1968 - കേരളത്തിലെ സെമ്മിനാരികൾ - തോമസ് പുതിയകുന്നേൽ
Item
                        1968 - കേരളത്തിലെ സെമ്മിനാരികൾ - തോമസ് പുതിയകുന്നേൽ
                                            
                        1968
                                            
                        104
                                            
                        1968 - Keralathile Seminarikal - Thomas Puthiyakunnel
                                            
                        കേരളത്തിലെ ക്രിസ്ത്യൻ സെമ്മിനാരികളുടെ ചരിത്രം, വളർച്ച, സാംസ്‌കാരിക-ധാർമ്മിക സംഭാവനകൾ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു ഗവേഷണാത്മകമായ പഠനമാണ് ഈ കൃതി. ആദിമദശകങ്ങളിലെ വൈദികവിദ്യാഭ്യാസം, പതിനാറാം നൂറ്റാണ്ടുമുതലുള്ള സെമ്മിനാരികളുടെ വിവരങ്ങൾ, മംഗലപ്പുഴ പദ്രുവാദോ സെമ്മിനാരി, മംഗലപ്പുഴ സെമ്മിനാരിയുടെ പൂർവ്വചരിത്രം, വരാപ്പുഴ പുത്തമ്പള്ളി – മംഗലപ്പുഴ സെമ്മിനാരി, മംഗലപ്പുഴ കുന്നിൻ്റെ ഉടമസ്ഥാവകാശം, കൊച്ചി രൂപതയും മംഗലപ്പുഴ കുന്നും, പൊന്തിഫിക്കൽ പദവി, വടവാതൂർ സെമ്മിനാരി, ധർമ്മാരാം കോളേജ്, ഇടക്കാല സെമ്മിനാരികളും വൈദികവിദ്യാർത്ഥി പഠന ഗൃഹങ്ങളും എന്നീ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
കേരള സഭാചരിത്രസംബന്ധമായി വിവിധ ഭാഷകളിൽ രചിക്കപ്പെട്ടിട്ടുള്ള പല ഗ്രന്ഥങ്ങളും, ദീപികയിലും സത്യദീപത്തിലും രചയിതാവ് പ്രസിദ്ധീകരിച്ച ചില ലേഖനങ്ങൾ എന്നിവയും അദ്ദേഹത്തിൻ്റെ ഡോക്ടറേറ്റ് തീസീസ്സായ Syro Malabar Clergy എന്ന തീസീസ്സ് ഗ്രന്ഥവും ആധാരമാക്കിയാണ് ഈ കൃതി രചിച്ചിട്ടുള്ളത്.