1952 – പൗരധർമ്മം ആറാം ഫാറത്തിലേക്ക്

1952 ൽ പ്രസിദ്ധീകരിച്ച, പൗരധർമ്മം – ആറാം ഫാറത്തിലേക്ക് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് ആറാം ഫാറത്തിൽ (ഇന്നത്തെ പത്താം ക്ലാസ്സിനു സമാനം) പഠിച്ചവർ സിവിക്സ് പാഠപുസ്തകമായി ഉപയോഗിച്ച പുസ്തകമാണിത്. ജനാധിപത്യ ഭരണക്രമങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകം ലക്ഷ്യമിടുന്നത്. പ്രജായത്ത രാഷ്ട്രങ്ങളുടെ സ്വഭാവം, ഏകായത്ത (Unitary), സംയുക്ത (Federal) ഭരണരീതികൾ, ഇന്ത്യ, ഇംഗ്ലണ്ട്, അമേരിക്ക, സ്വിറ്റ്സർലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഭരണഘടനകൾ, കക്ഷിഭരണം, രാഷ്ട്രീയ കക്ഷികൾ (കോൺഗ്രസ്, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് കക്ഷികൾ), തിരഞ്ഞെടുപ്പ് രീതികൾ, ക്യാബിനറ്റ് ഭരണസമ്പ്രദായവും അതിന്റെ പ്രവർത്തനങ്ങളും, ജനാധിപത്യത്തിൽ പത്രങ്ങൾക്കുള്ള സ്ഥാനവും ചുമതലകളും എന്നിവ പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. തിരുവിതാംകൂർ-കൊച്ചിയിലേയും ഭാരതത്തിലേയും ഭാവി പൗരന്മാരെ പൗരജീവിതത്തിന് പ്രാപ്തരാക്കുക എന്നതാണ് ഈ പഠനത്തിൻ്റെ പ്രധാന ലക്ഷ്യം. ലോകത്തിലെ വിവിധ ജനാധിപത്യ മാതൃകകളെ പരിചയപ്പെടുത്തുന്നതിലൂടെ സർവ്വലോക സാഹോദര്യം വളർത്തുക എന്നതും ഇത് വിഭാവനം ചെയ്യുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പൗരധർമ്മം ആറാം ഫാറത്തിലേക്ക്
    • പ്രസിദ്ധീകരണ വർഷം: 1952
    • അച്ചടി: Government Central Press, Trivandrum
    • താളുകളുടെ എണ്ണം: 74
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1920 – ഗദ്യമഞ്ജരി – മൂർക്കോത്തു കുമാരൻ

1920 – ൽ പ്രസിദ്ധീകരിച്ച, മൂർക്കോത്തു കുമാരൻ രചിച്ച  ഗദ്യമഞ്ജരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1920 - ഗദ്യമഞ്ജരി - മൂർക്കോത്തു കുമാരൻ
1920 – ഗദ്യമഞ്ജരി – മൂർക്കോത്തു കുമാരൻ

മലയാള ഗദ്യസാഹിത്യത്തിന് ആധുനികമായ അടിത്തറ പാകിയ കൃതിയാണിത്. സൗന്ദര്യത്തെ കേവലം അളവുകളല്ല, മറിച്ച് വാക്കുകൾക്ക് അപ്പുറമുള്ള മുഖശ്രീ എന്ന ചൈതന്യമായാണ് ഇതിൽ വിശേഷിപ്പിക്കുന്നത്. കല പ്രകൃതിയുടെ അനുകരണമാണെന്നും, ഒരു കവിക്ക് വേണ്ടത് ഓർമ്മശക്തിയെക്കാൾ ഉപരി ബുദ്ധിയിലധിഷ്ഠിതമായ ഭാവനാശക്തി ആണെന്നും ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. കാളിദാസൻ്റെ ഉപമകളെ വിശകലനം ചെയ്യുന്നതിലൂടെ കവിതയിലെ അലങ്കാരങ്ങളുടെ പ്രാധാന്യം ഇതിൽ വ്യക്തമാക്കുന്നു. ഭാഷാപരമായി, സംസ്കൃതത്തെ പൂർണ്ണതയിലെത്തിയ മൃതഭാഷയായും മലയാളത്തെ വളർന്നുകൊണ്ടിരിക്കുന്ന ജീവൽഭാഷയായും ലേഖകൻ കാണുന്നു. മലയാളം തമിഴിൻ്റെ സഹോദരിയും സംസ്കൃതത്തിൻ്റെ വധുവുമാണെന്ന ഭാഷാബന്ധം ഇതിൽ എടുത്തുപറയുന്നു. പ്രബന്ധങ്ങളെ ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നിങ്ങനെ നാലായി തരംതിരിക്കാം. മലയാളത്തിലെ ആദ്യകാല നോവലുകളായ കുന്ദലത, ഇന്ദുലേഖ എന്നിവയുടെ ചരിത്രപരമായ സ്ഥാനവും, ചന്തുമേനോൻ്റെവിയോഗം മൂലം ശാരദ അപൂർണ്ണമായതിലെ നഷ്ടവും രേഖപ്പെടുത്തിക്കൊണ്ടാണ് ഈ കൃതി വികസിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗദ്യമഞ്ജരി
  • രചന: മൂർക്കോത്തു കുമാരൻ
  • പ്രസിദ്ധീകരണ വർഷം: 1920
  • അച്ചടി: വിദ്യാഭിവർദ്ധിനി പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – സ്വാതന്ത്ര്യം – പി. മാധവൻ നായർ

1928 – ൽ പ്രസിദ്ധീകരിച്ച, പി. മാധവൻ നായർ രചിച്ച സ്വാതന്ത്ര്യം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1928 - സ്വാതന്ത്ര്യം - പി. മാധവൻ നായർ
1928 – സ്വാതന്ത്ര്യം – പി. മാധവൻ നായർ

1928-ൽ പി. മാധവൻ നായർ രചിച്ച സ്വാതന്ത്ര്യം എന്ന ഈ കൃതി, കേവലം രാഷ്ട്രീയമായ വിമോചനത്തിനപ്പുറം മനുഷ്യൻ്റെ ചിന്താസ്വാതന്ത്ര്യത്തെയും വിവേകത്തെയുമാണ് യഥാർത്ഥ സ്വാതന്ത്ര്യമായി അടയാളപ്പെടുത്തുന്നത്. ചരിത്രപരമായി രാജാക്കന്മാരും പുരോഹിതന്മാരും അടിച്ചേൽപ്പിച്ച അടിമത്തത്തെയും അന്ധവിശ്വാസങ്ങളെയും നിശിതമായി വിമർശിക്കുന്ന അദ്ദേഹം, സ്വന്തം ബുദ്ധി ഉപയോഗിക്കാനും ചോദ്യങ്ങൾ ചോദിക്കാനും തയ്യാറാകാത്തവൻ തന്നോടും സമൂഹത്തോടും ദ്രോഹം ചെയ്യുന്നുവെന്ന് വാദിക്കുന്നു. ഭയത്തിലധിഷ്ഠിതമായ ശിക്ഷാസമ്പ്രദായങ്ങളെ എതിർത്തുകൊണ്ട്, കുട്ടികളെ സ്നേഹത്തിലൂടെയും തുല്യമായ അവകാശങ്ങൾ നൽകിയും വളർത്തണമെന്ന വിപ്ലവകരമായ നവോത്ഥാന ചിന്തകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ചുരുക്കത്തിൽ, അറിവില്ലായ്മയുടെ ശൃംഖലകൾ പൊട്ടിച്ചെറിഞ്ഞ്, ഭീരുത്വം വെടിഞ്ഞ്, സ്വതന്ത്രമായ അന്വേഷണബുദ്ധിയോടെ മനുഷ്യൻ ചിന്തിച്ചു തുടങ്ങുന്നിടത്താണ് യഥാർത്ഥ സ്വാതന്ത്ര്യം.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സ്വാതന്ത്ര്യം
    • രചന: പി. മാധവൻ നായർ
    • പ്രസിദ്ധീകരണ വർഷം: 1928
    • അച്ചടി: V.V. Press, Thiruvananthapuram
    • താളുകളുടെ എണ്ണം: 26
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1965 – ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം – ആൾഡസ് ഹക്സ്‌ലി

1965 – ൽ പ്രസിദ്ധീകരിച്ച, ആൾഡസ് ഹക്സ്‌ലി രചിച്ച ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1965 - ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം - ആൾഡസ് ഹക്സ്‌ലി
1965 – ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം – ആൾഡസ് ഹക്സ്‌ലി

പാശ്ചാത്യ ചിന്തകനായ ആൾഡസ് ഹക്സ്‌ലിയുടെ സൈദ്ധാന്തികമായ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന ഗ്രന്ഥമാണ് ഇത്. ഒരു സമൂഹത്തിൻ്റെ സാംസ്കാരിക സാമ്പത്തിക പുരോഗതിയെ കുറിക്കുന്ന പ്രധാന ഘടകങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. പ്രായോഗിക ശാസ്ത്രത്തിൻ്റെ പ്രാധാന്യം ഇതിൽ വിവരിക്കുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും തലമുറകളായി പല രാഷ്ട്രത്തലവന്മാരും അവരുടെ ശക്തി കേന്ദ്രങ്ങളായി കരുതി പോരുന്നു. പ്രഭുത്വത്തിൻ്റെ അപചയത്തിൽ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും പുതിയ നിർവചനങ്ങൾ തയ്യാറാക്കുകയാണ് ഈ ഗ്രന്ഥം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: ഇന്ത്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 118
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – തത്വവും നയവും

1968 – ൽ പ്രസിദ്ധീകരിച്ച, തത്വവും നയവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 - തത്വവും നയവും
1968 – തത്വവും നയവും

ഭാരതീയ ജനസംഘത്തിൻ്റെ തത്വവും നയവും ക്രോഡീകരിച്ചിട്ടുള്ള ലഘു പുസ്തകത്തിൻ്റെ മൂന്നാം പതിപ്പാണിത്. ഭാരതീയ തത്വചിന്തയുടെ അടിസ്ഥാനത്തിൽ സ്വർഗ്ഗീയ ദീനദയാൽ ഉപാദ്ധ്യായ കണ്ടെത്തിയ ഏകാത്മ മാനവതാ സിദ്ധാന്തമാണ് ജനസംഘത്തിൻ്റെ തത്വ നയങ്ങളുടെ ആധാരം. ഈ പുസ്തകത്തിലെ സിദ്ധാന്തപരമായ ഭാഗങ്ങൾ കുറച്ചു ഗഹനമാണ്. ഉചിതമായ രീതിയിൽ ചിന്തിച്ചു മനസ്സിലാക്കേണ്ടവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തത്വവും നയവും
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: ജയഭാരത് പ്രിൻ്റിംഗ് പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – ഇന്ത്യയുടെ സാമ്പത്തികപ്രശ്നം – കെ. ദാമോദരൻ

1948 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ഇന്ത്യയുടെ സാമ്പത്തികപ്രശ്നം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - ഇന്ത്യയുടെ സാമ്പത്തികപ്രശ്നം - കെ. ദാമോദരൻ
1948 – ഇന്ത്യയുടെ സാമ്പത്തികപ്രശ്നം – കെ. ദാമോദരൻ

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായ പഠനം നടത്തുന്ന ഗ്രന്ഥമാണിത്. സ്വാതന്ത്ര്യത്തിനു ശേഷവും ബ്രിട്ടീഷ് ഭരണത്തിൻ്റെ സ്വാധീനം നമ്മുടെ സാമ്പത്തിക മേഖലയിൽ പ്രകടമായിരുന്നു. അതിനെ അതിജീവിക്കാനുള്ള പരിശ്രമങ്ങളാണ് കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. വൻകിട കുത്തക കമ്പനികളുടെ കടന്നുവരവ് രാജ്യത്തെ സാമ്പത്തിക വിതരണത്തെ കാര്യമായി ബാധിച്ചു. കൃഷിയിൽ അധിഷ്ഠിതമായ രാജ്യമായതുകൊണ്ട് തന്നെ കാർഷിക മേഖലയിലുള്ള പ്രതിസന്ധികൾ എല്ലാകാലത്തും രാജ്യത്തെ ഉലച്ചു കൊണ്ടിരിക്കുന്നു. രാജ്യം പിന്തുടർന്ന് പോരുന്ന സാമ്പത്തിക നയവും കുറ്റമറ്റത് അല്ലാത്ത അവസ്ഥയിൽ പലവിധത്തിൽ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനുള്ള പരിഹാരങ്ങൾ തേടിയുള്ള ചർച്ചയും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇന്ത്യയുടെ സാമ്പത്തികപ്രശ്നം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: അരുണോദയം പ്രസ്സ്, വടക്കാഞ്ചേരി
  • താളുകളുടെ എണ്ണം: 78
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1912 – സുചരിതകൾ

1912-ൽ പ്രസിദ്ധീകരിച്ച, സുചരിതകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ലോകപ്രശസ്തരായ മഹദ് വനിതകളെക്കുറിച്ചുള്ള ജീവചരിത്രമാണ് ‘സുചരിതകൾ’. കെ. നാരായണമേനോൻ പത്രാധിപരായിരുന്ന ‘ശാരദ’ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നവയാണ് ഇതിലെ ലേഖനങ്ങളിൽ പലതും. മഹദ്‌വ്യക്തികളുടെ സ്വഭാവഗുണങ്ങൾ വായനക്കാർക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് പുസ്തകത്തിൻ്റെ ലക്ഷ്യം.

അന്നത്തെ കാലത്ത് ചിത്രങ്ങളോടു കൂടിയ (ഛായകളോടു കൂടിയ എന്നാണ് മുൻ കവറിൽ കൊടുത്തിരിക്കുന്നത്) പതിപ്പിന് 1 രൂപ 2 അണയും, ചിത്രങ്ങളില്ലാത്ത പതിപ്പിന് 1 രൂപയുമായിരുന്നു വില. പ്രസാധകനായ കെ. നാരായണ മേനോൻ്റെ പേരിനു പുറമേ പ്രകടനാധികൃതൻ എന്ന് കൂടി ആദ്യ പേജിൽ കാണുന്നുണ്ട്. ഇത് രണ്ടും ഒരാൾ തന്നെയാണോ എന്നു സംശയമുണ്ട്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: സുചരിതകൾ
    • പ്രസിദ്ധീകരണ വർഷം: 1912
    • അച്ചടി: Bharathavilasam Achukootam, Thrissur
    • താളുകളുടെ എണ്ണം: 232
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1913 – ആരോഗ്യരക്ഷ

1913-ൽ പ്രസിദ്ധീകരിച്ച, ആരോഗ്യരക്ഷ (Hygiene) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി 5, 6, 7 ക്ലാസ്സുകളിലെ ഹയർ ഗ്രേഡ് എലിമെൻ്ററി വിദ്യാർത്ഥികൾക്കായി പുറത്തിറക്കിയ പാഠപുസ്തകമാണിത്. ആരോഗ്യവും സൗന്ദര്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പുസ്തകത്തിൻ്റെ ആദ്യ ഭാഗങ്ങളിൽ ചർച്ച ചെയ്യുന്നത്. സൗന്ദര്യത്തെ ‘യോജിപ്പ്’ അല്ലെങ്കിൽ ‘ചേർച്ച’ എന്ന് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നു. ശരീരശാസ്ത്രജ്ഞനായ വാർക്കറിൻ്റെ അഭിപ്രായമനുസരിച്ച് മുഖസൗന്ദര്യം ഓരോ അവയവങ്ങളുടെയും ആകൃതിയെയും അവ തമ്മിലുള്ള ചേർച്ചയെയും ആശ്രയിച്ചിരിക്കുന്നു. ആരോഗ്യം സൗന്ദര്യത്തിൻ്റെ അടിസ്ഥാനമാണെന്നും ആരോഗ്യം നശിക്കുമ്പോൾ സൗന്ദര്യവും ഇല്ലാതാകുന്നുവെന്നും ഇതിൽ സമർത്ഥിക്കുന്നു. തൊലിയിലുള്ള ദശലക്ഷക്കണക്കിന് സുഷിരങ്ങളെക്കുറിച്ചും അവ രക്തത്തെ ശുദ്ധീകരിക്കുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും പുസ്തകം വിശദീകരിക്കുന്നു. ശരിയായ ആഹാരം, ശുദ്ധവായു, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയുടെ അഭാവം ആരോഗ്യത്തെയും ത്വക്കിൻ്റെ നിറത്തെയും ബാധിക്കുന്നു. പൊതുവായ ആരോഗ്യ പരിപാലനത്തിലൂടെ എങ്ങനെ ഒരു വ്യക്തിക്ക് ശാരീരികവും മാനസികവുമായ സൗന്ദര്യം നിലനിർത്താം എന്നതിനെക്കുറിച്ചുള്ള ഒരു സമഗ്രമായ മാർഗരേഖയാണ് ഈ പുസ്തകം

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:  ആരോഗ്യരക്ഷ
    • രചന: പി. ഗോവിന്ദമേനോൻ
    • പ്രസിദ്ധീകരണ വർഷം: 1913
    • അച്ചടി: Kerala Chinthamany Press, Thrissur
    • താളുകളുടെ എണ്ണം: 150
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – ആൻഡോവിലെ പാലം

1959-ൽ പ്രസിദ്ധീകരിച്ച, ആൻഡോവിലെ പാലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രശസ്ത മലയാള സാഹിത്യകാരനായ മുട്ടത്തു വർക്കി ആണ് James A. Michener എഴുതിയ The Bridge at Andau എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. 1956-ൽ ഹംഗറിയിൽ നടന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ വിപ്ലവത്തിൻ്റെ വികാരനിർഭരമായ വിവരണമാണിത്. 1956 ഒക്ടോബർ 23-ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ സർവകലാശാലാ വിദ്യാർത്ഥികൾ പാർലമെൻ്റ് ഭവനത്തിൽ ഒത്തുചേർന്ന് മാത്ത്യാസ് റാക്കോഷിയുടെ കമ്മ്യൂണിസ്റ്റ് സർക്കാരിലൂടെ സോവിയറ്റ് യൂണിയൻ ഹംഗറിയിൽ സ്ഥാപിച്ചിരുന്ന ആധിപത്യത്തിനെതിരെ പ്രതിഷേധിക്കാൻ സാധാരണ ജനങ്ങളോട് ആഹ്വാനം ചെയ്തു. തുടർന്ന് റഷ്യ നടത്തിയ സൈനിക ഇടപെടലുകളിൽ നിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് ആളുകൾ അയൽരാജ്യമായ ഓസ്ട്രിയയിലേക്ക് അഭയം തേടിപ്പോയത് ആൻഡോവിലെ ഒരു ചെറിയ പാലത്തിലൂടെയായിരുന്നു. ജോസഫ് ടോത്ത് എന്ന 18 വയസ്സുകാരനായ തൊഴിലാളിയുടെ ജീവിതത്തിലൂടെയാണ് വിപ്ലവത്തിൻ്റെ ആരംഭം ഗ്രന്ഥകാരൻ വിവരിക്കുന്നത്. ഈ പാലം സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കവാടമായി മാറിയതിനാലാണ് പുസ്തകത്തിന് ഈ പേര് നൽകിയിരിക്കുന്നത്.

മനുഷ്യത്വത്തിൻ്റെ അടിച്ചമർത്തലിനും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ കിരാത നടപടികൾക്കും എതിരെയുള്ള ഹംഗേറിയൻ ജനതയുടെ പ്രതിഷേധത്തിൻ്റെ ചരിത്രരേഖയായാണ് ഈ പുസ്തകം കണക്കാക്കപ്പെടുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ആൻഡോവിലെ പാലം
    • രചന: James A. Michener
    • പ്രസിദ്ധീകരണ വർഷം: 1959
    • അച്ചടി: S.F.S. Press, Kottayam
    • താളുകളുടെ എണ്ണം: 140
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1917 – ബാലബോധിനി – ഒന്നാം ഭാഗം – എൻ. കുഞ്ഞൻപിള്ള

1917-ൽ  പ്രസിദ്ധീകരിച്ച, എൻ. കുഞ്ഞൻപിള്ള രചിച്ച ബാലബോധിനി ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1917 - ബാലബോധിനി - ഒന്നാം ഭാഗം - എൻ. കുഞ്ഞൻപിള്ള
1917 – ബാലബോധിനി – ഒന്നാം ഭാഗം – എൻ. കുഞ്ഞൻപിള്ള

1917-ൽ എൻ. കുഞ്ഞൻപിള്ള രചിച്ച ബാലബോധിനി (ഒന്നാം ഭാഗം), ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു പാഠപുസ്തകമാണ്. ബ്രിട്ടീഷ് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് കുടിയേറിയ കേശവൻ നായർ എന്ന കർഷകൻ്റെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും ജീവിതമാണ് ഇതിലെ പ്രമേയം.
കാടുപിടിച്ചു കിടക്കുന്ന നൂറേക്കർ വനഭൂമി പാട്ടത്തിനെടുത്ത് ഒരു സുന്ദരമായ കൃഷിയിടമാക്കുന്ന പശ്ചാത്തലത്തിൽ, പ്രകൃതിയെയും മൃഗങ്ങളെയും കാണുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങളും അതിനുള്ള മറുപടികളുമാണ് ഈ പുസ്തകത്തിലെ പ്രധാന ഭാഗം. സമുദ്രം, മലകൾ, പുഴകൾ തുടങ്ങിയ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം അവയുടെ ഘടനയെക്കുറിച്ചും സജീവ-നിർജീവ വസ്തുക്കളുടെ വ്യത്യാസത്തെക്കുറിച്ചും മാതാപിതാക്കൾ മക്കൾക്ക് വിശദീകരിച്ചു നൽകുന്നു. കന്നുകാലി പരിപാലനത്തിൽ പശുവിനെ കുളിപ്പിക്കുന്നത് കേവലം വൃത്തിക്കല്ലെന്നും, പാലിൽ അണുക്കൾ കലരാതിരിക്കാനുള്ള ആരോഗ്യ മുൻകരുതലാണെന്നും ഇതിൽ പഠിപ്പിക്കുന്നു. കൂടാതെ, ചെടികൾക്കും ജീവനുണ്ടെന്നും അവ വേരുകളിലൂടെയും ഇലകളിലൂടെയും ആഹാരം സ്വീകരിക്കുന്നതിനാൽ അവയെ സഹസ്രാസ്യങ്ങൾ (ആയിരം വായുള്ളവ) എന്ന് വിളിക്കാമെന്നും ഉള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾ ലളിതമായ സംഭാഷണങ്ങളിലൂടെ ഈ പുസ്തകം പങ്കുവെക്കുന്നു. കേവലം അക്ഷരപഠനത്തിനപ്പുറം അന്വേഷണശീലവും ശാസ്ത്രബോധവും പ്രകൃതിയോടുള്ള സ്നേഹവും കുട്ടികളിൽ വളർത്താൻ ലക്ഷ്യമിട്ട ഈ കൃതി, മലയാളത്തിലെ ആധുനിക പാഠപുസ്തക നിർമ്മാണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബാലബോധിനി – ഒന്നാം ഭാഗം
  • രചയിതാവ്: എൻ. കുഞ്ഞൻപിള്ള
  • അച്ചടി: കമലാലയ പ്രസ്സ് ,തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി