1963 – The Dog – Standard 6

1963 ൽ പ്രസിദ്ധീകരിച്ച  A. Sankara Pillai രചിച്ച The Dog – Standard 6 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1963 - The Dog - Standard 6
1963 – The Dog – Standard 6

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Dog – Standard 6
  • രചന: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 36
  • പ്രസാധകൻ: F I Educational Publishers, Trivandrum
  • അച്ചടി: Star Press, Trivandrumn
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1942 – വിശുദ്ധഗ്രന്ഥം പഴയ നിയമം – ഈശോബർനൊൻ

1942 ൽ കേരളത്തിലെ സുറിയാനി ക. നി. മൂ. സ വിവർത്തക സംഘം
പ്ശീത്തായിൽ നിന്ന് തർജ്ജമ ചെയ്ത് വ്യാഖാന സഹിതം പ്രസിദ്ധീകരിച്ച  ഈശോബർനൊൻ രചിച്ച വിശുദ്ധഗ്രന്ഥം പഴയ നിയമം എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്നാൻ ദേശം പിടിച്ചടക്കിയതും, അതിനെ പന്ത്രണ്ട് ഗോത്രക്കാർക്ക് വിഭജിച്ചു കൊടുത്തതുമായ രണ്ട് വിഷയങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങൾ. ഒന്നു മുതൽ പതിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിൽ ഇസ്രായേൽ ജനം ക്നാൻ പിടിച്ചടക്കിയതും, അവ്രാഹം, ഇസഹാക്ക്, യാക്കോവ് മുതലായ പൂർവ്വികർക്ക് ദൈവം നൽകിയിട്ടുണ്ടായിരുന്ന വാഗ്ദാനങ്ങളുടെ പൂർത്തീകരണം പ്രത്യക്ഷമാക്കിയതുമായ സംഗതികളാണ് വിവരിച്ചിരിക്കുന്നത്. പതിമൂന്നു മുതൽ ഇരുപത്തിരണ്ടു വരെയുള്ള അദ്ധ്യായങ്ങളിൽ ക്നാൻ ദേശം പന്ത്രണ്ടു ഗോത്രങ്ങൾക്കായി വിഭജിക്കപ്പെട്ട സംഗതിയും ലേവായരുടെ അവകാശവും സംബന്ധിച്ച പ്രതിപാദ്യം ആണ്. ശേഷമുള്ള മൂന്ന് അദ്ധ്യായങ്ങളിൽ മൂന്ന് ഗോത്രങ്ങളെ ജോർദ്ദാൻ ദേശത്തിനു കിഴക്ക് അയച്ച സംഗതികളും, ഈശോയുടെ അന്തിമോപദേശങ്ങളും മരണവും വിവരിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1942 - വിശുദ്ധഗ്രന്ഥം പഴയ നിയമം - ഈശോബർനൊൻ
1942 – വിശുദ്ധഗ്രന്ഥം പഴയ നിയമം – ഈശോബർനൊൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വിശുദ്ധഗ്രന്ഥം പഴയ നിയമം
  • രചന:Eshobarnon
  • പ്രസിദ്ധീകരണ വർഷം: 1942
  • താളുകളുടെ എണ്ണം: 120
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1959 – വനിതാലോകം – സുഭദ്ര പരമേശ്വരൻ

1959 ൽ പ്രസിദ്ധീകരിച്ച  സുഭദ്ര പരമേശ്വരൻ രചിച്ച വനിതാ ലോകം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോകരാഷ്ട്രങ്ങളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം, അവരുടെ സാമൂഹ്യവും സാമ്പത്തികവും സാമുദായികവുമായ അവകാശങ്ങൾ, പൊതുരംഗത്ത് അവർ അനുഭവിക്കുന്ന അസമത്വങ്ങൾ എന്നിവയെകുറിച്ചാണ് പുസ്തകത്തിലെ പരാമർശം. കേരളത്തിലെ സ്ത്രീജനങ്ങൾക്ക് ലോകത്തിലെ ഇതരഭാഗങ്ങളിലെ സഹോദരിമാരിമാരെ പറ്റി പഠിക്കുവാൻ ഉതകും വിധം മാതൃഭൂമി ആഴ്ച്ച പതിപ്പിൽ രചയിതാവ് എഴുതിയിട്ടുള്ള പതിനേഴ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇ. എം. എസ്. നമ്പൂതിരിപ്പാടാണ് ഈ കൃതിക്ക് അവതാരിക എഴുതിയിട്ടുള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1959 - വനിതാ ലോകം - സുഭദ്ര പരമേശ്വരൻ
1959 – വനിതാ ലോകം – സുഭദ്ര പരമേശ്വരൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വനിതാലോകം
  • രചന: Subhadra Parameswaran
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 150
  • അച്ചടി: Keralathilakam Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1968 – ചിത്രശാല – ഉള്ളൂർ എസ്. പരമേശ്വരയ്യർ

1968 ൽ പ്രസിദ്ധീകരിച്ച  ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ചിത്രശാല  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1968 - ചിത്രശാല - ഉള്ളൂർ എസ്. പരമേശ്വരയ്യർ
1968 – ചിത്രശാല – ഉള്ളൂർ എസ്. പരമേശ്വരയ്യർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ചിത്രശാല
  • രചന: Mahakavi Ulloor S Parameswara Aiyar
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 50
  • അച്ചടി: Vivekananda Press Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – ശകുന്തള – പി. ജെ. ജോസഫ്

1957 ൽ പ്രസിദ്ധീകരിച്ച  പി. ജെ. ജോസഫ് രചിച്ച  ശകുന്തള  എന്ന പത്താം ക്ലാസ്സിലേക്കുള്ള ഹിന്ദിപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1957 - ശകുന്തള - പി. ജെ. ജോസഫ്
1957 – ശകുന്തള – പി. ജെ. ജോസഫ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ശകുന്തള
  • രചന: P. J. Joseph
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 56
  • അച്ചടി: Raj Printers, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – തുഞ്ചത്തെഴുത്തച്ഛൻ – പി. കെ. നാരായണപിള്ള

1958 ൽ പ്രസിദ്ധീകരിച്ച  പി. കെ. നാരായണ പിള്ള രചിച്ച  തുഞ്ചത്തെഴുത്തച്ഛൻ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 ൽ മദ്രാസ് യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജ് ഹാളിലും പിന്നീട് എറണാകുളം കോളേജിലും പി. കെ. നാരായണപിള്ള തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനെയും അദ്ദേഹത്തിൻ്റെ കൃതികളെയും കുറിച്ച് ചെയ്ത പ്രസംഗങ്ങളുടെ ലിഖിത രൂപമാണ് ഈ കൃതി.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1958 - തുഞ്ചത്തെഴുത്തച്ഛൻ - പി. കെ. നാരായണപിള്ള
1958 – തുഞ്ചത്തെഴുത്തച്ഛൻ – പി. കെ. നാരായണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: തുഞ്ചത്തെഴുത്തച്ഛൻ
  • രചന: P. K. Narayana Pillai
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 104
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1924 – പ്രാസംഗികൻ – ക.നി.മൂ.സ. മാണിക്കത്തനാർ

1924 ൽ പ്രസിദ്ധീകരിച്ച ക.നി.മൂ.സ. മാണിക്കത്തനാർ  രചിച്ച്  രചിച്ച പ്രാസംഗികൻ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സുറിയാനി പ്ശീത്താ ബൈബിൾ വിവർത്തകനും അനുഗൃഹീത കവിയും ബഹുഭാഷാ പണ്ഡിതനുമായിരുന്നു ക.നി.മൂ.സ. മാണിക്കത്തനാർ. ബൈബിളിനെ അനുകരിച്ചുള്ള പദ്യകൃതികളായ സോളമൻ്റെ സുഭാഷിതങ്ങൾ, പീഠാനുഭവ പാന, ദിവ്യമാതൃക എന്നീ അമൂല്യഗ്രന്ഥങ്ങൾ മലയാളത്തിനു സംഭാവന ചെയ്ത സന്യാസാചാര്യനായിരുന്നു അദ്ദേഹം.  Ecclesiasticus എന്ന വിശുദ്ധ പുസ്തകത്തിൽ നിന്നും കാതലായ ആശയങ്ങൾ സമാഹരിച്ച് 225 ചെറു പദ്യങ്ങളായി സാരാംശ സഹിതം രചിച്ചിട്ടുള്ള സഭാസംബന്ധിയും പൗരോഹിത്യപരവുമായ ഉത്കൃഷ്ട ഉപദേശങ്ങളും, വിശിഷ്ടമായ് ആദർശങ്ങളും പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1924 - പ്രാസംഗികൻ - ക.നി.മൂ.സ. മാണിക്കത്തനാർ
1924 – പ്രാസംഗികൻ – ക.നി.മൂ.സ. മാണിക്കത്തനാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പ്രാസംഗികൻ
  • രചന:Ka.Ni.Mu.Sa-Mani Kathanar
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം:196
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

രസതന്ത്രം ഗൈഡ് – സ്റ്റാൻഡേർഡ് – 9 – ആൻ്റണി ജോസഫ്. ടി

H & C Stores Kunnamkulam പ്രസിദ്ധീകരിച്ച ആൻ്റണി ജോസഫ്. ടി രചിച്ച രസതന്ത്രം ഗൈഡ് – സ്റ്റാൻഡേർഡ് – 9 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

രസതന്ത്രം ഗൈഡ് - സ്റ്റാൻഡേർഡ് - 9 - ആൻ്റണി ജോസഫ്. ടി
രസതന്ത്രം ഗൈഡ് – സ്റ്റാൻഡേർഡ് – 9 – ആൻ്റണി ജോസഫ്. ടി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: രസതന്ത്രം ഗൈഡ് – സ്റ്റാൻഡേർഡ് – 9
  • രചന: Antony Joseph. T
  • താളുകളുടെ എണ്ണം: 176
  • പ്രസാധകൻ: H & C Stores, Kunnamkulam
  • അച്ചടി: Victory Press Private Ltd, Kunnamkulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – തപാൽ മുദ്രകൾ – ഒ. ആബു

1957 ൽ പ്രസിദ്ധീകരിച്ച  ഒ. ആബുരചിച്ച തപാൽ മുദ്രകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മുദ്രകൾ ശേഖരിക്കുക എന്നത് ഒരു വിനോദത്തോടൊപ്പം തന്നെ ആദായകരവുമാണ്. മുദ്രകൾ ശേഖരിക്കുന്നത് ഒരു വിനോദമായി എടുത്തിട്ടുള്ള വിദ്യാർത്ഥികളെയും മുതിർന്നവരെയും സഹായിക്കുന്ന ഒരു കൃതിയാണിത്. ഈ വിഷയത്തെ കുറിച്ച് മലയാളത്തിലെ ആദ്യകൃതിയാണിതെന്ന് രചയിതാവ് സാക്ഷ്യപ്പെടുത്തുന്നു.

തപ്പാൽ മുദ്ര, ആധാര മുദ്ര, ഭീമ മുദ്ര, ഹരജി മുദ്ര, ലക്കോട്ടിന്മേലും കാർഡിന്മേലും മറ്റുമുള്ള മുദ്രകൾ, തീപ്പെട്ടികളിൽ ഒട്ടിക്കാറുള്ള നികുതി മുദ്രകൾ എല്ലാം തന്നെ ഈ വിഭാഗത്തിൽ പെടുന്നവയാണ്. തപ്പാലാവശ്യങ്ങൾക്ക് വേണ്ടി തപ്പാലാപ്പീസുകളിൾ വിറ്റിരുന്നതോ, വിറ്റുവരുന്നതോ ആയ തപ്പാൽ മുദ്രകളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. പോയകാലത്തെ മുദ്രകൾ, അവയുടെ വിലവിവരം, സാങ്കേതികത, ശേഖരണം, മുദ്രകളുടെ ആൽബനിർമ്മാണം തുടങ്ങിയ ഒട്ടേറെ അറിവുകൾ ഈ പുസ്തകം പ്രദാനം ചെയ്യുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1957 - തപാൽ മുദ്രകൾ - ഒ. ആബു
1957 – തപാൽ മുദ്രകൾ – ഒ. ആബു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:  തപാൽ മുദ്രകൾ
  • രചന: O. Abu
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 56
  • അച്ചടി: Saroj Press, Calicut
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – ആധുനിക നേതാക്കന്മാർ – മൂന്നാം ഭാഗം – തോമസ്. പി. നെയിൽ

1956 ൽ പ്രസിദ്ധീകരിച്ച തോമസ്. പി. നെയിൽ രചിച്ച് തോമസ് മൂത്തേടൻ പരിഭാഷപ്പെടുത്തിയ ആധുനിക നേതാക്കന്മാർ – മൂന്നാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എറണാകുളം പ്രതിമാസ ഗ്രന്ഥ ക്ലബ്ബ് പുറത്തിറക്കിയ ഈ പുസ്തകത്തിൽ ലോക നേതാക്കളായ ആൽബെർട്ട് ഡെ മൂൺ, ലുഡ് വിഗ് വിന്തോഴ് സ്റ്റ്, ഒരെസ്റ്റസ് ബ്രൗൺസൺ, ളൂയീ വോയിലോ എന്നിവരുടെ സംക്ഷിപ്ത ജീവചരിത്രമാണ് പ്രതിപാദ്യ വിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 - ആധുനിക നേതാക്കന്മാർ - മൂന്നാം ഭാഗം - തോമസ്. പി. നെയിൽ
1956 – ആധുനിക നേതാക്കന്മാർ – മൂന്നാം ഭാഗം – തോമസ്. പി. നെയിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ആധുനിക നേതാക്കന്മാർ – മൂന്നാം ഭാഗം
  • രചന: Thomas P Neill
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 220
  • അച്ചടി: I. S. Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി