1958 ൽ പുറത്തിറങ്ങിയ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൻ്റെ അധ്യയന വർഷം1957 – 58 ലെ സ്മരണികയായ St. Josephs College Magazine – Devagiri യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സി. എം. ഐ സഭയുടെ കീഴിൽ 1956ൽ പ്രവർത്തനം ആരംഭിച്ച ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് മലബാർ മേഖലയിലെ പ്രശസ്തമായ ആർട്സ് ആൻ്റ് സയൻസ് കോളേജാണ്. 1957-58 അധ്യയന വർഷത്തെ കോളേജിൻ്റെ അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള സചിത്ര ലേഖനങ്ങളും, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ക്ഷേത്രദർശനം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ ദിവാൻ ഇടക്കുന്നി ശങ്കരവാരിയർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുൻപ് തൃശ്ശൂർ ജില്ലയിലെ ഇടക്കുന്നിയിൽ ജനിച്ച ശങ്കരവാരിയർ കൊച്ചി സംസ്ഥാനത്തിൻ്റെ ശില്പി എന്ന വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നു. 1840 ൽ ശങ്കരവാരിയർ കൊച്ചി ദിവാനായി നിയമിതനായി. അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തെകുറിച്ചുള്ള ഒരു അനുസ്മരണമാണ് ലേഖനവിഷയം.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
Through this post we are releasing the scan of the book titled Kerala Adios written by Victor Sanmiguel who became the Bishop of Kuwait in 1966. He served for nearly 38 years in the Kerala Churches and was the Director of Social Action and Welfare for the Dioceses of Kerala for 10 years and lecturer in sociology for 25 years at the Saint Joseph’s Pontifical Seminary of Alway.
This book was released on the Golden Jubilee year of sacerdotal ordination and first holy mass of Victor Sanmiguel. He shares the memories, important events and connections with the Seminary of Alway. It sketches out the outstanding features of his life in Kerala for a long term. He dedicate this book to his student priests numbering to one thousand plus.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
നാലപ്പാട്ട് നാരായണമേനോൻ്റെ ഹാസ്യ കവിതകളെ അധികരിച്ച് സി. കെ. മൂസ്സത് എഴുതിയ നാലപ്പാടും ഹാസ സാഹിത്യവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നാലപ്പാട്ടിൻ്റെ പുകയിലമാഹാത്മ്യം കിളിപ്പാട്ട്, ദൈവഗതി ഓട്ടൻ തുള്ളൽ പാട്ട് എന്നീ കൃതികളിലെ ഹാസ്യരസപ്രധാനമായ വരികൾ ഉദ്ധരിച്ചുകൊണ്ട് നാലപ്പാട്ട് കൃതികളിലെ ഹാസ്യാത്മകതയെ പറ്റി ഉപന്യസിക്കുകയാണ് ഈ ലേഖനത്തിൽ സി. കെ. മൂസ്സത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1985 ആഗസ്റ്റ് മാസത്തിലെ ജീവധാര മാസികയിൽ (പുസ്തകം 15 ലക്കം 88) സക്കറിയയും ജോമ്മ കാട്ടടിയും ചേർന്നെഴുതിയ വിമോചന ദൈവശാസ്ത്രത്തിൻ്റെ പ്രസക്തി കേരളത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പതിനാറാം നൂറ്റാണ്ട് മുതൽ ഇരൂപതാം നൂറ്റാണ്ടു വരെയുള്ള കേരളസഭയിൽ പലതരത്തിലുള്ള ഭിന്നതകളും, കലഹങ്ങളും പുരരൈക്യങ്ങളും ഉണ്ടായിട്ടുണ്ട്. ബൗദ്ധികമായ ബോധ്യമില്ലാത്ത കേരള ക്രൈസ്തവർ ബൈബിൾ പഠനം ഒരു അനുഷ്ടാനമായി മാത്രം കണക്കാക്കുന്നവരാണ്. തനതായ ഒരു ദൈവശാസ്ത്രമില്ലാതെ കേരള ക്രിസ്ത്യാനിക്ക് പടിഞ്ഞാറൻ ദൈവശാസ്ത്രജ്ഞന്മാരുടെ അനുകർത്താക്കളായി മാറാനേ കഴിഞ്ഞിട്ടുള്ളുവെന്നും ലേഖകൻ കണ്ടെത്തുന്നു. 1984ൽ ഉണ്ടായ മൽസ്യതൊഴിലാളി സമരത്തിൻ്റെ പശ്ചാത്തലത്തിൽ വിമോചനദൈവശാസ്ത്രത്തെ പറ്റി വിശദീകരിക്കുകയാണ് ലേഖനത്തിൽ. സഭക്ക് എന്നെന്നും യാഥാസ്ഥിതികത്വത്തിൻ്റെ വക്താക്കളാകാൻ കഴിയില്ലെന്നും അധീശശക്തികൾക്കെതിരെ പോരാടുമെന്നും പ്രത്യാശിക്കുന്നു. യഥാർത്ഥ സംഘട്ടനം ദരിദ്രരുടെ സഭയും ഔദ്യോഗിക സഭയും തമ്മിലല്ലെന്നും യേശുവിൻ്റെ സഭയും സാമ്രാജ്യ സഭയും തമ്മിലായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: വിമോചന ദൈവശാസ്ത്രത്തിൻ്റെ പ്രസക്തി കേരളത്തിൽ
സമുദായാചാര്യൻ മന്നത്തു പത്മനാഭൻ്റെ എൺപത്തിനാലാം പിറന്നാളാഘോഷത്തോടും, ശതാഭിഷേകത്തോടും അനുബന്ധിച്ച്
1960 ൽ പ്രസിദ്ധീകരിച്ച മന്നം ശതാഭിഷേകോപഹാരം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മന്നത്ത് പത്മനാഭനുമായി അടുത്തു പരിചയമുള്ള ഏതാനും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും, നിരീക്ഷണങ്ങളും, പഠനങ്ങളും ആണ് സ്മരണികയുടെ ഉള്ളടക്കം. മന്നത്തിൻ്റെ കർമ്മോജ്വലമായ ജീവിതത്തിൻ്റെയും, കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുള്ള പരിവർത്തനങ്ങളുടെയും ചരിത്രം വെളിപ്പെടുത്തുന്നതാണ് ഈ സ്മരണിക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1978 ൽ പ്രസിദ്ധീകരിച്ച കിങ്ങിണി വള്ളത്തോൾ പതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ വള്ളത്തോളിൻ്റെ ബാല്യകാല കൃതികൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മഹാകവി വള്ളത്തോളിൻ്റെ ആദ്യകൃതിയായി പ്രസിദ്ധീകരിച്ചത് ഋതുവിലാസമാണെങ്കിലും, അദ്ദേഹത്തിൻ്റെ കന്നിക്കാവ്യം ചന്ദ്രികാപരിണയം എന്ന കൈകൊട്ടിക്കളിപ്പാട്ടാണെന്ന് കാര്യകാരണ സഹിതം സമർത്ഥിക്കുകയാണ് ഈ ലേഖനത്തിൽ സി. കെ. മൂസ്സത്. വള്ളത്തോളിൻ്റെ കന്നിക്കാവ്യം എന്ന നിലയിലും, കുടുംബപരദേവതയെ സ്മരിക്കുന്ന കാവ്യം എന്ന നിലയിലും കൈകൊട്ടിക്കളിക്ക് ഉത്തമം എന്ന നിലക്കും ശ്രദ്ധേയമായ കാവ്യമാണിത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
CMI സഭയുടെ ചെത്തിപ്പുഴ വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 മാർച്ചിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം എന്ന കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കൈയെഴുത്തുമാസികകൾ ഡിജിറ്റൈസ് ചെയ്യുന്ന സുപ്രധാനപദ്ധതിക്ക് കൂടി ഈ കൈയെഴുത്ത് മാസിക ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ Indic Digital Archive Foundation തുടക്കം കുറിക്കുകയാണ്.
ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന CMI വൈദീകസെമിനാരി ബാംഗ്ലൂരിലേക്ക് പറിച്ചു നടുന്നതിനു തൊട്ട് മുൻപുള്ള മാസമാണ് (1957 മാർച്ച്) ഈ കൈയെഴുത്ത് മാസിക പ്രസിദ്ധീകരിച്ചത്. അത് കൊണ്ട് തന്നെ പുതിയ ഭവനത്തിലേക്ക് പോകുന്നതിനെ കുറിച്ചുള്ള പ്രതീക്ഷ പത്രാധിപക്കുറിപ്പിൽ കാണാം. തുടർന്ന് സഭാ സംബന്ധിയായതും പൊതുസ്വഭാവമുള്ളതുമായ വിവിധ ലേഖനങ്ങൾ ഈ കൈയെഴുത്തുമാസികയിൽ കാണാം. 1957 മെയ് രണ്ടാം വാരത്തിൽ പ്രസിദ്ധപ്പെടുത്താൻ ഉദ്ദേശിക്കുന്ന ധർമ്മാരാം വാർഷികപതിപ്പിനെ കുറിച്ചുള്ള പരസ്യവും അവസാനം കാണാം. കൈയെഴുത്തു മാസിക ആയതു കൊണ്ട് തന്നെ കവർ പേജിൽ ഒരു വരചിത്രവും ഈ രേഖയിൽ കാണാം.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പ്രശസ്ത മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ്റെ രചനകളിൽ രാമായണം എത്രകണ്ട് സ്വാധീനം ചെലുത്തിയിരുന്നു എന്ന വിഷയം കൈകാര്യം ചെയ്യുന്ന സി.കെ. മൂസ്സതിൻ്റെ രാമകഥാസ്വാധീനം നാലാപ്പാടനിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഈ വിഷയത്തിൽ തൻ്റെ വാദം സ്ഥാപിക്കാനായി സി.കെ. മൂസ്സത്, നാലപ്പാട്ട് നാരായണമേനോൻ്റെ വിവിധ കൃതികൾ വിശകലനത്തിന് വിധേയമാക്കുന്നു. ഈ ലേഖനം നാരായണാ യു.പി.എസ്. സുവർണ്ണജൂബിലി സ്മാരകഗ്രന്ഥത്തിലാണ് വന്നിടുള്ളതെന്ന് ലഭ്യമായ താളുകളിൽ കാണുന്ന മെറ്റാഡാറ്റ സൂചിപ്പിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ഇറ്റാലിയൻ നഗരമായ മിലാനിലെ അംബ്രോസിയൻ ഗ്രന്ഥ ശേഖരത്തിൽ സൂക്ഷിച്ചിട്ടുള്ള കേരള ക്രൈസ്തവരുടെ ചരിത്രപരത വെളിപ്പെടുത്തുന്ന ഒരു പ്രാചീന ഗ്രന്ഥത്തിൻ്റെ കയ്യെഴുത്തുപ്രതിയിൽ ഉള്ള മിലാൻ രേഖകൾ എന്ന് നാമകരണം ചെയ്ത രണ്ടു പ്രധാന രേഖകളെ കുറിച്ച് സ്കറിയ സക്കറിയ 1978 മാർച്ച് മാസത്തിൽ ഇറങ്ങിയ കതിരൊളി മാസികയിൽ (പുസ്തകം 17 ലക്കം 03) എഴുതിയ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കിഴക്കിൻ്റെ സഭയിലെ ഇന്ത്യ മെത്രാസനത്തിൻ്റെ ഭാഗമായിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമുദായത്തിൽ പരമ്പരാഗത നേതൃത്വം വഹിച്ച വ്യക്തികളായിരുന്നു അർക്കദ്യാക്കോന്മാർ അഥവാ ആർച്ച് ഡീക്കന്മാർ. കൂനൻ കുരിശു സത്യത്തിനും തുടർന്നുള്ള സംഭവവികാസങ്ങൾക്കും നേതൃത്വം നൽകിയ സമുദായ നേതാവായിരുന്ന തോമ്മാ അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ 1645 ൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ പോർത്തുഗീസ് വൈസ്രോയിക്ക് നൽകിയ ഹർജിയാണ് ഇതിൽ ഒന്നാമത്തെ രേഖ. മാർത്തോമ്മാ ക്രിസ്ത്യാനികളെ ഭരിച്ചുകൊണ്ടിരുന്ന ഗാർസ്യാ മെത്രാപ്പൊലീത്തക്കും ഈശോസഭാ വൈദികർക്കും എതിരെ ഉന്നയിക്കപ്പെട്ട ഗുരുതരമായ ആരോപണങ്ങളായിരുന്നു ഈ ഹർജിയിലെ ഉള്ളടക്കം.
1632 ഡിസംബർ 25 ന് ഇടപ്പള്ളിയിൽ വെച്ച് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വൈദികയോഗം കൈക്കൊണ്ട തീരുമാനങ്ങളുടെ വിശദാംശങ്ങളാണ് രണ്ടാമത്തെ രേഖ. സ്റ്റീഫൻ ബ്രിട്ടോ മെത്രാപ്പൊലീത്തായുടെ ഭരണകാലത്ത് ഗീവർഗീസ് അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൻ്റെ തീരുമാനങ്ങളാണ് രേഖയിലെ വിഷയം സ്റ്റീഫൻ ബ്രിട്ടോ മെത്രാപ്പൊലീത്തായുടെ ഭരണകാലത്ത് ഗീവർഗീസ് അർക്കദ്യാക്കോൻ്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളാണിത്. സുറിയാനി ഭാഷ വശമില്ലാത്ത മെത്രാന്മാരെ സ്വീകരിക്കുകയില്ല, ഈശോസഭക്കാരുടെ അന്യായങ്ങൾ വെച്ചുപൊറുപ്പിക്കില്ല, അർക്കദ്യാക്കോൻ്റെ ഒപ്പില്ലാത്ത കൽപ്പനകൾ സ്വീകരിക്കേണ്ടതില്ല തുടങ്ങിയവയായിരുന്നു പ്രധാന കാര്യങ്ങൾ. പതിനേഴാം നൂറ്റാണ്ടിനോളം പഴക്കമുള്ള രേഖ ഭാഷാ ഗവേഷകരുടെ സൗകര്യം പരിഗണിച്ച് ഭാഷാപരമായ പരിഷ്കരണങ്ങളില്ലാതെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.