1969 – The Church in India and Apostolate of Mass Media

Through this post, we are releasing the digital scan ofthe book The Church in India and Apostolate of Mass Media written by Joseph Isaac and  Louis Malieckal and published in the year 1969.

 1969 - The Church in India and Apostolate of Mass Media
1969 – The Church in India and Apostolate of Mass Media

This book is a study  that explores how the Catholic Church in India engages with the world of mass communication as part of its mission and evangelization efforts. This refers to the Church’s mission of spreading the Gospel through media, and includes Print Media: Catholic weeklies, journals, catechetical booklets, newspapers. Radio and TV: Programs like “Navajyothi,” “Good News Hour,” and regional channels. Cinema: Use of films for educational and moral teachings. Social Media and Internet: Modern engagement through websites, YouTube, Instagram, etc.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Church in India and Apostolate of Mass Media
  • Author: Joseph Isaac/Louis Maliekal   
  • Published Year: 1969
  • Number of pages: 36
  • Printing : Mar Louis Memorial Press, Ernakulam
  • Scan link: കണ്ണി

 

 

 

1986 – Sacred Heart Congregation – Platinum Jubilee Souvenir

1986 ൽ പ്രസിദ്ധീകരിച്ച Sacred Heart Congregation – Platinum Jubilee Souvenir എന്ന  സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1986 - Sacred Heart Congregation - Platinum Jubilee Souvenir
1986 – Sacred Heart Congregation – Platinum Jubilee Souvenir

1911 ജനുവരി 1-ന് കേരളത്തിലെ സീറോ-മലബാർ കത്തോലിക്കാ സഭയിൽ, ബഹുമാനപ്പെട്ട ഫാ. മാത്യു കദളിക്കാട്ടിൽ സ്ഥാപിച്ച സ്ത്രീകൾക്കായുള്ള ഒരു മതസ്ഥാപനമാണ് സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ അഥവാ തിരുഹൃദയസഭ. സീറോ-മലബാർ, ലത്തീൻ, മലങ്കര രൂപതകളിലെ ക്രിസ്ത്യൻ സമൂഹങ്ങളുടെ സുവിശേഷവൽക്കരണവും ഉന്നമനവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആനിമേഷൻ, കോൺക്രീറ്റൈസേഷൻ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സാമൂഹിക ഉന്നമനം, ഉപേക്ഷിക്കപ്പെട്ട കുട്ടികളെ പരിപാലിക്കൽ, സുവിശേഷവൽക്കരണം, ഉന്നമനം എന്നിവയിലൂടെ അജ്ഞതയുടെ അന്ധകാരം അകറ്റുന്നതിൽ ഏർപ്പെടുക എന്നതാണ് സേക്രഡ് ഹാർട്ട് സിസ്റ്റേഴ്‌സിന്റെ ദൗത്യം. തിരുഹൃദയസന്യാസിനീ സമൂഹം പിന്നിട്ട എഴുപത്തഞ്ചുവർഷക്കാലത്തെ ഓർമ്മക്കുറിപ്പുകൾ, വിവിധ രൂപതാ അധ്യക്ഷന്മാരുടെ ആശംസകൾ, ആദ്ധ്യാത്മിക ലേഖനങ്ങൾ, കവിതകൾ, ജൂബിലി ആഘോഷങ്ങളുടെ ചിത്രങ്ങൾ എന്നിവയാണ് സമരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: Sacred Heart Congregation – Platinum Jubilee Souvenir
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 192
  • അച്ചടി: St. Thomas Press, Pala
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1968 – Die Heilige Qurbana

Through this post, we are releasing the digital scan of Die Heilige Qurbana written by Johannes Madey and Georg Vavanikunnel and published in the year 1968.

1968 - Die Heilige Qurbana
1968 – Die Heilige Qurbana

Dr. Vavanikunnel co-authored Die Heilige Qurbana (The Holy Qurbana) alongside Johannes Madey, a seminal work that delves into the liturgical practices of the Syro-Malabar and Syro-Malankara rites. This book, published in 1968, is considered a pioneering effort in documenting and analyzing the Qurbana (Holy Mass) in the German language, making the rich liturgical traditions of Indian Christians accessible to a broader audience.

