ലോകചരിത്രം ഒന്നാം ഭാഗം നാലാം ഫാറം

കൊച്ചി പാഠക്രമം അനുസരിച്ച് നാലാം ഫാറത്തിലേക്ക് രചിക്കപ്പെട്ട ലോകചരിത്രം ഒന്നാം ഭാഗം നാലാം ഫാറം  എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

lokacharithram-onnam-bhagam-nalam-forum
lokacharithram-onnam-bhagam-nalam-forum

ആദിയിൽ പ്രപഞ്ചം ഉണ്ടായതുമുതൽ, നവീന ശിലായുഗം, ഈജിപ്ത് സംസ്ക്കാരം, ഇന്ത്യ പ്രാചീന പരിഷ്ക്കാരം ഇങ്ങനെ,  53 ചെറു അദ്ധ്യായങ്ങളിലായി രചിക്കപ്പെട്ട ഒരു ചെറു പുസ്തകം ആണ് ഇത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ലോകചരിത്രം ഒന്നാം ഭാഗം നാലാം ഫാറം
  • രചന : ടി.എസ്. ഭാസ്കർ
  • താളുകളുടെ എണ്ണം:  262
  • അച്ചടി: Vidyavilasini Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1952 – ഐതിഹ്യമുക്താവലി – ടി.എസ്. അനന്തസുബ്രഹ്മണ്യം

1952 – ൽ പ്രസിദ്ധീകരിച്ച, ടി.എസ്. അനന്തസുബ്രഹ്മണ്യം എഴുതിയ ഐതിഹ്യമുക്താവലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - ഐതിഹ്യമുക്താവലി - ടി.എസ്. അനന്തസുബ്രഹ്മണ്യം
1952 – ഐതിഹ്യമുക്താവലി – ടി.എസ്. അനന്തസുബ്രഹ്മണ്യം

മലബാർ പ്രദേശത്തുള്ള ചില ആരാധനാസ്ഥലങ്ങളുടേയും മറ്റും ഐതിഹ്യകഥകളാണ് ഈ പുസ്തകത്തിലുള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കൃതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ഗ്രന്ഥകാരൻ ഐതിഹ്യരചന തുടങ്ങിയത് എന്ന് വിശദമാക്കുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഐതിഹ്യമുക്താവലി
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: സാഹിത്യനിലയം പ്രസ്സ് ,കലൂർ , എറണാകുളം
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – പൗരസ്ത്യ സഭയുടെ വിശ്വാസവിശദീകരണം

1957-ൽ പ്രസിദ്ധീകരിച്ച, പൗരസ്ത്യ സഭയുടെ മാർ തിമാഥിയൂസ് പ്രഥമൻ പാത്രിയാർക്കീസ് തിരുമേനിയുടെ വിശ്വാസവിശദീകരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - പൗരസ്ത്യ സഭയുടെ വിശ്വാസവിശദീകരണം
1957 – പൗരസ്ത്യ സഭയുടെ വിശ്വാസവിശദീകരണം

മലങ്കര പൗരസ്ത്യ (സിറിയൻ) സഭയുടെ ചരിത്രത്തിലെ പ്രമുഖ ആത്മീയ–സഭാനേതാവായിരുന്ന മാർ തിമാഥിയൂസ് പാത്രിയാർക്കീസ് പ്രഥമൻ തിരുമേനിയും മുസ്ലീമുകളുടെ കാലിഫ് ആയ മാദി (Al-Mahdi)യും തമ്മിലുള്ള സംവാദത്തിൻ്റെ വിശദാംശങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പൗരസ്ത്യ സഭയുടെ വിശ്വാസവിശദീകരണം
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 127
  • അച്ചടി: Mar Narsai Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

അയ്യപ്പൻവിളക്ക് – കാണിപ്പാട്ട് സഹിതം – ഗോവിന്ദനാശാൻ

ഗോവിന്ദനാശാൻ എഴുതിയ  അയ്യപ്പൻവിളക്ക് – കാണിപ്പാട്ട് സഹിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 അയ്യപ്പൻവിളക്ക് - കാണിപ്പാട്ട് സഹിതം - ഗോവിന്ദനാശാൻ
അയ്യപ്പൻവിളക്ക് – കാണിപ്പാട്ട് സഹിതം – ഗോവിന്ദനാശാൻ

അയ്യപ്പസ്വാമിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടായി സ്വാമിഭക്തന്മാർ ഗണിച്ചുവരുന്ന ചടങ്ങാണ് അയ്യപ്പൻവിളക്ക്. ഈ ചടങ്ങ് വീടുകളിലും ക്ഷേത്രങ്ങളിലും മറ സൗകര്യമുള്ള സ്ഥലങ്ങളിലും വെച്ച് നടത്തിവരുന്നു. ഇതിൻ്റെ സമ്പ്രദായങ്ങൾ പലയിടത്തും വ്യത്യസ്തമാണ്. കേരളത്തിൻ്റെ ഓരോ ഭാഗത്തിലും ഓരോ വിധത്തിലും ഇത് നടത്തിവരുന്നു. അയ്യപ്പൻവിളക്കിൽ ഏറ്റവും പ്രധാനം അയ്യപ്പൻ പാട്ടാണ്. ആ ചടങ്ങിൽ ആലപിക്കുന്ന ഗാനങ്ങളും ചടങ്ങിന് ആവശ്യമായ വസ്തുക്കളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  അയ്യപ്പൻവിളക്ക് – കാണിപ്പാട്ട് സഹിതം
  • അച്ചടി: മാതാപിതാ പ്രസ്സ്, ഗുരുവായൂർ.
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും – സാധു സുന്ദര സിംഗ്

1980-ൽ പ്രസിദ്ധീകരിച്ച, സാധു സുന്ദര സിംഗ് എഴുതിയ ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1972 - ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും - സാധു സുന്ദര സിംഗ്
1972 – ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും – സാധു സുന്ദര സിംഗ്

ഇന്ത്യൻ ക്രൈസ്തവ മിസ്റ്റിക്-പ്രഭാഷകനായ സാധു സുന്ദര സിംഗ് ഉറുദുവിൽ എഴുതിയ ആത്മീയ ധ്യാനഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും എന്ന ഈ കൃതി. ക്രിസ്തുവിന്റെ സാന്നിധ്യമുള്ള ജീവിതവും (Christ-with)യ ക്രിസ്തുവില്ലാത്ത മതജീവിതവും (Christ-without) തമ്മിലുള്ള അന്തർവ്യത്യാസമാണ് ഗ്രന്ഥത്തിന്റെ കേന്ദ്രവിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും
  • രചന: Sadhu Sundar Singh
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 113
  • അച്ചടി: C.M.S. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1980 – അക്വിനാസ് – ശങ്കര – രാമാനുജ – മധ്വദർശനങ്ങളും – ജെ. കട്ടയ്ക്കൽ

1980-ൽ പ്രസിദ്ധീകരിച്ച, ജെ. കട്ടയ്ക്കൽ എഴുതിയ  അക്വിനാസ് – ശങ്കര – രാമാനുജ – മധ്വദർശനങ്ങളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1980 - അക്വിനാസ് - ശങ്കര - രാമാനുജ - മധ്വദർശനങ്ങളും - ജെ. കട്ടയ്ക്കൽ
1980 – അക്വിനാസ് – ശങ്കര – രാമാനുജ – മധ്വദർശനങ്ങളും – ജെ. കട്ടയ്ക്കൽ

ക്രിസ്തീയ ദാർശനികനായ തോമസ് അക്വിനാസും ഭാരതീയ വേദാന്തത്തിലെ മൂന്നു മഹാദർശനങ്ങളായ അദ്വൈതം (ശങ്കര), വിശിഷ്ടാദ്വൈതം (രാമാനുജ), ദ്വൈതം (മധ്വ) തുടങ്ങിയ ദർശനങ്ങളും തമ്മിലുള്ള തത്ത്വചിന്താപരമായ താരതമ്യ പഠനമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പാശ്ചാത്യ തിയോളജിയും ഭാരതീയ ദർശനപരമ്പരയും തമ്മിൽ ആശയസാമീപ്യവും വ്യത്യാസവും ശാസ്ത്രീയമായി വിശദീകരിക്കുന്ന ഒരു അന്തർദർശന ഗ്രന്ഥം എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രാധാന്യം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: അക്വിനാസ് – ശങ്കര – രാമാനുജ – മധ്വദർശനങ്ങളും
  • രചന:  acob Kattackal
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം: 367
  • അച്ചടി: Regal Printers, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ – കെ.റ്റി. ചാക്കുണ്ണി

1957 – ൽ പ്രസിദ്ധീകരിച്ച, കെ.റ്റി. ചാക്കുണ്ണി എഴുതിയ രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ - കെ.റ്റി. ചാക്കുണ്ണി
1957 – രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ – കെ.റ്റി. ചാക്കുണ്ണി

പലപ്പോഴായി ശേഖരിക്കപ്പെട്ട രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരൻ ശേഖരിച്ച പഴഞ്ചൊല്ലുകൾ പൂർണ്ണമായും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അപ്രധാനവും സഭ്യേതരം ആയവയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: 1957 – രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ – കെ.റ്റി. ചാക്കുണ്ണി
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: റ്റി.എ.എം. പ്രസ്സ്, തിരുവല്ല
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – Adoration Congregation Aluva

1983 ൽ ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരാധന സഭ  പ്രസിദ്ധീകരിച്ച  Adoration Congregation Aluva  Platinum Jubilee Souvnenir  എന്ന  സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1983 - Adoration Congregation Aluva
1983 – Adoration Congregation Aluva

ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരാധന സഭ 1983 ൽ അതിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഒരു സ്മരണിക പുറത്തിറക്കി. പ്രസ്തുത സ്മരണികയിൽ സഭ സ്ഥാപിതമായ വർഷം, പ്രഥമ ദൗത്യപ്രവർത്തനങ്ങൾ എന്നിവയെകുറിച്ചെല്ലാം വിശദീകരിക്കുന്നു.ആരാധന സന്ന്യസിനികളുടെ അർപ്പിത ജീവിതവും,കൂടാതെ അതിമനോഹരങ്ങളായ ചിത്രങ്ങളും ഈ മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Adoration Congregation Aluva 
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 220
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1954 – സാഹിത്യ ഗവേഷണ മാല (ഒന്നാം ഭാഗം )- ഏ. ബാലകൃഷ്ണപിള്ള

1954ൽ പ്രസിദ്ധീകരിച്ച ഏ. ബാലകൃഷ്ണപിള്ള എഴുതിയ  സാഹിത്യ ഗവേഷണ മാല (ഒന്നാം ഭാഗം ) എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - സാഹിത്യ ഗവേഷണ മാല (ഒന്നാം ഭാഗം )- ഏ. ബാലകൃഷ്ണപിള്ള
1954 – സാഹിത്യ ഗവേഷണ മാല (ഒന്നാം ഭാഗം )- ഏ. ബാലകൃഷ്ണപിള്ള

‘സാഹിത്യ ഗവേഷണ മാല’ (ഒന്നാം ഭാഗം) മലയാള നിരൂപണ സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ്. സാഹിത്യത്തെ കേവലമായ ആസ്വാദനത്തിനപ്പുറം ചരിത്രം, നരവംശശാസ്ത്രം, ലോകസാഹിത്യ പ്രസ്ഥാനങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു ശാസ്ത്രീയ പഠനരീതിയാണ് അദ്ദേഹം ഇതിൽ അവതരിപ്പിച്ചത്. മലയാള സാഹിത്യത്തിന് ആധുനികവും ആഗോളവുമായ കാഴ്ചപ്പാട് നൽകുന്നതിലും, ചരിത്രപരമായ വസ്തുതകളെ യുക്തിസഹമായി വിശകലനം ചെയ്യുന്നതിലും ഈ ഗ്രന്ഥം നിർണ്ണായക പങ്ക് വഹിച്ചു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യ ഗവേഷണ മാല (ഒന്നാം ഭാഗം )
  • രചന :  ഏ. ബാലകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം:  211
  • അച്ചടി: Mangalodayam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1936 – വീരരാഘവപ്പട്ടയം – എം.ഒ. ജോസഫ് നെടുംകുന്നം

1936 – ൽ പ്രസിദ്ധീകരിച്ച, എം.ഒ. ജോസഫ് നെടുംകുന്നം എഴുതിയ വീരരാഘവപ്പട്ടയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1936 - വീരരാഘവപ്പട്ടയം - എം.ഒ. ജോസഫ് നെടുംകുന്നം
1936 – വീരരാഘവപ്പട്ടയം – എം.ഒ. ജോസഫ് നെടുംകുന്നം

കേരള ചരിത്രത്തിലെ അതിപ്രധാനമായ ഒരു രേഖയാണ് വീരരാഘവപ്പട്ടയം. കോട്ടയം പഴയ സെമിനാരിയിൽ സൂക്ഷിച്ചിരിക്കുന്ന ചെമ്പ് പട്ടയത്തെക്കുറിച്ചുള്ള ഈ നിരൂപണ പഠനത്തിൽ പല പണ്ഡിതന്മാരുടേയും കണ്ടെത്തലുകളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വീരരാഘവപ്പട്ടയം 
  • പ്രസിദ്ധീകരണ വർഷം: 1936
  • അച്ചടി: ധർമ്മകാഹളം പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി