1959 - ആൻഡോവിലെ പാലം

Item

Title
1959 - ആൻഡോവിലെ പാലം
1959 - Andauvile Palam
Date published
1959
Number of pages
140
Alternative Title
The Bridge at Andau
Language
Date digitized
Blog post link
Dimension
17.5 × 12 cm (height × width)

Abstract
പ്രശസ്ത മലയാള സാഹിത്യകാരനായ മുട്ടത്തു വർക്കി ആണ് James A. Michener എഴുതിയ The Bridge at Andau എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. 1956-ൽ ഹംഗറിയിൽ നടന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ വിപ്ലവത്തിൻ്റെ വികാരനിർഭരമായ വിവരണമാണിത്. 1956 ഒക്ടോബർ 23-ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ സർവകലാശാലാ വിദ്യാർത്ഥികൾ പാർലമെൻ്റ് ഭവനത്തിൽ ഒത്തുചേർന്ന് മാത്ത്യാസ് റാക്കോഷിയുടെ കമ്മ്യൂണിസ്റ്റ് സർക്കാരിലൂടെ സോവിയറ്റ് യൂണിയൻ ഹംഗറിയിൽ സ്ഥാപിച്ചിരുന്ന ആധിപത്യത്തിനെതിരെ പ്രതിഷേധിക്കാൻ സാധാരണ ജനങ്ങളോട് ആഹ്വാനം ചെയ്തു. തുടർന്ന് റഷ്യ നടത്തിയ സൈനിക ഇടപെടലുകളിൽ നിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് ആളുകൾ അയൽരാജ്യമായ ഓസ്ട്രിയയിലേക്ക് അഭയം തേടിപ്പോയത് ആൻഡോവിലെ ഒരു ചെറിയ പാലത്തിലൂടെയായിരുന്നു