1968 – ൽ പ്രസിദ്ധീകരിച്ച, എസ്.എൻ. അഗർവാൾ രചിച്ച ജനസംഖ്യ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1968 – ജനസംഖ്യ – എസ്.എൻ. അഗർവാൾ
ഇന്ത്യയിലെ ജനസംഖ്യയെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ജനസംഖ്യാ വ്യതിയാനത്തിൻ്റെ കാരണങ്ങളും ഫലങ്ങളും ഇതിൽ വിവരിക്കുന്നു. ജനസംഖ്യാ സിദ്ധാന്തങ്ങളിൽ ആരംഭിക്കുന്ന ഗ്രന്ഥം ജനസംഖ്യയുമായി ബന്ധപ്പെടുന്ന വിവിധ വിഷയങ്ങളിലേക്ക് കടന്നു ചെല്ലുന്നു. ജനസംഖ്യാ വ്യതിയാനം ഭാവിയിൽ സൃഷ്ടിച്ചേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.
1929 – ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച പിങ്ഗള എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1929 – പിങ്ഗള – ഉള്ളൂർ എസ്. പരമേശ്വരയ്യർ
മലയാള സാഹിത്യത്തിൽ ദാർശനികതയും ജീവിതബോധവും ചേർന്ന ചില കവിതകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. അത്തരത്തിലുള്ള ഒരു ശ്രദ്ധേയ കവിതയാണ് “പിങ്ഗള” (1929). മനുഷ്യജീവിതത്തിലെ ആശ, നിരാശ, ആത്മബോധം എന്നീ ഘട്ടങ്ങളെ വളരെ മനോഹരമായി അവതരിപ്പിക്കുന്ന കവിതയാണ് ഇത്.
1930 – ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള രചിച്ച പ്രസംഗതരംഗിണി തൃതീയഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – പ്രസംഗതരംഗിണി – തൃതീയഭാഗം- പി.കെ. നാരായണപിള്ള
മൂന്നു ഭാഷാകവികൾ, ഉണ്ണുനീലി സന്ദേശം, സാഹിത്യസ്ഫുരിതമായ വിജയനഗരചരിതം, ശ്രീമാൻ കുമാരനാശാനവർകൾ, ഉണ്ണായി വാര്യർ, ശ്രീനീലകണ്ഠതീർത്ഥപാദസ്വാമിയുടെ ജീവചരിത്രം എന്നീ അധ്യായങ്ങളിലായി എഴുതിയിട്ടുള്ള സാഹിത്യ നിരൂപണങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
1972 ൽ പുറത്തിറക്കിയ Kalabhavan Souvenir സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1972 – Kalabhavan Souvenir
കേരളത്തിലെ പ്രമുഖ കലാസംഘടനയായ കലാഭവൻ 1969-ൽ കൊച്ചിയിൽ സ്ഥാപിതമായി. കലാപ്രതിഭകൾക്ക് പരിശീലനവും വേദിയും നൽകുക എന്ന ലക്ഷ്യത്തോടെ Abel Edathuruthy (ഫാ. ആബേൽ) ആണ് കലാഭവൻ സ്ഥാപിച്ചത്. കലാഭവൻ്റെ സ്റ്റേജ് പ്രോഗ്രാമുകൾക്കും സംഗീതപരിപാടികൾക്കും 1960–70 കാലഘട്ടത്തിൽ കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. സംഗീതം, നാടകം, നൃത്തം എന്നിവയിൽ നിരവധി കലാകാരന്മാരെ വളർത്തി. പിന്നീട് “കലാഭവൻ” എന്ന പേര് തന്നെ നിരവധി കലാകാരന്മാരുടെ പേരിനൊപ്പം ചേർന്ന് പ്രശസ്തമായി.
എഡിറ്റോറിയൽ, സെക്രട്ടറിയുടെ റിപ്പോർട്ട്, ബോർഡ് അംഗങ്ങളുടേ വിവരങ്ങൾ, കല, സാഹിത്യം, സംഗീതം എന്നിവ സംബന്ധിച്ച പ്രമുഖരുടേ ലേഖനങ്ങൾ, കലാഭവൻ നടത്തിയ പരിപാടികളുടെ ചിത്രങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
Through this post we are releasing the scan of Fisheries of the West Coast ofIndia published in the year 1926.
”Fisheries of the West Coast of India” provides a detailed account of the fishing industry and marine resources found along India’s west coast, particularly in regions such as Kerala, Karnataka, and Maharashtra. The book brings together research papers and studies on marine biology, fish production, fishing techniques, and the economic importance of fisheries in the region.
The work examines different aspects of fisheries including fish species, fishing grounds, seasonal variations in fish catch, and the livelihood of fishing communities. It also discusses scientific research carried out to improve fish production and management of marine resources. This book serves as an early and valuable reference on the development, research, and economic role of fisheries along the west coast of India, and it contributed to the understanding and planning of India’s marine fisheries sector.
1944-ൽ പ്രസിദ്ധീകരിച്ച, വെൻഡൽ വില്ക്കി എഴുതി, വി.ടി. ഇന്ദുചൂഡമേനോൻ വിവർത്തനം ചെയ്ത ഏകലോകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
അമേരിക്കൻ രാഷ്ട്രീയനേതാവും ചിന്തകനുമായ Wendell Willkie എഴുതിയ “One World” എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയാണ് ഏകലോകം. രണ്ടാം ലോകമഹായുദ്ധകാലത്ത് വിവിധ രാജ്യങ്ങൾ സന്ദർശിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം, ആഗോള രാഷ്ട്രീയ സാഹചര്യം, മനുഷ്യരാശിയുടെ ഐക്യം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതത്തെക്കുറിച്ചും അദ്ദേഹം ഇതിൽ വിശദീകരിക്കുന്നു.
പന്ത്രണ്ടിലധികം രാജ്യങ്ങൾ സന്ദർശിച്ച് അവിടത്തെ ജനങ്ങളുമായി സംവദിച്ച വിൽക്കി ഇന്ത്യ സന്ദർശിക്കുകയുണ്ടായില്ല. കാരണം ഇന്ത്യ സന്ദർശിക്കരുതെന്ന് പ്രസിഡൻ്റ് റൂസ് വെൽറ്റ് നിർദ്ദേശിച്ചിരുന്നു എന്ന് പരിഭാഷകൻ്റെ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
1956 – ൽ പ്രസിദ്ധീകരിച്ച, കെ.വി.എം. രചിച്ച ശ്രീ രാമേശ്വരദർശനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956 – ശ്രീ രാമേശ്വരദർശനം – കെ.വി.എം.
കെ.വി.എം. രചിച്ച ഒരു ചെറുകാവ്യമാണ് ശ്രീ രാമേശ്വരദർശനം. രാമേശ്വര ക്ഷേത്രദർശന യാത്രയിൽ ഉണ്ടായ തടസ്സങ്ങൾക്കിടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി മനസ്സിനെ പര്യാപ്തമാക്കുവാൻ കവി രചിച്ച കൃതിയാണ് ഇത്.
Through this post, we are releasing the digital scan of Report On The Administation Of Travancore – Cochin For The year 1955-1956, published in the year 1957.
1957 – Report On The Administation Of Travancore – Cochin For The year 1955-1956
The administration of Travancore-Cochin in 1955–1956 faced intense political volatility, with the Praja Socialist Party ministry collapsing in February 1955, leading to Panampilly Govinda Menon’s brief Congress-led tenure focused on education, infrastructure, and administrative integration of Travancore and Cochin legacies. Internal rifts forced his resignation on March 11, 1956, dissolving the 118-member assembly and imposing President’s Rule on March 23 under Article 356. Amid instability, key reforms advanced, including the 1956 Compensation for Tenants Improvements Act for tenant protections, the Irrigation Act for water management, the 1955 Public Health Act for sanitation and disease control, land utilization surveys, and a new National Sample Survey Unit. The era culminated in linguistic reorganization, balancing the Aikya Kerala Movement’s push to merge Malabar with Travancore-Cochin against the Travancore Tamil Nadu Congress’s demands to cede Tamil southern taluks like Kanyakumari to Madras. By late October 1956, these shifts paved the way for Kerala’s birth on November 1, replacing the Rajpramukh with a Governor
1958 – ൽ പ്രസിദ്ധീകരിച്ച, സ്വാമി ജ്ഞാനാനന്ദസരസ്വതി രചിച്ച ഭാഗവതരഹസ്യം – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1958 – ഭാഗവതരഹസ്യം – രണ്ടാം ഭാഗം – സ്വാമി ജ്ഞാനാനന്ദസരസ്വതി
സ്വാമി ജ്ഞാനാനന്ദസരസ്വതി തയ്യാറാക്കിയ ഭാഗവത വ്യാഖ്യാനത്തിൻ്റെ രണ്ടാം ഭാഗമാണ് ഈ കൃതി. രണ്ടാം ഭാഗത്തിൽ ദശമസ്കന്ധമാണ് വിവരിച്ചിരിക്കുന്നത്. നിരോധമാണ് ദശമസ്കന്ധത്തിലെ വിഷയം. നിരോധമെന്നു പറഞ്ഞാൽ തടസം എന്നാണ് അർത്ഥം. ജീവന് ഈശ്വരനെക്കാണാൻ തടസമായി നിൽക്കുന്ന ഘടകം എന്താണെന്നും അതിനെ എങ്ങനെ അകറ്റാമെന്നതുമാണ് ദശമസ്കന്ധത്തിലെ പ്രതിപാദ്യവിഷയം.