1975- ഇന്ദിരയുടെ അടിയന്തിരം

Item

Title
1975- ഇന്ദിരയുടെ അടിയന്തിരം
Date published
1975
Number of pages
12
Alternative Title
1975-Indirayude Adiyanthiram
Language
Publisher
Date digitized
Contributor
Blog post link
Abstract
1970 കളിൽ ലോകവ്യാപകമായി രാഷ്ട്രീയ -സാമ്പത്തിക -സാംസ്ക്കാരിക -ബൗദ്ധിക രംഗങ്ങളിൽ നടന്ന മാറ്റങ്ങളുടെ ഭാഗമായി ഭാരതത്തിലും അതിൻ്റെ പ്രത്യാഘാതങ്ങളുണ്ടായി. കേരളത്തിൽ അതിന് നേതൃത്വം വഹിച്ചത് കോൺഗ്രസ് പരിവർത്തനവാദികൾ എന്ന സംഘടനയായിരുന്നു. ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ അഴിമതിക്കെതിരെ നടന്ന സോഷ്യലിസ്റ്റ് ആശയക്കാരുടെ പ്രക്ഷോഭം ഇക്കൂട്ടരെ സ്വാധീനിച്ചു. ഇതിനിടയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിർത്തവരെ ജയിലിലടച്ചതിനെതിരെ ഇവർ നടത്തിയ വിവിധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇറക്കിയ ലഘുലേഖയാണ് “ഇന്ദിരയുടെ അടിയന്തിരം”. പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖൻ എസ് .കെ മാധവൻ്റെ ശേഖരത്തിൽ നിന്നും എടുത്ത ഈ ലഘുലേഖ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ പുനഃ പ്രസിദ്ധീകരിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് പി. രാജൻ, വി.രാമചന്ദ്രൻ, എസ് .കെ മാധവൻ, പി.ടി ദേവസിക്കുട്ടി തുടങ്ങിയവരെ മാസങ്ങളോളം ജയിലിൽ അടച്ചിരുന്നു. പ്രതികരിക്കാനും, പ്രതിഷേധിക്കാനും ഉള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദിനങ്ങളുടെ ഓർമകൾക്ക് ഇന്ന് 50 ആണ്ടുകൾ തികയുന്നു.
1975 ജൂൺ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.