1974 – ഇൻഡ്യയുടെ ഭരണഘടന

1974-ൽ പ്രസിദ്ധീകരിച്ച ഇൻഡ്യയുടെ ഭരണഘടന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1974 - ഇൻഡ്യയുടെ ഭരണഘടന1974 – ഇൻഡ്യയുടെ ഭരണഘടന

ലോകത്തിലെ ഏറ്റവും ദീർഘവും, ജനാധിപത്യ മൂല്യങ്ങൾ അടിസ്ഥാനമാക്കിയിട്ടുള്ളതുമായ ലിഖിത ഭരണഘടനയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഇതിൻ്റെ ശിൽപി ബി.ആർ. അംബേദ്കറാണ്. ഭരണഘടനയുടെ ആമുഖം “നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ…” എന്ന അടയാളവാക്യത്തിൽ ആരംഭിക്കുന്നു. ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്ന ആമുഖം ഇന്ത്യയെ പരമാധികാരമുള്ള, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ ഔദ്യോഗികഭാഷാ നിയമനിർമ്മാണ കമ്മീഷൻ്റെ അംഗീകാരത്തോടെ സർക്കാർ പുറത്തുവിട്ട ആദ്യ പതിപ്പുകളിലൊന്നാണിത്. മലയാള ഭാഷയിലേക്ക് വിവർത്തനം ചൈയ്തിരിക്കുന്ന ഈ പതിപ്പ്, കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക അംഗീകാരത്തോടെ കേരള നിയമനിർമ്മാണ കമ്മീഷനും ഭാഷാ നിർവ്വഹണ വകുപ്പും ചേർന്ന് തയ്യാറാക്കിയിരിക്കുന്നു. ഭരണഘടനയിൽ  നടന്ന  ഭേദഗതികൾക്ക് എല്ലാം പ്രത്യേക പ്രാധാന്യമാണുള്ളത്. വിവിധ ഭരണഘടനാ ഭേദഗതികൾ, ഭരണഘടനാ വ്യവസ്ഥകൾ, പട്ടികകൾ, ഭൂപരിഷ്കരണം എന്നിവയെല്ലം ഉൾപ്പെടുത്തിയിരിക്കുന്ന ഈ പതിപ്പിൽ മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, മാർഗ്ഗനിർദേശക തത്വങ്ങൾ, കേന്ദ്ര-സംസ്ഥാന ഘടന, രാഷ്ട്രത്തിൻ്റെ ഭാഗങ്ങൾ, അധികാര വിഭജനം, പ്രസിഡൻ്റ്, പ്രധാനമന്ത്രി, പാർലമെൻ്റ് എന്നിവയെല്ലാം വിശദീകരിച്ചിരിക്കുന്നു. ഇന്ത്യൻ ഭരണഘടന ഇന്ത്യയുടെ സാമൂഹ്യ, രാഷ്ട്രീയ, മതേതര, ജനാധിപത്യ മൂല്യങ്ങളുടെ അടിത്തറയാണ്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇൻഡ്യയുടെ ഭരണഘടന
  • പ്രസിദ്ധീകരണവർഷം: 1974
  • താളുകളുടെ എണ്ണം: 512
  • അച്ചടി:Govertment Press, Kerala
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

നീഗ്രോ – അമേരിക്കൻ ജീവിതത്തിൽ

 നീഗ്രോ – അമേരിക്കൻ ജീവിതത്തിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നീഗ്രോ - അമേരിക്കൻ ജീവിതത്തിൽ
നീഗ്രോ – അമേരിക്കൻ ജീവിതത്തിൽ

അമേരിക്കയിലെ ആഫ്രിക്കൻ വംശജനായ കറുത്തവർഗക്കാരുടെ  സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ ജീവിതം സൂചിപ്പിക്കുന്നതാണ്  ഈ പുസ്തകം.19-ആം നൂറ്റാണ്ടിന്റെയും 20-ആം നൂറ്റാണ്ടിന്റെയും ഭൂരിഭാഗം കാലത്ത്, “ജിം ക്രോ നിയമങ്ങൾ” വഴി കറുത്തവർക്കെതിരെ വിദ്യാഭ്യാസം, താമസം, വോട്ടവകാശം, തൊഴിൽ എന്നിവയിൽ കഠിനമായ വേർതിരിവ് നിലനിന്നു. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പോലുള്ള നേതാക്കളുടെ നേതൃത്വത്തിൽ സമത്വത്തിനായുള്ള ശക്തമായ പ്രസ്ഥാനങ്ങൾ നടന്നു. ഇതിലൂടെ നിയമപരമായ ഭേദഗതികളും സാമൂഹിക മുന്നേറ്റവും സാധ്യമായി. കവർ പേജ് കഴിഞ്ഞുള്ള ചില പേജുകൾ നഷ്ടപ്പെട്ടിട്ടുള്ളതിനാൽ ഗ്രന്ഥകർത്താവ്, പ്രസിദ്ധീകരണവർഷം, അച്ചടി തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നീഗ്രോ –  അമേരിക്കൻ ജീവിതത്തിൽ
  • താളുകളുടെ എണ്ണം: 45
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1950 – സാഹിത്യരംഗം – ഡി. പത്മനാഭനുണ്ണി

1950 ൽ പ്രസിദ്ധീകരിച്ച, ഡി. പത്മനാഭനുണ്ണി രചിച്ച സാഹിത്യരംഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - സാഹിത്യരംഗം - ഡി. പത്മനാഭനുണ്ണി
1950 – സാഹിത്യരംഗം – ഡി. പത്മനാഭനുണ്ണി

മലയാള സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ ലേഖനങ്ങളാണ് ഈ കൃതിയിൽ ഉൾക്കൊള്ളുന്നത്. മലയാള സാഹിത്യത്തിൻ്റെ പരിവർത്തനവും സാഹിത്യകാരന്മാരുടെ സംഭാവനകളും ഈ ലേഖനങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യരംഗം
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: വി.ഇ. പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1953 – ഗീതഗോവിന്ദം – ജയദേവൻ

1953 ൽ പ്രസിദ്ധീകരിച്ച, ജയദേവൻ രചിച്ച ഗീതഗോവിന്ദം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 - ഗീതഗോവിന്ദം - ജയദേവൻ
1953 – ഗീതഗോവിന്ദം – ജയദേവൻ

സംസ്കൃത കവിയായ ജയദേവൻ രചിച്ച കൃതിയാണ് ഗീതഗോവിന്ദം. അഷ്ടപദി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലളിതമായ ഭാഷയിൽ വ്യാഖ്യാനം ചെയ്തിരിക്കുന്നത്  കെ. വാസുദേവൻ മൂസ്സത് ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗീതഗോവിന്ദം
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: ഗീത പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 180
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – ഹരിലക്ഷ്മി – ശരച്ചന്ദ്ര ചാറ്റർജി

1961 ൽ പ്രസിദ്ധീകരിച്ച, ശരച്ചന്ദ്ര ചാറ്റർജി രചിച്ച ഹരിലക്ഷ്മി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - ഹരിലക്ഷ്മി - ശരച്ചന്ദ്ര ചാറ്റർജി
1961 – ഹരിലക്ഷ്മി – ശരച്ചന്ദ്ര ചാറ്റർജി

ബംഗാളി നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശരച്ചന്ദ്ര ചാറ്റർജിയുടെ ചെറുകഥയാണ് ഈ പുസ്തകം. കാരൂർ നാരായണൻ ആണ് ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. സാമൂഹ്യയാദാർഥ്യങ്ങളുടെ നേർകാഴ്ചയാണ് ഈ കൃതിയിൽ കാണാൻ കഴിയുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതി നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹരിലക്ഷ്മി
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: ഇന്ത്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 48
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947- സോഷ്യലിസവും ജയപ്രകാശും – തിരുവാർപ്പ് ബാലൻ

1947 ൽ പ്രസിദ്ധീകരിച്ച, തിരുവാർപ്പ് ബാലൻ രചിച്ച സോഷ്യലിസവും ജയപ്രകാശും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1947- സോഷ്യലിസവും ജയപ്രകാശും - തിരുവാർപ്പ് ബാലൻ
1947- സോഷ്യലിസവും ജയപ്രകാശും – തിരുവാർപ്പ് ബാലൻ

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ശ്രീ ജയപ്രകാശിൻ്റെ ജീവചരിത്രസംക്ഷേപത്തോടുകൂടി സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ച് ഒരു പൊതു വിവരണം നൽകുകയാണ് ഈ കൃതി.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സോഷ്യലിസവും ജയപ്രകാശും
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: വിശ്വഭാരതി പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 62
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – ജനകീയ സമരകഥകൾ – എസ്.കെ.ആർ. കമ്മത്ത്

1948 ൽ പ്രസിദ്ധീകരിച്ച, എസ്.കെ.ആർ. കമ്മത്ത് രചിച്ച ജനകീയ സമരകഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - ജനകീയ സമരകഥകൾ - എസ്.കെ.ആർ. കമ്മത്ത്
1948 – ജനകീയ സമരകഥകൾ – എസ്.കെ.ആർ. കമ്മത്ത്

കേരളത്തിൽ നടന്ന ജനകീയ സമരങ്ങളാണ്  ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. കോൺഗ്രസ്സ് പാർട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സമരങ്ങളെക്കുറിച്ച് ഈ കൃതിയിൽ വിവരിച്ചിട്ടുള്ളതായി കാണുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ജനകീയ സമരകഥകൾ
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: ബി.കെ.എം. പ്രസ്സ്, ആലപ്പുഴ
  • താളുകളുടെ എണ്ണം: 54
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1958 – തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം – വി.കെ. ശങ്കരൻ മുൻഷി

1958 – ൽ പ്രസിദ്ധീകരിച്ച, വി.കെ. ശങ്കരൻ മുൻഷി എഴുതിയ തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം - വി.കെ. ശങ്കരൻ മുൻഷി
1958 – തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം – വി.കെ. ശങ്കരൻ മുൻഷി

കൊല്ലം താലൂക്കിൽ, തൃക്കരുവാ വില്ലേജിൻ്റെയും, പഞ്ചായത്തിൻ്റെയും അതിർത്തിയിൽപ്പെട്ട അതിപുരാതനമായ ഒരു ദേവസ്വമാണു തൃക്കരുവ ദേവസ്വം. കാമനാട്ടുകാർ എന്നും കുററിയഴികത്തുകാർ എന്നും വിവേചിച്ചു പറയുന്ന ഒരു കുടുബക്കാരുടെ വക പ്രൈവറ്റ് ദേവസ്വമാണിതു്. ഇതിനെ കുറ്റിയഴികം ദേവസ്വം എന്നുപറയാറുണ്ട്. “തൃക്കരുവ ദേവസ്വം ഒന്നാംഭാഗം” എന്ന ഈ പുസ്തകത്തിൽ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ, തൃക്കരുവ ദേവസ്വത്തിൻ്റെ ചരിത്രപരമായ രേഖകൾ, ദേവസ്വത്തിൻ്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളുടെ വിവരങ്ങൾ,  നടത്തിവരാറുള്ള ഉത്സവങ്ങൾ, ദേവസ്വം സംബന്ധിച്ച് കാമനാട്ടുകാരും കുറ്റിയഴികത്തുകാരും തമ്മിൽ 1084-ാം മാണ്ടു തുടങ്ങിയ വ്യവഹാരങ്ങൾ, വ്യവഹാരത്തിൻ്റെ ജഡ്ജിമെൻ്റ് വിവർത്തനങ്ങൾ, എന്നിവയെല്ലാം വിശദമായി പ്രതിപാദിച്ചിരിക്കുന്നു .

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: തൃക്കരുവാ ദേവസ്വം ഒന്നാം ഭാഗം
  • രചന:വി.കെ. ശങ്കരൻ മുൻഷി
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 104
  • അച്ചടി: Sreenarayana Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – പാരിജാതം മാസിക – പുസ്തകം 12ൻ്റെ 12 ലക്കങ്ങൾ

1948 ഓഗസ്റ്റ്‌ മുതൽ 1949 ജൂലൈ വരെ പ്രസിദ്ധീകരിച്ച, പാരിജാതം  മാസികയുടെ 12 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 – 1949 പാരിജാതം മാസിക – പുസ്തകങ്ങൾ 12
1948 – 1949 പാരിജാതം മാസിക – പുസ്തകങ്ങൾ 12

1947- മെയ് മാസം പ്രസിദ്ധീകരണം ആരംഭിച്ച ഒരു സാഹിത്യ മാസികയായിരുന്നു പാരിജാതം മാസിക. ഈ മാസിക പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടാം വർഷത്തിലേയ്ക്ക് കടക്കുകയാണു് എന്ന് പുസ്തകം രണ്ടിൻ്റെ ഒന്നാം ലക്കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ മാസിക എവിടെനിന്നുമാണ് പ്രസിദ്ധീകരണം ആരംഭിച്ചിരുന്നതെന്നോ, അതിൻ്റെ അച്ചടിയെപറ്റിയോ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു റിലീസ് ചെയ്തിരിക്കുന്ന ഈ 12 ലക്കങ്ങൾ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നു ലഭ്യമായിട്ടുള്ളവയാണ്.  ഈ ലക്കങ്ങളിൽ ആ കാലഘട്ടത്തിലെ സാമൂഹ്യ, സംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പ്രസക്തമായ സാംസ്കാരിക അഭിപ്രായങ്ങൾ, ഉപന്യാസങ്ങൾ, കഥകൾ, കവിതകൾ,വിവർത്തനങ്ങൾ  എന്നിവയെല്ലാം ഉൾപ്പെടുത്തിയിരുന്നു . സാമൂഹ്യ പ്രസക്തിയുള്ള ലേഖനങ്ങളും, ചരിത്ര പ്രാധാന്യമുള്ള വാർത്തകളും, അനുസ്മരണങ്ങളും എല്ലാം  ഈ മാസികയുടെ മാത്രം പ്രത്യേകതയായിരുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര് : പാരിജാതം മാസിക 
  • പ്രസിദ്ധീകരണ വർഷം: 1948 – 1949
  • ലക്കങ്ങളുടെ എണ്ണം: 12
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1944 – വെണ്മണികൃതികൾ – രണ്ടാം ഭാഗം – കദംബൻ നമ്പൂതിരിപ്പാട്

1944 ൽ പ്രസിദ്ധീകരിച്ച, കദംബൻ നമ്പൂതിരിപ്പാട് രചിച്ച വെണ്മണികൃതികൾ – രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1944 - വെണ്മണികൃതികൾ - രണ്ടാം ഭാഗം - കദംബൻ നമ്പൂതിരിപ്പാട്
1944 – വെണ്മണികൃതികൾ – രണ്ടാം ഭാഗം – കദംബൻ നമ്പൂതിരിപ്പാട്

വെണ്മണി മഹൻ എന്നറിയപ്പെടുന്ന കദംബൻ നമ്പൂതിരിപ്പാടിൻ്റെ ശേഖരിക്കപ്പെട്ട രചനകളാണ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നത്. അവ പ്രധാനമായും ഭാഷാനാടകങ്ങളും ഭാണങ്ങളുമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വെണ്മണികൃതികൾ – രണ്ടാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1944
  • അച്ചടി: കുന്നംകുളം പഞ്ചാംഗം പ്രസ്സ്
  • താളുകളുടെ എണ്ണം: 216
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി