാളവിവർത്തനമാണ് ഈ കൃതി. കണ്ണമ്പുഴ എസ്. കൃഷ്ണവാരിയർ ആണ് വിവർത്തകൻ. നാടകകർത്താവിൻ്റെ ജീവിതകാലത്തെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഈ നാടകം രചിച്ചതെന്ന് കരുതപ്പെടുന്നു. പുരാണങ്ങളെയോ വെറും കല്പിത കഥകളെയോ ആധാരമാക്കിയല്ല ഈ നാടകം രചിച്ചിരിക്കുന്നത്. മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യൻ്റെയും അദ്ദേഹത്തിൻ്റെ മന്ത്രിയായ ചാണക്യൻ്റെയും കഥകളെ അടിസ്ഥാനമാക്കിയാണ് ഇതിൻ്റെ ഇതിവൃത്തം തയ്യാറാക്കിയിട്ടുള്ളത്. ചന്ദ്രഗുപ്തൻ, ചാണക്യൻ, രാക്ഷസൻ എന്നിവരാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ. മറ്റു സംസ്കൃത നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ശൃംഗാര രസത്തിന് പ്രാധാന്യമില്ല. അഭിനയ പ്രാധാന്യത്തിലും രാഷ്ട്രീയ തന്ത്രങ്ങളുടെ ആവിഷ്കാരത്തിലും മുദ്രാരാക്ഷസം ശാകുന്തളം, ഉത്തരരാമചരിതം തുടങ്ങിയ നാടകങ്ങളേക്കാൾ മികച്ചുനിൽക്കുന്നുവെന്ന് അവതാരികയിൽ ആർ. നാരായണപ്പണിക്കർ പ്രസ്താവിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  മുദ്രാരാക്ഷസം
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: S.B. Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – വടക്കൻ പാട്ടുകൾ – ചേലന്നാട്ട് അച്യുതമേനോൻ

1935-ൽ പ്രസിദ്ധീകരിച്ച,  വടക്കൻ പാട്ടുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1935 - വടക്കൻ പാട്ടുകൾ - ചേലന്നാട്ട് അച്യുതമേനോൻ
1935 – വടക്കൻ പാട്ടുകൾ – ചേലന്നാട്ട് അച്യുതമേനോൻ

ഈ വാല്യം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ആദ്യഭാഗം “വടക്കൻ പാട്ടുകൾ” എന്ന വിഷയത്തിലെ ലെക്ച്ചറുകളുടെ വിശദീകരണവും രണ്ടാമത്തേത് 16‑ാം നൂറ്റാണ്ടിലെ അപ്രകാശിത വടക്കൻപാട്ടുകളുടെ മൂലരൂപത്തിൽ നിന്നും ശേഖരിച്ച പാട്ടുകളുടെ സമാഹാരവുമാണ്. ഇവ കേരളത്തിൻ്റെ സാമൂഹിക‑സൈനിക സ്ഥാപനങ്ങൾ, ദൈനംദിന ജീവിതം, വിവാഹരീതികൾ, പുത്തൂരം പാട്ടുകളുടെ സാമ്പ്രദായിക കാലം (അരോമൽ ചേകവർ, 12‑ാം നൂറ്റാണ്ട്), മരുമക്കത്തായത്തിലെ അനന്തരാവകാശ വ്യവസ്ഥയെക്കുറിച്ചുള്ള തെളിവുകൾ എന്നിവ വ്യക്തമാക്കുന്നു. ഫോക് സോങ്ങുകളുടെ കാവ്യവികാസത്തിലുള്ള സ്വാധീനം വിദേശ പണ്ഡിതർ അംഗീകരിക്കുമ്പോൾ കൂടുതൽ കലാപരിമിതിയായി കണക്കാക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ രചയിതാവ് ഈ പാട്ടുകളുടെ ചരിത്ര‑സാംസ്കാരിക മൂല്യങ്ങൾ വിശദീകരിക്കുകയും ചൈയ്യുന്നു, പുരാതന കേരളത്തിലെ ഗ്രാമപ്രഭവമായ നാടൻ ഹീറോ പാട്ടുകൾ ശേഖരിക്കുന്നതിൻ്റെ കഠിനതയെയും, അക്ഷരാസാക്ഷരരായ ഗായകർ പാട്ടുകളിൽ അരുതാത്ത വ്യത്യാസങ്ങൾ കൊണ്ടുവരുമെന്ന പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നു. പാട്ടുകൾ അറിയുന്ന തലമുറ അപ്രത്യക്ഷമാകുന്നതിനാൽ വടക്കൻ മലബാറിലെ വാമൊഴി പാട്ടുകളെ ആദ്യമായി അക്കാദമിക് തലത്തിൽ ക്രോഡീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മദ്രാസിൻ്റെയും ചെങ്കൽപ്പേട്ടിൻ്റെയും കളക്ടർ ആയിരുന്ന പെർസി മാക്വീൻ ഈ പുസ്തകത്തിൻ്റെ അവതാരികയിലൂടെ വടക്കൻ പാട്ടുകൾക്ക് മലയാളഭാഷയിലുള്ള പ്രാധാന്യവും അത് മനസ്സിലാക്കിയതിന് അച്യുതമേനോന് പ്രശംസയും നൽകുന്നു. പെർസി മാക്വീൻ്റെ പല കൈയെഴുത്തുപ്രതികളും, നിരൂപണങ്ങളും, തച്ചോളിപ്പാട്ടുശേഖരങ്ങളും ഗ്രന്ഥപ്പുരയിൽ ലഭ്യമാണ്. പതിനാറാം നൂറ്റാണ്ടിലെ മലബാറിലെ സാമൂഹിക വ്യവസ്ഥിതി, ആചാരങ്ങൾ, വിവാഹരീതികൾ, കളരിപ്പയറ്റ് പോലെയുള്ള ആയോധനകലയും അതിൻ്റെ പ്രാക്ടീസായ ‘അങ്കം’ വെട്ടുന്ന സമ്പ്രദായവും വിശദാംശങ്ങളോടെ രേഖപ്പെടുത്തുന്ന വിലപ്പെട്ട ചരിത്ര രേഖയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വടക്കൻ പാട്ടുകൾ
  • രചയിതാവ്:  Chelanat Achuthamenon
  • പ്രസിദ്ധീകരണ വർഷം: 1935
  • അച്ചടി: Ananda Press, Madras
  • താളുകളുടെ എണ്ണം: 360
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 – സാഹിത്യഭൂഷണം

1939-ൽ പ്രസിദ്ധീകരിച്ച, സാഹിത്യഭൂഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വെണ്മണി പി. വി. ചാക്കോ, വിദ്വാൻ എം. ഒ. അവരാ എന്നിവർ ചേർന്ന് സമാഹരിച്ച ഗ്രന്ഥമാണ് ‘സാഹിത്യഭൂഷണം’. രസാത്മകമായ കാവ്യകൃതികൾ വായിക്കാനുള്ള സൗകര്യം എല്ലാവർക്കും ലഭിക്കാത്തതിനാൽ അവയുടെ മാധുര്യത്തെ യുവജനങ്ങൾക്കു പരിചയപ്പെടുത്തുകയും അതുവഴി അവരിൽ നല്ല മനോഭാവം വളർത്തുകയുമാണ് പുസ്തകത്തിൻ്റെ ഉദ്ദേശം. പൂർവ്വ-ഉത്തര ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിൽ ആദ്യഭാഗത്ത് ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ഉണ്ണായി വാര്യർ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണി തമ്പുരാൻ, കട്ടക്കയം ചെറിയാൻ മാപ്പിള, കുമാരനാശാൻ എന്നിവരുടെ ജീവചരിത്രങ്ങളും അവരുടെ കാവ്യരചനാതന്ത്രങ്ങളും ചുരുക്കി വിവരിക്കുന്നു. എട്ട് ലേഖനങ്ങളാണ് ഈ ഭാഗത്തുള്ളത്.

ഉത്തര ഭാഗത്ത് മേൽപ്പറഞ്ഞ കവികൾക്ക് പുറമേ ഉള്ളൂർ, വള്ളത്തോൾ, കുറ്റിപ്പുറത്തു കേശവൻ നായർ, കെ.വി സൈമൺ, ജി. ശങ്കരക്കുറുപ്പ്. കെ.എം മാത്തൻ തരകൻ എന്നിവരുടെ രചനകളേയും ഉൾപ്പെടുത്തിയിരിക്കുന്നു. വായനക്കാരുടെ സൗകര്യത്തിനായി എല്ലാ കാവ്യഭാഗങ്ങൾക്കും ആമുഖക്കുറിപ്പും നൽകിയിട്ടുണ്ട്. സാഹിത്യപഞ്ചാനനൻ പി.കെ നാരായണപ്പിള്ള ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. എ.ആർ രാജരാജവർമ്മയുടെ ഭാഷാഭൂഷണത്തിൻ്റെ തുടർച്ചയായി 1928-ൽ പ്രസിദ്ധീകരിച്ച കുട്ടിക്കൃഷ്ണമാരാരുടെ പ്രസിദ്ധകൃതിയായ ‘സാഹിത്യഭൂഷണ’വുമായി പേരിൻ്റെ കാര്യത്തിൽ ഈ കൃതിക്ക് സാമ്യമുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  സാഹിത്യഭൂഷണം
  • പ്രസിദ്ധീകരണ വർഷം: 1939
  • അച്ചടി: S.G Press, Parur
  • താളുകളുടെ എണ്ണം: 200
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1912 – സാഹിത്യസാരം – പി. പി രാമയ്യർ

1912-ൽ പ്രസിദ്ധീകരിച്ച, പി. പി രാമയ്യർ എഴുതിയ സാഹിത്യസാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1912 – സാഹിത്യസാരം – പി. പി രാമയ്യർ

ഈ പുസ്തകത്തിൽ മലയാള ഭാഷയിൽ പ്രബന്ധം എഴുതുന്നതിനെ കുറിച്ചുള്ള വിവരണവും, 100 വിഷയങ്ങളുടെ സംഗതിക്കുറിപ്പുകളും അടങ്ങിയിരിക്കുന്നു. ഒരു വിഷയത്തെക്കുറിച്ച് പ്രബന്ധം എഴുതാൻ ആവശ്യമായ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യമെന്ന് ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യസാരം
  • രചന: പി. പി രാമയ്യർ
  • പ്രസിദ്ധീകരണ വർഷം: 1912
  • അച്ചടി:  Bharatha Vilasam Press, Thrissivapperoor
  • താളുകളുടെ എണ്ണം:144
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

 

 

1937 – വിജ്ഞാനദീപിക – മൂന്നാം ഭാഗം – ഉള്ളൂർ എസ്. പരമേശ്വരയ്യർ

1937-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച  വിജ്ഞാനദീപിക – മൂന്നാം ഭാഗം എന്ന  പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1937 – വിജ്ഞാനദീപിക – മൂന്നാം ഭാഗം – ഉള്ളൂർ എസ്. പരമേശ്വരയ്യർ

വിജ്ഞാനദീപിക എന്ന ഗ്രന്ഥപരമ്പരയുടെ മൂന്നാമത്തെ അങ്കമായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ പതിന്നാല് ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഒന്നാമത്തേത് മാതൃഭൂമിയുടെ ഒരു വിശേഷാൽ പ്രതിയിലും രണ്ടാമത്തേത് മലയാള മനോരമയിലും  മൂന്നാമത്തേത് കൈരളിയിലും നാലാമത്തേത് രണ്ടാമത്തെ സാഹിത്യപരിഷത്ത് സമ്മേളനത്തിൻ്റെ റിപ്പോർട്ടിലും ആറാമത്തേത് ഭാഷാപോഷിണിയിലും പതിനൊന്നാമത്തേതും പന്ത്രണ്ടാമത്തേതും സഹൃദയയിലും ബാക്കിയുള്ള ആറെണ്ണം സാഹിത്യപരിഷത്ത്രൈമാസികയിലും ഓരോ അവസരത്തിൽ പ്രകാശനം ചെയ്തിട്ടുള്ളതാണ്. അവയെ സമാഹരിച്ച് ആവശ്യമുള്ള ഭേദം വരുത്തി പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്  ഗ്രന്ഥകർത്താവായ ഉള്ളൂർ എസ്. പരമേശ്വരയ്യർ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: വിജ്ഞാനദീപിക – മൂന്നാം ഭാഗം
    • രചന: ഉള്ളൂർ എസ്. പരമേശ്വരയ്യർ
    • പ്രസിദ്ധീകരണ വർഷം: 1937
    • അച്ചടി: ശ്രീധരപ്രസ്സ്, തിരുവനന്തപുരം
    • താളുകളുടെ എണ്ണം: 340
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1944 – പാശ്ചാത്യ ശാസ്ത്ര വൃത്താന്തം

1944-ൽ പ്രസിദ്ധീകരിച്ച, നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ദൈവഗതി എന്ന ഓട്ടൻ തുള്ളൽ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1944 - പാശ്ചാത്യ ശാസ്ത്ര വൃത്താന്തം
1944 – പാശ്ചാത്യ ശാസ്ത്ര വൃത്താന്തം

ടിൻഡൽ എന്ന ശാസ്ത്ര പണ്ഡിതൻ്റെ “ബെൽഫാസ്റ്റ് അഡ്രസ്സ്” എന്ന ശാസ്ത്രീയ പ്രസംഗത്തിൻ്റെ മലയാള തർജ്ജമയാണ് ഈ കൃതി. പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം എന്നീ രണ്ടു പ്രധാന വകുപ്പുകളിൽ യൂറോപ്പിൽ ഉണ്ടായിട്ടുള്ള വിമർശനങ്ങളെയാണ് ടിൻഡൽ തൻ്റെ പ്രസംഗത്തിന് മുഖ്യമായി വിഷയീകരിച്ചിട്ടുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പാശ്ചാത്യ ശാസ്ത്ര വൃത്താന്തം
    • രചന: K.R. Krishna Pilla
    • പ്രസിദ്ധീകരണ വർഷം: 1944
    • അച്ചടി: Chandra Press, Trivandrum
    • താളുകളുടെ എണ്ണം: 134
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – ദൈവഗതി – ഓട്ടന്തുള്ളൽ – നാലപ്പാട്ട് നാരായണമേനോൻ

1945-ൽ പ്രസിദ്ധീകരിച്ച, നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ദൈവഗതി എന്ന ഓട്ടൻ തുള്ളൽ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 - ദൈവഗതി - ഓട്ടന്തുള്ളൽ - നാലപ്പാട്ട് നാരായണമേനോൻ
1945 – ദൈവഗതി – ഓട്ടന്തുള്ളൽ – നാലപ്പാട്ട് നാരായണമേനോൻ

കവനകൗമുദി ആനുകാലികത്തിൽ നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ഓട്ടൻ തുള്ളൽ കൃതിയാണ് ഈ പുസ്തകം. മഹാവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ്റെ നാടുവാഴ്ചയെ പറ്റി പ്രതിപാദിക്കുന്നതാണ് തുള്ളൽ കൃതിയുടെ പ്രതിപാദ്യവിഷയം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ദൈവഗതി – ഓട്ടന്തുള്ളൽ
    • രചന: Nalappat Narayana Menon
    • പ്രസിദ്ധീകരണ വർഷം: 1945
    • അച്ചടി: Mangalodayam Press, Trissur
    • താളുകളുടെ എണ്ണം: 46
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Cochin State Administration Report and Budget Estimates Review by The Madras Government -1897-1905

Through this post, we are releasing the digital scans of Cochin State Administration Report and Budget Estimates Review by The Madras Government published in the years 1897 to 1905

The Administration Reports for the Princely State of Cochin from 1897 to 1905 document a transformative era of modernization under the “enlightened and progressive” leadership of Maharaja Rama Varma XV and key Diwans like P. Rajagopalachari. A primary focus of this period was the overhaul of the state’s infrastructure and fiscal systems, most notably the construction of the Shoranur-Cochin Railway and the Cochin State Forest Tramway. To fund these ambitious projects, the state liquidated significant Government of India promissory notes and securities, transitioning from a cash-surplus treasury to a debt-carrying but asset-rich economy. Simultaneously, the administration initiated a scientific land revenue survey and settlement to replace antiquated tax systems, ensuring a more equitable and transparent collection process that provided the financial bedrock for the state’s growth.

Beyond physical infrastructure, these years saw a steady expansion of social services and administrative professionalism. The reports highlight significant investments in public health, such as vaccination programs and the establishment of the Victoria Memorial Hospital at Trichur, alongside the growth of “Sirkar” schools and the construction of landmark public buildings like the Ernakulam Town Hall and the Victoria Public Library. Governance was further modernized through new legal frameworks, including the Prisons Regulation and Cattle Trespass Regulation, and the appointment of experienced officers to lead the Police and Abkari departments. Reviewed annually by the British Resident of the Madras Presidency, these documents portray Cochin as a rapidly developing “Model State” where traditional monarchical rule was being successfully integrated with modern bureaucratic efficiency and public welfare initiatives.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Cochin State Administration Report and Budget Estimates Review by The Madras Government
  • Published Year: 1987 – 1905
  • Printer:  Superintendent, Government Press, Madras
  • Scan link: Link

1931 – ശ്രീ പുരുഷസൂക്താദി മന്ത്രരത്നാർത്ഥപ്രകാശികാ

1931-ൽ പ്രസിദ്ധീകരിച്ച, ശേഷുശാസ്ത്രി എഴുതിയ ശ്രീ പുരുഷസൂക്താദി മന്ത്രരത്നാർത്ഥപ്രകാശികാ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സന്ധ്യാവന്ദനം, സമിദാധാനം, ഔപാസനം ഇങ്ങനെ ബ്രാഹ്മണർ പ്രയോഗിക്കുന്ന നിത്യകർമ്മങ്ങളെക്കുറിച്ചും അവയെ സംബന്ധിച്ച മന്ത്രങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകമാണ് ഇത്. കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടുന്ന ക്രമവും മന്ത്രങ്ങളുടെ അർത്ഥവും സംസ്കൃതത്തിലും അതിൻ്റെ അർത്ഥം മലയാളത്തിലുമായി പുസ്തകത്തിൽ കൊടുത്തിരിക്കുന്നു. മന്ത്രം, ഉപനിഷത്ത് എന്നിവയിൽ ഉപനിഷത്തിനാണ് പ്രാധാന്യമെന്നും അതിൽത്തന്നെ ഉപനിഷത്തിൽ പുരുഷസൂക്തത്തിനാണ് പ്രാധാന്യമെന്നും കൂർമ്മപുരാണത്തിൽ പറഞ്ഞിരിക്കുന്നു. ദിവസേന മൂന്നു പ്രാവശ്യം പുരുഷസൂക്തം ജപം ചെയ്യുന്ന ബ്രാഹ്മണന് എല്ലാ ദൈവങ്ങളെയും പൂജിച്ചതായ ഫലം ലഭിക്കുന്നു എന്നുമുണ്ട്

ശേഷുശാസ്ത്രികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പൊതുവിടത്തിൽ ലഭ്യമല്ല. പാലക്കാട് ശേഖരിപുരമാണ് അദ്ദേഹത്തിൻ്റെ സ്ഥലം എന്ന് സൂചിപ്പിക്കുന്ന ടി.ആർ രാമചന്ദ്രയ്യരുടെ ഒരു കുറിപ്പ് പുസ്തകത്തിൻ്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ പുരുഷസൂക്താദി മന്ത്രരത്നാർത്ഥപ്രകാശികാ
  • രചയിതാവ്: എസ്.വി. ശേഷുശാസ്ത്രികൾ
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 172
  • അച്ചടി: The Scholar Press, Palakkad
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി