1971 - പ്രാചീനമലയാള ഗദ്യമാതൃകകൾ
Item
1971 - പ്രാചീനമലയാള ഗദ്യമാതൃകകൾ
1971 - Pracheena Malayala Gadyamathrukakal
1971
117
Specimens of Early Malayalam Prose
18 × 12 cm (height × width)
മലയാളസാഹിത്യപരമ്പര്യത്തെക്കുറിച്ചുള്ള അന്വേഷണം പ്രധാനമായും നടന്നിരുന്നത് കാവ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. വൈദേശിക സമ്പർക്കം മൂലമാണ് ഗദ്യവ്യവഹാരങ്ങൾ വികസിച്ചുവന്നതെന്ന വിശ്വാസം പ്രബലമായിരുന്നു. പിൽക്കാലത്ത് കണ്ടെടുക്കപ്പെട്ട ബ്രഹ്മാണ്ഡപുരാണം ഗദ്യം, ഭാഷാ കൗടലീയം പോലെയുള്ള ഗദ്യമാതൃകകൾ പതിനാലാം നൂറ്റാണ്ടു മുതൽതന്നെ പ്രാചീനമായ ഗദ്യശൈലി മലയാളഭാഷയ്ക്കു സ്വന്തമായിരുന്നു എന്ന കാര്യം ഉറപ്പിക്കുന്നുണ്ട്. മലയാള ഗദ്യത്തെ സംബന്ധിച്ച വിലപ്പെട്ട മറ്റൊരു രേഖയാണ് 1599-ൽ ഉദയം പേരൂരിൽ വെച്ചു നടന്ന സൂനഹദോസിലെ(സിനഡ്) കാനോനകൾ. ആദ്യം പറഞ്ഞ പുസ്തകങ്ങൾ വിവർത്തന സ്വഭാവമുള്ളവയാണെങ്കിൽ കാനോനകൾ പ്രാമാണികരേഖയെന്ന നിലയ്ക്കും അന്നത്തെ ഗദ്യവ്യവഹാര മാതൃകകൾ എന്ന നിലയ്ക്കും സ്വതന്ത്രമായി നിൽക്കാൻ കഴിവുള്ളവയാണ്. ശാസനങ്ങളിൽ നിന്നും നീട്ടെഴുത്തുകളിൽ നിന്നും വ്യത്യസ്തമായി കഥാഖ്യാനത്തിനും സംഭവവിവരണത്തിനും ഉതകുന്ന ഗദ്യശൈലി പതിനാറാം നൂറ്റാണ്ടിൽ നിലനിന്നിരുന്നു എന്നും ഗദ്യകൃതികൾ അക്കാലയളവിൽ രചിക്കപ്പെട്ടിരുന്നു എന്നതിനുമുള്ള തെളിവാണ് പ്രാചീനമലയാള ഗദ്യമാതൃകകൾ എന്ന പുസ്തകം. 1950-ൽ തിരുവിതാംകൂർ സർവകലാശാലയിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറി പ്രസാധനം ചെയ്ത പുസ്തകത്തിൻ്റെ 1971-ൽ കേരളസർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഡോ. പി.കെ. നാരായണപിള്ള പുന:പ്രസാധനം ചെയ്ത പതിപ്പാണിത്. നളോപാഖ്യാനം, അംബരീഷോപാഖ്യാനം, ദേവീമാഹാത്മ്യം എന്നീ മൂന്ന് പുരാണകഥകളാണ് ഇതിലുള്ളത്.