This document is digitized as part of the Dharmaram College Library digitization.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Die Heilige Qurbana
  • Author: Johannes Madey / Georg Vavanikunnel
  • Published Year: 1968
  • Number of pages: 44
  • Scan link: Link

 

റബറും പത്രരാഷ്ട്രീയവും – കെ ഇ എൻ, ആസാദ്, സുനിൽ

കെ ഇ എൻ, ആസാദ്, സുനിൽ എന്നിവർ ചേർന്നെഴുതിയ റബറും പത്രരാഷ്ട്രീയവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അടിയന്തിരാവസ്ഥക്കാലത്ത് കർക്കശമായ സെൻസർഷിപ്പുകൾ നിലനിൽക്കുമ്പോൾ പത്രമാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ സ്വീകരിച്ച നിലപാടുകളും ഭരണകൂടാനുകൂലസമീപനങ്ങളുമാണ് മാധ്യമവിശകലനത്തിനു എഴുത്തുകാരെ പ്രേരിപ്പിച്ചത്. മാധ്യമ മുതലാളിത്തത്തിനെതിരെ സമീപകാലത്ത് പൊതുവായി ഉയർന്നുവന്ന എതിർപ്പുകൾക്കു പിന്നിലെ രാഷ്ട്രീയമായ കാരണങ്ങൾ ഇത്തരമൊരു വിശകലനത്തിനു സാഹചര്യമൊരുക്കുന്നു എന്ന് ഈ ലഘുലേഖയുടെ തുടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളുടെയും സംഭവഗതികളൊടുള്ള സമീപനത്തിൻ്റെയും അടിസ്ഥാനത്തിൽ കേരളത്തിലെ മുഖ്യധാരാപത്രങ്ങളുടെ നിലപാടും താത്പര്യങ്ങളും കൂടി വിശകലനം ചെയ്യുന്നു. ബൂർഷ്വാമാദ്ധ്യമങ്ങളുടെ പ്രചാരണത്തെ തടയാൻ ഇടതുപക്ഷ സാംസ്കാരികപ്രവർത്തകർ എന്താണ് ചെയ്യേണ്ടതെന്ന മാർഗനിർദ്ദേശവും അവസാനം നൽകിയിട്ടുണ്ട്

കോഴിക്കോട് സൗഹൃദസംഘം പ്രസിദ്ധീകരിച്ച ഈ രചനയുടെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: റബറും പത്രരാഷ്ട്രീയവും
  • രചന: കെ ഇ എൻ, ആസാദ്, സുനിൽ
  • താളുകളുടെ എണ്ണം:40
  • അച്ചടി:  Ragam Printing Works, Kozhikode – 15
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

റേരും നൊവാരും – ഒരു പശ്ചാത്തല പഠനം – കെ. ജോർജ്ജ് ജോസഫ്

തൃശൂർ കാത്തലിക് ലേബർ അസ്സോസ്സിയേഷൻ പ്രസിദ്ധീകരിച്ച, കെ. ജോർജ്ജ് ജോസഫ് എഴുതിയ റേരും നൊവാരും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

റേരും നൊവാരും - ഒരു പശ്ചാത്തല പഠനം - കെ. ജോർജ്ജ് ജോസഫ്
റേരും നൊവാരും – ഒരു പശ്ചാത്തല പഠനം – കെ. ജോർജ്ജ് ജോസഫ്

“റേരും നൊവാരും” (Rerum Novarum) എന്നത് പോപ്പ് ലിയോ XIII 1891-ൽ പ്രസിദ്ധീകരിച്ച ഒരു സുപ്രധാന വിജ്ഞാനകോശമാണ്. ഈ പുസ്തകത്തെ കുറിച്ചുള്ള പഠനമാണ് ഉള്ളടക്കം. തൊഴിലാളികളുടെ അവസ്ഥയും അവകാശങ്ങളും സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ സാമൂഹിക ഉപദേശങ്ങളുടെ അടിസ്ഥാനരേഖയായി മൂലഗ്രന്ഥം കണക്കാക്കപ്പെടുന്നു. ഈ എൻസൈക്ലിക്കലിൽ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള നീതിയുള്ള ബന്ധം, സ്വകാര്യ സ്വത്തുവകാശം, ന്യായമായ വേതനം, തൊഴിലാളികളുടെ സംഘടനാ അവകാശം എന്നിവയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: റേരും നൊവാരും
  • രചന: K. George Joseph
  • താളുകളുടെ എണ്ണം: 26
  • അച്ചടി: St. Joseph Industrial Press, Elthuruth
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

2003 – മൊയാരത്ത് ശങ്കരൻ സ്മരണിക

2003-ൽ പ്രസിദ്ധീകരിച്ച, മൊയാരത്ത് ശങ്കരൻ സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു മൊയാരത്ത് ശങ്കരൻ. അദ്ദേഹത്തിന് കണ്ണൂരിൽ ഒരു സ്മാരകം പണിയുക എന്നത് ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ്റെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു. 2001-ൽ അന്നത്തെ മുഖ്യമന്ത്രി ഇ. കെ നായനാർ സ്മാരകത്തിനു് തറക്കല്ല് ഇട്ടെങ്കിലും സാമ്പത്തികപ്രതിസന്ധി മൂലം നടന്നില്ല. അതിനെ തുടർന്നാണ് സ്മരണിക ഇറങ്ങുന്നത്.

ഈ സ്മരണികയിൽ സുകുമാർ അഴീക്കോട്, ഇ. എം. എസ്, ഇ. കെ നായനാർ, ഐ വി ദാസ്, കെ പി ആർ ഗോപാലൻ, കെ. കെ. എൻ കുറുപ്പ് തുടങ്ങി ഒട്ടേറെ പേർ അദ്ദേഹത്തെ കുറിച്ചെഴുതുന്നു

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മൊയാരത്ത് ശങ്കരൻ സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 2003
  • താളുകളുടെ എണ്ണം: 114
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി സൂവനീർ.

1989  ൽ ഹോളി ഫാമിലി സഭ  പ്രസിദ്ധീകരിച്ച കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി  സുവനീർ എന്ന  സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

 1989 കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി സൂവനീർ.
1989 കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി സൂവനീർ.

 

അതിമനോഹരമായ കവർ ചിത്രം കൊണ്ട് ശ്രദ്ധേയമാണ് ഈ സ്മരണിക.മേഘവില്ല് മുഖചിത്രമാക്കി കർത്താവിൻ്റെ കരകവിയുന്ന, കരുണാർദ്രാ സ്നേഹത്തിൻ്റെ ബഹിർസ്ഫുരണം ആയി ഇതിനെ മാറ്റുന്നു.ഹോളി ഫാമിലി സഭയുടെ സ്ഥാപക ദൈവദാസി മറിയം ത്രേസ്സ്യയെകുറിച്ചുള്ള വിവരണം കൊണ്ട് സ്മരണിക ശ്രദ്ധേയമാണ്.

സഭ സ്ഥാപിതമായ വർഷം, സ്ഥാപക മരണാനന്തര പ്രവർത്തനങ്ങൾ, പ്രഥമ ദൗത്യപ്രവർത്തനങ്ങൾ എന്നിവയുടെ വിശദീകരണം.

പ്രധാന  സാമൂഹ്യ–ആത്മീയ പ്രവർത്തനങ്ങൾ. ശുശ്രൂഷാ കേന്ദ്രങ്ങൾ,സഭയുടെ സ്ഥാപനം ഇതുവരെ എത്തിയ ഇടവേളകളിൽ സംഭവിച്ച പ്രധാന സാമുദായിക–ആത്മീയ–ഭൗതിക പ്രവർത്തനങ്ങൾ എന്നിവയെകുറിച്ചെല്ലാം പ്രസ്തുത സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി പ്ലാറ്റിനം ജൂബിലി സൂവനീർ.
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 370
  • അച്ചടി:  S.T. Reddiar & Sons
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1985 സ്മരണാഞ്ജലി

1985 – ൽ  CMI  സഭയുടെ മേജർ സെമിനാരിയായ ധർമ്മരാമിൽ നിന്നുംപ്രസിദ്ധീകരിച്ച,  സ്മരണാഞ്ജലി
എന്ന  Booklet ൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1985 സ്മരണാഞ്ജലി
1985 സ്മരണാഞ്ജലി

ഒരു സ്കൂട്ടർ അപകടത്തെതുടർന്ന് അകാലത്തിൽ മരണമടഞ്ഞ സി എം ഐ സഭയിലെ Br.Jose നെ കുറിച്ച് പ്രിയ അദ്ധ്യാപകരും കൂട്ടുകാരും പങ്കുവച്ചിട്ടുള്ള ഓർമ്മക്കുറിപ്പുകളാണ് ഈ ചെറു   Booklet ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ജീവിതം ഹൃസ്വമാണെങ്കിലും നിസ്വാർത്ഥ സേവനവും, നിസ്തുല്ല്യ പരിശ്രമവും വഴി അതിനെ നമുക്ക് ധന്യമാക്കുവാൻ കഴിയും എന്ന് ഈ Booklet ലെ വരികൾ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകളെ ധന്യമാക്കുന്ന അനവധി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സ്മരണാഞ്ജലി
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 38
  • അച്ചടി: Dharmaram School Of Printing
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1940 -ചങ്ങരംപൊന്നത്തു് അച്യുതമേനോൻ – വി.കെ. രാമന്മേനോൻ

1940 – ൽ പ്രസിദ്ധീകരിച്ച, വി. കെ. രാമന്മേനോൻ എഴുതിയ
ചങ്ങരംപൊന്നത്തു് അച്യുതമേനോൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 – ചങ്ങരംപൊന്നത്തു് അച്യുതമേനോൻ – വി.കെ. രാമന്മേനോൻ

ആദ്യ കാല സാഹിത്യ നിരൂപകനും വിദ്യാ വിനോദിനി സാഹിത്യ മാസികയുടെ പത്രാധിപരുമായിരുന്നു സി പി അച്യുതമേനോൻ. സി അച്യുതമേനോൻ എന്നും സി പി അച്യുതമേനോൻ എന്നും അറിയപ്പെട്ടിരുന്ന ചങ്ങരംപൊന്നത്തു് അച്യുതമേനോൻ ജനിച്ചത് 1863 -ൽ തൃശ്ശൂരിൽലാണ്. മദിരാശി പച്ചയ്യപ്പാസ് കോളേജിൽ മലയാളം പണ്ഡിതനായി ഔദോഗിക ജീവിതം ആരംഭിച്ച സി പി 1886 മുതൽ കൊച്ചി സർക്കാരിൻ്റെ കീഴിൽ സേവനമാരംഭിച്ച് വിദ്യാഭ്യാസവകുപ്പിൻ്റെ തലവനായും പ്രവർത്തിച്ചു. വിവിധ കർമമേഖലകളിൽ ഉയർന്ന പദവികൾ വഹിച്ച സിപിയുടെ പ്രബന്ധങ്ങളും റിപ്പോർട്ടുകളും സാമൂഹിക- സാമ്പത്തീക രംഗങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവയാണ്. 1940-ൽ എഴുതപ്പെട്ട ഈ ഗ്രന്ഥം കേരളചരിത്രത്തിലെ അപൂർവമായ വ്യക്തിയുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന ദൗത്യഭാരമുള്ള ഒരു രചനയാണ്. കൊച്ചി രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ചങ്ങരംപൊന്നത്തു് അച്യുതമേനോൻ്റെ വ്യക്തിത്വം, പ്രവർത്തങ്ങൾ,സംഭാവനകൾ എന്നിവയുടെ ആഴത്തിലുള്ള വിശകലനമാണ് ഇതിൻ്റെ ഉള്ളടക്കം. ഇതിൽ അദ്ദേഹത്തിൻ്റെ വൈശിഷ്ട്യങ്ങൾ, തത്വചിന്ത, ഭരണതാല്പര്യം, മതേതരത്വം, രാഷ്ട്രീയ വീക്ഷണം മുതലായവയെ വെളിപ്പെടുത്തുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ചങ്ങരംപൊന്നത്തു് അച്യുതമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1940
  • രചയിതാവ് :വി. കെ. രാമന്മേനോൻ
  • അച്ചടി: കേരളോദയം പ്രസ്സ് ,തൃശ്ശൂർ
  • താളുകളുടെ എണ്ണം: 142
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1942 – എൻ്റെ രാഷ്ട്രീയ സ്മരണകൾ – ഒന്നാം ഭാഗം

1942-ൽ പ്രസിദ്ധീകരിച്ച, എ. എൻ സത്യനേശൻ എഴുതിയ എൻ്റെ രാഷ്ട്രീയ സ്മരണകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജനിച്ച ലേഖകൻ തിരുവിതാംകൂറിലെ പന്ത്രണ്ടു കൊല്ലത്തെ തൻ്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്. അന്നത്തെ പ്രധാനപ്പെട്ട രാഷ്ട്രീയസംഭവങ്ങൾ, ഭരണ പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നു. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ‘ഭാരതി’ പത്രാധിപരാണ് ഗ്രന്ഥകർത്താവ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എൻ്റെ രാഷ്ട്രീയ സ്മരണകൾ
  • രചന: എ. എൻ സത്യനേശൻ
  • പ്രസിദ്ധീകരണ വർഷം: 1942
  • താളുകളുടെ എണ്ണം: 182
  • അച്ചടി:  The Keralavilasom Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി