1961 – My Home in Switzerland – Isabel Crombie

1961 ൽ പ്രസിദ്ധീകരിച്ച Isabel Crombie രചിച്ച My Home in Switzerland  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1961 - My Home in Switzerland - Isabel Crombie
1961 – My Home in Switzerland – Isabel Crombie

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: My Home in Switzerland 
  • രചന: Isabel Crombie
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 20
  • അച്ചടി: Lowe and Brydone Printers London
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – ഇവൻ എൻ്റെ പ്രിയപുത്രൻ – സി. ജെ. തോമസ്

1953 ൽ പ്രസിദ്ധീകരിച്ച, സി. ജെ. തോമസ് രചിച്ച ഇവൻ എൻ്റെ പ്രിയപുത്രൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 - ഇവൻ എൻ്റെ പ്രിയപുത്രൻ - സി. ജെ. തോമസ്
1953 – ഇവൻ എൻ്റെ പ്രിയപുത്രൻ – സി. ജെ. തോമസ്

ആശയ പരമായി അസാധാരണത്വമുള്ള തല തിരിഞ്ഞ ജീവിതാനുഭവങ്ങളുടെ തിക്തഫലങ്ങളായ ആശയങ്ങൾ എന്ന് രചയിതാവ് വിശേഷിപ്പിക്കുന്ന 15 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇവൻ എൻ്റെ പ്രിയപുത്രൻ
  • രചന: C. J. Thomas
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 166
  • അച്ചടി: India Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Life of Fr. Cyriac – Poem

കുരിയാക്കോസ് ഏലിയാസ് ചാവറയച്ചനെ കുറിച്ചുള്ള കയ്യെഴുത്തിലുള്ള കവിതയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൻ്റെ രചയിതാവ് ആരാണെന്ന് എവിടെയും എഴുതിയതായി കാണുന്നില്ല.

 Life of Fr. Cyriac - Poem
Life of Fr. Cyriac – Poem

ഈ കയ്യെഴുത്തുപ്രതി ഏത് വർഷമാണ് രചിക്കപ്പെട്ടതെന്നും മറ്റു വിവർങ്ങളൊന്നും തന്നെ ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Life of Fr. Cyriac – Poem
  • താളുകളുടെ എണ്ണം: 64
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1998 – വിദ്യാഭ്യാസ മേഖല – ആസൂത്രണ സഹായി

1998-ൽ ജനകീയാസൂത്രണ പ്രസ്ഥാനത്തിനായി കേരളാ പ്ലാനിംഗ് ബോർഡ് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ മേഖല എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Asoothrana Sahayi – Vidyabhyasa Mekhala

കേരളാ പ്ലാനിംഗ് ബോർഡ് പ്രസിദ്ധീകരിച്ച ‘ആസൂത്രണ സഹായി’ എന്ന സീരീസിൽ പെട്ട അഞ്ചാമത്തെ പുസ്തകമാണിത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1998 – വിദ്യാഭ്യാസ മേഖല – ആസൂത്രണ സഹായി
  • രചന: n. a.
  • പ്രസിദ്ധീകരണ വർഷം: 1998
  • താളുകളുടെ എണ്ണം: 132
  • അച്ചടി:  Kerala State Audio-Visual and Reprographic Centre, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – ഉപന്യാസങ്ങൾ – പ്രഥമ ശ്രേണി – എസ് സുബ്രഹ്മണ്യ ശാസ്ത്രി

1931 ൽ പ്രസിദ്ധീകരിച്ച, എസ് സുബ്രഹ്മണ്യ ശാസ്ത്രി രചിച്ച ഉപന്യാസങ്ങൾ – പ്രഥമ ശ്രേണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Upanyasangal – Pradhama Sreni

ശാസ്ത്രം, ജീവചരിത്ര സംഭവം, ജിവിത ശൈലി എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് ഉപന്യാസങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു. ഈ ഉപന്യാസങ്ങൾക്ക് ആസ്പദമാക്കിയ ഇംഗ്ലീഷിലെ ചില പുസ്തകങ്ങൾ ഗ്രന്ഥകാരൻ ആമുഖത്തിൽ പരാമർശിക്കുന്നുണ്ട്. പാശ്ചാത്യ ഗദ്യ സാഹിത്യ രൂപമായ essay (ഉപന്യാസം) മലയാളത്തിൽ പ്രചരിക്കുന്ന പ്രാരംഭ കാലഘട്ടത്തിൽ എഴുതിയ പുസ്തകമാണിതെന്ന് മനസ്സിലാക്കാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഉപന്യാസങ്ങൾ – പ്രഥമ ശ്രേണി
  • രചന: S Subrahmanya Sastri
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 118
  • അച്ചടി: Sriramavilasam Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1930 – ചിന്താമാലിക -ജോസഫ് തെക്കേമുറിയിൽ

1930 ൽ പ്രസിദ്ധീകരിച്ച, ജോസഫ് തെക്കേമുറിയിൽ രചിച്ച ചിന്താമാലിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - ചിന്താമാലിക -ജോസഫ് തെക്കേമുറിയിൽ
1930 – ചിന്താമാലിക -ജോസഫ് തെക്കേമുറിയിൽ

ഗ്രന്ഥകർത്താവിൻ്റെ സെമിനാരി ജീവിതത്തിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ക്ലേശകരമായ ജീവിതയാത്രയിൽ അദ്ദേഹത്തിനു സഹായകമായ ആത്മീയ ചിന്തകളാണ് ഈ പുസ്തകത്തിലെ പന്ത്രണ്ട് ഉപന്യാസങ്ങളിലെ പ്രതിപാദ്യ വിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ചിന്താമാലിക 
  • രചന: Joseph Thekkemuriyil
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 114
  • അച്ചടി: St. Mary’s Press, Athirampuzha  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – മാർച്ച് – ലോകവാണി

ലോകവാണി എന്ന മാസികയുടെ 1958 മാർച്ച് ലക്കത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Lokavani – March 1958

മദ്രാസിൽ (താംബരം) നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാള ആനുകാലികമാണ് ലോകവാണി.

കോട്ടയം സ്വദേശിയായ സാഹിത്യ ഗവേഷകൻ ഇ കെ പ്രേം കുമാർ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ലോകവാണി – Vol. 10, No. 3
  • രചന: Lokavani Publishers
  • പ്രസിദ്ധീകരണ വർഷം: 1958 March
  • താളുകളുടെ എണ്ണം: 84
  • അച്ചടി: Lokavani Press, Tambaram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – The Mill on the Floss – George Eliot

Through this post, we are releasing the scan of the book, The Mill on the Floss by George Eliot, in the ‘New Method Supplementary Reader’ series by Longmans.

The Mill on the Floss

This is a retelling, using simplified vocabulary, of the 19th century novel by George Eliot (pen name for Mary Ann Evans). The main characters are the two children who grow up in the mill situated on the river Floss.

The book was made available for digitization by Dominic Nedumparambil.

Metadata and link to the digitized document are provided below.

Metadata and link to the digitized document

  • Name: The Mill on the Floss
  • Published Year: 1964
  • Number of pages: 148
  • Printing : Hong Kong Printing Press Ltd
  • Scan link: Link

1986 – Technical Drawing – Standard 9 & 10

9, 10 ക്ലാസ്സുകളിലെ പാഠപുസ്തകമായി കേരള സർക്കാർ പുറത്തിറക്കിയ ടെക്നിക്കൽ ഡ്രോയിംഗ് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Technical Drawing

എഞ്ചിനിയറിംഗ് മേഖലയുമായി ബന്ധപ്പെട്ട ടെക്നിക്കൽ ഡ്രോയിംഗ് പരിശീലനത്തിനു ഉതകുന്ന സചിത്ര പാഠങ്ങൾ ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു.

വിദ്യാർത്ഥികൾക്ക് സമൂഹത്തിൽ ഇറങ്ങി ചെല്ലുന്നതിനു വേണ്ടി തൊഴിൽ പര്യാപ്തത പരിശീലിപ്പിക്കുന്നതിനു മുന്നോടിയായുള്ള ‘പ്രീ വൊക്കേഷണൽ’ പഠനത്തിൻ്റെ ഭാഗമായാണ് പുസ്തകം തയ്യാറാക്കിയത് എന്ന് ആമുഖത്തിൽ നിന്നും വ്യക്തമാകുന്നു.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: Technical Drawing – Standard 9 & 10
  • രചന: SCERT, Government of Kerala
  • പ്രസിദ്ധീകരണ വർഷം: 1986
  • താളുകളുടെ എണ്ണം: 60
  • അച്ചടി:  Text Book Press, Kakkanad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – കേരള സംസ്ഥാന യുവജനോത്സവം

1969 ലെ കേരള സംസ്ഥാന യുവജനോത്സവ സ്മരണികയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kerala Samsthana Yuvajanolsavam

ലേഖനങ്ങൾ, യുവജനോത്സവ ഫലങ്ങൾ, ചിത്രങ്ങൾ എന്നിവ ഈ സ്മരണികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ, കോട്ടയത്തെയും എറണാകുളത്തെയും ആ കാലഘട്ടത്തിലെ പല സ്ഥാപനങ്ങളുടെ പരസ്യങ്ങൾ അവസാന താളുകളിൽ കാണാൻ കഴിയും.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 1969 – കേരള സംസ്ഥാന യുവജനോത്സവം
  • രചന: C N Sreekantan Nair (editor)
  • പ്രസിദ്ധീകരണ വർഷം: 1969
  • താളുകളുടെ എണ്ണം: 200
  • അച്ചടി:  n. a. 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി