1906 – ൽ പ്രസിദ്ധീകരിച്ച, കെ. സി. കേശവ പിള്ള രചിച്ച പള്ളിക്കെട്ടു വർണ്ണനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രമുഖനായ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്നു കെ.സി.കേശവപിള്ള. മലയാളം, സംസ്കൃതം, ഇംഗ്ളീഷ്, തമിഴ് തുടങ്ങി നാലു ഭാഷയിൽ സംഗീതം രചിച്ചു. സംഗീതശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹവും, പ്രായോഗികവൈദഗ്ദ്ധ്യവും മൂലം അദ്ദേഹത്തെ സരസഗായക കവിമണി എന്നും വിളിക്കാറുണ്ട്. വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലുള്ള ലളിതമായ ഭാഷാപ്രയോഗമാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് കേരളവർമ്മ വലിയകോയിത്തമ്പുരാൻ അഭിപ്രായപ്പെടുന്നു. പഴയകാലത്തെ ആചാരങ്ങളെയും സാമൂഹികാവസ്ഥയെയും കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഈ കൃതി ചരിത്രപരമായും സാഹിത്യപരമായും ഏറെ മൂല്യമുള്ളതാകുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പള്ളിക്കെട്ടു വർണ്ണനം
- പ്രസിദ്ധീകരണ വർഷം: 1906
- അച്ചടി: Malayala Manorama Press, Kottayam
- താളുകളുടെ എണ്ണം: 96
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
