2015 – St. Kuriakose Elias Chavara

Through this post, we are releasing the digital scan of  St. Kuriakose Elias Chavara  published in the year 2015,  by CMI Province, Trivandrum.

2015 - St. Kuriakose Elias Chavara
2015 – St. Kuriakose Elias Chavara

This is a book published  on the occation of Chavara year by CMI provice Trivandrum. The author tries to go deep into the history, spiritually and the contribution of saint chavara by framing very suitable but simple questions to elict the right answer from the readers which in turn will stick to the mind of readers. hope this book will enkindle the spiritual flame of saint chavara especially in the minds of children, youth and religious.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you  see on the item page to download the document.

  • Name: St. Kuriakose Elias Chavara
  • Author: 
  • Published Year: 2015
  • Number of pages:64
  • Press: St. Joseph’s Press
  • Scan link: Link

1945 – ആശാനികേതനം

1945– ൽ പ്രസിദ്ധീകരിച്ച, എം. സാമുവൽ രചിച്ച ആശാനികേതനം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1945 – ആശാനികേതനം – എം. സാമുവൽ

ബംഗാളിലെ ഭീകരപ്രസ്ഥാനക്കാരുടെ ഉപജാപങ്ങളെ പശ്ചാത്തലമാക്കിയാണ് ഈ പുസ്തകം രച്ചിചിരിക്കുന്നത്. സരളമായ ഭാഷാശൈലിയിലാണ് എം. സാമുവൽ ആശാനികേതനം എന്ന ഈ പ്രണയകൃതി എഴുതിയിരിക്കുന്നത്. ഇതിലെ കഥാഗതി മനോഹരവും സംഭവബഹുലവുമാണെന്ന്, നിരൂപകൻ സൂചിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ആശാനികേതനം
    • രചയിതാവ്: എം. സാമുവൽ
    • പ്രസിദ്ധീകരണ വർഷം: 1945
    • അച്ചടി: S.R. Press Trivandrum
    • താളുകളുടെ എണ്ണം: 156
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മുക്താവലി – ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ

ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ രചിച്ച മുക്താവലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മുക്താവലി – ചെറുളിയിൽ കുഞ്ഞുണ്ണിനമ്പീശൻ

മുക്താവലി എന്ന ഈ പ്രബന്ധത്തിൽ “മംഗളഗാഥ”, “ഞാൻ കൃതാർത്ഥനായി” എന്നു തുടങ്ങി ആകെ 20 കവിതകൾ ഉൾകൊള്ളിച്ചിരിക്കുന്നു. രാഷ്ട്രീയ കവിതകൾ, പ്രേമഗാനങ്ങൾ എന്നിങ്ങനെ ഇവ രണ്ടു പ്രധാനവകുപ്പുകളിൽ ഉൾപ്പെടുന്നവയാണെന്നു കാണാം. “നക്ഷത്രങ്ങൾ”, “കണ്ണ് കാണാത്ത കുട്ടി” എന്നിങ്ങനെ ഈ വകുപ്പിൽ ഒന്നും പെടാതെ നിൽക്കുന്ന ചുരുക്കം ചില കവിതകളുള്ളത് വേറൊരു വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മുക്താവലി
  • അച്ചടി: Lakshmisahayam Mudralayam, Kottakkal
  • താളുകളുടെ എണ്ണം:56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – ശ്രീ ചിത്രാഭിഷേകം ചമ്പൂ – വാരനാട്ടു കെ.പി. ശാസ്ത്രികൾ

1940– ൽ പ്രസിദ്ധീകരിച്ച, വാരനാട്ടു കെ.പി. ശാസ്ത്രി രചിച്ച ശ്രീ ചിത്രാഭിഷേകം ചമ്പൂ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 - ശ്രീ ചിത്രാഭിഷേകം ചമ്പൂ - വാരനാട്ടു കെ.പി. ശാസ്ത്രികൾ
1940 – ശ്രീ ചിത്രാഭിഷേകം ചമ്പൂ – വാരനാട്ടു കെ.പി. ശാസ്ത്രികൾ

തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ശ്രീചിത്തിര തിരുനാളിൻ്റെ ജീവിതത്തെ ആസ്പദമാക്കി കെ.പി. ശാസ്ത്രികൾ രചിച്ച ചമ്പൂ കാവ്യമാണ് ശ്രീ ചിത്രാഭിഷേകം ചമ്പൂ. സ്വഭാവോക്തി,ഉപമ,ഉൽപ്രേക്ഷ എന്നീ അലങ്കാരങ്ങൾ കാവ്യത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രയോഗിക്കുന്നതിൽ കവി അഗ്രഗണ്യൻ ആയിരുന്നു.ശ്രീ ചിത്രാഭിഷേകം ചമ്പൂ അതിന് ഉത്തമ ഉദാഹരണമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ ചിത്രാഭിഷേകം ചമ്പൂ
  • പ്രസിദ്ധീകരണ വർഷം: 1940
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 218
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941-Travancore Administration Report For 1939 -1940 A.D

Through this post, we are releasing the digital scan of Travancore Administration Report For 1939 -1940 A.D published in the year 1941.

1941-Travancore Administration Report For 1939 -1940 A.D

The Travancore Administration Report for 1939–40 A.D. (Malayalam Era 1115), published in 1941, was one of the annual reports prepared by the Government of Travancore to present a detailed account of the state’s governance, progress, and finances. This was the official annual document tabled by the Diwan (Prime Minister) of Travancore before the Maharaja. The 1939–40 report, published in 1941, It provided an overview of governance in various departments (finance, law, education, public health, agriculture, irrigation, etc.). Statistical data about population, revenue, expenditure, and trade. Policies, reforms, and challenges faced during that year.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Travancore Administration Report For 1939 -1940 A.D
  • Published Year: 1941
  • Printer: Government Press, Trivandrum
  • Scan link: Link

1940 – പ്രബന്ധാവലി – കെ. രാമപിഷാരടി

1940 – ൽ പ്രസിദ്ധീകരിച്ച, കെ. രാമപിഷാരടി എഴുതിയ പ്രബന്ധാവലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1940 - പ്രബന്ധാവലി - കെ. രാമപിഷാരടി
1940 – പ്രബന്ധാവലി – കെ. രാമപിഷാരടി

പ്രബന്ധാവലി മലയാളത്തിലെ ആദ്യകാല പ്രബന്ധസമാഹാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സാഹിത്യത്തോടൊപ്പം സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളിൽ ഗൗരവചിന്ത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ കെ. രാമപിഷാരടി മുൻപന്തിയിലുണ്ടായിരുന്നു. സാഹിത്യം, സംസ്കാരം, ചരിത്രം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അദ്ദേഹം എഴുതിയ വിവിധ പ്രബന്ധങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈപുസ്തകത്തിൽ സമൂഹജീവിതം, വിദ്യാഭ്യാസം, സംസ്കാരം, സാഹിത്യം എന്നിവയെക്കുറിച്ചുള്ള വിശകലനാത്മകമായ നിരീക്ഷണങ്ങൾ അടങ്ങിയിരിക്കുന്നു. മലയാളത്തിൽ പ്രബന്ധ സാഹിത്യത്തിന്റെ വളർച്ചയ്ക്കും രൂപവത്കരണത്തിനും വലിയ സംഭാവന ചെയ്ത കൃതികൂടിയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: പ്രബന്ധാവലി
    • രചയിതാവ്:   K. Ramapisharoti
    • പ്രസിദ്ധീകരണ വർഷം: 1940
    • അച്ചടി: Kalaavilasini Press, Trivandrum
    • താളുകളുടെ എണ്ണം: 150
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ

ശ്രീ ഡൊമനിക്ക് നെടും‌പറമ്പിലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നും ലഭിച്ച  കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ എന്ന  പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ
കൊലമരത്തിൽ നിന്നുള്ള കുറിപ്പുകൾ

ഫാസിസ്റ്റ് നിഷ്ഠൂരതകളുടെ മായ്ക്കനാവാത്ത ചിത്രമാണ് ഈ പുസ്തകത്തിൽ നാം കാണുന്നത്.ഒരു പത്രപ്രവർത്തകനും കമ്മുണിസ്റ്റ് നേതാവുമായ ജൂലിയസ്സ് ഫ്യുച്ചിക്ക് 1943 ലെ വസന്തകാലത്ത് പ്രേഗിലെ പാങ്ക്രാറ്റ്സിൽ ഗെസ്റ്റപ്പൊ ജയീലിൽ വച്ച് നാസി  ആരാച്ചാരന്മാരുടെ നിഴലിനു കീഴിൽ വച്ചാണു ഈ പുസ്തകം എഴുതുന്നത്.

ഗ്രന്ഥകാരൻ്റെ അജയ്യമായ മനോവീര്യത്തിൻ്റേയും ഏതൊരു പ്രതിസന്ധിഘട്ടത്തേയും അഭിമുഖീകരിക്കാനുള്ള ധീരോദാത്തമായ സാമർത്ഥ്യത്തിൻ്റേയും അനിഷേദ്ധ്യമായ തെളിവാണ്` ഈ ഗ്രന്ഥം.

ഈ പുസ്തകത്തിലെ 111,112 പേജുകളും അവസാന പേജും നഷ്ട്മായിട്ടുണ്ട്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

1941 – ശ്രീ ശങ്കരവിജയം ആട്ടക്കഥ – പന്നിശ്ശേരിൽ നാണുപിള്ള

1941– ൽ പ്രസിദ്ധീകരിച്ച, പന്നിശ്ശേരിൽ നാണുപിള്ള രചിച്ച ശ്രീ ശങ്കരവിജയം ആട്ടക്കഥ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1941 - ശ്രീ ശങ്കരവിജയം ആട്ടക്കഥ - പന്നിശ്ശേരിൽ നാണുപിള്ള
1941 – ശ്രീ ശങ്കരവിജയം ആട്ടക്കഥ – പന്നിശ്ശേരിൽ നാണുപിള്ള

സംസ്കൃതത്തിലും മലയാളഭാഷയിലും ഒരേപോലെ രചനകൾ നടത്തിയിരുന്ന രചയിതാവാണ് പന്നിശ്ശേരിൽ നാണുപിള്ള.  മാധവാചാര്യരുടെ ശങ്കരവിജയം എന്ന കൃതിയെ ആസ്പദമാക്കിയാണ് ശ്രീ ശങ്കരവിജയം ആട്ടക്കഥ രചിച്ചിരിക്കുന്നത്. മൂലകൃതിയിൽ നിന്നും  ഏതാനും മാറ്റങ്ങൾ വരുത്തിയതായി കാണുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീ ശങ്കരവിജയം ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: 1941
  • അച്ചടി: ബി.ബി. പ്രസ്സ്, പരൂർ
  • താളുകളുടെ എണ്ണം: 78
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – പ്രകൃതിശാസ്ത്രം രണ്ടാം ഭാഗം – ടി.എസ്സ്. ഭാസ്കർ

1934 ൽ പ്രസിദ്ധീകരിച്ച ടി.എസ്സ്. ഭാസ്കർ രചിച്ച പ്രകൃതിശാസ്ത്രം രണ്ടാം ഭാഗം എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1934 - പ്രകൃതിശാസ്ത്രം രണ്ടാം ഭാഗം - ടി.എസ്സ്. ഭാസ്കർ
1934 – പ്രകൃതിശാസ്ത്രം രണ്ടാം ഭാഗം – ടി.എസ്സ്. ഭാസ്കർ

കൊച്ചി, മദ്രാസ്, തിരുവിതാംകൂർ സർക്കാരുകളുടെ രണ്ടാം ഫാറത്തിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കപ്പെട്ട പാഠപുസ്തകമാണിത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  പ്രകൃതിശാസ്ത്രം രണ്ടാം ഭാഗം
  • രചയിതാവ്:  T.S. Basker
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 188
  • അച്ചടി: V.Sundara Iyer and Sons, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – ശരീരമാദ്യം – ആനന്ദക്കുട്ടൻ

1956ൽ പ്രസിദ്ധീകരിച്ച ആനന്ദക്കുട്ടൻ ശരീരമാദ്യം എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1956 - ശരീരമാദ്യം - ആനന്ദക്കുട്ടൻ
1956 – ശരീരമാദ്യം – ആനന്ദക്കുട്ടൻ

ശരീരത്തിൻ്റെ പ്രവർത്തനം എങ്ങിനെയെന്നും ആരോഗ്യം പരിപാലിക്കാൻ എന്തു ചെയ്യണമെന്നും വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണമെന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ട ഈ പാഠപുസ്തകത്തിൽ ആരോഗ്യസംരക്ഷണത്തിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  ശരീരമാദ്യം
  • രചയിതാവ്:  Anandakkuttan
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: Madras Press, Trivandrum  
  • താളുകളുടെ എണ്ണം: 56
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി