1927 – ചന്ദ്രലേഖ – എൻ. ശിവശങ്കരപ്പിള്ള

1927 ൽ പ്രസിദ്ധീകരിച്ച, എൻ. ശിവശങ്കരപ്പിള്ള എഴുതിയ ചന്ദ്രലേഖ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 – ചന്ദ്രലേഖ – എൻ. ശിവശങ്കരപ്പിള്ള

ചന്ദ്രലേഖ എന്ന ഈ കഥ ഒരു ഹിന്ദുസ്ഥാനി കഥയുടെ രൂപാന്തരമാണ്. ഇതിലെ അതിശയോക്തികളും അസംഭവ്യങ്ങളായ സംഭവങ്ങളും കുട്ടികളെ ഏറെ ആകർഷിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചന്ദ്രലേഖ
  • രചന: എൻ. ശിവശങ്കരപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 126
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927 – മണിമഞ്ജുഷ – പി.എസ്സ്. അനന്തനാരായണശാസ്ത്രി

1927-ൽ പ്രസിദ്ധീകരിച്ച, പി.എസ്സ്. അനന്തനാരായണശാസ്ത്രി എഴുതിയ മണിമഞ്ജുഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927 - മണിമഞ്ജുഷ - പി.എസ്സ്. അനന്തനാരായണശാസ്ത്രി
1927 – മണിമഞ്ജുഷ – പി.എസ്സ്. അനന്തനാരായണശാസ്ത്രി

പി.എസ്. അനന്തനാരായണ ശാസ്ത്രി വിവിധ കാലയളവുകളിലായി രചിച്ച വിജ്ഞാനപ്രദമായ ലേഖനങ്ങളുടെ സമാഹാരമാണ് ‘മണിമഞ്ജുഷ’. തൻ്റെ ചിന്തകളെയും നിരീക്ഷണങ്ങളെയും ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന അദ്ദേഹത്തിൻ്റെ ദീർഘകാലത്തെ ആഗ്രഹമാണ് ഈ കൃതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  മണിമഞ്ജുഷ
  • രചന:  പി.എസ്സ്. അനന്തനാരായണശാസ്ത്രി
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 146
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – കാർഷിക വിപ്ലവം

1956-ൽ പ്രസിദ്ധീകരിച്ച, കെ.സി. ജോസഫ് എഴുതിയ കാർഷിക വിപ്ലവം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കർഷകരുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയെ വിമർശനാത്മകമായി പരിശോധിക്കുകയാണ് ഈ പുസ്തകത്തിൽ. കൃഷിയുമായി ബന്ധപ്പെട്ട ഉൽപ്പാദനക്ഷമതയുടെ കുറവ്, ഭൂവിതരണത്തിലെ അസമത്വം, കർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയ പ്രശ്നങ്ങൾ പുസ്തകത്തിൽ വിശദീകരിക്കുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചിരുന്നിട്ടും, കർഷകർക്ക് ലഭിക്കുന്ന വരുമാനവും സാങ്കേതിക സൗകര്യങ്ങളും വളരെ പരിമിതമാണ്. കൂടാതെ കൃഷിരംഗത്തെ ശക്തിപ്പെടുത്താൻ ഭൂസമരം, ശാസ്ത്രീയ കൃഷിരീതികൾ, സർക്കാർ പദ്ധതികൾ എന്നിവയുടെ ആവശ്യകതകളെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നു. ഇന്ത്യയിലെ വികസന പദ്ധതികൾക്കും കൃഷിവികസനത്തിനും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതിനോടൊപ്പം, കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ നയപരമായ മാറ്റങ്ങളെ കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നു.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാർഷിക വിപ്ലവം
  • രചന: കെ.സി. ജോസഫ്
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 272
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – Terms In Botany

1946-ൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച, “Terms In Botany” എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ശാസ്ത്രീയ ഗ്രന്ഥങ്ങൾ മലയാളത്തിൽ അപൂർവമാകുന്നതിൻ്റെ പ്രധാന കാരണം ഭാഷയിൽ ആവശ്യത്തിനു കൈകാര്യം ചെയ്യാനുള്ള സാങ്കേതിക പദങ്ങൾ ഇല്ല എന്നതാണ്. അതിനാൽത്തന്നെ ശാസ്ത്രത്തിൽ പരിജ്ഞാനമുള്ളവരും ഭാഷാവൈദഗ്ധ്യമുള്ളവരുമായ ആളുകൾക്ക് ശാസ്ത്രീയ ഗ്രന്ഥരചന എളുപ്പമല്ല. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേരള സർവകലാശാല പ്രത്യേകമായ പ്രസിദ്ധീകരണശാഖ തന്നെ ഏർപ്പെടുത്തി പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. സസ്യശാസ്ത്രത്തിലെ സാങ്കേതിക പദങ്ങൾക്കു പകരമുള്ള മലയാളപദങ്ങൾ ചേർത്ത്, നിഘണ്ടു രൂപത്തിലാണ് ഇതിൻ്റെ നിർമാണം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Terms In Botany
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: City Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 130
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1928 – കാളിദാസനും ഭവഭൂതിയും

1928-ൽ പ്രസിദ്ധീകരിച്ച, എ.കെ. ശാസ്ത്രി വിവർത്തനം ചെയ്ത കാളിദാസനും ഭവഭൂതിയും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ദ്വിജേന്ദ്രലാൽ റായി എന്ന ബംഗാളി നിരൂപകൻ ബംഗാളി ഭാഷയിൽ എഴുതിയ നിരൂപണത്തെ ഹിന്ദി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മലയാളവിവർത്തനമാണ് ഈ പുസ്തകം. നാടകകൃത്തും സംഗീതജ്ഞനും സാമൂഹികപരിഷ്കർത്താവും കൂടി ആയിരുന്നു ദ്വിജേന്ദ്രലാൽ റായി(1863-1913). റായി ബംഗാളിലെ കർഷകസമരത്തിൽ കർഷകർക്കൊപ്പം നിൽക്കുകയും സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും മതത്തിലെ വരേണ്യവിഭാഗത്തിൻ്റെ മേൽക്കോയ്മയെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത വ്യക്തിയാണ്.

കാളിദാസൻ എഴുതിയ അഭിജ്ഞാനശാകുന്തളം, ഭവഭൂതി എഴുതിയ ഉത്തരരാമചരിതം എന്നീ നാടകങ്ങളുടെ താരതമ്യ നിരൂപണമാണ് ഈ പുസ്തകത്തിലെ വിഷയം. രണ്ടു കൃതികളുടെയും ഗുണങ്ങൾ മാത്രമല്ല, കാവ്യപരമായ അനൗചിത്യങ്ങളും നിരൂപകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏഴ് പരിച്ഛേദങ്ങളും(അധ്യായങ്ങൾ) അനുബന്ധവും ശുദ്ധിപത്രവും ആണ് പുസ്തകത്തിലുള്ളത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കാളിദാസനും ഭവഭൂതിയും 
  • പ്രസിദ്ധീകരണ വർഷം: 1928
  • അച്ചടി: V.V. Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 234
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1928 – സത്യം തെളിഞ്ഞു – വി. കോമൻ മേനോൻ – ആർ. വാസുദേവ പൊതുവാൾ

1928 – ൽ പ്രസിദ്ധീകരിച്ച, വി. കോമൻ മേനോൻ,
ആർ. വാസുദേവ പൊതുവാൾ എന്നിവർ രചിച്ച  സത്യം തെളിഞ്ഞു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1928 - സത്യം തെളിഞ്ഞു - വി. കോമൻ മേനോൻ - ആർ. വാസുദേവ പൊതുവാൾ
 1928 – സത്യം തെളിഞ്ഞു – വി. കോമൻ മേനോൻ – ആർ. വാസുദേവ പൊതുവാൾ

വിമല എന്ന നായികയുടെ ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്. അവളുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ചില നിഗൂഢ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നു. വിമലയ്‌ക്കെതിരെയുള്ള വ്യാജമായ ആരോപണങ്ങളും അതുണ്ടാക്കുന്ന കുടുംബ പ്രശ്നങ്ങളുമാണ് ഈ നോവലിൻ്റെ പ്രമേയം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സത്യം തെളിഞ്ഞു
  • രചയിത്താക്കൾ: വി. കോമൻ മേനോൻ, ആർ. വാസുദേവ പൊതുവാൾ
  • പ്രസിദ്ധീകരണ വർഷം: 1928
  • അച്ചടി: Mangalodayam Press, Trichur
  • താളുകളുടെ എണ്ണം: 178
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1926 – ആശ്ചര്യ ചൂഡാമണി

1926-ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വിവർത്തനം ചെയ്ത ആശ്ചര്യ ചൂഡാമണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സംസ്കൃത നാടകകൃത്തായ ശക്തിഭദ്രൻ ആണ് ആശ്ചര്യചൂഡാമണി രചിച്ചതെന്ന് കരുതപ്പെടുന്നു. പുസ്തകത്തിൽ നാടകകൃത്തിനെക്കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെയില്ല. രാമായണകഥയെ ആസ്പദമാക്കിയാണ് ഈ നാടകം രചിച്ചിട്ടുള്ളത്. ഏഴ് അങ്കങ്ങളാണ് നാടകത്തിലുള്ളത്. വനവാസത്തിനായി കാട്ടിലെത്തിയ രാമ-ലക്ഷ്മണന്മാരും സീതയും പരീക്ഷണങ്ങൾ ഏറെ അതിജീവിച്ച്, രാവണനെ വധിച്ച് തിരിച്ച് അയോധ്യയിലേക്ക് പോവുന്നതുവരെയുള്ള ഭാഗങ്ങളാണ് നാടകത്തിലുള്ളത്. ആശ്ചര്യ ചൂഡാമണി എന്ന വാക്കിൻ്റെ അർത്ഥം ആശ്ചര്യമുണ്ടാകുന്ന തരത്തിൽ പ്രഭാവമുള്ള ചൂഡാരത്നം എന്നാണന്നു കാണുന്നു. മുനിമാർ സീതക്ക് തലയിൽ ചൂടാനായി സമ്മാനിച്ചതാണ് ചൂഡാമണി. ഇവിടെ ആശ്ചര്യങ്ങളുടെ ചൂഡാമണിയാണ് ഈ നാടകം എന്നു വിവക്ഷിക്കാം. രാമായണകഥയിൽ മാരീചൻ മാനായി വന്ന് സീതയെ മോഹിപ്പിക്കുന്നതു പോലെ, നാടകത്തിൽ ശൂർപ്പണഖ സീതയായി വന്ന് രാമനെ വഞ്ചിക്കുന്നു. രാവണൻ രാമനായി വന്ന് സീതയെ തട്ടിക്കൊണ്ടുപോവുന്നു. മാരീചൻ രാമനായി വന്ന് ലക്ഷ്മണനെ തെറ്റിദ്ധരിപ്പിക്കുന്നു

1913-ൽ പ്രസിദ്ധീകരിച്ച, ഇതേ പുസ്തകത്തിൻ്റെ സ്കാൻ നേരത്തെ ഗ്രന്ഥപ്പുര റിലീസ് ചെയ്തിട്ടുണ്ട്. കണ്ണി

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ആശ്ചര്യ ചൂഡാമണി
  • പ്രസിദ്ധീകരണ വർഷം: 1926
  • അച്ചടി: കമലാലയ പ്രസ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 130
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

1953 – അനന്തപുരവർണ്ണനം

1953-ൽ പ്രസിദ്ധീകരിച്ച അനന്തപുരവർണ്ണനം എന്ന മണിപ്രവാളകൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനാലാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലാണ് ഈ കൃതി രചിക്കപ്പെട്ടതെന്നു കരുതുന്നു. എഴുതിയത് ആരാണെന്ന് വ്യക്തമല്ല. പേരിൽ നിന്നു മനസ്സിലാക്കാവുന്നതുപോലെ തിരുവനന്തപുരം നഗരത്തെക്കുറിച്ചുള്ള വർണ്ണനമാണ് ഇതിൻ്റെ വിഷയം. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് കാവ്യം (യഥാർത്ഥ്യബോധമുള്ള കൃതി) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയിൽ, അന്നത്തെ തിരുവനന്തപുരം നഗരം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, തീർത്ഥങ്ങൾ, അങ്ങാടികൾ, അവിടത്തെ സാമൂഹിക ജീവിതം, ആചാരങ്ങൾ എന്നിവ വർണ്ണിക്കുന്നു. 186 പദ്യങ്ങൾ ആണ് പുസ്തകത്തിൽ ഉള്ളത്. കവിതയുടെ തുടക്കത്തിൽ കവി, വിഷ്ണുവിൻ്റെ ദശാവതാരത്തെ സ്തുതിക്കുകയും പതിയെ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ തീർത്ഥങ്ങൾ, നടക്കാവ് എന്നിങ്ങനെ വർണ്ണിച്ചുപോവുകയും ചെയ്യുന്നു. വാണിജ്യവസ്തുക്കൾ വിൽക്കുന്ന അങ്ങാടി എന്നത് ഇപ്പോഴത്തെ ചാല മാർക്കറ്റ് ആയിരിക്കാം. തിരുവനന്തപുരം അന്ന് രാജധാനിയായിട്ടില്ല. ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം, വലിയശാലക്ഷേത്രം, ശ്രീകണ്ഠേശ്വരംക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളും കാന്തളൂർശാല എന്ന വിദ്യാപീഠവും കൊണ്ടുള്ള പ്രസിദ്ധിയാണ് അതിനുണ്ടായിരുന്നത്.

സ്ഥലവർണന എന്ന നിലയ്ക്കു മാത്രമല്ല, ഈ കൃതി അക്കാലത്തെ ഭാഷയുടെയും സാഹിത്യത്തിന്റെയും സ്വഭാവം അറിയാൻ സഹായിക്കുന്ന ഒരു മാതൃക എന്ന നിലയ്ക്കും ശ്രദ്ധാർഹമാണ്. ഇന്ന് പ്രചാരത്തിലില്ലാത്ത പല വാക്കുകളും കവിതയിൽ കാണാം. ഈ കൃതിയുടെ രചയിതാവിനെക്കുറിച്ച് അറിവൊന്നുമില്ലെങ്കിലും മയാശ്രുതം എന്നുംമറ്റും പറയുന്നതിൽനിന്ന് കവി തിരുവനന്തപുരത്തുകാരനല്ലെന്നും ദുസ്സ്, മുസ്രോളിപ്പ്(മൂത്രമൊഴിപ്പ്) മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നതിൽനിന്ന് ഒരു നമ്പൂതിരിയാണെന്നും മനസ്സിലാക്കാം എന്നാണ് കേരള സാഹിത്യചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറി ഭാഷാത്രൈമാസികം പരമ്പരയിൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: അനന്തപുരവർണ്ണനം
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: കേരളാ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 42
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1952 – നീതിശതകം – പി.കെ. നാരായണപിള്ള

1952-ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള എഴുതിയ നീതിശതകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - നീതിശതകം - പി.കെ. നാരായണപിള്ള
1952 – നീതിശതകം – പി.കെ. നാരായണപിള്ള

ഈ കൃതി ഇന്ത്യൻ നൈതിക സാഹിത്യപരമ്പരയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. സംസ്കൃത കവിയായ ഭർത്തൃഹരി രചിച്ച നീതിശതകം എന്ന കൃതിയുടെ വ്യാഖ്യാനസഹിതമായ കൃതിയാണിത്. “ശതകം” എന്നത് സാധാരണയായി നൂറ് പദ്യങ്ങളടങ്ങിയ കാവ്യം എന്നർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. “നീതിശതകം” എന്ന പേര് തന്നെ ഈ കൃതിയുടെ ലക്ഷ്യം വ്യക്തമാക്കുന്നു — മനുഷ്യജീവിതത്തിൽ പാലിക്കേണ്ട നീതി, ധാർമ്മികത, സദാചാരം എന്നിവയെ കുറിച്ചുള്ള ഉപദേശങ്ങൾ പദ്യങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഈ കൃതിയിലെ പദ്യങ്ങൾ സത്യവും സദാചാരവും, ദാനവും കരുണയും പോലുള്ള നല്ല ഗുണങ്ങൾ, ദുഷ്പ്രവൃത്തികളുടെ ദോഷഫലങ്ങൾ, നല്ല സുഹൃത്തുക്കളുടെ പ്രാധാന്യം, വിനയം, ക്ഷമ, ആത്മനിയന്ത്രണം തുടങ്ങി മനുഷ്യജീവിതത്തിന് മാർഗ്ഗദർശകങ്ങളായ ചില പ്രധാന മൂല്യങ്ങളെ ചർച്ച ചെയ്യുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നീതിശതകം
  • രചയിതാവ്: P.K. Narayana Pillai
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: Kamalalaya Printing Works, Trivandrum
  • താളുകളുടെ എണ്ണം: 128
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

 

 

1942- The Travancore Directory for 1943- Part I

Through this post, we are releasing the digital scan of The Travancore Directory for 1943- Part I published in the year 1942.

1942- The Travancore Directory for 1943- Part I
1942- The Travancore Directory for 1943- Part I

It serves as an official annual compendium for the princely state, opening with photos of the Maharaja and royal family. Spanning seven sections, it blends astronomical almanac data with administrative directories, palace/Residency officers, Travancore government bodies, other regional entities (India, Madras, Cochin governments, British services), Trivandrum landmarks and broader listings of missions. clubs, colleges, banks, taluks, trades, railways, rest houses, motor/inland navigation, trade stats, customs, ports, notaries, passports, and wireless licenses,It offers a snapshot of governance, culture, and infrastructure during the period of World War II.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name:  The Travancore Directory for 1943- Part I
  • Published Year: 1942
  • Printer: Government Press, Trivandrum
  • Scan link: Link