1945 ഓഗസ്റ്റ് മുതൽ 1946 ജൂലൈ വരെ പ്രസിദ്ധീകരിച്ച, രാജർഷി മാസികയുടെ 12 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1895 മുതൽ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന വലിയ തമ്പുരാൻ രാമവർമ്മ പതിനഞ്ചാമൻ പരിഷ്കരണവാദ തീക്ഷ്ണതയ്ക്ക് പേരുകേട്ടതിനാൽ രാജർഷി എന്ന് അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി നടത്തിവന്നിരുന്ന മാസികയാണ് രാജർഷി. 1903-ലെ ഡൽഹി ദർബാറിൽ പങ്കെടുത്ത അദ്ദേഹം പ്രഭു കഴ്സൻ്റെ കൊച്ചി സന്ദർശന വേളയിൽ ഒരു പ്രധാനവ്യക്തിയായിരുന്നു. 1932-ൽ തൃശൂരിൽ മരണമടഞ്ഞ അദ്ദേഹത്തിൻ്റെ പേര് ഇന്ന് കൊച്ചിയിലെ പല സ്ഥാപനങ്ങളും ഉപയോഗിച്ചു പോരുന്നു.
സാഹിത്യ നിരൂപണങ്ങൾ, സാമൂഹീക പ്രസക്തിയുള്ള ലേഖനങ്ങൾ, ചെറുകഥകൾ, കവിതകൾ, സാഹിത്യകലാരംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങൾ എന്നിവയാണ് ഈ മാസികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാസികയുടെ പ്രസിദ്ധീകരണത്തെക്കുറിച്ചോ, അച്ചടിയെക്കുറിച്ചോ മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു റിലീസ് ചെയ്തിരിക്കുന്ന ഈ 12 ലക്കങ്ങൾ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നു ലഭ്യമായിട്ടുള്ളവയാണ്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര് : രാജർഷി മാസിക
- പ്രസിദ്ധീകരണ വർഷം: 1945 – 1946
- ലക്കങ്ങളുടെ എണ്ണം: 12
- സ്കാൻ ലഭ്യമായ ഇടം: കണ്ണി