1902ൽ പ്രസിദ്ധീകരിച്ച, നീലകണ്ഠദീക്ഷിതർ രചിച്ച അന്യാപദേശശതകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നീലകണ്ഠദീക്ഷിതരുടെ സംസ്കൃത കൃതിയായ അന്യാപദേശശതകം, തത്വചിന്തയും ഉപദേശങ്ങളുമാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് അവതാരികയെഴുതിയത് സ്വാതിതിരുന്നാൾ മഹാരാജാവാണ്.കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഈ കൃതി1902-ൽ മണിപ്രവാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പ്രസിദ്ധീകരിച്ചു. ഇതിന് വ്യാഖ്യാനമെഴുതിയിരിക്കുന്നത്. എം രാജരാജവർമ്മയാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം വിക്കിപീഡിയ ലേഖനം കാണുക
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: അന്യാപദേശശതകം
- പ്രസിദ്ധീകരണ വർഷം: 1902
- അച്ചടി: കമലാലയ അച്ചുകൂടം തിരുവനന്തപുരം
- താളുകളുടെ എണ്ണം: 144
- സ്കാൻ ലഭ്യമായ ഇടം: കണ്ണി