1946 – ദീപാവലി – ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ

1946 – ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ എഴുതിയ ദീപാവലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1946 - ദീപാവലി - ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
1946 – ദീപാവലി – ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ

മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ രചിച്ച സുഭാഷിത ശ്ലോകങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. കുട്ടികളെയും മുതിർന്നവരെയും സന്മാർഗ പാതയിലേക്ക് നയിക്കാൻ പര്യാപ്തമായ ഈ അഞ്ഞൂറ് ശ്ലോകങ്ങൾ രചിച്ചിരിക്കുന്നത് അനുഷ്ടുപ്പ് വൃത്തത്തിലാണ്. ചില ശ്ലോകങ്ങളിൽ പൂർവ്വകവികളുടെ ആശയങ്ങളുടെ തർജ്ജമയും സ്വീകരിച്ചിരിക്കുന്നു.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദീപാവലി
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: വിദ്യാവിലാസം പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – പശ്ചാത്താപം – എൻ. പി. നാരായണൻ നായർ

1947 – ൽ പ്രസിദ്ധീകരിച്ച, എൻ. പി. നാരായണൻ നായർ രചിച്ച പശ്ചാത്താപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - പശ്ചാത്താപം - എൻ. പി. നാരായണൻ നായർ
1947 – പശ്ചാത്താപം – എൻ. പി. നാരായണൻ നായർ

വിശ്വവിഖ്യാതരായ മൂന്ന് സാഹിത്യകാരന്മാരുടെ ചെറുകഥകൾ ഉൾപ്പെടുന്ന കൃതിയാണ് പശ്ചാത്താപം. കഥകളുടെ ഭാവാർത്ഥങ്ങൾ അല്പം പോലും ചോർന്നുപോകാതെ ഏറ്റവും അനുയോജ്യമായി എൻ. പി. നാരായണൻ നായർ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പശ്ചാത്താപം
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: സരസ്വതി പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശൂർ
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – ധർമ്മഗീതി

1962 ൽ പ്രസിദ്ധീകരിച്ച ധർമ്മഗീതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - ധർമ്മഗീതി
1962 – ധർമ്മഗീതി

ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ഹൗസിൽ നിന്നും പുറത്തിറക്കിയ 133 വ്യത്യസ്തഗാനങ്ങളടങ്ങിയ ,സർവ്വശക്തനായ ദൈവത്തെ സ്തുതിക്കുന്ന ദിവ്യസ്തുതികൾ ആണ് ഈ പുസ്തകത്തിന് ആധാരം.സകല വിശുദ്ധരോടുള്ള സ്തുതികളും ,ക്രിസ്തുമസ്സ് ഗാനങ്ങളും ഈ ചെറു പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ധർമ്മഗീതി
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: K.C.M. Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – സാമൂഹ്യ പാഠങ്ങൾ – സ്റ്റാൻഡേർഡ് VIII

1963 ൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പാഠങ്ങൾ – സ്റ്റാൻഡേർഡ് VIII എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - സാമൂഹ്യ പാഠങ്ങൾ - സ്റ്റാൻഡേർഡ് VIII
1963 – സാമൂഹ്യ പാഠങ്ങൾ – സ്റ്റാൻഡേർഡ് VIII

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാമൂഹ്യ പാഠങ്ങൾ – സ്റ്റാൻഡേർഡ് VIII
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 181
  • അച്ചടി: Sree Narayana Press and Publications Pvt Ltd, Quilon
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1947 – വനിതാസെക്രട്ടറി – കണ്ണങ്കര ബാലകൃഷ്ണപിള്ള

1947 – ൽ പ്രസിദ്ധീകരിച്ച, കണ്ണങ്കര ബാലകൃഷ്ണപിള്ള രചിച്ച വനിതാസെക്രട്ടറി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - വനിതാസെക്രട്ടറി - കണ്ണങ്കര ബാലകൃഷ്ണപിള്ള
1947 – വനിതാസെക്രട്ടറി – കണ്ണങ്കര ബാലകൃഷ്ണപിള്ള

കണ്ണങ്കര ബാലകൃഷ്ണപിള്ള രചിച്ച കഥാസമാഹാരമാണ് വനിതാസെക്രട്ടറി. ലളിതമായ ഭാഷയിൽ സാധാരണക്കാരുടെ ജീവിതം അവതരിപ്പിക്കുന്ന ഏഴു ചെറുകഥകളാണ് ഇതിൽ ഉള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വനിതാസെക്രട്ടറി
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: ശ്രീവിലാസ് പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1923 – 1925 – കർമ്മെലകുസുമം മാസികയുടെ 31 ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെലകുസുമം മാസികയുടെ ‌1923 മുതൽ 1925 വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ച 31 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1923 – 1925 – കർമ്മെലകുസുമം മാസികയുടെ 31 ലക്കങ്ങൾ
1923 – 1925 – കർമ്മെലകുസുമം മാസികയുടെ 31 ലക്കങ്ങൾ

മതജീവിതത്തിൽ ധ്യാനാത്മകതയും ആത്മീയവികസനവും പ്രോത്സാഹിപ്പിക്കാൻ പ്രസിദ്ധീകരിക്കപ്പെട്ട ഒരു മാസികാ പ്രസിദ്ധീകരണം ആണ് കൎമ്മെല കുസുമം മാസിക. പ്രത്യേകിച്ച് കാർമ്മലൈറ്റ് സഭയുടെ ആത്മീയ പാരമ്പര്യവും വിശുദ്ധന്മാരുടെ മാതൃകകളും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കർമ്മെലകുസുമം മാസികയുടെ 31 ലക്കങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1923 – 1925
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – നവോദയം – കെ.എം. പ്രഭാകരനുണ്ണി

1948 – ൽ പ്രസിദ്ധീകരിച്ച, കെ.എം. പ്രഭാകരനുണ്ണി രചിച്ച നവോദയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - നവോദയം - കെ.എം. പ്രഭാകരനുണ്ണി
1948 – നവോദയം – കെ.എം. പ്രഭാകരനുണ്ണി

കെ.എം. പ്രഭാകരനുണ്ണി രചിച്ച അഞ്ചു കഥകളുടെ സമാഹാരമാണിത്.   ഇരുപതാം നൂറ്റാണ്ടിൻ്റെ മദ്ധ്യകാലവും രണ്ടാം ലോകമഹായുദ്ധത്തിൻ്റെ കെടുതികളും അനുഭവിച്ച ഒരു സമൂഹത്തിൽ ഉണ്ടാക്കിയ ആത്മ സംഘർഷത്തിൻ്റെ പ്രതിഫലനമാണ് ഈ കഥകളിൽ കാണപ്പെടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നവോദയം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശിവപേരൂർ
  • താളുകളുടെ എണ്ണം:100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956- 59 – കാർമ്മെൽ മാസികയുടെ 12 ലക്കങ്ങൾ

1956- 59 മുതൽ പ്രസിദ്ധീകരിച്ച കാർമ്മെൽ മാസികയുടെ 12 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956- 59 – കാർമ്മെൽ മാസികയുടെ 12 ലക്കങ്ങൾ

1956- 59 – കാർമ്മെൽ മാസികയുടെ 12 ലക്കങ്ങൾ

മലബാർ പ്രോവിൻസിലെ നിഷ്പാദുക കർമ്മലീത്താ ഒന്നാം സഭാ സന്ന്യാസികളുടെ മേൽനോട്ടത്തിൽ ജനുവരി ഏപ്രിൽ ജൂലൈ ഒക്റ്റോബർ മാസങ്ങളുടെ മദ്ധ്യത്തിൽ പ്രസിദ്ധപ്പെടുത്തുന്ന ഒരു ത്രൈമാസികം ആണ് ഇത്.അഗാധമായ ആത്യാത്മിക ജീവിതം പ്രചരിപ്പിക്കുക പ്രേഷിത പ്രവർത്തനങ്ങൾ പുലർത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രസിദ്ധീകരിച്ച മാസികയാണ് കാർമ്മെൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കാർമ്മെൽ മാസികയുടെ 12 ലക്കങ്ങൾ
  • പ്രസിദ്ധീകരണ വർഷം:  1956-59
  • അച്ചടി:St. Joseph’s Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1949 – കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് – റാബർറ്റ് മാഗിഡോഫ്

1949 – ൽ പ്രസിദ്ധീകരിച്ച, റാബർറ്റ് മാഗിഡോഫ് രചിച്ച കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - കോപപരിതാപങ്ങളോടുകൂടി - റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് - റാബർറ്റ് മാഗിഡോഫ്
1949 – കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് – റാബർറ്റ് മാഗിഡോഫ്

അമേരിക്കൻ പത്രപ്രതിനിധിയായി പന്ത്രണ്ട് വർഷം റഷ്യയിൽ സേവനമനുഷ്ഠിച്ച റാബർറ്റ് മാഗിഡോഫിൻ്റെ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ചാരൻ ആണെന്ന് സംശയിക്കപ്പെട്ടതിൻ്റെ പേരിൽ മൂന്നുദിവസത്തെ മുന്നറിവ് മാത്രം ലഭിച്ച്‌ അദ്ദേഹത്തിന് റഷ്യ വിട്ടു പോകേണ്ടിവന്നു. ആത്മകഥാംശമുള്ള ഈ പുസ്തകത്തിൽ താൻ അനുഭവിച്ച റഷ്യൻ ജീവിതത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. റഷ്യയിലെ അന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ വിമർശനവും ജനങ്ങളുടെ ദൈനംദിന ജീവിതവും ഏറ്റവും സമഗ്രമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം കൂടിയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കോപപരിതാപങ്ങളോടുകൂടി – റഷ്യയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്
  • പ്രസിദ്ധീകരണ വർഷം: 1949
  • അച്ചടി: വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 264
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – അജ്ഞാതവരൻ – കെ.ബി. അബൂബക്കർ

1954 – ൽ പ്രസിദ്ധീകരിച്ച, കെ.ബി. അബൂബക്കർ രചിച്ച അജ്ഞാതവരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - അജ്ഞാതവരൻ - കെ.ബി. അബൂബക്കർ
1954 – അജ്ഞാതവരൻ – കെ.ബി. അബൂബക്കർ

കെ.ബി. അബൂബക്കർ രചിച്ച നോവലാണ് അജ്ഞാതവരൻ. സുബൈദ എന്ന പെൺകൂട്ടിയുടെ ജീവിത കഥയാണ് ഈ ചെറു നോവലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:അജ്ഞാതവരൻ
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: കേരളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 64
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി