മലയാള അച്ചടി ചരിത്രത്തിൽ പ്രാധാന്യമുള്ള കൊച്ചി മട്ടാഞ്ചെരിൽ ദെവജി ഭീമജി അവർകളുടെ കെരളമിത്രം അച്ചുക്കൂട്ടത്തിൽ അച്ചടിച്ച നിദാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. ഈ പുസ്തകത്തിൽ വിവിധരോഗങ്ങൾ ഉണ്ടാകാനുള്ള കാരണം (നിദാനം) വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം അതിൻ്റെ ചികിത്സയും ഹൃസ്വമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൻ്റെ രചയിതാവ് ആരെന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. പുസ്തകത്തിൻ്റെ ആദ്യവും അവസാനവും കുറച്ചധികം ബ്ലാങ്ക് പേജുകൾ പുസ്തകത്തിൽ കാണുന്നു. ഒരു പക്ഷെ വായനക്കാർക്ക് കുറിപ്പുകൾ രേഖപ്പെടുത്താൻ വേണ്ടി ആവും ഈ ബ്ലാങ്ക് പേജുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ഊഹിക്കുന്നു. (ഈ ബ്ലാങ്ക് പേജുകൾ എല്ലാം ഡിജിറ്റൽ കോപ്പിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്)
കൊച്ചി മട്ടാഞ്ചെരിൽ ദെവജി ഭീമജി അവർകളുടെ കെരളമിത്രം അച്ചുക്കൂടം കേരള/മലയാള അച്ചടി ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള അച്ചുകൂടം ആണ്. 1865 ആണ് ഈ അച്ചടിശാല തുടങ്ങിയത്. തൊട്ടടുത്ത വർഷം (1866) തന്നെ ആ അച്ചടിശാലയിൽ നിന്ന് ഇറങ്ങിയ പുസ്തകം ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രാമകഥാസാഹിത്യത്തിൻ്റെ സ്വാധീീനം മലയാളത്തിൽ എന്ന വിഷയത്തെ അധികരിച്ച് സി.കെ. മൂസത് നടത്തിയ പഠനങ്ങൾ സമാഹാരിച്ച രാമകഥ മലയാളത്തിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിൽ കൂടി പങ്കു വെക്കുന്നത്. 25 പഠനലേഖനങ്ങൾ ആണ് ഈ സമാഹാരത്തിൽ ഉൾപ്പെടുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
അദ്ധ്യാപകൻ, ശാസ്ത്രഎഴുത്തുകാരൻ, പൗരാണികഗ്രന്ഥങ്ങൾ കണ്ടെടുത്ത് പ്രകാശിപ്പിക്കുന്നതിൽ നിപുണൻ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടർ തുടങ്ങി വ്യത്യസ്തമേഖലകളിൽ പ്രശസ്തനായിരുന്നു പ്രൊഫസർ സി.കെ. മൂസത്.
സി.കെ. മൂസതിൻ്റെ രചനകളും അദ്ദേഹത്തിൻ്റെ സ്വകാര്യശേഖരത്തിലുള്ള മറ്റു പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി 2023 ഫെബ്രുവരി 15നു ബാംഗ്ലൂരിൽ ലളിതമായ ഒരു ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചു. സി.കെ. മൂസതിൻ്റെ മകൻ ഉദയകുമാർ ചടങ്ങിൽ സംബന്ധിക്കുകയും ഡിജിറ്റൈസേഷൻ പദ്ധതി തുടങ്ങുന്നതിൻ്റെ പ്രതീകമായി സി.കെ. മൂസതിൻ്റെ രാമകഥ മലയാളത്തിൽ, സാഹിത്യ വീക്ഷണം എന്നീ പുസ്തകങ്ങൾ ഫൌണ്ടേഷൻ പ്രതിനിധിക്ക് കൈമാറി.
ജീവിതരേഖ
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിലെ ചണ്ണഴി ഇല്ലത്ത് 1921ൽ ജനിച്ച അദ്ദേഹം കോട്ടയ്ക്കൽ രാജാസ് ഹൈസ്ക്കൂൾ, തൃശ്ശിനാപ്പള്ളി സെൻ്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലായി തൻ്റെ വിദ്യാഭ്യാസം പൂർത്തിയാക്കി.
1941ൽ തൃശ്ശൂർ വിലങ്ങൻ ശ്രീരാമകൃഷ്ണാ വിദ്യാമന്ദിർ ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങിയ അദ്ദേഹം 1942-1945 വരെ ചങ്ങനാശ്ശേരി സെൻ്റ് ബർക്ക്മാൻസ് കോളേജിൽ ഫിസിക്സ് പ്രൊഫസറായി പ്രവർത്തിച്ചു. 1947 ൽ തൻ്റെ 2 സഹോദരന്മാരോടൊപ്പം പാലക്കാട് എം.ബി. ട്യൂട്ടോറിയൽ കോളേജ് തുടങ്ങി, 20 വർഷം അതിൽ പ്രവർത്തിച്ചു. 1966 ൽ ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ ഫിസിക്സ് അദ്ധ്യാപകനായും 1967-1968 നെന്മാറ എൻ എസ് എസ് കോളേജിൻ്റെ പ്രഥമ പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ചു.
1968ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗമായി. 1969 – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻ്റ് ഡയറക്ടർ ആയി. തുടർന്ന് വ്യത്യസ്തനിലകളിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ച അദ്ദേഹം 1980ൽ അവിടെ നിന്നു വിരമിച്ചു.
ഔദ്യോഗിക ജീവിതത്തിലുടനീളം സാഹിത്യ പഠനഗവേഷണങ്ങൾ തുടർന്നു. നിരവധി പുസ്തകങ്ങളും, വിവിധ വിഷയങ്ങളിലുള്ള നൂറുക്കണക്കിനു ലേഖനങ്ങളും വിവിധ ഇടങ്ങളിൽ പ്രസിദ്ധീകരിച്ചു.
പാലക്കാട് MB Tutorial College നടത്തിയിരുന്ന കാലത്ത് മലയാളി എന്ന പേരിൽ ഒരു മാസികയും സമദർശി എന്ന അച്ചടിശാലയും നടത്തി.
ഔദ്യോഗിക ജീവിതത്തിലുടനീളം പൗരാണികഗ്രന്ഥങ്ങളുടെ ശേഖരണത്തിലും അവയിൽ പലതും പുനഃപ്രസിദ്ധീകരിക്കുന്നതിലും ശ്രദ്ധിച്ചു. ഇത്തരം പൗരാണികഗ്രന്ഥങ്ങൾ അടങ്ങുന്ന വിപുലമായ ഒരു സ്വകാര്യ ലൈബ്രറി അദ്ദേഹത്തിനുണ്ടായിരുന്നു.
കണക്കതികാരം (പ്രാചീനഗണിതഗ്രന്ഥം)
ഫ്രോണ്മയരുടെ പ്രകൃതിശാസ്ത്രം (മലയാളത്തിലെ ആദ്യത്തെ ഫിസിക്സ് ഗ്രന്ഥം)
ഭൃംഗസന്ദേശം (മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം)
കൃഷ്ണൻ പണ്ടാലയുടെ രസതന്ത്രഗ്രന്ഥം
കേരളപാണിനീയം ആദ്യപതിപ്പ്
തുടങ്ങി നിരവധി പ്രധാനഗ്രന്ഥങ്ങൾ അദ്ദേഹത്തിൻ്റെ ശേഖരത്തിൽ ഉണ്ടായിരുന്നു
സി.കെ. മൂസത് രചിച്ച എല്ലാ പുസ്തകങ്ങളും, വിവിധ മാസികകളിലും മറ്റുമായി എഴുതിയ നൂറുകണക്കിനു ലേഖനങ്ങളും, അദ്ദേഹത്തിൻ്റെ സ്വകാര്യലൈബ്രറിയിലെ പുസ്തകങ്ങളും അടക്കം എല്ലാതര രചനകളും ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി ആയിരിക്കും സി.കെ. മൂസതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി.
(ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം അനൗൺസ് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രധാന പദ്ധതി ആണ് സി.കെ. മൂസതിൻ്റെ രചനകളുടെ ഡിജിറ്റൈസെഷൻ. ഇതിനു മുൻപ് ഉൽഘാടനപരിപാടിയിൽ വെച്ച് തന്നെ ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രെഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി അനൗൺസ് ചെയ്തിരുന്നു. അതിനെ പറ്റിയുള്ള വിവരം ഇവിടെ കാണാം.)
സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ വിദ്യാപ്രവർത്തനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ഫാദർ എഫ്.ജെ. റെംലർ രചിച്ച Why must I Suffer എന്ന ആംഗലേയ കൃതിയുടെ മലയാള പരിഭാഷയായ ആശ്വാസദായിനി അഥവാ സഹിക്കുന്നതെന്തിനു് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ഫാദർ ഗ്രിഗറി സി.ഡി. ആണ് മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത്. ഇത് ഒരു ധ്യാനപുസ്തകമാണ്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ആശ്വാസദായിനി അഥവാ സഹിക്കുന്നതെന്തിനു്
രചന/പരിഭാഷ: ഫാദർ എഫ്.ജെ. റെംലർ/ഫാദർ ഗ്രിഗറി സി.ഡി.
1969ൽ A.B. രാജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കണ്ണൂർ ഡീലക്സ് എന്ന സിനീമയുടെ കഥാസാരവും അതിലെ പാട്ടുകളും ചേർത്ത് പ്രസിദ്ധീകരിച്ച സിനിമാ പാട്ടുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ ക്രിസ്ത്യാനിയുടെ സ്ഥാനമഹിമ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1962ൽ ഒൻപതാം ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച കേരള പാഠാവലി മലയാളം – സ്റ്റാൻഡേർഡ് IX എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
കത്തോലിക്ക സഭയിലെ ഒരു വിശുദ്ധയായ കൊച്ചു ത്രേസ്യ എഴുതിയ കത്തുകൾ അടങ്ങുന്ന കൃതി മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് നവമാലികാസഖി അഥവാ ചെറുപുഷ്പത്തിൻ്റെ എഴുത്തുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചതിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: നവമാലികാസഖി അഥവാ ചെറുപുഷ്പത്തിൻ്റെ എഴുത്തുകൾ
സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ നമ്മുടെ ത്രിവിധ ശത്രുക്കൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.