1966ൽ A.P. നാഗരാജൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്വരസ്വതീശപഥം എന്ന തമിഴ് സിനിമ റിലീസ് ചെയ്തതിനു ഒപ്പം കേരളത്തിൽ പ്രസ്തുത സിനിമയിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ആക്കിയതും ഒപ്പം സിനിമയുടെ കഥാസാരവും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
അനന്തനിക്ഷേപം എന്ന പേരിൽ ക്രിസ്തീയധ്യാനവിഷയങ്ങൾ ആസ്പദമാക്കി ഇറങ്ങിയ 7 പുസ്തകങ്ങളുടെ സീരീസിൻ്റെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ബ്രൂണൊ വെർക്രൂയിസ് (Bruno Vercruysse) എന്ന ജെസ്യൂട്ട് വൈദികൻ്റെ New practical meditations for every day in the year on the life of our Lord Jesus Christ എന്ന ഇംഗ്ലീഷ് കൃതിയുടെ മലയാളപരിഭാഷ ആണ് അനന്തനിക്ഷേപം. ബ്രദർ ലിയോപ്പോൾഡ് (Brother Leopold TOCD) ആണ് ഈ പ്രശസ്തധ്യാനപുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത്.
വളരെ പ്രശസ്തമായ ഈ ധ്യാനകൃതി തമിഴിലേക്ക് ആദ്യം പരിഭാഷ ചെയ്തു കണ്ടതിൽ നിന്ന് പ്രചോദിതനായി ആണ് താൻ ഈ പരിഭാഷ നിർവഹിച്ചത് എന്നും, ഒരുമിച്ച് ഒറ്റപുസ്തകമായി പ്രസിദ്ധീകരിക്കാൻ ശ്രമിച്ചാൽ നിരവധി പ്രതിബന്ധങ്ങൾ നേരിടുന്നു എന്നത് കൊണ്ടാണ് പുസ്തകം ഏഴ് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നത് എന്നും പരിഭാഷകനായ ബ്രദർ ലിയോപ്പോൾഡ് മുഖവരയിൽ പറയുന്നു.
ഇപ്പോൾ റിലീസ് ചെയ്യുന്ന് ഈ ഏഴ് ഭാഗങ്ങൾ 1937 തൊട്ട് 1950 വരെയുള്ള വിവിധ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതാണ്. ഇതിൽ ആദ്യത്തെ നാലുഭാഗങ്ങൾ രണ്ടാം പതിപ്പും അവസാന മൂന്നു ഭാഗങ്ങൾ മൂന്നാം പതിപ്പും ആണ്. ഇത് സൂചിപ്പിക്കുന്നത് ഈ പുസ്തകത്തിനു നിരവധി പതിപ്പുകൾ ഉണ്ടായി എന്നതാവണം.
ആശ്രമവാസികളായ സന്ന്യസ്തരെ ഉദ്ദേശിച്ചാണ് ഈ ഗ്രന്ഥം എഴുതിയിരിക്കുന്നത് എങ്കിലും അയ്മെനികൾക്കും ഇത് ഉപകാരപ്രദമാണെന്ന് പരിഭാഷകൻ പറയുന്നു. കേവലം കലണ്ടർ മാത്രം അനുസരിച്ച് ധ്യാനവിഷയങ്ങൾ നിർണ്ണയിച്ചാൽ നേരിടുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനും എന്നാൽ ആ രീതിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതിരിക്കാനും പ്രത്യേക തരത്തിലാണ് വിഷയക്രമീകരണം ഈ ഏഴു ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൻ്റെ വിശദാംശങ്ങൾ ഒന്നാം ഭാഗത്തിൻ്റെ മുഖവരയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
താഴെ 7 ഭാഗങ്ങളുടെയും ഡിജിറ്റൈസ് ചെയ്ത കോപ്പിയിലേക്കുള്ള കണ്ണി കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1966 ൽ ടി.ഇ. വാസുദേവൻ നിർമ്മിച്ച് എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പ്രേം നസീർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, അംബിക തുടങ്ങിയവർ അഭിനയിച്ച് പുറത്തിറങ്ങിയ പിഞ്ചുഹൃദയം എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. (ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പാാട്ടുപുസ്തകത്തിൻ്റെ പുറകിലെ കവർ പേജും അവസാനത്തെ ഒന്നോ രണ്ടോ പേജും നഷ്ടപ്പെട്ടിട്ടുണ്ട്. പിൽക്കാലത്ത് എപ്പോഴെങ്കിലും നല്ല ഒരു കോപ്പി കിട്ടുകയാണെങ്കിൽ അത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാം എന്ന് കരുതുന്നു.)
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1973 ഒക്ടോബർ മാസത്തെ മാതൃഭൂമി ആഴ്ചപതിപ്പിൽ (പുസ്തകം 51 ലക്കം 33) സി. കെ .മൂസ്സത് എഴുതിയ ഗുരുവായൂർ സത്യാഗ്രഹം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ചരിത്രപ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹത്തെ കുറിച്ചും അതിന് കെ. കേളപ്പൻ നൽകിയ നേതൃത്വത്തെ പറ്റിയും അനുസ്മരിക്കുകയാണ് ഈ ലേഖനത്തിൽ സി.കെ.മൂസ്സത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1959 ൽ പുറത്തിറങ്ങിയ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ അധ്യയന വർഷം1958-59 ലെ സ്മരണികയായ The Magazine – The Christ College, Irinjalakuda യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോളേജിൻ്റെ പ്രഖ്യാപിത ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും, അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെയും, പുരോഗതികളെയും കുറിച്ചുള്ള സചിത്ര ലേഖനങ്ങളും, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഹിന്ദിയിലും ഉള്ള സാഹിത്യ സൃഷ്ടികളും,ചിത്ര രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1966 ൽ രവിചന്ദർ, നാഗേഷ്, കരുണാനിധി, കല്പന, മനോരമ, സുഗന്ധി തുടങ്ങിയവർ അഭിനയിച്ച, ഭീം സിംഗ് സംവിധാനം ചെയ്ത മദ്രാസ് ടു പോണ്ടിച്ചേരി എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ഫാ.ഹോർമീസ് പെരുമാലിൽ സി എം ഐ യുടെ പൗരോഹിത്യത്തിൻ്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് 1984ൽ പ്രസിദ്ധീകരിച്ച ഫാ.ഹോർമീസ് പെരുമാലിൽ സി എം ഐ പൗരോഹിത്യ സുവർണ്ണജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും, ഗവേഷകനും, പ്രാസംഗികനും, എഴുത്തുകാരനുമായ ഹോർമീസച്ചൻ കോഴിക്കോട് അമലാപുരി സ്ഥാപനങ്ങളുടെയും ദേവഗിരി കോളേജിൻ്റെയും പ്രാരംഭ പ്രവർത്തകനാണ്. മലബാറിൽ കുടിയേറിയ കത്തോലിക്കർക്ക് സാമൂഹ്യമായി പേരും പെരുമയും നേടിക്കൊടുക്കുവാൻ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഉപകരിച്ചിട്ടുണ്ട്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. – പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക
എഡിറ്റർ : ജോൺ ഓച്ചന്തുരുത്ത്
പ്രസാധകർ :ഫാ. ഹോർമിസ് പെരുമാലിൽ സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി
ഇളങ്കോവടികൾ രചിച്ച് ബഹുഭാഷാ പണ്ഡിതനായ നെന്മാറ പി. നാരായണൻ നായർ പരിഭാഷപ്പെടുത്തിയ ചിലപ്പതികാരം എന്ന കാവ്യത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
തമിഴിൽ ഉണ്ടായിട്ടുള്ള പുരാതന കാവ്യ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായതത്രെ ചിലപ്പതികാരം. വിവാഹാനന്തരം വിഷയലമ്പടനായി നിർധനനായ കോവലൻ പശ്ചാത്തപിച്ച് പതിവ്രതയായ പത്നി കണ്ണകിയെ ശരണം പ്രാപിക്കുന്നു. ഉപജീവനത്തിനായി അവർ മധുരാ നഗരത്തിൽ ചെന്ന് കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ ശ്രമിക്കുമ്പോൾ ഒരു തട്ടാൻ്റെ ചതിപ്രയോഗത്തിൽ രാജഭടന്മാരാൽ വധിക്കപ്പെടുന്നു. ഈ വിവരം അറിഞ്ഞ കണ്ണകി രാജധാനിയിൽ ചെന്ന് ക്രോധാവേശത്താൽ രൗദ്രരൂപിണിയായി ഭാഷണം ചെയ്ത് പാണ്ഡ്യരാജാവിനെ
പശ്ചാത്താപവിവശനാക്കുകയും അനന്തരം അഗ്നിപ്രവേശത്താൽ സതീധർമ്മം അനുഷ്ടിച്ച് പരലോകത്തിൽ ഭർതൃസംഗമം പ്രാപിക്കുകയും ചെയ്യുന്നതാണ് കാവ്യസംഗ്രഹം. ചോള പാണ്ഡ്യരാജാക്കന്മാരെ കുറിച്ചും, അവരുടെ ഭരണനൈപുണ്യം, പതിനേഴാം നൂറ്റാണ്ട് കാലത്തു നിലനിന്നിരുന്ന മതാചാരങ്ങൾ, സംഗീത നൃത്തകലകൾ എന്നിവയെ കുറിച്ചെല്ലാം കാവ്യത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. പുസ്തകത്തിൻ്റെ കവർ പേജും, ടൈറ്റിൽ പേജും നഷ്ടപ്പെട്ടിട്ടുണ്ട്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
2014 ൽ ഫാത്തിമാപുരം ബി. റ്റി. കെ. എൽ. പി. സ്കൂളിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ ബി.റ്റി.കെ. എൽ.പി. സ്കൂൾ, ഫാത്തിമാപുരം – സുവർണ്ണജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ ആദ്യത്തെ മെത്രാനായിരുന്ന മാർതോമസ് കുര്യാളശ്ശേരിയുടെ നാമത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് ബി. റ്റി. കെ. എൽ പി സ്കൂൾ. സ്മരണികയിൽ സ്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലേഖനങ്ങളും സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിരിക്കുന്നു. അധ്യയന മേഖലയിലെ വികാസപരിണാമങ്ങളെ കുറിച്ച് “ഓലക്കെട്ടിൽ നിന്ന് പാഠപുസ്തകത്തിലേക്ക്” എന്ന സ്കറിയ സക്കറിയയുടെ ലേഖനവും സ്മരണികയിൽ ഉണ്ട്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ബി.റ്റി.കെ. എൽ.പി. സ്കൂൾ, ഫാത്തിമാപുരം – സുവർണ്ണജൂബിലി സ്മരണിക
2006 സെപ്തംബർ മാസത്തിലെ അസ്സീസി മാസികയിൽ സ്കറിയ സക്കറിയ എഴുതിയ മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ ലേഖനത്തിൽ വിദ്യാഭ്യാസ സ്വാശ്രയ ബില്ല് പ്രാബല്യത്തിൽ വരുമ്പോൾ ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കപ്പെടുമെന്ന തെറ്റിധാരണയെ കാര്യ കാരണസഹിതം പ്രതിരോധിക്കുകയാണ് ലേഖകൻ.