Skip to content
ഗ്രന്ഥപ്പുര blog

ഗ്രന്ഥപ്പുര (Granthappura) blog

  • Granthappura Home
  • Blog Home

Recent Posts

  • 1949 – രുക്‌മിണീ സ്വയംവരം – അശ്വതിതിരുനാൾ ഇളയ‌തമ്പുരാൻ
  • 1926 – ശ്രീ വേദവ്യാസൻ – പി.ആർ. നാരായണയ്യർ
  • ആത്മപോഷിണി പുസ്തകം 07 ലക്കം 01-12
  • 1938 – ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവൻ – വി. നീലകണ്ഠപ്പിള്ള
  • 1965 – Census Of India 1961 – Vol. VII – Kerala – Part VI D – Village Survey Monographs Alleppey District – M.K. Devassy
  • July 2026
  • June 2026
  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • June 2023
  • May 2023
  • April 2023
  • March 2023
  • February 2023
  • January 2023
  • December 2022
  • November 2022
  • October 2022

Category: Kottayam Public Library

1954 – സംഗീതചന്ദ്രിക – ആറ്റൂർ കൃഷ്ണപിഷാരടി

1954 – ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണപിഷാരടി രചിച്ച സംഗീതചന്ദ്രിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - സംഗീതചന്ദ്രിക - ആറ്റൂർ കൃഷ്ണപിഷാരടി
1954 – സംഗീതചന്ദ്രിക – ആറ്റൂർ കൃഷ്ണപിഷാരടി

സംഗീതശാസ്ത്രത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നത്. സ്വാതിതിരുനാൾ ശതാബ്ദസ്മാരകമായി രചിക്കപ്പെട്ടതാണ് ഈ ഗ്രന്ഥം. ഭരതമഹർഷി, മാതംഗ മഹർഷി തുടങ്ങിയ പ്രാചീന ആചാര്യന്മാരുടെ സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളും സംഗീത രത്നാകരം രാഗവിബോധം മുതലായ മധ്യകാല സംഗീത ശാസ്ത്ര ഗ്രന്ഥങ്ങളും രാമാമാത്യൻ, രഘുനാഥൻ, വെങ്കടമഖി, ഗോവിന്ദദീക്ഷിതർ മുതലായവരുടെ നവീന ശാസ്ത്ര ഗ്രന്ഥങ്ങളും സംഗീതത്തെ കുറിച്ചുള്ള മറ്റു പ്രധാന ഗ്രന്ഥങ്ങളും അപഗ്രഥിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള സംഗീത ശാസ്ത്ര ഗ്രന്ഥങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.ആ പരിമിതിയെ മറികടക്കുവാൻ വേണ്ടി രചിക്കപ്പെട്ട ഗ്രന്ഥം കൂടിയാണ് ഇത്. ശബ്ദത്തിലും നാദത്തിലും ആരംഭിച്ച്‌ സങ്കീർണമായ തലങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഗ്രന്ഥം സംഗീത ശാസ്ത്രത്തിൻ്റെ സകല മേഖലയും പൂർണ്ണമായും ഉൾക്കൊള്ളുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സംഗീതചന്ദ്രിക 
  • രചന: ആറ്റൂർ കൃഷ്ണപിഷാരടി
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ഗീത പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 683
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on February 3, 2026July 13, 2026Author Sreenath SCategories Kottayam Public LibraryLeave a comment on 1954 – സംഗീതചന്ദ്രിക – ആറ്റൂർ കൃഷ്ണപിഷാരടി

1954 – ശ്രീ ഭഗവദ്ഗീത – ഭാഷാവിവർത്തനം – കെ. രാഘവൻ തിരുമുല്പാട്

1954 – ൽ പ്രസിദ്ധീകരിച്ച, കെ. രാഘവൻ തിരുമുല്പാട് രചിച്ച ശ്രീ ഭഗവദ്ഗീത – ഭാഷാവിവർത്തനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - ശ്രീ ഭഗവദ്ഗീത - ഭാഷാവിവർത്തനം - കെ. രാഘവൻ തിരുമുല്പാട്
1954 – ശ്രീ ഭഗവദ്ഗീത – ഭാഷാവിവർത്തനം – കെ. രാഘവൻ തിരുമുല്പാട്

സർവ്വ ഉപനിഷത്തുകളുടെയും സാരസംഗ്രഹം എന്നറിയപ്പെടുന്ന  ഭഗവദ് ഗീതയുടെ ഭാഷാ വിവർത്തനമാണ് ഇത്. പദാനുപദ തർജ്ജമയാണ് ഈ കൃതിയിൽ സ്വീകരിച്ചിരിക്കുന്നത്. മൂലകൃതിയുടെ അർത്ഥം അല്പം പോലും ചോർന്നു പോകാതിരിക്കാനും ഭാഷ സങ്കീർണമാകാതിരിക്കാനും കവി ശ്രമിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ ഭഗവദ്ഗീത – ഭാഷാവിവർത്തനം
  • രചന: കെ. രാഘവൻ തിരുമുല്പാട്
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ഭാഗ്യോദയം പ്രസ്സ്, പുളിക്കീഴ്
  • താളുകളുടെ എണ്ണം: 203
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on February 3, 2026July 13, 2026Author Sreenath SCategories Kottayam Public LibraryLeave a comment on 1954 – ശ്രീ ഭഗവദ്ഗീത – ഭാഷാവിവർത്തനം – കെ. രാഘവൻ തിരുമുല്പാട്

1953 – സ്വാതന്ത്ര്യത്തിലേയ്ക്ക് – ഫൾട്ടൻ ജെ. ഷീൻ

1953 – ൽ പ്രസിദ്ധീകരിച്ച, ഫൾട്ടൻ ജെ. ഷീൻ രചിച്ച സ്വാതന്ത്ര്യത്തിലേയ്ക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 - സ്വാതന്ത്ര്യത്തിലേയ്ക്ക് - ഫൾട്ടൻ ജെ. ഷീൻ
1953 – സ്വാതന്ത്ര്യത്തിലേയ്ക്ക് – ഫൾട്ടൻ ജെ. ഷീൻ

സ്വാതന്ത്ര്യത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. സ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനവും സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗങ്ങളും ഏതൊക്കെയാണെന്ന് ശാസ്ത്രീയമായി ഇതിൽ പ്രതിപാദിക്കുന്നു. സാമൂഹിക സാഹചര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യത്തെ കുറിക്കുന്ന സങ്കീർണമായ ആശയങ്ങൾ ലളിതമായ രീതിയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയിൽ. സാധാരണ ജനങ്ങളിൽ ചിന്താശീലം ഉളവാക്കുന്നതിനും സ്വാതന്ത്ര്യബോധത്തെ കുറിക്കുന്ന യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്താനും പര്യാപ്തമായ പുസ്തകമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സ്വാതന്ത്ര്യത്തിലേയ്ക്ക്
  • രചന: ഫൾട്ടൻ ജെ. ഷീൻ
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: ജെ.എം. പ്രസ്സ്, ആലുവ
  • താളുകളുടെ എണ്ണം: 279
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on January 30, 2026July 13, 2026Author Sreenath SCategories Kottayam Public LibraryLeave a comment on 1953 – സ്വാതന്ത്ര്യത്തിലേയ്ക്ക് – ഫൾട്ടൻ ജെ. ഷീൻ

1954 – ചിന്താദീപം – എൻ. ഗോപാലപിള്ള

1954 – ൽ പ്രസിദ്ധീകരിച്ച, എൻ. ഗോപാലപിള്ള രചിച്ച ചിന്താദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - ചിന്താദീപം - എൻ. ഗോപാലപിള്ള
1954 – ചിന്താദീപം – എൻ. ഗോപാലപിള്ള

എൻ. ഗോപാലപിള്ള രചിച്ച ലേഖന സമാഹാരമാണ് ചിന്താദീപം. വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. കേരള കലകളുടെ ഉല്പത്തി വികാസങ്ങളെ കുറിച്ചും കേരള സംസ്കാരത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സാഹിത്യകാരന്മാരെ കുറിച്ചും ഈ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു. അതോടൊപ്പം തന്നെ ജ്യോതിശാസ്ത്ര ചിന്തകളും മനുഷ്യരാശിയുടെ ഭാവിയും ഈ പുസ്തകത്തിൽ പഠനവിധേയമാക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചിന്താദീപം
  • രചന: എൻ. ഗോപാലപിള്ള
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: പി.കെ. മെമ്മോറിയൽ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on January 30, 2026July 13, 2026Author Sreenath SCategories Kottayam Public LibraryLeave a comment on 1954 – ചിന്താദീപം – എൻ. ഗോപാലപിള്ള

1949 – സഭയും സഭകളും – പി.ജി.എം. ദാസ്

1949 – ൽ പ്രസിദ്ധീകരിച്ച, പി.ജി.എം. ദാസ് രചിച്ച സഭയും സഭകളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - സഭയും സഭകളും - പി.ജി.എം. ദാസ്
1949 – സഭയും സഭകളും – പി.ജി.എം. ദാസ്

കത്തോലിക്കാസഭയും മറ്റു സഭകളും തമ്മിലുള്ള സാമ്യവ്യത്യാസങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകർത്താവിൻ്റെ വീക്ഷണം ഈ പുസ്തകത്തിൽ കാണാം. ഓരോ കാലഘട്ടത്തിലും സഭകളിൽ നടന്ന സംഭവവികാസങ്ങളും അതിൻ്റെ പ്രത്യാഖ്യാതങ്ങളും ലഘുവായ രീതിയിൽ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഭയും സഭകളും
  • രചന: പി.ജി.എം. ദാസ്
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, മാന്നാനം
  • താളുകളുടെ എണ്ണം: 61
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on January 29, 2026July 13, 2026Author Sreenath SCategories Kottayam Public LibraryLeave a comment on 1949 – സഭയും സഭകളും – പി.ജി.എം. ദാസ്

1951 – കലയും സാഹിത്യവും- മാവ് സേ തുങ്ങ്

1951 – ൽ പ്രസിദ്ധീകരിച്ച, മാവ് സേ തുങ്ങ് രചിച്ച കലയും സാഹിത്യവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - കലയും സാഹിത്യവും- മാവ് സേ തുങ്ങ്
1951 – കലയും സാഹിത്യവും- മാവ് സേ തുങ്ങ്

ചൈനയിലെ വിമോചന സമരത്തിൻ്റെ പശ്ചാത്തലത്തിൽ കലയും സാഹിത്യവും സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് പരിചിന്തനം ചെയ്യുന്നതിനായി വിമോചന പ്രസ്ഥാനത്തിന്റെൻ്റെ തലസ്ഥാനമായിരുന്ന യെനാനിൽ വച്ച് 1942 മേയ് മാസത്തിൽ മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്ന ഒരു സമ്മേളനം നടന്നു. ചൈനയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും ആ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. സാഹിത്യത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ചർച്ചകളും നടന്ന ആ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിൽ മാവ് സേ തൂങ്ങ് നടത്തിയ പ്രസംഗവും സമ്മേളനത്തിൻ്റെ അവസാന ദിവസം നടത്തിയ ദീർഘ പ്രഭാഷണവുമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ആ മൂന്നാഴ്ച കാലത്തെ കൂടിയാലോചനകളിലും വാദപ്രതിവാദങ്ങളിലും ഉന്നയിക്കപ്പെട്ട സകല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സവിസ്തരം അദ്ദേഹം അദ്ദേഹം പറഞ്ഞ മറുപടിയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കലയും സാഹിത്യവും
  • രചന: മാവ് സേ തുങ്ങ്
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലo
  • താളുകളുടെ എണ്ണം: 73
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on January 29, 2026July 13, 2026Author Sreenath SCategories Kottayam Public LibraryLeave a comment on 1951 – കലയും സാഹിത്യവും- മാവ് സേ തുങ്ങ്

1950 – ഗീതഗോവിന്ദകാവ്യം – അഷ്ടപദി – ജയദേവൻ

1950 – ൽ പ്രസിദ്ധീകരിച്ച, ജയദേവൻ രചിച്ച ഗീതഗോവിന്ദകാവ്യം – അഷ്ടപദി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - ഗീതഗോവിന്ദകാവ്യം - അഷ്ടപദി - ജയദേവൻ
1950 – ഗീതഗോവിന്ദകാവ്യം – അഷ്ടപദി – ജയദേവൻ

സംസ്കൃത കവിയായ ജയദേവൻ രചിച്ച കൃതിയാണ് ഗീതഗോവിന്ദം. അഷ്ടപദി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. ഗീതഗോവിന്ദത്തിലെ ഇതിവൃത്തം ഭാഗവതം ദശമ സ്കന്ദത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസക്രീഡാ വർണ്ണനയെ ആശ്രയിച്ചുള്ളതാണ്. പ്രധാന കഥാപാത്രങ്ങൾ കൃഷ്ണനും രാധയും രാധയുടെ സഖിയും മാത്രമാണ്. സന്ദർഭശുദ്ധി എന്ന കാവ്യഗുണമാണ് ഗീതഗോവിന്ദത്തിൻ്റെ പ്രത്യേകത. കാവ്യത്തിൻ്റെ ഏത് ഭാഗത്തിലും മാധുര്യം പ്രസാദം എന്നീ രണ്ടു ഗുണങ്ങൾ പ്രകടമാണ്. സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലളിതമായ ഭാഷയിൽ ഈ കൃതിയ്ക്ക് ലീല എന്ന ഭാഷാവ്യാഖ്യാനം തയ്യാറാക്കിയത് ടി. പി. പരമേശ്വരൻ നമ്പീശനാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗീതഗോവിന്ദകാവ്യം – അഷ്ടപദി
  • രചന: ജയദേവൻ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: എ.ആർ.പി. പ്രസ്സ്, കുന്നംകുളം
  • താളുകളുടെ എണ്ണം: 231
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on January 28, 2026July 13, 2026Author Sreenath SCategories Kottayam Public LibraryLeave a comment on 1950 – ഗീതഗോവിന്ദകാവ്യം – അഷ്ടപദി – ജയദേവൻ

1950 – ഹൃദ്യോപന്യാസങ്ങൾ

1950 – ൽ പ്രസിദ്ധീകരിച്ച, ഹൃദ്യോപന്യാസങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - ഹൃദ്യോപന്യാസങ്ങൾ
1950 – ഹൃദ്യോപന്യാസങ്ങൾ

വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലേഖന സമാഹാരമാണ് ഹൃദ്യോപന്യാസങ്ങൾ. വിവിധ വിഷയങ്ങളെ കുറിച്ചുള്ള പതിമൂന്ന് ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിയും മനുഷ്യനും പുരാണങ്ങളും എല്ലാം ഈ ഉപന്യാസങ്ങളിൽ കടന്നു വരുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹൃദ്യോപന്യാസങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: എസ്സ്.ആർ. പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 149
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on January 28, 2026Author Sreenath SCategories Kottayam Public LibraryLeave a comment on 1950 – ഹൃദ്യോപന്യാസങ്ങൾ

1950 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ

1950 – ൽ പ്രസിദ്ധീകരിച്ച, രാമതീർത്ഥൻ രചിച്ച രാമതീർത്ഥപ്രതിധ്വനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - രാമതീർത്ഥപ്രതിധ്വനികൾ - രാമതീർത്ഥൻ
1950 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ

സ്വാമി രാമതീർത്ഥന്‍റെ സംപൂർണ്ണ കൃതികൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയാണ് ഇത്. അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ലേഖനങ്ങളും പ്രസംഗങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു. ആധ്യാത്മികമായ ചിന്തകളും തത്വചിന്താപരമായ ആശയങ്ങളും ഈ ലേഖനങ്ങളിൽ കാണാൻ സാധിക്കും. അദ്ദേഹം എഴുതിയ ഏതാനും കവിതകളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാമതീർത്ഥപ്രതിധ്വനികൾ
  • രചന: രാമതീർത്ഥൻ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 251
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
Posted on January 27, 2026July 13, 2026Author Sreenath SCategories Kottayam Public LibraryLeave a comment on 1950 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ

1946 – മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങൾ

1946 – ൽ പ്രസിദ്ധീകരിച്ച, മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1946 - മത്തായിയുടെ സുവിശേഷം - വ്യാഖ്യാനം - ഒന്നും രണ്ടും ഭാഗങ്ങൾ
1946 – മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങൾ

ക്രിസ്തീയ ബൈബിളിലെ പുതിയ നിയമത്തിൻ്റെ ഭാഗമായ നാല് കാനോനിക സുവിശേഷങ്ങളിൽ ഒന്നാണ് മത്തായി എഴുതിയ സുവിശേഷം. പുതിയ നിയമത്തിലെ ഒന്നാമത്തെ പുസ്തകം ആണിത്. നസ്രത്തിലെ യേശുവിൻ്റെ ജീവിതം, ദൗത്യം, മരണം, ഉയർത്തെഴുന്നേൽപ്പ് എന്നിവയുടെ പുതിയ നിയമ വീക്ഷണത്തിൽ നിന്നുള്ള ആഖ്യാനമാണ് ഇതിൻ്റെ ഉള്ളടക്കം. മൂന്ന് സമാന്തര സുവിശേഷങ്ങളിൽ ഒന്നാണിത്. യേശുവിൻ്റെ വംശാവലി വിവരണത്തിൽ തുടങ്ങുന്ന ഇതിലെ ആഖ്യാനം ഉയർത്തെഴുന്നേൽപ്പിനുശേഷം ശിഷ്യന്മാർക്ക് അദ്ദേഹം നൽകുന്ന സുവിശേഷപ്രഘോഷണ നിയുക്തിയിൽ സമാപിക്കുന്നു. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ഒരു യഹൂദ ക്രിസ്ത്യാനി എഴുതിയതാണ് ഈ കൃതി എന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നു. ഏറ്റവും ലളിതമായ ഭാഷയിൽ ഈ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് കെ. ജോർജ് ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: പോപ്പുലർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Posted on January 27, 2026Author Sreenath SCategories Kottayam Public LibraryLeave a comment on 1946 – മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങൾ

Posts pagination

Previous page Page 1 … Page 13 Page 14 Page 15 … Page 34 Next page
Proudly powered by WordPress