1929 – 1930 – കർമ്മെലകുസുമം മാസികയുടെ 24 ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെലകുസുമം മാസികയുടെ ‌1929 – 1930 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച 24 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1929 – 1930 – കർമ്മെലകുസുമം മാസികയുടെ 24 ലക്കങ്ങൾ
1929 – 1930 – കർമ്മെലകുസുമം മാസികയുടെ 24 ലക്കങ്ങൾ

മതജീവിതത്തിൽ ധ്യാനാത്മകതയും ആത്മീയവികസനവും പ്രോത്സാഹിപ്പിക്കാൻ പ്രസിദ്ധീകരിക്കപ്പെട്ട ഒരു മാസികാ പ്രസിദ്ധീകരണം ആണ് കൎമ്മെല കുസുമം മാസിക. പ്രത്യേകിച്ച് കാർമ്മലൈറ്റ് സഭയുടെ ആത്മീയ പാരമ്പര്യവും വിശുദ്ധന്മാരുടെ മാതൃകകളും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

രേഖ 1

  • പേര്: കർമ്മെലകുസുമം മാസികയുടെ 12 ലക്കങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1929 
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

രേഖ 2

  • പേര്: കർമ്മെലകുസുമം മാസികയുടെ 12 ലക്കങ്ങൾ
  • പ്രസിദ്ധീകരണ വർഷം:1930
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1954 – നളചരിതം കഥകളി – മൂന്നാം ദിവസത്തെ കഥ – ഉണ്ണായി വാര്യർ

1954 – ൽ പ്രസിദ്ധീകരിച്ച, ഉണ്ണായി വാര്യർ രചിച്ച നളചരിതം കഥകളി – മൂന്നാം ദിവസത്തെ കഥ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - നളചരിതം കഥകളി - മൂന്നാം ദിവസത്തെ കഥ - ഉണ്ണായി വാര്യർ
1954 – നളചരിതം കഥകളി – മൂന്നാം ദിവസത്തെ കഥ – ഉണ്ണായി വാര്യർ

ഉണ്ണായി വാര്യർ രചിച്ച നളചരിതം ആട്ടക്കഥയുടെ മൂന്നാം ദിവസത്തെ കഥയാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സങ്കീർണ്ണമായ കഥാസന്ദർഭങ്ങൾ നിറഞ്ഞ ഈ മൂന്നാം ദിവസത്തെ കഥയ്ക്ക് വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് ഏ.ഡി. ഹരിശർമ്മയാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: നളചരിതം കഥകളി – മൂന്നാം ദിവസത്തെ കഥ
    • പ്രസിദ്ധീകരണ വർഷം: 1954
    • അച്ചടി: പരിഷണ്മുദ്രണാലയം, എറണാകുളം
    • താളുകളുടെ എണ്ണം: 135
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – തരങ്ഗിണി – ഉളളൂർ എസ്സ്. പരമേശ്വരയ്യർ

1951 – ൽ പ്രസിദ്ധീകരിച്ച, ഉളളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച തരങ്ഗിണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - തരങ്ഗിണി - ഉളളൂർ എസ്സ്. പരമേശ്വരയ്യർ
1951 – തരങ്ഗിണി – ഉളളൂർ എസ്സ്. പരമേശ്വരയ്യർ

മഹാകവി ഉളളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച  ഖണ്ഡകാവ്യങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. പതിനാലു ഖണ്ഡകാവ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ കൃതിയിൽ സ്വീകരിച്ചിരിക്കുന്ന വിഷയങ്ങൾ തികച്ചും വ്യത്യസ്തമാണ്. 

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: തരങ്ഗിണി 
    • പ്രസിദ്ധീകരണ വർഷം: 1951
    • അച്ചടി: ശ്രീധര പ്രിൻ്റിംഗ് ഹൗസ്, തിരുവനന്തപുരം
    • താളുകളുടെ എണ്ണം: 121
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – പ്രഹ്ലാദചരിതം കിളിപ്പാട്ട്

1939-ൽ ശ്രീ രാമവർമ്മ ഗ്രന്ഥാവലി പ്രസിദ്ധീകരിച്ച, പ്രഹ്ലാദചരിതം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1939 - പ്രഹ്ലാദചരിതം കിളിപ്പാട്ട്
1939 – പ്രഹ്ലാദചരിതം കിളിപ്പാട്ട്

മലയാളത്തിലെ പ്രശസ്തമായ കിളിപ്പാട്ട് കാവ്യങ്ങളിലൊന്നാണ് പ്രഹ്ലാദചരിതം കിളിപ്പാട്ട് . മഹാഭാഗവതത്തിലെ പ്രഹ്ലാദകഥയെ ആസ്പദമാക്കി രചിക്കപ്പെട്ട ഈ കൃതിയിൽ ഭക്തിയുടെ മഹത്വം പ്രധാനമായി അവതരിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രഹ്ലാദചരിതം കിളിപ്പാട്ട്
  • പ്രസിദ്ധീകരണ വർഷം: 1939
  • അച്ചടി:  Sanathanadharmam Press, Ernakulam
  • താളുകളുടെ എണ്ണം: 141
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – തെങ്കൈലനാഥോദയം

1968-ൽ പ്രസിദ്ധീകരിച്ച, തെങ്കൈലനാഥോദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കൊച്ചി മലയാള ഭാഷാപരിഷ്കരണക്കമ്മിറ്റി ശ്രീരാമഗ്രന്ഥാവലി സീരീസിൽ 38-മതായി പുറത്തിറക്കിയ ചമ്പൂ പ്രബന്ധമാണ് തെങ്കൈലനാഥോദയം. സംസ്കൃതവും മലയാളവും ഇടകലർത്തിയെഴുതുന്ന മണിപ്രവാളശൈലിയിലാണ് ഇതിൻ്റെ രചന. ചാക്യാന്മാർ കൂത്തു പറയുന്നതിന് ചമ്പൂകാവ്യങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് ഒരു വാദമുണ്ട്. പ്രബന്ധം പറയാൻ ഉപയോഗിച്ചിരുന്നതു കൊണ്ടാവണം ചമ്പൂപ്രബന്ധം എന്ന് പറഞ്ഞു വരുന്നത്. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയുടെ വർണ്ണനയാണ് ഇതിലെ വിഷയം. കൈലൈ എന്ന് പ്രാചീനമലയാളത്തിൽ കൈലാസത്തിനു പര്യായമുണ്ട്.  കൈലാസവാസിയായ ശിവൻ താമസിക്കുന്ന ഇടമായതുകൊണ്ട് തെക്കൻ കൈലാസമെന്ന അർത്ഥത്തിലാണ് തെങ്കൈല എന്ന പ്രയോഗം.

ശ്രീനീലകണ്ഠകവിയാണ് ഈ കൃതി രചിച്ചത്. കൃതിയുടെ രചനാകാലത്തെപ്പറ്റിയുള്ള സൂചന മാത്രമേ പുസ്തകത്തിലുള്ളൂ. 1591 മുതൽ 1615 വരെ ഭരിച്ചിരുന്ന വീരകേരളവർമ്മത്തമ്പുരാൻ്റെ ആശ്രിതനായിരുന്നു കവി. സാമൂതിരിയുമായുള്ള യുദ്ധത്തിനു പോവുകയായിരുന്ന രാജാവ് ശിവരാത്രിദിവസം ത്രിശ്ശിവപേരൂർ ക്ഷേത്രം സന്ദർശിക്കുകയും അവിടെ സന്നിഹിതനായിരുന്ന ശ്രീ നീലകണ്ഠകവിയോട് തെങ്കൈലനാഥൻ്റെ പ്രതിഷ്ഠയെ വർണ്ണിച്ച് കാവ്യം രചിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിൻ്റെ ഫലമാണ് ഈ ചമ്പൂകാവ്യം. 16-17 നൂറ്റാണ്ടിലെ കേരളീയ സമൂഹത്തിൻ്റെ ചലനചിത്രം ഈ മണിപ്രവാളചമ്പുവിലെ വർണ്ണനകളിൽ നിന്നും ലഭിക്കുന്നതുകൊണ്ട് ഇതിൻ്റെ ചരിത്രപ്രാധാന്യം സ്പഷ്ടമാണ്. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ കൃതിക്ക് വിശദമായ അവതാരിക എഴുതിയിട്ടുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: തെങ്കൈലനാഥോദയം
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി:  The Prabuddhakeralam Press, Thrissur
  • താളുകളുടെ എണ്ണം: 138
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – കേശത്യാഗം – സി.കെ. സബാസ്റ്റ്യൻ

1949 – ൽ പ്രസിദ്ധീകരിച്ച, സി.കെ. സബാസ്റ്റ്യൻ രചിച്ച കേശത്യാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - കേശത്യാഗം - സി.കെ. സബാസ്റ്റ്യൻ
1949 – കേശത്യാഗം – സി.കെ. സബാസ്റ്റ്യൻ

സാമൂഹ്യപ്രസക്തമായ ഒരു ലഘു നോവലാണ് കേശത്യാഗം. മറ്റുള്ളവരുടെ താല്പര്യപ്രകാരം കന്യാമഠത്തിൽ ചേരേണ്ടി വന്ന മേരിക്കുട്ടിയുടെ കഥയാണിത്. മേരിക്കുട്ടിയുടെ ആത്മസംഘർഷങ്ങളും ആശാഭംഗങ്ങളും ഈ ചെറു നോവലിൽ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കേശത്യാഗം
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: ഭാരതവിലാസം അച്ചുകൂടം, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 25
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952- മുകുന്ദമാലാ – കുലശേഖരരാജ

1952 – ൽ പ്രസിദ്ധീകരിച്ച, കുലശേഖരരാജ രചിച്ച മുകുന്ദമാലാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952- മുകുന്ദമാലാ - കുലശേഖരരാജ
1952- മുകുന്ദമാലാ – കുലശേഖരരാജ

വിഷ്ണുസ്തോത്ര കാവ്യമാണ് മുകുന്ദമാല. സംസ്കൃത ഭാഷയിലുള്ള ഈ ഗ്രന്ഥം ശ്രീവൈഷ്ണവന്മാർ നിത്യപാരായണത്തിന് ഉപയോഗിക്കുന്നു. എ.ഡി. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചേര ചക്രവര്‍ത്തിയായ കുലശേഖര രാജാവാണ് ഈ കൃതിയുടെ രചന നടത്തിയത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മുകുന്ദമാലാ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ഗീതാ പ്രസ്സ്, തൃശൂർ.
  • താളുകളുടെ എണ്ണം: 21
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – അഷ്ടാവക്രഗീത – ജ്ഞാനാനന്ദ സരസ്വതി

1964 – ൽ പ്രസിദ്ധീകരിച്ച, ജ്ഞാനാനന്ദ സരസ്വതി വ്യാഖ്യാനം തയ്യാറാക്കിയ അഷ്ടാവക്രഗീത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1964 - അഷ്ടാവക്രഗീത
1964 – അഷ്ടാവക്രഗീത

വേദാന്തശാസ്ത്രത്തിലെ ശേഷ്ഠമായ ഗ്രന്ഥങ്ങളിലൊന്നാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്രസംഹിത. അഷ്ടാവക്രമഹർഷിയും ജനക മഹാരാജാവും തമ്മിൽ നടന്നതായി കരുതപ്പെടുന്ന ആധ്യാത്മിക ചർച്ചകൾ ഉൾക്കൊള്ളുന്ന ഒരു അദ്വൈത വേദാന്തകൃതിയാണിത്. അനുഷ്ടുപ്പു വൃത്തത്തിൽ 298 ശ്ലോകങ്ങളുള്ള ഈ ഗ്രന്ഥം 20 അധ്യായങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അഷ്ടാവക്രഗീത
  • പ്രസിദ്ധീകരണ വർഷം: 1964
  • അച്ചടി: ഗീതാ പ്രസ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 227
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – ജലന്ധരാസുരവധം – കേശവരു് വാസുദേവരു്

1967 – ൽ പ്രസിദ്ധീകരിച്ച, കേശവരു് വാസുദേവരു് രചിച്ച ജലന്ധരാസുരവധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - ജലന്ധരാസുരവധം - കേശവരു് വാസുദേവരു്
1967 – ജലന്ധരാസുരവധം – കേശവരു് വാസുദേവരു്

വീരരസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് രചിക്കപ്പെട്ട ആട്ടക്കഥയാണ് ജലന്ധരാസുരവധം. അലങ്കാര ഭ്രമം താരതമ്യേന കുറവായ ഈ കൃതിയിൽ സംസ്കൃത ഭാഷയോടുള്ള താൽപര്യം പ്രകടമാണ്. കൽപ്പക ലൈബ്രറി സീരീസിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട ആട്ടക്കഥയാണ് ജലന്ധരാസുരവധം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ജലന്ധരാസുരവധം
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 46
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – ധാർമ്മിക മൂല്യങ്ങൾ – കെ. ദാമോദരൻ

1965 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ധാർമ്മിക മൂല്യങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1965 - ധാർമ്മിക മൂല്യങ്ങൾ - കെ. ദാമോദരൻ
1965 – ധാർമ്മിക മൂല്യങ്ങൾ – കെ. ദാമോദരൻ

ധാർമ്മിക മൂല്യങ്ങളുടെ പ്രാധാന്യം ചർച്ച ചെയ്യുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ധാർമ്മിക മൂല്യങ്ങൾക്ക് സാമൂഹ്യ വ്യവസ്ഥകളെ വളരെ നന്നായി സ്വാധീനിക്കാൻ സാധിക്കുമെന്ന് ഉദാഹരണങ്ങളിലൂടെ ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു. ധാർമ്മിക മൂല്യങ്ങളുടെ തകർച്ചയ്ക്കുള്ള കാരണങ്ങളും ഫലങ്ങളും കൂടി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ധാർമ്മിക മൂല്യങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: അജന്ത പ്രിൻ്ററി, എറണാകുളം
  • താളുകളുടെ എണ്ണം: 91
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി