1988 – Franciscan Clarist Congregation – Centenary Souvenir

1988 ൽ ഫ്രാൻസിസ്കൻ ക്ലാര സഭയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ Franciscan Clarist Congregation – Centenary Souvenir  സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1988 - Franciscan Clarist Congregation - Centenary Souvenir
1988 – Franciscan Clarist Congregation – Centenary Souvenir

അദ്ധ്യാത്മിക നേതാക്കളുടെയും, രാഷ്ട്ര നേതാക്കളുടെയും ആശംസകൾ, എഡിറ്റോറിയൽ, സഭാ ചരിത്രം, സഭയുടെ സ്ഥാപനങ്ങളുടെയും സന്യാസിനിമാരുടെയും ചിത്രങ്ങൾ, മറ്റു സഭാസംബന്ധമായ ലേഖനങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: Franciscan Clarist Congregation – Centenary Souvenir
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 250
  • അച്ചടി: Alwaye Press, Alwaye
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – ഗലീലിയോ

1934-ൽ പ്രസിദ്ധീകരിച്ച, ഗലീലിയോ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നവീനശാസ്ത്രനായകന്മാർ എന്ന സീരീസിലെ ഒന്നാമത്തെ പുസ്തകം ആണ് ഇത്. ശാസ്ത്രത്തെയും ശാസ്ത്രജ്ഞന്മാരെയും കുറിച്ച് മലയാളഭാഷ മാത്രം അറിയാവുന്നവർക്കായി തയ്യാറാക്കിയതാണ് ഈ സീരീസിലെ പുസ്തകങ്ങൾ. ശാസ്ത്രത്തിലെ മൗലികതത്വങ്ങൾ, സാങ്കേതികവിദ്യയുടെ വളർച്ച, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രത്തെ സംക്ഷിപ്തമായും ലളിതമായും ആളുകളിലേക്കെത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇവ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭൗതികശാസ്ത്രജ്ഞനും, വാന നിരീക്ഷകനും, ജ്യോതിശാസ്ത്രജ്ഞനും, തത്ത്വചിന്തകനുമായ ഗലീലിയോ ഗലീലിയെ കുറിച്ചുള്ളതാണ് ഈ പുസ്തകം. പുസ്തകത്തിൻ്റെ കൈയെഴുത്തുപ്രതി തയ്യാറാക്കിയത് എൻ. രാഘവകുറുപ്പ് ആണ്

ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഗലീലിയോ
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 66
  • അച്ചടി:Vidhyabhivardhini Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – ഫാത്തിമാ മാതാ ദേവാലയം – പെരുമ്പുന്ന – കുടിയേറ്റ രജതജൂബിലി സ്മരണിക

1983 ൽ പ്രസിദ്ധീകരിച്ച  ഫാത്തിമാ മാതാ ദേവാലയം – പെരുമ്പുന്ന – കുടിയേറ്റ രജതജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1983 - ഫാത്തിമാ മാതാ ദേവാലയം - പെരുമ്പുന്ന - കുടിയേറ്റ രജതജൂബിലി സ്മരണിക
1983 – ഫാത്തിമാ മാതാ ദേവാലയം – പെരുമ്പുന്ന – കുടിയേറ്റ രജതജൂബിലി സ്മരണിക

കണ്ണൂർ ജില്ലയിലെ പെരുമ്പുന്ന നിവാസികളുടെ കുടിയേറ്റ രജത ജൂബിലി, ഈ അവസരത്തിൽ നിർമ്മിച്ച പെരുമ്പുന്ന ഇടവക പള്ളിയുടെ വെഞ്ചരിപ്പു കർമ്മം എന്നിവയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. ആശംസകൾ, ആദ്ധ്യാത്മിക ലേഖനങ്ങൾ, ദേവാലയ ചരിത്രം, ഇടവക കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് ആദ്യകുടിയേറ്റക്കാരുടെ വേദനകൾ നിറഞ്ഞ അനുഭവങ്ങളും ഇടവകയുടെ ഇന്നത്തെ അവസ്ഥയും വരുംതലമുറക്ക് വലിയ ഒരു മുതൽകൂട്ടാവണം എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച ഈ സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഫാത്തിമാ മാതാ ദേവാലയം – പെരുമ്പുന്ന – കുടിയേറ്റ രജതജൂബിലി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 180
  • അച്ചടി: St. Xavier Press, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – ഭക്തി ദീപിക – മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ

1945 -ൽ പ്രസിദ്ധീകരിച്ച, ഭക്തി ദീപിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1945 – ഭക്തി ദീപിക – മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ

മഹാകവി ഉള്ളൂരിൻ്റെ  കാവ്യമാണ് ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി. ഉള്ളൂർ മലയാലസാഹിത്യത്തിലെ പ്രമുഖകവിയും ആധുനിക കവിത്രയത്തിൽ കാല്പനിക സ്ഥാനം വഹിക്കുകയും ചെയ്തു . ഉമാകേരളം, കേരള സാഹിത്യചരിത്രം എന്നിവയാണ് അദ്ദേഹത്തിൻ്റെ രണ്ടു പ്രധാന കൃതികൾ. കവിയെന്നതിനു പുറമെ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, തിരുവിതാംകൂർ സർക്കാരിൻ്റെ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു.

മാധവാചാര്യരുടെതെന്നു  പറയപ്പെടുന്ന ശങ്കരവിജയം എന്ന പുസ്തകത്തിൽ നിന്നും സംഗ്രഹിച്ചിട്ടുള്ള കാവ്യമാണ് ഭക്തിദീപിക. പദപ്രയോഗങ്ങൾക്കൊണ്ട് സമൃദ്ധമായ ഈ കാവ്യം കഥയിൽ നിന്നും വേറിട്ട്‌ നിൽക്കുന്നില്ലെങ്കിലും ഭക്തിമാർഗം സകലമനുഷ്യനും സഞ്ചരിക്കുന്ന പാതയാണ് എന്ന് പ്രതിപാതിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഭക്തി ദീപിക
  • രചയിതാവ്: മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 84
  • അച്ചടി: B.V. Book Depot, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2005 – യുക്തിവിചാരം

2005-ൽ പ്രസിദ്ധീകരിച്ച, യുക്തിവിചാരം മാസികയുടെ ഡിസംബർ ലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

യുക്തിവാദിപ്രചാരണത്തിനായി തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മാസിക ആയിരുന്നു യുക്തിവിചാരം. എ വി ജോസിൻ്റെ പത്രാധിപത്യത്തിൽ ആയിരുന്നു മാസിക ഇറങ്ങിയിരുന്നത്. മുപ്പത്തി ആറ് വർഷം മാസിക പ്രസിദ്ധീകരിച്ചു. എല്ലാ തരത്തിലുമുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായുള്ള ലേഖനങ്ങൾ, ശാസ്ത്രീയ വീക്ഷണവും യുക്തിവാദ മനോഭാവവും വളർത്തുന്ന എഴുത്തുകൾ എന്നിവ മാസികയിൽ പ്രസിദ്ധീകരിച്ചു. എല്ലാ മതങ്ങളും നിശിതമായി വിമർശിക്കപ്പെട്ടു.

1962-ൽ എ വി ജോസിൻ്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ വെച്ചു നടത്തിയ യുക്തിവാദികളുടെ സൗഹൃദ സംഗമം ആണ് നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമുള്ള യുക്തിവാദ കൂട്ടായ്മ. എം സി ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള, വി ടി ഭട്ടതിരിപ്പാട് ഇങ്ങനെ പലരും ആ കൂട്ടായ്മയിൽ അംഗങ്ങളായിരുന്നു. 1967 ഡിസംബറില്‍ നടന്ന സംഗമമാണ് കേരള യുക്തിവാദി സംഘത്തിന്റെ ജനനത്തിലേക്ക് നയിച്ചത്.

യുക്തിവാദിയും രണരേഖ എന്ന മാസികയുടെ പത്രാധിപരും ആയിരുന്ന, കൊല്ലത്തു നിന്നുള്ള ശ്രീനി പട്ടത്താനമാണ് ഈ മാസിക ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: യുക്തിവിചാരം – ഡിസംബർ – ലക്കം11
  • പ്രസിദ്ധീകരണ വർഷം: 2005
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ആത്മാവിൻ്റെ സ്നേഹഗാനം – കല്ലീസ്റ്റസ്

1952-ൽ പ്രസിദ്ധീകരിച്ച, കല്ലീസ്റ്റസ്  രചിച്ച ആത്മാവിൻ്റെ സ്നേഹഗാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

 1952 - ആത്മാവിൻ്റെ സ്നേഹഗാനം - കല്ലീസ്റ്റസ്
1952 – ആത്മാവിൻ്റെ സ്നേഹഗാനം – കല്ലീസ്റ്റസ്

ആത്മാവിനെ വധുവും, സ്രഷ്ടാവിനെ വരനുമായി സങ്കല്പിച്ചുകൊണ്ടുള്ള കാവ്യമാല്ല്യമാണിത്. ആദ്ധ്യാത്മിക മണവാളനും മണവാട്ടിയും തമ്മിലുള്ള സ്നേഹസല്ലാപമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. വി. യോഹന്നാൻ ക്രൂസിൻ്റെ Spiritual Canticle എന്ന വിശിഷ്ട കാവ്യത്തിൻ്റെ വിവർത്തനമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ആത്മാവിൻ്റെ സ്നേഹഗാനം
  • രചയിതാവ് : Kallistas
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 90
  • അച്ചടി: St. Joseph’ IS Press, Elthuruth
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2000 – പ്ലാസിഡ് – സി എം ഐ – ജന്മശതാബ്ദി

2000 – ൽ  നവജീവ പരീക്ഷത് പാല പ്രസിദ്ധീകരിച്ച പ്ലാസിഡ് – സി എം ഐ – ജന്മശതാബ്ധി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2000 - പ്ലാസിഡ് - സി എം ഐ - ജന്മശദാബ്ധി

2000 – പ്ലാസിഡ് – സി എം ഐ – ജന്മശതാബ്ധി

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. .

  • പേര്:പ്ലാസിഡ് – സി എം ഐ – ജന്മശതാബ്ദി
  • പ്രസിദ്ധീകരണ വർഷം: 2000
  • താളുകളുടെ എണ്ണം: 28
  • അച്ചടി:  Deepika Offset Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1988 – പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക

1988 – ൽ പ്രസിദ്ധീകരിച്ച, വാഴ്ത്തപ്പെട്ട ചാവറയച്ചൻ രചിച്ച പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1988 - പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക
1988 – പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക

സാധാരണക്കാർക്കു കൂടി ഉൾക്കൊള്ളൻ കഴിയുന്ന വിധം ഇതിൻ്റെ ഗദ്യവിവർത്തനം തയ്യറാക്കിയത് Z.M Moozoor ആണു്.വളരേ ക്ലേശകരമായ ഒരു കൃത്യം ആയിരുന്നു ഇതു്.ആത്മകഥാ ശൈശവ കാലാനുഭവങ്ങൾ അയവിറക്കുകയാണ് കാവ്യത്തിൻ്റെ ആദ്യഭാഗത്ത്.പ്രപഞ്ചസൃഷ്ട്ടാവായ ദൈവം തനിക്ക് നൽകിയിട്ടുള്ള നന്മ്കൾക്ക് അനുരൂപമായി ജീവിക്കൻ കഴിയാതെ വന്നതിലുള്ള പശ്ചാത്താപം ആണ് ഇതിൻ്റെ കാതൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്).

  • പേര്: പ്രാർത്ഥനക്ക് ഒരു മഹനീയ മാതൃക
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 176
  • അച്ചടി:  Udaya Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1935 – കത്തോലിക്ക യുവലോകം പുസ്തകം – 8 വോള്യം – 5

1935 -ൽ പ്രസിദ്ധീകരിച്ച, കത്തോലിക്ക യുവലോകം  എന്ന ദ്വിമാസിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്ക യുവലോകം പുസ്തകം - 8 വോള്യം - 5
കത്തോലിക്ക യുവലോകം പുസ്തകം – 8 വോള്യം – 5

കത്തോലിക്ക യുവജനസഖ്യം പ്രസിദ്ധീകരിക്കുന്ന ഒരു ദ്വിമാസിക ആണ് ഇതു്. ഒണോരേ സ്മാരകം, ആഹാര പദാർത്ഥങ്ങളും ജനസംഖ്യാവർദ്ദനവും വിശ്വശാന്തി , മംഗളപത്രം എന്നിവയാണു ഇതിലെ ഉള്ളടക്കം.  ഡോക്ടർ പീ ജെ തോമസ്സിൻ്റെ  ഒരു article ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതു ശ്രദ്ദേയമാണു്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: കത്തോലിക്ക യുവലോകം
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Mar Louis Memmorial Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1940 – പ്രബന്ധലതിക

1940-ൽ പ്രസിദ്ധീകരിച്ച, കെ. ഗോദവർമ്മ എഴുതിയ പ്രബന്ധലതിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ആശാൻ്റെ കാവ്യകൃതികളെ സൂക്ഷ്മവിശകലനം ചെയ്യുന്ന ‘ഒരു നിരൂപണം’, ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയെക്കുറിച്ചുള്ള പഠനങ്ങൾ ഉൾക്കൊള്ളിക്കുന്ന ‘ഉണ്ണായിവാര്യരുടെ ഊർജ്ജിതാശയത്വം’, അന്ധവിശ്വാസങ്ങളെക്കുറിച്ചുള്ള ‘അന്ധവിശ്വാസങ്ങളുടെ അടിത്തട്ട്’ എന്ന ലേഖനം, മലയാളഭാഷയെയും സാഹിത്യത്തെയും കുറിച്ചുള്ള ‘സാഹിതീസേവനം’, ‘ശബ്ദവ്യുത്പത്തി’ എന്നീ ലേഖനങ്ങൾ എന്നിങ്ങനെ അഞ്ച് പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ  മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: പ്രബന്ധലതിക
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 158
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി