1947 – Sri. P. Narayanan Nair – 79th Birthday Souvenir

ബഹുഭാഷാ പണ്ഡിതനും,  കൊച്ചി നാട്ടുരാജ്യത്തിലെ ആദ്യത്തെ  സംസ്കൃത പാഠശാലയായ നെന്മാറ ലക്ഷ്മീ നിലയം സംസ്കൃത പാഠശാലയുടെ സ്ഥാപകനും, മണിമേഖല, ചിലപ്പതികാരം തുടങ്ങിയ തമിഴ് സംഘസാഹിത്യ കൃതികളുടെ പരിഭാഷകനും ആയ വിദ്യാഭൂഷണം നെന്മാറ പടിഞ്ഞാപ്പാറയിൽ നാരായണൻ നായരുടെ എഴുപത്തി ഒൻപതാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളവർമ്മ മഹാരാജാവ് അധ്യക്ഷനായിട്ടുള്ള കൊച്ചി സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസാന്വേഷണ കമ്മറ്റി അംഗം കൂടി ആയിരുന്നു പി. നാരായണൻ നായർ.

ഈ സുവനീറിൽ ഇംഗ്ലീഷ്, തമിഴ്, മലയാളം, സംസ്കൃതം എന്നീ നാലു ഭാഷകളിൽ ഉള്ള ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. ചില അപൂർവമായ ഫോട്ടോകളും ഇതിൽ ഉൾക്കൊള്ളുന്നു.

സതീഷ് തോട്ടാശ്ശേരിയുടെ  ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1947 - Sri. P. Narayanan Nair - 79th Birthday Souvenir
1947 – Sri. P. Narayanan Nair – 79th Birthday Souvenir

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Sri. P. Narayanan Nair – 79th Birthday Souvenir
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 132
  • അച്ചടി: The Scholar Press, Palakkad
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി