2006 – ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി

പി ഗോവിന്ദപ്പിള്ള രചിച്ച 2006-ൽ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ശാസ്ത്രീയ സോഷ്യലിസ സിദ്ധാന്തം രൂപീകരിക്കുന്നതിലും കർമ്മപദ്ധതി ആവിഷ്കരിക്കുന്നതിലും കാൾ മാർക്സിനൊടൊപ്പം സഹകരിച്ച ഫ്രെഡറിക് എംഗൽസിൻ്റെ പ്രാധാന്യവും താത്വിക-പ്രായോഗിക മണ്ഡലങ്ങളിൽ അദ്ദേഹത്തിൻ്റെ പങ്കും വിശദമാക്കുന്ന ഗ്രന്ഥമാണിത്. മലയാളത്തിൽ ആദ്യം രചിക്കപ്പെട്ട, എംഗൽസിൻ്റെ ജീവചരിത്രമാണെന്ന പ്രാധാന്യവും ഈ കൃതിക്കുണ്ട്. 1820 മുതൽ 1895 വരെയുള്ള എംഗൽസിൻ്റെ ജീവചരിത്രത്തെ കാലാനുക്രമമായി വിവരിക്കുന്ന രീതിയല്ല രചയിതാവായ പി ഗോവിന്ദപ്പിള്ള പിന്തുടരുന്നത്. ആ കാലഘട്ടത്തിൻ്റെ സാമൂഹികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിവരണങ്ങൾക്കൊപ്പം മാർക്സും എംഗൽസും അവരുടെ നിലപാടുകളിൽ എത്തിച്ചേരാനിടയായ ദാർശനികവും രാഷ്ട്രീയവുമായ വികാസഗതിയെ അപഗ്രഥിക്കുകയും ചെയ്യുന്നു.

നീലംപേരൂർ മധുസൂദനൻ നായരാണ് പുസ്തകത്തിനു വേണ്ടി എംഗൽസിൻ്റെ കവിതകൾ വിവർത്തനം ചെയ്തിരിക്കുന്നത്. കേരളത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്ന പി കെ വാസുദേവൻ നായരുടെ ഓർമ്മയ്ക്ക് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഫ്രെഡറിക് എംഗൽസ് – സ്നിഗ്ദ്ധനായ സഹകാരി വരിഷ്ഠനായ വിപ്ലവകാരി
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2006
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 488
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – യഹോവയല്ലാതെ ദൈവം ആരുള്ളൂ? – സി.വി. താരപ്പൻ

1927ൽ സി.വി. താരപ്പൻ രചിച്ചു് പ്രസിദ്ധീകരിച്ച യഹോവയല്ലാതെ ദൈവം ആരുള്ളൂ? എന്ന ക്രൈസ്തവ ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1927 - യഹോവയല്ലാതെ ദൈവം ആരുള്ളൂ? - സി.വി. താരപ്പൻ
1927 – യഹോവയല്ലാതെ ദൈവം ആരുള്ളൂ? – സി.വി. താരപ്പൻ

ഗ്രന്ഥകർത്താവ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഇ.എം. ചെറി എന്നയാൾ പ്രസിദ്ധീകരിച്ച യഹോവ ദൈവമാണോ? എന്ന പുസ്തകത്തിനു മറുപടിയായാണ് സി.വി. താരപ്പൻ യഹോവയല്ലാതെ ദൈവം ആരുള്ളൂ? എന്ന ഈ ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 13 ചെറുഅദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഈ ലഘുലേഖയിൽ ഇ.എം. ചെറി ഉന്നയിച്ച വിവിധ വിഷയങ്ങൾക്ക് സി.വി. താരപ്പൻ തെളിവു സഹിതം മറുപടി നൽകുന്നു.

താരപ്പൻ ഉപദേശി എന്നപേരിൽ അറിയപ്പെട്ട സി.വി. താരപ്പൻ 1886 ജനിച്ച് 1958-ൽ 72ആം വയസ്സിൽ മരിച്ചു. താരപ്പൻ ഉപദേശിയുടെ പല പുസ്തകങ്ങളും പബ്ലിഷ് ചെയ്തത് സഹപ്രവർത്തകനായിരുന്ന കെ.ഒ. ചേറു ആയിരുന്നു. കെ.ഒ. ചേറുവിൻ്റെ കൈവശമുണ്ടായിരുന്ന പുസ്തക ശേഖരങ്ങൾ നഷ്ടപ്പെട്ടു പോകാതെ സൂക്ഷിച്ച അദ്ദേഹത്തിൻ്റെ മകൻ കെ.സി. കൊച്ചു ഉക്രുവിന്റെ മകൻ ബിന്നി കെ.കെ.യാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: യഹോവയല്ലാതെ ദൈവം ആരുള്ളൂ?
  • രചയിതാവ്: സി.വി. താരപ്പൻ
  • പ്രസിദ്ധീകരണ വർഷം: 1927 (ME 1102)
  • താളുകളുടെ എണ്ണം: 34
  • അച്ചടി: A.R.P. Press, Kunnamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – വിറൻമിണ്ടനായനാർ – പി.എസ്. പൊന്നപ്പൻപിള്ള

1936 ൽ പ്രസിദ്ധീകരിച്ച, പി.എസ്. പൊന്നപ്പൻപിള്ള എഴുതിയ വിറൻമിണ്ടനായനാർ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1936 - വിറൻമിണ്ടനായനാർ - പി.എസ്. പൊന്നപ്പൻപിള്ള
1936 – വിറൻമിണ്ടനായനാർ – പി.എസ്. പൊന്നപ്പൻപിള്ള

പുരാതനകാലത്ത് ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഒരു കവിയും ശൈവസന്യാസിയുമാണ്‌ വിറൻമിണ്ടനായനാർ. 63 നായനാർമാരിൽ ഒരാളാണ്‌ വിറൻമിണ്ടനായനാർ. നായനാർമാർ തമിഴ് നാട്ടിൽ രൂപം കൊണ്ട ശൈവപ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നു‌. അവർ ദ്രാവിഡരിൽ നിന്ന് ഉയിർത്തെഴുന്നറ്റവരാണെന്നും, വൈഷ്ണവപ്രസ്ഥാനത്തെ ശക്തിയുക്തം എതിർക്കുകയും നിരവധി വൈഷ്ണവക്ഷേത്രങ്ങളുടെ അധഃപതനത്തിനും അവർ കാരണമായിട്ടുണ്ടെന്നും ചരിത്രരേഖകളിൽ പറയുന്നു. സുന്ദരമൂർത്തി നായനാരുടെയും ചേരമാൻ പെരുമാൾ നായനാരുടെയും സമകാലികനായിരുന്ന വിറൻമിണ്ടനായനാർ ക്രി.പി. എട്ടാം ശതകത്തിലോ, ഒൻപതാം ശതകത്തിൻ്റെ പൂർവ്വാർദ്ധത്തിലോ ജീവിച്ചിരുന്നതായി കാണപ്പെടുന്നു. പെരിയപുരാണം എന്ന തമിഴ് ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി രചിച്ചിട്ടുള്ള ഒരു കൃതിയാണിതെന്ന് രചയിതാവ് ആമുഖ പ്രസ്താവനയിൽ സൂചിപ്പിച്ചിരിക്കുന്നു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വിറൻമിണ്ടനായനാർ 
  • രചയിതാവ്:  P.S. Ponnappanpilla
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 96
  • അച്ചടി: Sreedhara Power Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

1970 – സഞ്ജയൻ – എം.ആർ. നായർ

1970 ൽ പ്രസിദ്ധീകരിച്ച, എം.ആർ. നായർ എഴുതിയ സഞ്ജയൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1970 - സഞ്ജയൻ - എം.ആർ. നായർ
1970 – സഞ്ജയൻ – എം.ആർ. നായർ

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്. യഥാർത്ഥ‍ നാമം മാണിക്കോത്ത് രാമനുണ്ണി നായർ (എം. ആർ. നായർ). തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. വിവിധ ആനുകാലികങ്ങളിൽ അദ്ദേഹം 1936 ൽ എഴുതിയിട്ടുള്ള വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ഹാസ്യരസപ്രധാനവും, വിമർശനാത്മകവുമായ 42 ലേഖനങ്ങളുടെ സ്മാഹാരമാണ് ഈ പുസ്തകം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സഞ്ജയൻ
  • പ്രസിദ്ധീകരണ വർഷം: 1970
  • രചന: M.R. Nair
  • താളുകളുടെ എണ്ണം: 270
  • അച്ചടി: Mathrubhumi Press, Calicut   
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1948 – Keralabhasakavyavivartah – E V Ramasarma Namputiri

1948 – ൽ ഇ വി രാമശർമ നമ്പൂതിരി രചിച്ച കേരളഭാഷാ കാവ്യവിവർത്തഃ എന്ന സംസ്കൃത കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1897-1957 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പണ്ഡിതർ ഇ വി രാമൻ നമ്പൂതിരി കവി, നിരൂപകൻ, പരിഭാഷകൻ, ബഹുഭാഷാ ഗവേഷകൻ തുടങ്ങി പല മേഖലകളിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻ്റെ സംസ്കൃത കൃതിയാണ് ഇത്. മഹാകവി വള്ളത്തോൾ, മഹാകവി ഉള്ളൂർ എന്നിവരുടെ മലയാള കവിതകളുടെ സംസ്കൃത പരിഭാഷകളാണ് ഈ ലഘുകൃതിയിലുള്ളത്. മദ്രാസ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന ഡോ വി രാഘവൻ ആണ് അവതാരിക എഴുതിയിട്ടുള്ളത്.

ഡോ ബാബു ചെറിയാൻ, ശ്രീകാന്ത് താമരശ്ശേരി എന്നിവരാണ് ഈ പുസ്തകത്തിൻ്റെ സമ്പാദകർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: Keralabhasakavyavivartah
  • രചയിതാവ്: E.V. Ramasarma Namputiri
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 20
  • അച്ചടി:Sundaravilasa Gairvani Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953-സ്റ്റാലിൻ ജീവചരിത്രം

1953 -ൽ പ്രസിദ്ധീകരിച്ച, സി ഉണ്ണിരാജ എഴുതിയ സ്റ്റാലിൻ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1953-സ്റ്റാലിൻ ജീവചരിത്രം- സി ഉണ്ണിരാജ

1878 – ൽ ജോർജിയയിൽ ജനിച്ച സ്റ്റാലിൻ ചെറുപ്പത്തിൽ വിശുദ്ധ മത പഠനം ആരംഭിച്ചെങ്കിലും പിന്നീട് മാർക്സിസത്തിലേക്കു തിരിഞ്ഞു. രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ വിപ്ലവകരമായ പ്രചാര വേലയും സംഘടനാ പ്രവർത്തനവും നടത്തിയ ഒരു നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാലിൻ്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിയ ചരിത്ര പ്രധാനങ്ങളായ വിപ്ലവങ്ങളെക്കുറിച്ചും പാർട്ടി സമ്മേളനങ്ങളെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത് . നല്ല നാളേയ്ക്കുവേണ്ടി മനുഷ്യ സമുദായം നടത്തുന്ന സമരത്തിൽ നേടുന്ന ഓരോ വിജയവും സ്റ്റാലിൻ എന്ന മഹാനായ മനുഷ്യൻ്റെ മഹത്വത്തെ ഇരട്ടിപ്പിക്കുമെന്നും കമ്മ്യൂണിസ്റ്റ് ആദർശം നിലനിൽക്കുന്ന കാലത്തോളം സ്റ്റാലിൻ സ്മരിക്കപ്പെടും എന്നും ഈ പുസ്തകത്തിൽ ലേഖകൻ പറയുന്നു .

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : സ്റ്റാലിൻ ജീവചരിത്രം 
  • രചയിതാവ്: സി .ഉണ്ണിരാജ 
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 38
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – കേരള പദ്യപാഠാവലി – അഞ്ചാം ഫാറത്തിലേക്ക്

1952 ൽ അഞ്ചാം ഫാറത്തിൽ പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച കേരള പദ്യപാഠാവലി – അഞ്ചാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 1952 - കേരള പദ്യപാഠാവലി - അഞ്ചാം ഫാറത്തിലേക്ക്
1952 – കേരള പദ്യപാഠാവലി – അഞ്ചാം ഫാറത്തിലേക്ക്

മുൻ കാലങ്ങളിൽ പാഠപുസ്തകങ്ങളിൽ പദ്യങ്ങൾ മാത്രമടങ്ങിയവയും, ഗദ്യങ്ങൾ മാത്രമുള്ളതുമായ പ്രത്യേക പുസ്തകങ്ങളായിരുന്നു പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്നത്. അപ്രകാരമുള്ള പദ്യങ്ങൾ മാത്രമടങ്ങിയ ഒരു പാഠപുസ്തകമാണ് ഇത്. വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ, നാലപ്പാട്ട് നാരായണമേനോൻ, വെണ്ണിക്കുളം, ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമൻ നായർ, പി. ഭാസ്കരൻ, ബാലാമണിയമ്മ തുടങ്ങിയ പ്രശസ്ത കവികളുടെ കവിതകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കേരള പദ്യപാഠാവലി – അഞ്ചാം ഫാറത്തിലേക്ക്
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 76
  • അച്ചടി: Press Ramsas Thiruvananthapuram
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1952 – ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ

1952ൽ പ്രസിദ്ധീകരിച്ച, ടി.കെ. രാമമേനോൻ എഴുതിയ ശ്രീ സരോജിനീദേവി എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 1952 - ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ
1952 – ശ്രീ സരോജിനീദേവി -ടി.കെ. രാമമേനോൻ

കവയിത്രി, വിപ്ലവകാരി, വിവിധഭാഷകളിൽ അതുല്യ വാഗ്മി, രാഷ്ട്രതന്ത്രജ്ഞ എന്നീ നിലകളിൽ പ്രശസ്തയായിരുന്ന സരോജിനീ ദേവിയുടെ ജീവചരിത്രമാണ് ഈ പുസ്തകം. ബംഗാളിയായി ജനിച്ച്, ഹൈദരാാബാദിൽ ബാല്യം നയിച്ച്, മദ്രാസ് സർവ്വകലാശാലയിൽ പഠിച്ച്, യു.പി യിൽ വനിതാ ഗവർണ്ണറായി സേവനമനുഷ്ടിച്ച് ഭാരതൈക്യത്തിനുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു സരോജിനീദേവി.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ശ്രീ സരോജിനീദേവി
  • രചയിതാവ്: T.K. Ramamenon
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 74
  • അച്ചടി: Prakasakoumudi Printing Works, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1957 – കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം

1957 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി  പ്രസിദ്ധീകരിച്ച  കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം   എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കമ്യൂണിസ്റ്റ് പർട്ടി പുറത്തിറക്കിയ വിജ്ഞാപനം ആണ് ഇത്. ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. അതിനായി പാർട്ടി മുന്നോട്ടു വെക്കുന്ന നയപരിപാടികൾ ആണ് ലഘുലേഖയിൽ തുടർന്നുള്ളത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം 
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – ജയപ്രകാശിൻ്റെ തുറന്ന കത്തും അജയഘോഷിൻ്റെ മറുപടിയും

1956 – ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിപ്രസിദ്ധീകരിച്ച ജയപ്രകാശിൻ്റെ തുറന്ന കത്തും അജയഘോഷിൻ്റെ മറുപടിയും  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ്സിൽ ക്രൂഷ്ചേവ് നടത്തിയ വെളിപ്പെടുത്തലുകളെ സംബന്ധിച്ചാണ്
ജയപ്രകാശ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് സുഹൃത്തുക്കളോട് ചില കാര്യങ്ങൾ പറയുന്നത്. സ്റ്റാലിൻ ഭരണത്തിൽ കീഴിൽ കമ്യൂണിസത്തിൻ്റെ പേരിൽ നടത്തിയിട്ടുള്ള പാതകങ്ങളെക്കുറിച്ച്, ക്രൂഷ്ചേവിൻ്റെ തുറന്നു പറച്ചിലിനു മുൻപേ തന്നെ ഇവിടത്തെ നേതാക്കൾക്കെങ്കിലും അറിവുണ്ടായിരിക്കണം. എന്നിട്ടും ഇത്രയും കാലം ഇവർ മൗനമവലംബിച്ചതിനു കാരണമെന്ത് എന്ന് കത്തിൽ ചോദിക്കുന്നു. മറ്റിടങ്ങളിലെ പോലെ ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റുകാർ മോസ്കോയുടെ പാവകളായി അനുവർത്തിച്ചു വരുന്നു.

തുടർന്ന് അജയഘോഷ് നൽകുന്ന മറുപടിയിൽ സോവിയറ്റ് യൂണിയൻ കൈവരിച്ച നേട്ടങ്ങൾ എണ്ണി പറയുന്നു. എന്തൊക്കെ കുറവുകളുണ്ടെങ്കിലും സോവിയറ്റ് യൂണിയനിൽ നിലനിൽക്കുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയാണ്. തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വെളിപ്പെടുത്തിയിട്ടുള്ളതും
സോവിയറ്റ് നേതാക്കൾ തന്നെ ആണ്. സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഉന്നതമായ തത്വങ്ങൾ ചരിത്രപരമായി നിറവേറ്റപ്പെടുന്നത് സോഷ്യലിസത്തിൽ മാത്രമാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : ജയപ്രകാശിൻ്റെ തുറന്ന കത്തും അജയഘോഷിൻ്റെ മറുപടിയും
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 50
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി