1913 – അഭിനയഗാനമാലിക ഒന്നാംഭാഗം- കെ. സി. കേശവപിള്ള

1913-ൽ പ്രസിദ്ധീകരിച്ച, കെ. സി. കേശവപിള്ള രചിച്ച അഭിനയഗാനമാലിക ഒന്നാംഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1913 – അഭിനയഗാനമാലിക ഒന്നാംഭാഗം- കെ. സി. കേശവപിള്ള

കോട്ടയ്ക്കകം പെൺ പള്ളിക്കൂടത്തിലെ സമ്മാനദാനാവസരങ്ങളിൽ ചെറിയ കുട്ടികൾക്ക് ഉപയോഗപ്പെടുത്തുനാതിനായി, ഭാരവാഹികകളുടെ ആവശ്യപ്രകാരം അപ്പഴപ്പോൾ എഴുതിക്കൊടുത്തിട്ടുള്ള ഏതാനും അഭിനയഗാനങ്ങളാണ് ഈ ചെറിയ പുസ്തകത്തിലെ ഉള്ളടക്കം. പുസ്തകപാരായണം കൊണ്ടു മാത്രം കുട്ടികൾക്ക് അറിവുണ്ടാകയില്ല. കമ്മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങ
ളേയും വ്യാപരിപ്പിച്ചു ക്രമപ്പെടുത്തുന്നതിൽ നിന്നാണ് അവർക്ക് അറിവു സിദ്ധിക്കുന്നത്. അതുകൊണ്ടാണ് നവീന വിദ്യാഭ്യാസ  സമ്പ്രദായത്തിൽ ‘കിണ്ടർഗാർട്ടൻ ‘, ‘ഡ്രിൽ’,”ഡ്രായിങ് ‘, ‘മനുവെൽട്രയിനിംഗ് ‘ മുതലായവ ഏപ്പെടുത്തപ്പെട്ടിരിക്കുന്നത്.നവീനരീതിയിലുള്ള വിദ്യാഭ്യാസത്തിനു ഗാനത്തോടുകൂടിയ അഭിനയം പ്രയോജനമുള്ളതാണ് എന്ന് കണ്ടിട്ടാണ് മലയാളത്തിൽ ഇത്തരത്തിൽ ഒരു ഗ്രന്ഥം വളരെ ലളിതമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.മൂന്നും നാലും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാത്ഥിനികൾക്കു് ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത്. ഈപുസ്തകത്തിൻ്റെ പ്രസാധകൻ മിസ്റ്റർ മണക്കാട്ട് പി. നാരായണപിള്ളയാണ്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: അഭിനയഗാനമാലിക ഒന്നാംഭാഗം
  • രചയിതാവ്: കെ. സി. കേശവപിള്ള
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 42
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1918 – മലയാളഭാഷാചരിത്രം

1918-ൽ പ്രസിദ്ധീകരിച്ച, പി. ഗോവിന്ദപ്പിള്ള എഴുതിയ മലയാളഭാഷാചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രണ്ടു വോള്യങ്ങളായി പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ രണ്ടാം വോള്യം ആണ് ഈ പുസ്തകം. മലയാള ഭാഷയുടെ ഉദ്ഭവം, വളർച്ച, വ്യാകരണം, ഭാഷാശൈലികൾ എന്നിവയിലൂടെ മലയാളഭാഷയുടെ ചരിത്രപരമായ വളർച്ചയെ ആഴത്തിൽ പരിശോധിക്കുന്നു. കൂടാതെ, പ്രാചീന സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും സൂക്ഷ്മവിശകലന വിധേയമാക്കുന്നു

ഈ ഗ്രന്ഥം മലയാള ഭാഷയുടെ ചരിത്രത്തെ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഭാഷാശാസ്ത്രജ്ഞർക്കും എഴുത്തുകാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അമൂല്യമായ റഫറൻസ് ആണ്. ഇതിൻ്റെ ഒന്നാം ഭാഗം ഡിജിറ്റൈസേഷനു ലഭിക്കുന്നതിനായി ഞങ്ങൾ ശ്രമിക്കുന്നുണ്ട്

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മലയാളഭാഷാചരിത്രം – വോള്യം 2
  • രചയിതാവ്: P. Govinda Pillay
  • പ്രസിദ്ധീകരണ വർഷം: 1918
  • താളുകളുടെ എണ്ണം: 184
  • അച്ചടി: V. V Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1968 – സീറോ മലബാർ സഭയുടെ കുർബ്ബാനക്രമം

1968 ൽ  സീറോ മലബാർ സഭ പ്രസിദ്ധീകരിച്ച, സീറോമലബാർ സഭയുടെ കുർബാനക്രമം എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1968 - സീറോ മലബാർ സഭയുടെ കുർബ്ബാനക്രമം
1968 – സീറോ മലബാർ സഭയുടെ കുർബ്ബാനക്രമം

 

കുർബ്ബാനക്രമം സംബന്ധിച്ച് പൊതുവായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൻ്റെ തുടക്കത്തിൽ പ്രതിപാദിച്ചിരിക്കുന്നു. തുടർന്ന് പുരോഹിതൻ തിരുവസ്ത്രങ്ങൾ ധരിക്കുമ്പോൾ ചൊല്ലുന്ന പ്രാർത്ഥനകളിൽ തുടങ്ങി , കുർബ്ബാനയുടെ അവസാനഘട്ടംവരെയും ഈ പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സീറോമലബാർ സഭയുടെ കുർബാനക്രമം
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 72
  • അച്ചടി: Mar Thoma Sleeha Press, Aluva
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – അണുശാസ്ത്രപ്രവേശിക

1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, അണുശാാസ്ത്രപ്രവേശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1974 - അണുശാാസ്ത്രപ്രവേശിക
1974 – അണുശാാസ്ത്രപ്രവേശിക

കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതിയനുസരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്. അണുശക്തിയുടെ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ലഘുവിവരണങ്ങളും, നിത്യജീവിതത്തിൽ അണുശക്തി എങ്ങിനെയെല്ലാം പ്രയോജനപ്പെടുന്നു തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പ്രീ ഡിഗ്രി തല വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഈ പുസ്തകം ഒരുപോലെ പ്രയോജനപ്രദമായിരിക്കും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: അണുശാാസ്ത്രപ്രവേശിക
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 266
  • പ്രസാധകൻ: State Institute of Languages, Trivandrum
  • അച്ചടി: Paico, Cochin
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1975 – വൈദ്യുത എഞ്ചിനീയറിങ് – അടിസ്ഥാനതത്വങ്ങൾ II

1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, ഹൈൻസ് ഗ്രാഫ് എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷദ് തർജ്ജമ ചെയ്ത വൈദ്യുത എഞ്ചിനീയറിങ് – അടിസ്ഥാനതത്വങ്ങൾ II എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975 - വൈദ്യുത എഞ്ചിനീയറിങ് - അടിസ്ഥാനതത്വങ്ങൾ II
1975 – വൈദ്യുത എഞ്ചിനീയറിങ് – അടിസ്ഥാനതത്വങ്ങൾ II

സർവ്വകലാശാലാ തലത്തിൽ മലയാളത്തിൽ പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകമാണിത്. പോളിടെക്നിക് ക്ലാസ്സുകളിലും, ഐ.ടി.ഐ, ജെ.ടി.എസ് സർട്ടിഫിക്കറ്റ് തുടങ്ങിയ കോഴ്സുകൾക്കും, വൈദ്യുത എഞ്ചിനീയറിങ്ങിൽ സാമാന്യജ്ഞാനം ആവശ്യമുള്ളവർക്കും ഈ പുസ്തകം പ്രയോജനപ്രദമായിരിക്കും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വൈദ്യുത എഞ്ചിനീയറിങ് – അടിസ്ഥാനതത്വങ്ങൾ II
  • രചന: Heinz Graff
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 234
  • പ്രസാധകൻ: State Institute of Languages, Trivandrum
  • അച്ചടി: Vijnanamudranam Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1929 – Report of the Cochin Chamber of Commerce

Through this post, we are releasing the digital scan of Cochin Chamber of Commerce Report Published in 1929

This report offers a comprehensive overview of the economic landscape in the Cochin region during that period. Established in 1857, the Cochin Chamber of Commerce & Industry is the oldest chamber in Kerala and one of the oldest in India.

This document is digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Report of the Cochin Chamber of Commerce
  • Published Year: 1929
  • Printer:  Addison & Co. LTD, Madras
  • Scan link: Link

 

1930 – കൃഷ്ണലീല

1930-ൽ പ്രസിദ്ധീകരിച്ച,  കുഞ്ചൻ നമ്പ്യാർ എഴുതിയ കൃഷ്ണലീല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രാചീന കവിത്രയങ്ങളിൽ ഒരാളായ കുഞ്ചൻ നമ്പ്യാർ എഴുതിയ തുള്ളൽ കഥയാണ് കൃഷ്ണലീല. ശ്രീകൃഷ്ണൻ്റെ ജീവിതകഥയെ കേന്ദ്രീകരിച്ചാണ് ഈ തുള്ളൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആ കൃതിയുടെ പ്രസാധനമാണ് ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള നടത്തിയിട്ടുള്ളത്. നമ്പ്യാരുടെ സാഹിത്യ-ജീവചരിത്രത്തെക്കുറിച്ച് പുസ്തകത്തിൻ്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: കൃഷ്ണലീല
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 58
  • അച്ചടി: V. V Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 കൽദായ സുറിയാനി കുർബ്ബാന

1941-ൽ പ്രസിദ്ധീകരിച്ച, കൽദായ സുറിയാനി കുർബ്ബാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1941 കൽദായ സുറിയാനി കുർബ്ബാന

1941 കൽദായ സുറിയാനി കുർബ്ബാന

ക്രിസ്തീയ ഭക്തികർമ്മങ്ങളിൽ വച്ച് ഏറ്റവും സംപൂജ്യമായ വിശുദ്ധ കുർബ്ബാന തുടക്കം മുതൽ അവസാനം വരെ, കാർമ്മികൻ അൾത്താരയിൽ അനുഷ്ഠിക്കുന്ന പൂജാക്രമങ്ങളേക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
കാർമ്മികനും ശുശ്രൂഷിയും സുറിയാനി ഭാഷയിൽ ചൊല്ലുന്ന കുർബ്ബാനയുടെ അർത്ഥം ഗ്രഹിച്ച് സകല വിശ്വാസികൾക്കും പൂർണ്ണഫലം പ്രാപിക്കുവാൻ ഈ ചെറിയ പുസ്തകം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കൽദായ സുറിയാനി കുർബ്ബാന
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം:116
  • അച്ചടി: St. Joseph’s Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – സുവിശേഷം – ക.നി.മൂ.സ. മാണിക്കത്തനാർ

1963-ൽ പ്രസിദ്ധീകരിച്ച, ക.നി.മൂ.സ. മാണിക്കത്തനാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സുവിശേഷം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - സുവിശേഷം - ക.നി.മൂ.സ. മാണിക്കത്തനാർ
1963 – സുവിശേഷം – ക.നി.മൂ.സ. മാണിക്കത്തനാർ

പല പുരാതന ബൈബിൾ പഠനങ്ങളുടെയും വിവർത്തന ചരിത്രത്തിന്റെയും അടിസ്ഥാനമാണ് പ്ശീത്താ. പൈതൃകപരവും പുരാതനവുമായ ക്രിസ്ത്യൻ ഗ്രന്ഥമായ സുറിയാനി പ്ശീത്തായിൽ നിന്നും മാണിക്കത്തനാർ വിവർത്തനം ചെയ്ത കൃതിയാണിത്. ലൂക്കാ, മത്തായി, യോഹന്നാൻ, മാർക്കോസ് തുടങ്ങിയ പ്രവാചകന്മാർ എഴുതിയ പൈതൃകപരവും പുരാതനവുമായ ക്രിസ്ത്യൻ വിശുദ്ധഗ്രന്ഥങ്ങളിലെ ഈശോമിശിഹായുടെ സുവിശേഷങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: സുവിശേഷം
  • രചയിതാവ്: Ka.Ni.Mu.Sa. Mani Kathanar
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 232
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1921 – ഭാരതചമ്പു

1921-ൽ പ്രസിദ്ധീകരിച്ച,  ചുനക്കര ഉണ്ണികൃഷ്ണവാരിയർ സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്ത ഭാരതചമ്പു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1921 - ഭാരതചമ്പു
1921 – ഭാരതചമ്പു

ഭാരതചമ്പു എന്നത് ചമ്പുകാവ്യശൈലിയിൽ എഴുതപ്പെട്ട ഒരു മഹത്തായ സാഹിത്യകൃതിയാണ്. ഇത് ഭാരതത്തിലെ ഏറ്റവും പ്രശസ്തമായ ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതം അടിസ്ഥാനമാക്കി എഴുതപ്പെട്ടതാണ്. ചമ്പുകാവ്യം എന്നത് പദ്യവും ഗദ്യവും കൂട്ടിയുള്ള ഒരു കാവ്യശൈലിയാണ്. ഇതിൽ കഥയുടെ ഭാഗങ്ങൾ ഗദ്യരൂപത്തിലാണ് പറഞ്ഞിരിക്കുന്നത്, എന്നാൽ പ്രത്യേക സന്ദർഭങ്ങൾക്കും അനുഭവങ്ങൾക്കും പദ്യങ്ങൾ ഉപയോഗിക്കുന്നു. പദ്യങ്ങൾ പലവക സംസ്കൃത metres (ഛന്ദസ്സുകൾ) ഉപയോഗിച്ച് എഴുതുന്നു. അനന്തഭട്ടൻ എന്ന സ്മാർത്ത ബ്രാഹ്മണൻ ആണ് “ഭാരതചമ്പു”യുടെ കർത്താവായി കരുതപ്പെടുന്നത്. അദ്ദേഹം മലയാളത്തിലും സംസ്കൃതത്തിലും ഏറെ പ്രാവീണ്യമുള്ളവനായിരുന്നു. ഈ കൃതി സാംസ്കാരികമായി വലിയ പ്രാധാന്യമുള്ളതും, സംസ്കൃത-മലയാള സാഹിത്യത്തിന്റെ ഏകീകരണത്തിന്റെ ഉദാഹരണവുമാണ്. കാവ്യസൗന്ദര്യം, സംഗീതാത്മകത, ലാളിത്യഗദ്യങ്ങൾ എന്നിവ ചേർത്ത് കഥയെ ആകർഷകമാക്കി അവതരിപ്പിക്കുന്നു.

പുസ്തകത്തിലെ 376 നു ശേഷമുള്ള പേജ് നമ്പറിൽ അച്ചടി പിശക് വന്നിട്ടുള്ളതിനാൽ ശരിയായ പേജ് നമ്പറുകൾ പെൻസിൽ കൊണ്ട് ഇട്ടിരിക്കുന്നു. ഉള്ളടക്കത്തിൽ തുടർച്ചാപ്രശ്നങ്ങൾ കാണുന്നില്ല.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭാരതചമ്പു
  • പ്രസിദ്ധീകരണ വർഷം: 1921
  • അച്ചടി: Lakshmisahayam Press, Kottakkal
  • താളുകളുടെ എണ്ണം: 342
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി