1976 – എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ട്

കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവായ എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1976 – എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ
നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ട്

കോൺഗ്രസ്സ് പരിവർത്തനവാദികളുടെ മുൻപ്രസിഡൻറ്  എം.എ.ജോണിന് എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ചു അന്വേഷിക്കാൻ 1976 ഫെബ്രുവരി 29 ന് മൂന്നംഗകമ്മീഷനെ നിർവാഹകസമിതി നിയോഗിച്ചു.ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളിൽ നടന്ന നിർവാഹക സമിതി യോഗത്തിൽ ടി. ഡി. ജോർജ്ജ് അക്കമിട്ടുഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിനു വി. രാമചന്ദ്രൻ കൺവീനറും കെ. പി. സുദർശനൻ, കെ. എസ്. ഭാസ്ക്കരൻ എന്നിവർ അംഗങ്ങളുമായി അന്വേഷണകമ്മീഷൻ നിയമിക്കപ്പെട്ടു.പ്രവർത്തകാംഗങ്ങൾ പാലിക്കേണ്ടതായ നിഷ്ഠയും അംഗങ്ങൾക്കുള്ളഅവകാശങ്ങളും മനസ്സിൽ വച്ചുകൊണ്ടാണ് കമ്മീഷൻ അന്വേഷണ നടപടികൾ ആരംഭിച്ചത്. ആരോപങ്ങളുമായി ബന്ധപ്പെട്ട രേഖാമൂലമായ തെളിവുകൾ എല്ലാം തന്നെ ശേഖരിക്കുകയും, പാർട്ടിപ്രവർത്തകരെ നേരിൽകണ്ട ആരോപണ കാര്യങ്ങളെ കുറിച്ചു സംസാരിക്കുകയും, എം.എ.ജോണിനു കമ്മീഷൻ കത്തുകൾ അയക്കുകയും ചെയ്തു. എന്നാൽ നോട്ടീസുകൾ ജോൺ നിരസിക്കുകയും തെളിവുകളെ എതിർ വിസ്താരം വഴി പരിശോധിക്കാനുള്ള അവസരം സ്വയം നിഷേധിക്കുകയും രേഖാമൂലം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നിഗമങ്ങളിൽ എത്താൻ കമ്മിഷൻ നിർബന്ധിതരാവുകയും ചെയ്തു. അതിനനുസരിച്ചു അന്വേഷണ കമ്മീഷൻ റിപ്പോർട് തയ്യാറാക്കുകയും ചെയ്തു. പരിവർത്തനവാദികൾ സ്വീകരിച്ചിട്ടുള്ള ഏററവും ഉദാരവും വിശാലവുമായ ജനാധിപത്യ തത്വങ്ങളാണ് കമ്മീഷൻ ഈ റിപ്പോർട്ട് ‌തയ്യാറാക്കുന്നതിൽ അവലംബിച്ചിട്ടുള്ളത്.

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ ലേഖനം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര് : എം.എ. ജോണിന് എതിരായി ഉന്നയിക്കപ്പെട്ട
      ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ
      നിയോഗിച്ച കമ്മീഷൻ്റെ റിപ്പോർട്ട്
    • പ്രസിദ്ധീകരണ വർഷം:1976
    • അച്ചടി: ഗോപാലകൃഷ്ണാ പ്രിൻ്റിംഗ് വർക്സ്, എറണാകുളം
    • താളുകളുടെ എണ്ണം: 16
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1955 – ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ

1955 – ൽ പ്രസിദ്ധീകരിച്ച, ജെ.വി. സ്റ്റാലിൻ എഴുതിയ ലെനിൻ നമ്മുടെ ഗുരുനാഥൻ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സി. ഉണ്ണിരാജ ആണ്.

1955 – ലെനിൻ നമ്മുടെ ഗുരുനാഥൻ- ജെ.വി. സ്റ്റാലിൻ

മഹാനായ ലെനിനെക്കുറിച്ച് സ്റ്റാലിൻ എഴുതിയ ലേഖനങ്ങളിൽനിന്നും നടത്തിയ പ്രസംഗങ്ങളിൽനിന്നും കൂടുതൽ പ്രധാന്യമുള്ളവ ഈ പുസ്തകത്തിൽ തർജ്ജിമ ചെയ്തു ഉൾപ്പെടുത്തിയിരിക്കുന്നു. ജെ.വി. സ്റ്റാലിൻ എഴുതിയ ഈ പുസ്തകം ലെനിൻ്റെ ആശയങ്ങളെയും  ലെനിനിസത്തെയും സ്റ്റാലിൻ്റെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ഒന്നാണ്. ലെനിൻ്റെ മാർക്സിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, പ്രത്യേകിച്ച് സാമ്രാജ്യത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശകലനം, സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ സാധ്യതകൾ എന്നിവ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. മാർക്സിൻ്റെ കാലശേഷം ലോകത്തുണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങളെ ലെനിൻ എങ്ങനെ വിലയിരുത്തി എന്നും, തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളെ ലെനിൻ എങ്ങനെ നയിച്ചു എന്നും സ്റ്റാലിൻ ഇതിൽ പ്രതിപാദിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലെനിനിസത്തിൻ്റെ പ്രാധാന്യം എത്രത്തോളമാണെന്ന് ഈ പുസ്തകം ഊന്നിപ്പറയുന്നു. ഐക്യമുന്നണി രൂപീകരിക്കുന്നതിൻ്റെ പ്രാധാന്യം, സാമ്രാജ്യത്വത്തിനും നാടുവാഴി മേധാവിത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിൻ്റെ പങ്ക് എന്നിവയും ഇതിൽ ചർച്ചചെയ്യപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പഠിക്കാനും പ്രചരിപ്പിക്കാനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഇപ്പോഴും ഒരു പ്രധാന റഫറൻസാണ് ഈ പുസ്തകം .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  ലെനിൻ നമ്മുടെ ഗുരുനാഥൻ
  • രചയിതാവ്: ജെ.വി. സ്റ്റാലിൻ
  • മലയാള പരിഭാഷ: സി .ഉണ്ണിരാജ 
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 86
  • അച്ചടി: കലാകേരളം പ്രസ്, കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1992 – ഇന്ത്യയെ രക്ഷിക്കാൻ

1992-ൽ കേരള സ്വാശ്രയ സമിതി പ്രസിദ്ധീകരിച്ച, ഇന്ത്യയെ രക്ഷിക്കാൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രാജ്യം നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വിഘടനവാദികളും വർഗീയശക്തികളും രാജ്യത്തെ പ്രതിസന്ധിയിലാക്കുകയും ജനജീവിതം ദുഷ്കരമാക്കുകയും ചെയ്തു. തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, നിരക്ഷരത തുടങ്ങിയവ രാജ്യത്തിൻ്റെ വ്യാവസായിക-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളെ ശക്തമായ തിരിച്ചടിച്ചിരിക്കുന്നു. ഇത് മറികടക്കാൻ ഉള്ള പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുകയാണ് ഈ ലഘുലേഖയിൽ

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇന്ത്യയെ രക്ഷിക്കാൻ
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1986 – മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ

1986-ൽ പ്രസിദ്ധീകരിച്ച, ജി. ഷണ്മുഖം എഴുതിയ മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത് ജാതിയെയും മതത്തെയും നശിപ്പിക്കാൻ ഉള്ള പ്രായോഗികമായ മാർഗം മിശ്രവിവാഹമാണെന്ന് ലേഖകൻ എഴുതുന്നു. പല ജാതിയിലും മതത്തിലും ഉള്ള ജനങ്ങൾ കൂടിക്കലർന്നാൽ മാത്രമേ യഥാർത്ഥ മനുഷ്യജാതി സൃഷ്ടിക്കപ്പെടുകയുള്ളൂ. ശ്രീനാരായണഗുരുവിൻ്റെ ശിഷ്യരിൽ പ്രമുഖനായ കെ. അയ്യപ്പൻ്റെ നേതൃത്വത്തിൽ 1917-ൽ ചെറായിൽ സ്ഥാപിച്ച സഹോദരസംഘം കേരളത്തിൽ മിശ്രഭോജനം, അയിത്തോച്ചാടനം, വിധവാവിവാഹം തുടങ്ങിയ സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

1949-ലാണ് കേരളത്തിൽ മിശ്രവിവാഹ സംഘം രൂപീകരിക്കുന്നത്. മിശ്രവിവാഹത്തിൻ്റെ ചരിത്ര പശ്ചാത്തലം, മിശ്രവിവാഹ പ്രസ്ഥാനത്തിൻ്റെ ആരംഭം, സംഘത്തിൻറ പ്രവർത്തന നേട്ടങ്ങൾ, മിശ്രവിവാഹങ്ങൾ നടത്തേണ്ട രീതികൾ, മിശ്രവിവാഹിതർക്കുള്ള ആനുകൂല്യങ്ങളും ചില ഗവണ്മെൻറ് ഓർഡറുകളുടെ കോപ്പിയും, മിശ്രവിവാഹിതരുടെ പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മിശ്രവിവാഹ പ്രസ്ഥാനം കേരളത്തിൽ
  • രചന: ജി. ഷണ്മുഖം
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 42
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും

ജോസഫ് വടക്കൻ എഴുതിയ ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക ശാസ്ത്രവും മെഡിക്കൽ സയൻസും കൈവരിച്ച പുരോഗതിയുടെ പശ്ചാത്തലത്തിൽ ആയുർവേദം, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയ പരമ്പരാഗത വൈദ്യശാഖകൾ എങ്ങനെ ശ്രദ്ധിക്കപ്പെടുന്നു എന്ന് അവലോകനം ചെയ്യുകയാണ് ഈ പുസ്തകത്തിൽ. യുക്തി അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളെയും കപടചികിത്സകളെയും ശക്തമായി വിമർശിക്കുന്നു.

യുക്തിവാദി പഠനകേന്ദ്രം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ആധുനിക ചികിത്സയും അശാസ്ത്രീയ ചികിത്സകളും 
  • രചന: ജോസഫ് വടക്കൻ
  • താളുകളുടെ എണ്ണം: 32
  • അച്ചടി:  Impressive Impression, Kochi – 18
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2000 – പ്രൊഫ. ജോസഫ് മുണ്ടശ്ശേരി

2000-ൽ പ്രസിദ്ധീകരിച്ച, കെ. കെ വാസു മാസ്റ്റർ എഴുതിയ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ലഘുജീവചരിത്രമാണ് ഈ പുസ്തകം. മാസ്റ്ററുടെ ചിരകാല അനുയായിയും സഹപ്രവർത്തകനുമായിരുന്ന കെ. കെ വാസു മാസ്റ്റർ പ്രധാനമായും വിദ്യാർത്ഥികളെ ഉദ്ദേശിച്ച് എഴുതിയതാണ് ഈ പുസ്തകം.

ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി 
  • രചന: കെ.കെ വാസു മാസ്റ്റർ
  • പ്രസിദ്ധീകരണ വർഷം: 2000
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2015 – പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന

2015 -ൽ പ്രസിദ്ധീകരിച്ച പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

2015 – പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന

പട്ടികജാതികളുടെ സാമൂഹ്യ-രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കുന്നതിനായി രൂപപ്പെടുത്തിയ പരിപാടികളും ഭരണഘടനയും വിശദീകരിക്കുന്നു ഈ പുസ്തകത്തിൽ. ജാതീയ അടിച്ചമർത്തലിൽ നിന്നും മുക്തമായ ഒരു സമൂഹമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്, വർഗ്ഗചൂഷണത്തിനെതിരെ പോരാടാനുള്ള മാർഗരേഖകൾ, പട്ടികജാതികളുടെ ക്ഷേമത്തിനായി രൂപപ്പെടുത്തിയ സംഘടനയുടെ പ്രവർത്തനരീതികൾ എന്നിവയുംഉൾക്കൊള്ളിച്ചിരിക്കുന്നു.

ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത് ഭാരതീയ യുക്തിവാദിസംഘം നേതാവും എഴുത്തുകാരനുമായ ശ്രീനി പട്ടത്താനം ആണ്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:പി.കെ.എസ് – പട്ടികജാതി ക്ഷേമസമിതി പരിപാടി ഭരണഘടന
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 32
  • അച്ചടി:Akshara Offset, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1955 – സാഹിത്യഭൂമിയിൽ – ഒന്നാം ഭാഗം – പോൾ വി. കുന്നിൽ

1955ൽ പ്രസിദ്ധീകരിച്ച പോൾ വി. കുന്നിൽ എഴുതിയ സാഹിത്യഭൂമിയിൽ – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1955 - സാഹിത്യഭൂമിയിൽ - ഒന്നാം ഭാഗം - പോൾ വി. കുന്നിൽ
1955 – സാഹിത്യഭൂമിയിൽ – ഒന്നാം ഭാഗം – പോൾ വി. കുന്നിൽ

രചയിതാവ് പല പ്രസിദ്ധീകരണങ്ങളിലായി എഴുതിയിട്ടുള്ള ഏതാനും ലേഖനങ്ങളുടെയും പുസ്തകനിരൂപണങ്ങളുടെയും സമാഹാരമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: സാഹിത്യഭൂമിയിൽ – ഒന്നാം ഭാഗം
  • രചന: Paul V. Kunnil
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 102
  • അച്ചടി: Lokavani Press, Thambaram
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1957 – ആർച്ചുബിഷപ്പ് മാർ ഇവാനിയോസ് – ഒന്നാം ഭാഗം

1957ൽ പ്രസിദ്ധീകരിച്ച തോമസ് ഇഞ്ചയ്ക്കലോടി എഴുതിയ ആർച്ചുബിഷപ്പ് മാർ ഇവാനിയോസ് – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ആർച്ചുബിഷപ്പ് മാർ ഇവാനിയോസ് - ഒന്നാം ഭാഗം
1957 – ആർച്ചുബിഷപ്പ് മാർ ഇവാനിയോസ് – ഒന്നാം ഭാഗം

മാർ ഇവാനിയോസ് തിരുമേനിയുടെ ആത്മീയ, സാംസ്കാരിക, സാമൂഹിക ജീവിതത്തിന്റെ ആദ്യഘട്ടത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന ഒരു ജീവചരിത്രഗ്രന്ഥമാണ്. ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം, അദ്ദേഹത്തിന്റെ ജനനം മുതൽ 1930കളുടെ തുടക്കം വരെ സംഭവിച്ച ജീവിതപരിണാമങ്ങൾ ഉൾക്കൊള്ളുന്നതാണ്. തിരുമേനിയുടെ ബാല്യവും വിദ്യാഭ്യാസവുമാണ് ആദ്യ അദ്ധ്യായങ്ങൾക്ക് വിഷയമായത്. മലയാളി ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിൽ ഉദിച്ചുവന്നതും, സെറാംപൂർ യൂണിവേഴ്സിറ്റിയിലെ പഠനവും, ബെഥാനി ആശ്രമത്തിന്റെ സ്ഥാപകനായും, ആദ്യാത്മിക നവോത്ഥാന നായകനായും ഉള്ള അദ്ദേഹത്തിന്റെ വളർച്ച വിശദമായി പ്രതിപാദിച്ചിരിക്കുന്നു. മലങ്കര കത്തോലിക്കാ റീ യൂണിയൻ പ്രസ്ഥാനത്തിന്റെ തുടക്കവും, റോമായുമായി സൗഹൃദം സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങളുമാണ് പുസ്തകത്തിന്റെ പ്രധാന ഭാഗം. മാർ ഇവാനിയോസിന്റെ ദൗത്യം, ആത്മസാന്നിധ്യം, മതമാനസികത എന്നിവയെ ഒരു ചരിത്രപരമായ പശ്ചാത്തലത്തിൽ വിലയിരുത്തുന്നു. കേരളത്തിലെ ക്രിസ്തീയതയുടെ നവീകരണത്തിന്റെ വെളിച്ചത്തിൽ ഈ കൃതി വിലമതിക്കപ്പെടുന്നു.

കത്തോലിക്കാ സഭയിലെ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ അഥവാ സിറോ-മലങ്കര കത്തോലിക്കാ സഭ. യാക്കോബായ സഭാംഗവും ബഥനി സന്യാസ സമൂഹങ്ങളുടെ സ്ഥാപകനും മെത്രാപ്പോലീത്തയായിരുന്ന മാർ ഇവാനിയോസ് 1930 സെപ്റ്റംബർ 20 ന് കത്തോലിക്കാ സഭയിൽ ചേർന്നേതോടെയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ രൂപംകൊണ്ടത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ആർച്ചുബിഷപ്പ് മാർ ഇവാനിയോസ് – ഒന്നാം ഭാഗം
  • രചന: Thomas Inchackalodi
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 508
  • അച്ചടി: St. Marys Press, Pattom
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1968 – The Coral Island – Standard VIII

1968 ൽ പ്രസിദ്ധീകരിച്ച R.M. Ballantyne രചിച്ച The Coral Island – Standard VIII എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 1968 - The Coral Island - Standard VIII
1968 – The Coral Island – Standard VIII

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: The Coral Island – Standard VIII
  • രചന: R.M. Ballantyne
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 90
  • പ്രസ്സ്: Diocesan Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി