1977 ൽ State Institute of Education പ്രസിദ്ധീകരിച്ച Teachers Hand Book for U.P. English Composition എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1977 – Teachers Hand Book for U.P. English Composition
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1979 ൽ State Institute of Science പ്രസിദ്ധീകരിച്ച Correspondence Course for Science Teachers – Std – VII എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1979 – Correspondence Course for Science Teachers – Std – VII
ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലേക്കുള്ള അധ്യാപകരുടെ കറസ്പോണ്ടൻസ് കോഴ്സിനുള്ള പാഠപുസ്തകമാണിത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
പേര്: Correspondence Course for Science Teachers – Std – VII
1998 ൽ പ്രസിദ്ധീകരിച്ച നാട്ടറിവിൻ്റെ നിനവ് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1998 – നാട്ടറിവിൻ്റെ നിനവ്
മനുഷ്യൻ്റെ സാമൂഹ്യജീവിതത്തിൻ്റെ ഓർമ്മക്കുറിപ്പുകളാണ് നാടൻകലകൾ.തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ ‘നാടൻകലാകളരി’ പദ്ധതി, നാടൻകലകൾ, നാട്ടറിവുകൾ, സാങ്കേതികവിദ്യകൾ എന്നിവ കണ്ടെത്തി സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ളതാണ്. ഇലക്ട്രോണിക് മാധ്യമങ്ങളുടെയും പാശ്ചാത്യസംസ്കാരത്തിൻ്റെയും ആധിപത്യത്തിനെതിരെ ഗ്രാമീണ-ആദിവാസി സംസ്കാരം പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി, പട്ടികജാതി/പട്ടികവർഗ്ഗക്കാരുടെ നിത്യജീവിതകലകളും നൈപുണ്യങ്ങളും രേഖപ്പെടുത്തുന്നു. ആധുനിക ജീവിതത്തിൻ്റെ സംഘർഷങ്ങളിൽ നിന്ന് രക്ഷനേടാനും ശിഥിലമായ കുടുംബബന്ധങ്ങൾ തിരികെ കൊണ്ടുവരാനും സാമൂഹ്യഭദ്രത നിലനിർത്താനും കൂട്ടായ്മയുടെ സംസ്കാരം സഹായകമാണ്. വേരറ്റുപോയിട്ടില്ലാത്ത നാടൻകലകൾ ഈ സാമൂഹ്യധർമ്മത്തെ അനാവരണം ചെയ്യുന്നു.
നാടൻകലാകളരിയുടെ ഒന്നാം ഘട്ടത്തിനുശേഷം നടത്തിയ സർവ്വേയിൽ വളരെ രസകരവും വിജ്ഞാനപ്രദവുമായ നാട്ടറിവുകൾ ശേഖരിച്ചിട്ടുണ്ട്. അവയിൽ ചിലത് ഈ മോണോഗ്രാഫിൽ ചേർത്തിരിക്കുന്നു. തൃശൂർ ജില്ലയുടെ പലഭാഗത്തും നിലനിൽക്കുന്ന അപൂർവ്വങ്ങളായ നാടൻകലാരൂപങ്ങൾ, നാട്ടറിവുകൾ, നാടൻപാചകം, നാടൻപാട്ടുകൾ, കഥകൾ എന്നിവ വെളിച്ചത്തു കൊണ്ടുവരുവാൻ കുറഞ്ഞ കാലയളവിനുള്ളിൽ ഈ മോണോഗ്രാഫിനു സാധിച്ചു.
1924 – ൽ പ്രസിദ്ധീകരിച്ച, സി.കെ. നമ്പ്യാർ രചിച്ച രാജധർമ്മം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1924 – രാജധർമ്മം – സി.കെ. നമ്പ്യാർ
ഭാഗവതത്തിൽ പരാമർശിച്ചിട്ടുള്ള അംബരീഷ മഹാരാജാവിൻ്റെ കഥയാണ് ഈ കാവ്യത്തിലെ പ്രതിപാദ്യം. അംബരീഷ കഥ ബംഗാളി ഭാഷയിലാണ് വിശദമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ കഥ മലയാള സാഹിത്യത്തിൽ പരിചയപ്പെടുത്തണമെന്ന ലക്ഷ്യമാണ് കാവ്യരചനയ്ക്ക് പിന്നിലുള്ളത്. ദ്വിതീയാക്ഷരപ്രാസം പാലിച്ചു പോകുന്ന രാജധർമ്മം ആഖ്യാനശൈലികൊണ്ടും രചനയിലെ ലാളിത്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്.
Through this post, we are releasing the digital scan of Southern India Education Trust – Report published in the year 1955.
1955 – Southern India Education Trust – Report
The Report includes the Memorandum of Association, Report for the year ending 31st March, 1955, Details of Office Bearers and Executive Committee, Donations and subscriptions, Details of future programs, Pictures of Jawaharlal Nehru laying foundation for the Women’s College and Hostel, Details on visits of dignitaries, Founder members and advertisements.
1930 – ൽ പ്രസിദ്ധീകരിച്ച, പന്തളം രാഘവവർമ്മതമ്പുരാൻ രചിച്ച രത്നപ്രഭ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – രത്നപ്രഭ – പന്തളം രാഘവവർമ്മതമ്പുരാൻ
പന്തളം രാഘവവർമ്മതമ്പുരാൻ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച കൃതിയാണ് രത്നപ്രഭ. കാവ്യരചനയിലെ വർണ്ണനാ രീതികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം നിലനിന്നിരുന്ന കാലഘട്ടത്തിൽ രചിക്കപ്പെട്ട കാവ്യമാണിത്. അതുകൊണ്ടുതന്നെ പരമ്പരാഗതമായ വർണ്ണനാ ശൈലിയുടെയും നവീന വർണ്ണനാ ശൈലിയുടെയും സവിശേഷതകൾ ഒരേപോലെ സ്വീകരിച്ചുകൊണ്ടാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്.
2005-ൽ പ്രസിദ്ധീകരിച്ച, ഫാദർ അലോഷ്യസ് ഡി. ഫെർണാൻ്റസ് എഴുതിയ കറുത്തകുർബ്ബാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
ഫാദർ അലോഷ്യസ് ഡി. ഫെർണാൻ്റസ് എഴുതിയ ജീവിതകഥയാണ് കറുത്ത കുർബ്ബാന. പരമ്പരാഗത ക്രൈസ്തവ കുടുംബസാഹചര്യത്തിൽ ജനിച്ചുവളർന്ന ഗ്രന്ഥകാരൻ, ദൈവശാസ്ത്രത്തിൻ്റെ അടിത്തറയിൽ വേരൂന്നി നിന്നുകൊണ്ട് യേശുവിൻ്റെ യഥാർത്ഥപാത കണ്ടെത്താൻ ശ്രമിക്കുകയും സധൈര്യം സഭയെയും സമൂഹത്തെയും തന്നെത്തന്നെയും അഭിമുഖീകരിക്കുകയും ചെയ്യുന്നു. മതചിഹ്നങ്ങൾ മനുഷ്യജീവിതത്തിലെ സംഘർഷങ്ങളെയും രാഷ്ട്രീയ–സാമൂഹിക അധികാരബന്ധങ്ങളെയും എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നതാണ് ഈ കൃതിയുടെ മുഖ്യ ചർച്ച. ‘കുർബാന’ എന്ന മതചിഹ്നത്തെ സാമൂഹിക–സാംസ്കാരിക അർത്ഥതലങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട്, അധികാരം, പീഡനം, ത്യാഗം, മനുഷ്യവേദന തുടങ്ങിയ വിഷയങ്ങൾ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നു.
1999-ൽ പ്രസിദ്ധീകരിച്ച, ഇൻഡ്യൻ ടെലികോം നയവും പ്രത്യാഘാതങ്ങളും സെമിനാർ റിപ്പോർട്ടിൻ്റെ ഡിജിറ്റൽ സ്കാൻ ആണ്` ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1999 ഏപ്രിൽ 20-ന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ചാണ് സെമിനാർ നടന്നത്. ടെലികോം നയങ്ങളെക്കുറിച്ചും വിവരവിനിമയ സാങ്കേതിക രംഗത്തെ വളർച്ചയും പുത്തൻ പ്രവണതകളെയും കുറിച്ച് ഇ.കെ നായനാർ, വി.എസ് അച്ചുതാനന്ദൻ, എം.എ ബേബി തുടങ്ങി ഒട്ടേറെപ്പേർ എഴുതുന്നു. നാഷണൽ ഫെഡെറേഷൻ ഓഫ് പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് എംപ്ലോയീസും എ.കെ.ജി പഠനഗവേഷണകേദ്രവും സംയുക്തമായാണ് ഈ പുസ്തകം ഇറക്കിയിരിക്കുന്നത്
1972-ൽ പ്രസിദ്ധീകരിച്ച, മനുഷ്യനും മതവും – സ്റ്റാൻഡേർഡ് – 08 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1972 – മനുഷ്യനും മതവും – സ്റ്റാൻഡേർഡ് – 08
അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉദ്ദേശിച്ചുകൊണ്ടുള്ള പി.ഒ.സി. പബ്ലിക്കേഷൻ പുറത്തിറക്കിയ സന്മാ ർഗ്ഗശാസ്ത്രപരമ്പരയിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള സന്മാർഗ്ഗ പാഠാവലിയാണ് ഈ പുസ്തകം.
1915-ൽ പ്രസിദ്ധീകരിച്ച, പൗരസ്ത്യദീപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1915 – പൗരസ്ത്യദീപം
1879-ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച, സർ എഡ്വിൻ ആർനോൾഡിൻ്റെ The Light of Asia എന്ന കൃതിക്ക് നാലപ്പാട്ട് നാരായണ മേനോൻ തയ്യാറാക്കിയ പരിഭാഷയാണ് ‘പൗരസ്ത്യദീപം’. വള്ളത്തോൾ നാരായണമേനോന് ആണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. പലപ്പോഴും ബ്രാഹ്മണ പണ്ഡിതന്മാരും ക്രിസ്ത്യൻ പാതിരിമാരും വ്യാഖ്യാനിച്ച് വികലമാക്കിയ തഥാഗതൻ്റെ ധർമ്മോപദേശങ്ങളെ ശരിയായ രീതിയിൽ പാശ്ചാത്യലോകത്തിനു കാണിച്ചു കൊടുക്കാനാണ് എഡ്വിൻ ആർനോൾഡ് ശ്രമിക്കുന്നതെന്ന് ആമുഖത്തിൽ എഴുതിയിരിക്കുന്നു. മികച്ച മലയാള പരിഭാഷയിലൂടെ ബുദ്ധൻ്റെ സ്വന്തം നാട്ടിലെ സാധാരണ ജനസമൂഹത്തിന് ബൗദ്ധാശയങ്ങളെ ലളിതമായും സമഗ്രമായും പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് നാലപ്പാട്ട് നാരായണമേനോൻ മുതിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു
എട്ടു സർഗങ്ങളാണ് പൗരസ്ത്യദീപത്തിലുള്ളത്. ആഖ്യാന കവിതാരൂപത്തിലാണ് ഈ കൃതി എഴുതപ്പെട്ടിട്ടുള്ളത്. ആദ്യത്തെ ആറധ്യായങ്ങളിൽ ബുദ്ധൻ്റെ ആദ്യകാല ജീവിതചിത്രവും തുടർന്നുള്ള അധ്യായങ്ങളിൽ ശരിയായ ജീവിതക്രമം തേടിയുള്ള അദ്ദേഹത്തിൻ്റെ യാത്രയും ഉപദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.