1952 ൽ പ്രസിദ്ധീകരിച്ച ജോസഫ് തേക്കനാടി വിവർത്തനം ചെയ്ത ഗുരുപ്പട്ടാഭിഷേകം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രൈസ്തവ പുരോഹിതരെ അഭിഷേകം ചെയ്യുന്ന കർമ്മങ്ങളിൽ പങ്കെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട തിരുക്കർമ്മങ്ങളുടെ വിശദ വിവരങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം. ലത്തീൻ റീത്തിലും സുറിയാനി റീത്തിലും ആരാധനാഭാഷ വ്യത്യസ്തമാണെങ്കിലും പുസ്തകത്തിൻ്റെ രചനാസമയത്ത് സുറിയാനിക്കാരും ലത്തീൻ റീത്തിലെ ഗുരുപ്പട്ടാഭിഷേക ക്രമം തന്നെ ഉപയോഗിച്ചുകൊണ്ടിരുന്നതായി അവതാരികയിൽ പറയുന്നുണ്ട്.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സി.വി. താരപ്പൻ എഴുതിയ ക്രിസ്തീയ സഭാ ചരിത്രം എന്ന പുസ്തകത്തിൻ്റെ 1976 ൽ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1926 ൽ ആണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൻ്റെ കോപ്പികളെല്ലാം വേഗം വിറ്റുതീർന്നു. സാമ്പത്തിക പ്രതിസന്ധി കാരണം രണ്ടാം പതിപ്പ് ഇറങ്ങിയത് രചയിതാവിൻ്റെ മരണശേഷം 18 വർഷം കഴിഞ്ഞ് 1976 ലാണ്. താരപ്പൻ്റെ സുഹൃത്ത് കൂടിയായ കെ.ഒ. ചേറു ആണ് രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചത്.
തൃശൂർ ജില്ലയിലെ പെങ്ങാമുക്ക് എന്ന സ്ഥലത്ത് ഒരു യാക്കോബായ കുടുംബത്തിൽ ജനിച്ച സി. വി. താരപ്പന് ദാരിദ്ര്യം മൂലം ഔപചാരിക വിദ്യാഭ്യാസം നേടാൻ സാധിച്ചില്ല. മലയാളത്തിൽ ഇറങ്ങിയ ക്രൈസ്തവസഭാചരിത്രങ്ങളിൽ ആദ്യത്തെ ഒന്നായ ക്രിസ്തീയ സഭാ ചരിത്രം1926ൽ എഴുതി. “കാഹളനാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ” എന്ന പ്രശസ്ത ഗാനമുൾപ്പടെ മുന്നൂറോളം ഭക്തഗാനങ്ങളെഴുതിയ കവിയും, വെളിപാടിൻ്റെ വ്യാഖ്യാനം, തുടങ്ങി പതിനേഴോളം പുസ്തകങ്ങളുടെ രചയിതാവുമായ സി.വി. താരപ്പൻ സുവിശേഷകൻ, ഗാനരചയിതാവ്, പ്രഭാഷകൻ, അപ്പോളജിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പട്ടത്വ സഭകൾക്കെതിരെയും, അതിൻ്റെ ഉപദേശങ്ങൾക്കെതിരെയും പ്രസംഗിച്ച്, ഇതര സഭകളുടെ വിരോധത്തിനു പാത്രമായ ഇദ്ദേഹം അവിവാഹിതനായി ജീവിതാവസാനം വരെ ലളിത ജീവിതം നയിച്ചു.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിൽ ലോകത്തെല്ലായിടത്തുമുള്ള ക്രൈസ്തവസഭകളുടെ പൊതുവായ ചരിത്രം കൈകാര്യം ചെയ്യുന്നു അവസാന രണ്ട് അദ്ധ്യായങ്ങളിൽ ഇന്ത്യയിലെ ക്രൈസ്തവസഭാ ചരിത്രവും കൈകാര്യം ചെയ്യുന്നു.
തൃശൂർ ജില്ലയിൽ പഴഞ്ഞിയിലുള്ള കെ.സി. കൊച്ചുക്രു (അദ്ദേഹമാണ് ഈ ഗ്രന്ഥങ്ങൾ സൂക്ഷിച്ച് വെച്ചത്), കെ.സി. കൊച്ചുക്രുവിൻ്റെ മകൻ ബിന്നി കൊച്ചുക്രു, കുന്നംകുളത്തുള്ള ഡോ: സാജൻ സി. ജേക്കബ്, ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ എന്നിവർ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ഞങ്ങൾക്ക് കൈമാറിയത്. അവർക്ക് നന്ദി.
1976 – ക്രിസ്തീയ സഭാ ചരിത്രം – സി. വി. താരപ്പൻ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1800കളിൽ ജീവിച്ചിരുന്ന പാലക്കാട് സ്വദേശിയായ അമൃതഘടേശ്വരൻ എന്ന അമൃത ശാസ്ത്രികൾ എഴുതിയ, 1884 ൽ പ്രസിദ്ധീകരിച്ച ആട്ടക്കഥയായ, ലവണാസുരവധം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഉത്തരരാമായണകഥയിലെ ഒരപ്രധാന സംഭവമാണ് ലവണാസുരൻ്റെ വധം. സീതാദേവിയും ഹനുമാനും തമ്മിലുള്ള ദർശനം, ആ വികാരനിർഭരമായ രംഗമാണ് ഈ ആട്ടക്കഥയിലെ ഏറ്റവും പ്രധാനമായ ഭാഗം. യമുനാ തീരത്ത് വസിച്ചിരുന്ന മധു എന്ന ഒരു അസുരൻ്റെ പുത്രനാണ് ലവണൻ. ഇവൻ്റെ ശല്യം സഹിയ്ക്കാനാവാതെ മുനിമാർ ശ്രീരാമനോട് പരാതിപ്പെട്ടു. ലവണാസുരനെ വധിക്കാൻ ശ്രീരാമൻ അനുജൻ ശത്രുഘ്നനെ നിയോഗിച്ചു. ജ്യേഷ്ഠൻ്റെ ആജ്ഞാനുസരണം അദ്ദേഹം ലവണാസുരനെ വധിച്ചു. ലവണാസുരന് കത്തിവേഷമാണ് കഥയിൽ നിശ്ചയിച്ചിട്ടുള്ളത്.
1884 – ലവണാസുരവധം കഥ – പാലയ്ക്കാട്ടുശെരി അമൃത ശാസ്ത്രികൾ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പതിനൊന്നാം പീയൂസ് മാർപാപ്പായുടെ ഗുരുപ്പട്ട സുവർണ്ണജൂബിലിയും കർമ്മലീത്ത സഭയുടെ വജ്രജൂബിലിയും ആഘോഷിച്ച വേളയിൽ തുടങ്ങിയ പ്രസിദ്ധീകരണമായ കുടുംബദീപം ആനുകാലികത്തിൻ്റെ 1930 ൽ ഇറങ്ങിയ പതിനൊന്നു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സീറോ മലബാർ സഭയുടെ എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണമായ കുടുംബദീപത്തിൽ മതബോധം, സന്മാർഗ്ഗ നിഷ്ട, സദാചാരബോധം എന്നീ താത്വികവിഷയങ്ങളിലുള്ള ലേഖനങ്ങൾക്കു പുറമെ, ഗൃഹഭരണം, ബാലരംഗം, വൃത്താന്തശകലങ്ങൾ മുതലായി വിജ്ഞാനപ്രദായകങ്ങളായ വിവിധ വിഷയങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഏപ്രിൽ ലക്കം ലഭ്യമായിട്ടില്ല.
താഴെ 11 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സീറോ മലബാർ സഭയുടെ കോതമംഗലം രൂപതയുടെ പ്രസിദ്ധീകരണമായ ദൈവരാജ്യം മാസികയുടെ 12 ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സഭാ വാർത്തകൾ, പ്രാർത്ഥന സംബന്ധിച്ച വിഷയങ്ങൾ, ആരാധനാക്രമത്തിലെ നവീകരണ വിഷയങ്ങൾ, രൂപതയിലെ പ്രധാന പരിപാടികൾ നടക്കുന്ന വിവരങ്ങൾ തരുന്ന രൂപതാ ഡയറി മുതലായവയാണ് ഉള്ളടക്കം.
താഴെ 12 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സി. ബലരാമൻ മൂസ്സതിൻ്റെ പത്രാധിപത്യത്തിൽ 1955ൽ പ്രസിദ്ധീകരിച്ച മലയാളി പ്രതിപക്ഷപത്രം എന്ന ആനുകാലികത്തിൻ്റെ പതിനൊന്നു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജൂൺ ലക്കത്തോടെ മലയാളി പ്രതിപക്ഷപത്രം എന്ന പേര് മാറ്റുന്നതായി ജൂൺ ലക്കത്തിൽ അറിയിച്ചിരിക്കുന്നു. ആഗസ്റ്റ് മുതൽ സമദർശി എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രീയ വാരികയായിട്ടായിരിക്കും ആനുകാലികം പ്രസിദ്ധീകരിക്കുക ശ്രീ. കെ. കേളപ്പൻ, ഡോക്ടർ. കെ. ബി. മേനോൻ, എം. നാരായണകുറുപ്പ് തുടങ്ങിയ കേരളത്തിലെ പ്രശസ്തരായ പൊതുപ്രവർത്തകർ രൂപീകരിച്ചതും, മലയാളി പ്രസാധകർ പങ്കുചേർന്നിട്ടുള്ളതുമായ സമദർശി പ്രിൻ്റിംഗ് ആൻ്റ് പബ്ലിഷിങ്ങ് കമ്പനിയുടെ ആഭിമുഖ്യത്തിലായിരിക്കും സമദർശി പ്രസിദ്ധീകരിക്കപ്പെടുക എന്നും അറിയിപ്പിൽ പറയുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
1955 – മലയാളി പ്രതിപക്ഷപത്രം പതിനൊന്നു ലക്കങ്ങൾ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ 11 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
പേര്: മലയാളി പ്രതിപക്ഷപത്രം – ജനുവരി – 01 – പുസ്തകം 02 ലക്കം 04
കലാഭവൻ എന്ന സാംസ്കാരികസംഘടനയിലൂടെ പ്രശസ്തനായിരുന്ന ആബേലച്ചൻ്റെ രചനയായ സംഗീത സുവിശേഷം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1980ൽ ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്.
മുപ്പത്തേഴു രംഗങ്ങളിലും നാല്പത്തൊൻപതു ഗാനങ്ങളിലും കൂടി സുവിശേഷത്തിലെ ക്രിസ്തുവിൻ്റെ ജീവിതകഥ ആവിഷ്കരിച്ചിരിക്കുകയാണ് ഈ കൃതിയിൽ. ആബേലച്ചൻ CMI സന്ന്യാസസമൂഹത്തിലുൾപ്പെട്ട ഒരു പുരോഹിതൻ ആയിരുന്നു.
താഴെ 2 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ഒൻപതാം പീയൂസ് മാർപാപ്പ മെല്ലൂസ് മെത്രാനെ സംബന്ധിച്ച് ഒല്ലൂർ പള്ളിക്കാർക്കെഴുതിയ കത്തുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1875 ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
പ്രൊപ്പഗാന്ത കർമ്മലീത്താ ഭരണത്തിൽ അതൃപ്തി തോന്നിയ ചില മാർതോമ്മാ ക്രിസ്ത്യാനികൾ സ്വന്തം റീത്തിലും ജാതിയിലും പെട്ട ഒരു മെത്രാനെ ലഭിക്കുവാൻ റോമിലേക്കും കൽദായ പാത്രിയാർക്കീസിനും കത്തുകളെഴുതി. ബാബേലിലെ പാർത്രിയാർക്കീസ് 1861 ൽ മാർ തോമ്മാ റോക്കോസ് മെത്രാനെ അയക്കുകയും, അദ്ദേഹം അനധികൃതമായി മാർതോമ്മാ ക്രിസ്ത്യാനികളുടെ പള്ളികൾ ഭരിക്കാൻ ശ്രമിച്ചു. പിന്നീട് പാത്രിയർക്കീസായ മാർ യോഹന്നാൻ ഏലിയ മേലൂസ് 1874-ൽ തൃശ്ശൂരിലെത്തി ചേരുകയും, കേരളത്തിലെ മെത്രാൻ താനാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരായി ഒല്ലൂർ മുതലായ പള്ളികളിലെ ക്രിസ്ത്യാനികൾ പീയൂസ് ഒൻപതാമൻ മാർപാപ്പക്ക് എഴുതിയ കത്തുകളും, അതിനു മറുപടിയായി മാർപാപ്പ എഴുതിയ കത്തുകളും മറ്റു അനുബന്ധകത്തുകളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഈ രേഖയിൽ പരാമർശിക്കുന്ന സംഭവങ്ങളുടെ അനന്തരഫലമായാണ് തൃശൂർ ആസ്ഥാനമായ കൽദായ സുറിയാനി സഭ ഉടലെടുത്തത്.
1875 – 9 ആം പീയൂസ് മാർപാപ്പ മെല്ലൂസ് മെത്രാനെ സംബന്ധിച്ച് ഒല്ലൂർ പള്ളിക്കാർക്കെഴുതിയ കത്തുകൾ
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: ഒൻപതാം പീയൂസ് മാർപാപ്പ മെല്ലൂസ് മെത്രാനെ സംബന്ധിച്ച് ഒല്ലൂർ പള്ളിക്കാർക്കെഴുതിയ കത്തുകൾ
കെ. വാസുദേവൻ മൂസ്സത് രചിച്ച 1950 ൽ പ്രസിദ്ധീകരിച്ച സാഹിത്യപുളകം ഒന്നാം ഭാഗം, 1957 ൽ പ്രസിദ്ധീകരിച്ച സാഹിത്യപുളകം രണ്ടാം ഭാഗം എന്നീ പുസ്തകങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഒന്നാം ഭാഗത്തിൽ ജൈനമതം, ദേവതമാർ, വിശ്വോല്പത്തി, സാംഖ്യദർശനം, പാശ്ചാത്യ ദർശനം, പാശ്ചാത്യരുടെ ജ്യോതിശാസ്ത്രം, മതവും വിശ്വാസവും എന്നീ വിഷയങ്ങളിലുള്ള ലേഖനങ്ങളും, രണ്ടാം ഭാഗത്തിൽ ആര്യന്മാരുടെ ചരിത്രം, പ്രാചീന ഭാരതത്തിലെ വിവാഹവിധി, സംസ്കൃതഭാഷ, കൊച്ചി രാജകുടുംബവും മാദ്ധ്വമതവും, മണപ്പുറം, സായണാചാര്യർ, ഡോക്ടർ തരുവൈ ഗണപതി ശാസ്ത്രികൾ, ചന്ദ്രഗുപ്തൻ, വാമനൻ എന്നീ വിഷയങ്ങളിലുള്ള ലേഖനങ്ങളുമാണ് ഉള്ളടക്കം.
ഈ പുസ്തകങ്ങൾ കൊച്ചി, മദ്രാസ് സംസ്ഥാനങ്ങളിൽ പാഠപുസ്തകം ആയിരുന്നുവെന്ന സൂചന പുസ്തകങ്ങളിൽ കാണാം.