1966 – വ്യാവസായിക വികസനം – എം.എ. ചൻസർക്കർ

1966 – ൽ പ്രസിദ്ധീകരിച്ച, എം.എ. ചൻസർക്കർ രചിച്ച വ്യാവസായിക വികസനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1966 - വ്യാവസായിക വികസനം - എം.എ. ചൻസർക്കർ
1966 – വ്യാവസായിക വികസനം – എം.എ. ചൻസർക്കർ
വ്യവസായിക വികസനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കുന്ന പുസ്തകമാണിത്. രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയുടെ വളർച്ചയ്ക്ക് വ്യവസായങ്ങൾ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു. പരസ്പരബന്ധിതമായി വ്യവസായ മേഖലകൾ വ്യാപിക്കുന്ന സാഹചര്യത്തെക്കുറിച്ചും വ്യവസായിക വികസനത്തിൻ്റെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വ്യാവസായിക വികസനം
  • രചന: എം.എ. ചൻസർക്കർ
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: ലക്ഷ്മി പ്രിൻ്റിംഗ് ഹൗസ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – ഭഗവൽസ്തോത്രമാല – വള്ളത്തോൾ നാരായണ മേനോൻ

1962 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ നാരായണ മേനോൻ രചിച്ച ഭഗവൽസ്തോത്രമാല എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - ഭഗവൽസ്തോത്രമാല - വള്ളത്തോൾ നാരായണ മേനോൻ
1962 – ഭഗവൽസ്തോത്രമാല – വള്ളത്തോൾ നാരായണ മേനോൻ

വള്ളത്തോൾ നാരായണമേനോൻ രചിച്ച സ്തുതി ഗീതങ്ങളുടെ സമാഹാരമാണ് ഇത്. പലപ്പോഴായി ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട സ്തുതിഗീതങ്ങളാണ് ഇവ ഓരോന്നും. പത്തു വർഷത്തോളം നീണ്ട കാലഘട്ടത്തിലെ ഈ രചനകളിൽ പ്രസിദ്ധീകരിക്കപ്പെടാത്തവയും ഉണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭഗവൽസ്തോത്രമാല
  • രചന: വള്ളത്തോൾ നാരായണ മേനോൻ
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: വള്ളത്തോൾ പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, ചെറുതുരുത്തി
  • താളുകളുടെ എണ്ണം: 112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – ചിക്കാഗോ പ്രസംഗങ്ങൾ – സ്വാമി വിവേകാനന്ദൻ

1960 – ൽ പ്രസിദ്ധീകരിച്ച, സ്വാമി വിവേകാനന്ദൻ രചിച്ച ചിക്കാഗോ പ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - ചിക്കാഗോ പ്രസംഗങ്ങൾ - സ്വാമി വിവേകാനന്ദൻ
1960 – ചിക്കാഗോ പ്രസംഗങ്ങൾ – സ്വാമി വിവേകാനന്ദൻ

1893 ൽ ചിക്കാഗോയിൽ വച്ച് നടന്ന സർവ്വരാഷ്ട്രമത മഹാസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. പല ദേശങ്ങളിൽ നിന്നും വന്ന അനേകം ആത്മീയ ചിന്തകന്മാർക്കിടയിൽ ഭാരതത്തെ പ്രതിനിധീകരിച്ചത് മുപ്പതുകാരനായ സ്വാമി വിവേകാനന്ദൻ ആയിരുന്നു. സ്വാഗത പ്രസംഗത്തിന് അദ്ദേഹം നൽകിയ മറുപടിയിൽ ഹിന്ദു ധർമ്മത്തെ കുറിച്ചുള്ള വിശദമായ കാഴ്ചപ്പാട് അവതരിപ്പിച്ചു. ചില വിയോജനക്കുറിപ്പുകളും മതത്തിന് നൽകേണ്ട സ്ഥാനവും അദ്ദേഹം ആ പ്രസംഗത്തിൽ വിശദമാക്കി. ബുദ്ധമതത്തിൻ്റെ പ്രസക്തിയും ആ പ്രസംഗത്തിൽ അദ്ദേഹം അവതരിപ്പിച്ചു. തുടർന്ന് സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ചിക്കാഗോ പ്രസംഗങ്ങൾ
  • രചന: സ്വാമി വിവേകാനന്ദൻ
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: വിജയകേരള പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – ഇസ്ലാം ബാലബോധിനി അഥവാ നമസ്കാരക്രമം

1961 – ൽ പ്രസിദ്ധീകരിച്ച, ഇസ്ലാം ബാലബോധിനി അഥവാ നമസ്കാരക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - ഇസ്ലാം ബാലബോധിനി അഥവാ നമസ്കാരക്രമം
1961 – ഇസ്ലാം ബാലബോധിനി അഥവാ നമസ്കാരക്രമം

കുട്ടികളുടെ മതപഠനം ലക്ഷ്യമാക്കി രചിക്കപ്പെട്ട പുസ്തകമാണിത്. ഇസ്ലാം മതത്തിലെ വിശ്വാസങ്ങളെയും വിശ്വാസ ലംഘനങ്ങളെയും കുറിച്ച് വളരെ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ലളിതമായ ഭാഷയിൽ ചോദ്യോത്തര രൂപത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും ഇതിൽ വന്നു പോകുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇസ്ലാം ബാലബോധിനി അഥവാ നമസ്കാരക്രമം
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: ആസാദ് പ്രിൻ്റേഴ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – ശ്രീമഹാഭാഗവതം – ദശമം – പുറയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാടു്

1955 – ൽ പ്രസിദ്ധീകരിച്ച, പുറയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാടു് രചിച്ച ശ്രീമഹാഭാഗവതം – ദശമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - ശ്രീമഹാഭാഗവതം - ദശമം - പുറയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാടു്
1955 – ശ്രീമഹാഭാഗവതം – ദശമം – പുറയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാടു്

ശ്രീമഹാഭാഗവതം പുരാണത്തിൻ്റെ ദശമസ്കന്ധത്തിൽ ശ്രീകൃഷ്ണഭഗവാൻ്റെ ലീലകൾ വര്‍ണ്ണിക്കുന്നു. വ്യാസൻ രചിച്ച സംസ്കൃത ഭാഗവതത്തിലെ ശ്രീകൃഷ്ണകഥകൾ  മലയാളത്തില്‍ പദ്യരൂപേണ രചിച്ചതാണ് ഈ ഗ്രന്ഥം. വളരെ വിശിഷ്ടമായ ഒരു പൗരാണിക സ്തോത്ര കൃതിയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീമഹാഭാഗവതം – ദശമം
  • രചന: പുറയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാടു്
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 500
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – മലയാള സാഹിത്യവും ക്രിസ്ത്യാനികളും – പി.ജെ. തോമസ്

1989 – ൽ മൂന്നാം പതിപ്പായി പ്രസിദ്ധീകരിച്ച, പി.ജെ.തോമസ്  രചിച്ച മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1989 - മലയാള സാഹിത്യവും ക്രിസ്ത്യാനികളും - പി.ജെ. തോമസ്
1989 – മലയാള സാഹിത്യവും ക്രിസ്ത്യാനികളും – പി.ജെ. തോമസ്

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യംവരെ ക്രൈസ്തവർ നടത്തിയ ഭാഷാപരിപോഷണ യത്നങ്ങളാണു “കേരളത്തിലെ ക്രിസ്തീയ സാഹിത്യം’ എന്ന പേരിൽ  പി.ജെ. തോമസ് 1935 ൽ ഒന്നാം പതിപ്പായും “മലയാള സാഹിത്യവും ക്രിസ്ത്യാനികളും’ എന്ന പേരിൽ 1961-ൽ രണ്ടാം പതിപ്പായും പ്രസിദ്ധീകരിച്ചിരുന്നത്. കഴിഞ്ഞ കാൽ നൂററാണ്ടിനിടയ്ക്ക് ഡോ.തോമസിൻ്റെ പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ചു ലഭിച്ചിട്ടുള്ള പുതിയ അറിവുകളും ഉൾക്കാഴ്ചകളും ഡോ.സ്കറിയ സക്കറിയ “ചർച്ചയും പൂരണവും” എന്ന  തൻ്റെ നീണ്ട അനുബന്ധത്തിൽ ഉൾപ്പെടുത്തിയതും കൂടി ചേർത്തുകൊണ്ടാണ് 1989 -ൽ  മൂന്നാം പതിപ്പായി പി.ജെ. തോമസിൻ്റെ  ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

പി.ജെ. തോമസിനു തൻ്റെ കൃതിയുടെ രചനയിൽ സൂക്ഷ്മമായി പരിശോധിക്കാൻ കഴിയാതെ പോയ, ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ, റോസിൻ്റെ നിയമാവലി, മിലാൻ രേഖകൾ, പത്രങ്ങളുടെ ഏടുകൾ, നിഘണ്ടുക്കൾ, വ്യാകരണഗ്രന്ഥങ്ങൾ, തുടങ്ങി അനേകം ഗ്രന്ഥങ്ങൾ ഇപ്പോൾ അച്ചടിച്ചു വന്നിട്ടുണ്ട്. ഇപ്രകാരം പുതിയ ഉപാദാനങ്ങളുടെ വെളിച്ചത്തിൽ ചർച്ചയ്ക്കും പൂരണത്തിനും പ്രസക്തിയുണ്ടു്. വിട്ടുപോയ പേരുകൾ ചേർക്കുക, അങ്ങിങ്ങു നുഴഞ്ഞു കയറിയിട്ടുള്ള തെറ്റുകൾ തിരുത്തുക, അർഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലാത്ത വ്യക്തികളെയും കൃതികളെയും വിശദമായി പരിചയപ്പെടുത്തുക, ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസത്തിൽ നിർണായക പങ്കുവഹിച്ച കൃതികളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രാധാന്യം തെളിച്ചുകാട്ടുക, ഭാഷാശൈലിയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പുനഃപരിശോധിക്കുക എന്നിവയിൽ പരിമിതപ്പെട്ടു നിൽക്കുന്നതു കൊണ്ടാണു ചർച്ചയും പൂരണവും എന്ന ശീർഷകം ഇതിനു നൽകിയിരിക്കുന്നതു്.

പതിനാറാം നൂറ്റാണ്ടുമുതൽ പാശ്ചാത്യരുമായി കേരളത്തിനുണ്ടായ ഉററ സമ്പർക്കത്തിൻ്റെ സാംസ്കാരികനേട്ടങ്ങൾ ക്രൈസ്തവസമുദായത്തെ മുൻനിറുത്തി പഠിക്കാനാണു അടിസ്ഥാന ഗ്രന്ഥത്തിൽ ഡോ. തോമസ് ഉദ്യമിച്ചിരിക്കുന്നതു്. പോർത്തുഗീസുകാരുടെ കാലം മുതൽ കേരളത്തിലെ മാർത്തോമ്മാ നസ്രാണികളും പുതുതായി ക്രൈസ്തവമതം സ്വീകരിച്ചവരും ശക്തമായ പാശ്ചാത്യസ്വാധീനത്തിനു വിധേയരായി എന്നതുകൊണ്ടും അവരെ മുൻനിറുത്തിയുള്ള പഠനത്തിനു സവിശേഷപ്രസക്തിയുണ്ടു്. മാത്രമല്ല, പാശ്ചാത്യരുടെ സാംസ്കാരിക പ്രവർത്തനത്തിൽ ഏറിയ പങ്കും അവരുടെ ക്രൈസ്തവമിഷണറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നുതാനും. അതാണു ഈ പുസ്തകത്തിൽ  അവലംബിച്ചിരിക്കുന്ന വീക്ഷണകോൺ. പാശ്ചാത്യസമ്പർക്കത്തിലൂടെ കേരളീയൻ്റെ മാനസിക ചക്രവാളങ്ങൾക്കുണ്ടായ വികാസം ഭാഷയിലും സാഹിത്യത്തിലും വ്യക്തമായി പ്രതിഫലിക്കുന്നു, അതു പടിപടിയായും ശാസ്ത്രീയമായും ചിത്രീകരിക്കാനുള്ള ഉദ്യമം മലയാളിയുടെ ലോകവീക്ഷണത്തിനുണ്ടായ വളർച്ച രേഖപ്പെടുത്തുന്നതിൽ കലാശിച്ചു.  മലയാളസാഹിത്യവും ക്രിസ്ത്യാനികളും മലയാളത്തിലെ അതിവിശിഷ്ടഗ്രന്ഥങ്ങളിലൊന്നായി ഇന്നും പരിഗണിക്കപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മലയാള സാഹിത്യവും ക്രിസ്ത്യാനികളും
  • രചയിതാവ്: പി.ജെ. തോമസ്
  • പ്രസിദ്ധീകരണ വർഷം: 1989
  • അച്ചടി: D.C. Press , Kottayam
  • താളുകളുടെ എണ്ണം: 562
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1961 – ഭരതചരിതം – കൃഷ്ണകവി

1961 – ൽ പ്രസിദ്ധീകരിച്ച, കൃഷ്ണകവി രചിച്ച ഭരതചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1961 - ഭരതചരിതം - കൃഷ്ണകവി
1961 – ഭരതചരിതം – കൃഷ്ണകവി

കൃഷ്ണകവി രചിച്ച കാവ്യമാണ് ഭരതചരിതം. ഈ കൃതിയിൽ പന്ത്രണ്ട് സർഗ്ഗങ്ങളുണ്ട്. ആദ്യത്തെ എട്ട് സർഗ്ഗങ്ങളിൽ ശാകുന്തളം കഥ തന്നെയാണ് വിഷയമായി വരുന്നത്. കാളിദാസൻ്റെ ശാകുന്തളത്തിൽ നിന്നും പല വ്യത്യാസങ്ങളും കൃഷ്ണകവി വരുത്തിയിട്ടുണ്ട്. അർത്ഥചമൽക്കാരമാണ് ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷതയായി പറയപ്പെടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭരതചരിതം
  • രചന: കൃഷ്ണകവി
  • പ്രസിദ്ധീകരണ വർഷം: 1961
  • അച്ചടി: ആസാദ് പ്രിൻ്റേഴ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 366
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? – ലിയൂഷാവോ – ചി

1959 – ൽ പ്രസിദ്ധീകരിച്ച, ലിയൂഷാവോ – ചി രചിച്ച എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959 - എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? - ലിയൂഷാവോ - ചി
1959 – എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? – ലിയൂഷാവോ – ചി

ചൈനീസ് ജനാധിപത്യ റിപ്പബ്ലിക്കിലെ കേന്ദ്ര ജനകീയ ഗവൺമെൻ്റിൻ്റെ വൈസ് ചെയർമാൻ ആയിരുന്ന ലിയൂഷാവോ – ചി രചിച്ച ഗ്രന്ഥമാണ് ഇത്. ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ എങ്ങനെ ഒരു നല്ല വ്യക്തി ആകണമെന്നും തൻ്റെ ജീവിതം എങ്ങനെ സമൂഹത്തിനുവേണ്ടി ഉപയോഗിക്കണമെന്നും ഈ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ ആദ്യം സ്വയം മാറ്റം വരുത്തണം. വ്യക്തി തൻ്റെ ചിന്തകളും പ്രവൃത്തികളും നിരന്തരം പരിശോധിച്ച് തിരുത്തലുകൾ വരുത്തണം. പ്രവർത്തകന് പാർട്ടിയോടുള്ള വിശ്വാസവും വളരെ പ്രധാനമാണ്. വ്യക്തിപരമായ ആഗ്രഹങ്ങളെക്കാൾ പാർട്ടിയുടെയും സമൂഹത്തിൻ്റെയും നന്മയ്ക്ക് മുൻ‌ഗണന നൽകണം. ജനങ്ങൾക്ക് സേവനം ചെയ്യുക എന്നതാണ് നല്ല കമ്മ്യൂണിസ്റ്റിൻ്റെ പ്രധാന ലക്ഷ്യം. സ്വന്തം ലാഭത്തിനായി പ്രവർത്തിക്കാതെ പൊതുസമൂഹത്തിൻ്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കണം. മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റ് എപ്പോഴും നൈതികമായി ശക്തനും സത്യസന്ധനുമായിരിക്കണം എന്നും ഈ പുസ്തകത്തിലൂടെ പ്രസ്താവിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം?
  • രചന: ലിയൂഷാവോ – ചി
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: സരസ്വതി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 142
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ഹഠയോഗപ്രദീപിക – സ്വാത്മരാമയോഗി

1958 – ൽ പ്രസിദ്ധീകരിച്ച, സ്വാത്മരാമയോഗി രചിച്ച ഹഠയോഗപ്രദീപിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ഹഠയോഗപ്രദീപിക - സ്വാത്മരാമയോഗി
1958 – ഹഠയോഗപ്രദീപിക – സ്വാത്മരാമയോഗി

ഹഠയോഗ വിദ്യയുടെ പ്രസക്തി വിശദമാക്കുന്ന മധ്യകാല ഗ്രന്ഥമാണ് ഹഠയോഗ പ്രദീപിക. സൂര്യചന്ദ്ര സംയോഗമാണ് ഈ യോഗവിദ്യയിലൂടെ അർത്ഥമാക്കുന്നത്. വ്യത്യസ്തമായ ഊർജ്ജങ്ങൾക്കിടയിൽ ഒരു ഐക്യം കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിൻ്റെ അടിസ്ഥാനം. ഒരു താന്ത്രിക പരിശീലനം എന്നും വ്യാഖ്യാനിക്കാം. ഹഠയോഗ വിദ്യ ലളിതമല്ല സങ്കീർണമാണ്. ഇച്ഛാശക്തി ഇല്ലാത്തവർക്ക് പിന്തുടരാൻ സാധിക്കില്ല. ധ്യാന പരിശീലനവും സാധനയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഭൗതിക ശരീരത്തെ ശുദ്ധീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ, ഊർജ്ജത്തെ പ്രബുദ്ധതയിലേക്ക് നയിക്കുന്നതിനുള്ള തന്ത്രങ്ങൾ, സമാധിയുടെ യഥാർത്ഥ വ്യാഖ്യാനം എന്നിവയെല്ലാം ഈ പുസ്തകത്തിൽ വിശദമാക്കിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹഠയോഗപ്രദീപിക
  • രചന: സ്വാത്മരാമയോഗി
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന

1957 – പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച, ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന
1957 – ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന

ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന പുസ്തകമാണ് ഇത്. തൊഴിലാളികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവർക്കുവേണ്ടി ശബ്ദമുയർത്തുന്ന ട്രേഡ് യൂണിയൻ സംഘടനകളുടെ ഉത്ഭവചരിത്രം ഇതിൽ വിവരിക്കുന്നു. ട്രേഡ് യൂണിയൻ സംഘടനകളുടെ പരമാധികാരവും കടമകളും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ഒരു ഫാക്ടറിയിലെ ട്രേഡ് യൂണിയൻ സംഘടന
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: ദേശാഭിമാനി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി