1948 – ഗ്രാമീണഗായകൻ – കെ.പി. രാമചന്ദ്രൻപിള്ള

1948 – ൽ പ്രസിദ്ധീകരിച്ച, കെ.പി. രാമചന്ദ്രൻപിള്ള രചിച്ച ഗ്രാമീണഗായകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - ഗ്രാമീണഗായകൻ - കെ.പി. രാമചന്ദ്രൻപിള്ള
1948 – ഗ്രാമീണഗായകൻ – കെ.പി. രാമചന്ദ്രൻപിള്ള

കെ.പി. രാമചന്ദ്രൻപിള്ള രചിച്ച കവിതാ സമാഹാരമാണ് ഗ്രാമീണഗായകൻ. ഗ്രാമീണ ജീവിതചിത്രങ്ങൾ അവതരിപ്പിക്കുന്ന പത്തൊൻപത് കവിതകളാണ് ഇതിൽ ഉള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗ്രാമീണഗായകൻ
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: ധർമ്മദേശം പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 105
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1935 – ക്രിസ്തുവിൻ്റെ ചരമകാലം – മയ്യനാട്ട് ഏ ജോൺ

1935 – ൽ പ്രസിദ്ധീകരിച്ച, മയ്യനാട്ട് ഏ ജോൺരചിച്ച ക്രിസ്തുവിൻ്റെ ചരമകാലം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1935 - ക്രിസ്തുവിൻ്റെ ചരമകാലം - മയ്യനാട്ട് ഏ ജോൺ
1935 – ക്രിസ്തുവിൻ്റെ ചരമകാലം – മയ്യനാട്ട് ഏ ജോൺ

ഇത് ക്രിസ്തുവിന്റെ പീഡാനുഭവവും, ക്രൂശിതത്വവും, മരണവും സംബന്ധിച്ച ആത്മീയ-ചരിത്രപരമായ വിവരണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ക്രൈസ്തവ ഭക്തിഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. കേരളത്തിലെ ക്രൈസ്തവ സാഹിത്യപരമ്പരയിൽ ഈ കൃതി ശ്രദ്ധേയ സ്ഥാനമാണ് നേടിയിട്ടുള്ളത്. ബൈബിളിലെ സുവിശേഷങ്ങളെ ആസ്പദമാക്കി ക്രിസ്തുവിന്റെ അവസാന ദിവസങ്ങളിലെ സംഭവങ്ങളെ മലയാളത്തിൽ വിശദീകരിക്കുന്നതാണ് ഈ ഗ്രന്ഥം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ക്രിസ്തുവിൻ്റെ ചരമകാലം 
  • രചന: Mayyanad A John
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം:  235
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1971 – Kalabhavan Souvenir

1971 ൽ  പുറത്തിറക്കിയ Kalabhavan Souvenir സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1971 - Kalabhavan Souvenir
1971 – Kalabhavan Souvenir

കേരളത്തിലെ പ്രമുഖ കലാസംഘടനയായ കലാഭവൻ 1969-ൽ കൊച്ചിയിൽ സ്ഥാപിതമായി. കലാപ്രതിഭകൾക്ക് പരിശീലനവും വേദിയും നൽകുക എന്ന ലക്ഷ്യത്തോടെ Abel Edathuruthy (ഫാ. ഏബൽ) ആണ് കലാഭവൻ സ്ഥാപിച്ചത്. കലാഭവൻ്റെ സ്റ്റേജ് പ്രോഗ്രാമുകൾക്കും സംഗീതപരിപാടികൾക്കും 1960–70 കാലഘട്ടത്തിൽ കേരളത്തിൽ വലിയ സ്വീകാര്യത ലഭിച്ചു. സംഗീതം, നാടകം, നൃത്തം എന്നിവയിൽ നിരവധി കലാകാരന്മാരെ വളർത്തി. പിന്നീട് “കലാഭവൻ” എന്ന പേര് തന്നെ നിരവധി കലാകാരന്മാരുടെ പേരിനൊപ്പം ചേർന്ന് പ്രശസ്തമായി.

എഡിറ്റോറിയൽ, സെക്രട്ടറിയുടെ റിപ്പോർട്ട്, ബോർഡ് അംഗങ്ങളുടേ വിവരങ്ങൾ, കല, സാഹിത്യം, സംഗീതം എന്നിവ സംബന്ധിച്ച പ്രമുഖരുടേ ലേഖനങ്ങൾ, കലാഭവൻ നടത്തിയ പരിപാടികളുടെ ചിത്രങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: Kalabhavan Souvenir
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം:  149
  • അച്ചടി: Mar Louis Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി