1968 – ൽ പ്രസിദ്ധീകരിച്ച, എസ്.എൻ. അഗർവാൾ രചിച്ച ജനസംഖ്യ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ ജനസംഖ്യയെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ജനസംഖ്യാ വ്യതിയാനത്തിൻ്റെ കാരണങ്ങളും ഫലങ്ങളും ഇതിൽ വിവരിക്കുന്നു. ജനസംഖ്യാ സിദ്ധാന്തങ്ങളിൽ ആരംഭിക്കുന്ന ഗ്രന്ഥം ജനസംഖ്യയുമായി ബന്ധപ്പെടുന്ന വിവിധ വിഷയങ്ങളിലേക്ക് കടന്നു ചെല്ലുന്നു. ജനസംഖ്യാ വ്യതിയാനം ഭാവിയിൽ സൃഷ്ടിച്ചേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ജനസംഖ്യ
- രചന: എസ്.എൻ. അഗർവാൾ
- പ്രസിദ്ധീകരണ വർഷം: 1968
- അച്ചടി: ഇന്ത്യ പ്രസ്സ്, കോട്ടയം
- താളുകളുടെ എണ്ണം: 195
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
