1957 – സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും

1957-ൽ പ്രസിദ്ധീകരിച്ച, ഇ. ഗോപാലകൃഷ്ണ മേനോൻ എഴുതിയ സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സഹകരണ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരും കമ്യൂണിസ്റ്റ് പാർട്ടി മെംബർമാരും അനുഭാവികളും ചേർന്ന് 1956 ഒക്ടോബർ മാസത്തിൽ തൃശൂർ വെച്ച് ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചു. സഹകരണപ്രസ്ഥാന രംഗത്തു ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് മീറ്റിങ്ങിൽ ഉയർന്നു വന്ന കാര്യങ്ങൾ ആണ് ഈ ലഘുലേഖയിൽ പറയുന്നത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സഹകരണ പ്രസ്ഥാനവും കമ്യൂണിസ്റ്റ്കാരും
  • പ്രസിദ്ധീകരണ വർഷം:1957
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക

1956-ൽ പ്രസിദ്ധീകരിച്ച, എ കെ ഗോപാലൻ എഴുതിയ പ്രശ്നങ്ങളുടെഅടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957-ൽ ഇന്ത്യയിൽ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് എഴുതിയതാണിത്. ഭരണകക്ഷിയായ കോൺഗ്രസ്സിൻ്റേയും പ്രതിപക്ഷ പാർട്ടികളുടെയും ഇതുവരെയുള്ള പ്രവർത്തനങ്ങളെ പരിശോധിക്കുകയും വരുന്ന തിരഞ്ഞെടുപ്പിൽ അവർ മുന്നോട്ടു വെക്കുന്ന നയപരിപാടികളെക്കുറിച്ച് വിമർശനാത്മകമായി പഠനം നടത്തുകയും ചെയ്തിരിക്കുന്നു. സുശക്തമായ ജനാധിപത്യത്തിനായി പ്രതിപക്ഷ പാർട്ടികൾ ശക്തിപ്പെടേണ്ടതുണ്ട് എന്നും ലേഖകൻ പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പ്രശ്നങ്ങളുടെഅടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്നു തയ്യാറാവുക
  • പ്രസിദ്ധീകരണ വർഷം:1956
  • താളുകളുടെ എണ്ണം: 26
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം

1956 – ൽ പ്രസിദ്ധീകരിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് രചിച്ച  കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം   എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ നിശിതമായി വിമർശിക്കുകയാണ് ലേഖകൻ. പ്രകടനപത്രികയിൽ കോൺഗ്രസ്സിൻ്റെ ഭൂതകാലചരിത്രത്തെക്കുറിച്ച് എഴുതിയതിൽ സത്യസന്ധത ഇല്ല. ദേശീയ പ്രസ്ഥാനം കോൺഗ്രസ്സിൻ്റെ കുത്തകയല്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഭരണം ഏറ്റെടുത്തിട്ടും ഇവി ടുത്തെ സാധാരണ ജനങ്ങളുടെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കോൺഗ്രസ്സിനായിട്ടില്ല. അതിനാൽ തന്നെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടികൾ അടങ്ങുന്ന ഇടതുപക്ഷത്തിനു ജനങ്ങൾ വോട്ട് ചെയ്യണം എന്ന് ലേഖകൻ പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം
  • പ്രസിദ്ധീകരണ വർഷം: 1957
  • രചയിതാവ് : E M S Namboodiripad
  • താളുകളുടെ എണ്ണം:28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – വനഫൂലിൻ്റെ കഥകൾ

ബംഗാളി എഴുത്തുകാരനായ വനഫൂൽ രചിച്ച കഥകൾ, 1958- ൽ രവിവർമ്മ വിവർത്തനം ചെയ്തതിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാലായ് ചന്ദ് മുഖോപാധ്യായ ആണ് കാട്ടുപൂവ് എന്നർത്ഥം വരുന്ന ബനാഫൂൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്. അറുപത്തി അഞ്ച് വർഷത്തോളം നീണ്ട തൻ്റെ സാഹിത്യ ജീവിതത്തിൽ അനേകം കവിതകൾ, ചെറുകഥകൾ, നാടകങ്ങൾ, നോവലുകൾ എന്നിവ അദ്ദേഹം രചിച്ചു. 1975-ൽ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷൺ നൽകി ആദരിച്ചു. വനഫൂലിൻ്റെ കഥകൾ എന്ന സമാഹാരത്തിൽ പതിനെട്ട് കഥകളാണ് ഉള്ളത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

1956 – രണ്ടാം പഞ്ചവൽസരപദ്ധതിയും കൃഷിക്കാരും

1956  ൽ പ്രസിദ്ധീകരിച്ച എൻ ഇ ബാലറാം രചിച്ച രണ്ടാം പഞ്ചവൽസരപദ്ധതിയും കൃഷിക്കാരും  എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പഞ്ചവൽസരപദ്ധതികൾ കൊണ്ട് നമ്മുടെ കൃഷിക്കാർക്ക് എന്തു ഗുണം കിട്ടി എന്നതാണ് ലേഖകൻ ഉയർത്തുന്ന ചോദ്യം. 1951-ലെ സെൻസസ് പ്രകാരം രാജ്യത്തെ 69.8 ശതമാനവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വിളവിൻ്റെ കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്. 1951- ൽ തുടങ്ങി 1956-ൽ അവസാനിച്ച ഒന്നാമത്തെ പഞ്ചവൽസരപദ്ധതി കൊണ്ട് കർഷകർക്ക് ഗുണം ലഭിച്ചില്ല. രണ്ടാം പദ്ധതിയെക്കുറിച്ചു ധനമന്ത്രി ലോകസഭയിൽ നടത്തിയ ചർച്ചകൾക്ക് മറുപടിയായി കാർഷികരംഗം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്ന നിലക്കാണ് ലേഖകൻ ഈ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : രണ്ടാം പഞ്ചവൽസരപദ്ധതിയും കൃഷിക്കാരും
  • പ്രസിദ്ധീകരണ വർഷം: 1956
  • രചയിതാവ് : N E Balaram
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – റഷ്യയിലെ വിദ്യാർത്ഥികൾ

1940– ൽ പ്രസിദ്ധീകരിച്ച വെൺകുളം പരമേശ്വരൻപിള്ള രചിച്ച  റഷ്യയിലെ വിദ്യാർത്ഥികൾ എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സോവിയറ്റ് യൂണിയനിലെ വിദ്യാർത്ഥികളുടെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ വിവരണം ആണ് ഈ പുസ്തകത്തിൽ ഉള്ളത്. 1917-ൽ ആഭ്യന്തര യുദ്ധം നടന്നപ്പോൾ പോലും അവിടുത്തെ വിദ്യാഭ്യാസ പദ്ധതിയെപ്പറ്റി ഗവണ്മെൻ്റ് ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങൾക്ക് അത് അനുകരണീയവുമായിരുന്നു. പാഠപുസ്തകങ്ങൾ എല്ലാവർക്കും ലഭിക്കണമെന്നുള്ളതു കൊണ്ട് തുച്ഛമായ വിലയിൽ അവ വിദ്യാർത്ഥികൾക്ക് നൽകി. മൂന്നര വയസ്സു മുതൽ ഏഴു വയസ്സ് വരെ കിൻ്റർഗാർട്ടൻ രീതി അനുസരിച്ചുള്ള വിദ്യാഭ്യാസം ആദ്യമായി തുടങ്ങിയത് റഷ്യയിലാണ്. 1930-ൽ റഷ്യ സന്ദർശിച്ചതിനു ശേഷം രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് റഷ്യയിലേക്ക് വന്നിരുന്നില്ലെങ്കിൽ തൻ്റെ ജീവിതം അപൂർണമായിപ്പോയേനെ എന്നാണ്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: റഷ്യയിലെ വിദ്യാർത്ഥികൾ
  • രചയിതാവ്: വെൺകുളം പരമേശ്വരൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 116
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1940 – ശ്രീ സുഭാഷ് ചന്ദ്രബോസ്

1940– ൽ പ്രസിദ്ധീകരിച്ച ശ്രീകണ്ഠേശ്വരം എൻ രാമൻപിള്ള രചിച്ച ശ്രീ സുഭാഷ് ചന്ദ്രബോസ് എന്ന പുസ്തകത്തിൻ്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സ്വന്തം രാജ്യത്തിനു വേണ്ടി അവിരാമം പ്രവർത്തിച്ച മഹാത്മാക്കളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കിയ സ്വരാജ്യ ഗ്രന്ഥാവലിയിൽ പെടുന്നതാണ് ഈ പുസ്തകം. ശ്രീ സുഭാഷ് ചന്ദ്രബോസിൻ്റെ ലഘു ജീവചരിത്രം ആണ് ഇതിലുള്ളത്. അദ്ദേഹത്തിൻ്റെ ബാല്യകാലം മുതൽ വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം, വിദേശത്തുള്ള ജീവിതം, സ്വാതന്ത്ര്യ സമരരംഗത്തുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം തന്നെ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥകർത്താവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊതു ഇടത്തിൽ ലഭ്യമല്ല

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

1946 – ചെറുകഥാപ്രസ്ഥാനം

1946 – ൽ പ്രസിദ്ധീകരിച്ച എം. പി പോൾ രചിച്ച ചെറുകഥാപ്രസ്ഥാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യ വിമർശകൻ ആയിരുന്നു എം പി പോൾ. ഖണ്ഡകഥാപ്രസ്ഥാനം എന്ന പേരിൽ 1932-ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ലോക സാഹിത്യത്തെ മലയാളത്തിലേക്ക് പരിചയപ്പെടുത്തുക വഴി മലയാള സാഹിത്യവിമർശനത്തിനു ആധുനികമായ ഒരു അപഗ്രഥനശൈലി അദ്ദേഹം നൽകി. ഒൻപത് അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.  . മലയാള ചെറുകഥാസാഹിത്യത്തിന് വിലപ്പെട്ട ഒരു ഗ്രന്ഥമാണ് ചെറുകഥാപ്രസ്ഥാനം

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ചെറുകഥാപ്രസ്ഥാനം
  • രചയിതാവ് : M.P. Paul 
  • പ്രസിദ്ധീകരണ വർഷം: 1946
  • താളുകളുടെ എണ്ണം: 192
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1941 – രസികൻ മാസിക പുസ്തകം 12, ലക്കം 02

1941 – ൽ പ്രസിദ്ധീകരിച്ച രസികൻ മാസികയുടെ പുസ്തകം 12 ലക്കം 02- ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഹാസ്യരസപ്രധാനമായ കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയാണ് മാസികയിൽ കൂടുതലും കാണുന്നത്. എല്ലാം തന്നെയും തൂലികാനാമത്തിലാണ് എഴുതിയിട്ടുള്ളത്. രസികൻ മാസികയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഈ പോസ്റ്റ് കാണുക

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രസികൻ മാസിക പുസ്തകം 12 ലക്കം 02
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 18
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – മലയാള സിനിമയുടെ നവചക്രവാളം

1989 – ൽ പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള സർക്കാർ പ്രസിദ്ധീകരിച്ച മലയാള സിനിമയുടെ നവചക്രവാളം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദേശീയ-അന്തർദേശീയ തലങ്ങളിൽ മുഖമുദ്ര പതിപ്പിച്ച മലയാള സിനിമയുടെ വളർച്ചയുടെ വിശദമായ വിവരണങ്ങൾ ഉൾപ്പെടുന്നതാണ് ഈ പുസ്തകം. മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നതിൽ ആദ്യ ഭാഗത്ത് സംസ്ഥാന അവാർഡ് നിർണയ സമിതികളുടെ നിരീക്ഷണങ്ങൾ ആണ് ഉള്ളത്. രണ്ടാം ഭാഗം അവാർഡ് നേടിയ മലയാള ചലച്ചിത്രങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയതാണ്. 1928 -ൽ പുറത്തിറങ്ങിയ ആദ്യ നിശബ്ദ മലയാളചിത്രമായ വിഗതകുമാരൻ മുതൽ 1988 ഡിസംബർ വരെ പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പട്ടിക ആണ് മൂന്നാം ഭാഗത്തുള്ളത്. ചലച്ചിത്രാസ്വാദകർക്കും ഈ രംഗത്തെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന റഫറൻസ് ഗ്രന്ഥം ആണ് ഇത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാള സിനിമയുടെ നവചക്രവാളം
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 114
  • അച്ചടി: ഗവണ്മെൻ്റ് പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി