1933 – ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി – ഉള്ളൂർ എസ്. പരമേശ്വരയ്യർ

1933 ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ് പരമേശ്വരയ്യർ രചിച്ച ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി എന്ന പുസ്തകത്തിൻ്റെ ഒൻപതാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1933 - ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി - ഉള്ളൂർ എസ്. പരമേശ്വരയ്യർ
1933 – ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി – ഉള്ളൂർ എസ്. പരമേശ്വരയ്യർ

മാധവ ചാക്യാരുടേതെന്ന് പറയപ്പെടുന്ന ശങ്കരവിജയത്തിൽ നിന്നു സംഗ്രഹിച്ചിട്ടുള്ള കാവ്യമാണ് ഭക്തിദീപിക. കഥാംശത്തിൽ മൂലകൃതിയിൽ നിന്നും വ്യത്യാസമൊന്നും വരുത്തിയിട്ടില്ല . സകലമനുഷ്യർക്കും സഞ്ചരിക്കാവുന്ന ഒരു പാതയാണ് ഭക്തിമാർഗം എന്ന് ഇതിൽ സൂചിപ്പിക്കുന്നു .

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഭക്തിദീപിക അഥവാ ചാത്തൻ്റെ സൽഗതി
    • രചയിതാവ്: ഉള്ളൂർ എസ്. പരമേശ്വരയ്യർ
    • പ്രസിദ്ധീകരണ വർഷം: 1933
    • അച്ചടി: ഉള്ളൂർ പബ്ലിഷേഴ്സ്, തിരുവനന്തപുരം
    • താളുകളുടെ എണ്ണം: 88
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – രഘുവംശം – ഇ.പി. ഭരതപിഷാരടി

1955 –  പ്രസിദ്ധീകരിച്ച രഘുവംശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇ. പി. ഭരതപിഷാരടിയാണ് ഈ ഗ്രന്ഥത്തിൻ്റെ രചയിതാവ് .

1955 – രഘുവംശം – ഇ.പി. ഭരതപിഷാരടി

കാളിദാസൻ രചിച്ച രഘുവംശം എന്ന സംസ്കൃത മഹാകാവ്യത്തിന് വിദ്വാൻ ഇ.പി. ഭരതപിഷാരടി തയ്യാറാക്കിയ ഗദ്യ പരിഭാഷയാണ്. സംസ്കൃത പരിജ്ഞാനം ഇല്ലാത്ത മലയാളികൾക്കു മുമ്പിൽ കാളിദാസ കൃതി പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഈ ഗ്രന്ഥ രചനയ്ക്ക് പിന്നിലുള്ളത്. രഘുവംശത്തിൻ്റെ പൂർണ്ണ ചരിത്രം ഈ കൃതിയിൽ വിവരിച്ചിരിക്കുന്നു .

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: രഘുവംശം
    • രചയിതാവ്: ഇ.പി. ഭരതപിഷാരടി
    • പ്രസിദ്ധീകരണ വർഷം: 1955
    • അച്ചടി: പ്രകാശകൌമുദി പ്രിൻ്റിങ്ങ് വർക്സ്, കോഴിക്കോട്
    • താളുകളുടെ എണ്ണം: 136
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – വേദപ്രകാശം – അന്തോണി പുതുശ്ശേരി

1930-ൽ പ്രസിദ്ധീകരിച്ച, അന്തോണി പുതുശ്ശേരി  എഴുതിയ വേദപ്രകാശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1930 - വേദപ്രകാശം - അന്തോണി പുതുശ്ശേരി
1930 – വേദപ്രകാശം – അന്തോണി പുതുശ്ശേരി

ക്രിസ്തീയ മതവിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ബൈബിളിന്റെ (വേദപുസ്തകത്തിന്റെ) ഉപദേശങ്ങളും സന്ദേശങ്ങളും സാധാരണ വായനക്കാർക്ക് വ്യക്തമായി മനസ്സിലാക്കുന്നതിനായി എഴുത്തുകാരൻ ലളിതമായ ഭാഷയും വിശദീകരണ ശൈലിയും സ്വീകരിച്ചിട്ടുണ്ട്. ബൈബിളിലെ കഥകളും സത്യങ്ങളും വിശ്വാസികൾക്ക് മനസ്സിലാക്കിക്കൊടുക്കുക, സഭാശാസ്ത്രത്തോടും ക്രൈസ്തവജീവിതത്തോടും ഉള്ള ബന്ധം വ്യക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മതപാഠശാലകളെയും കുടുംബവായനയെയും ലക്ഷ്യമാക്കി തയ്യാറാക്കിയ പഠനസഹായിയാണ് ഈ കൃതി. ലളിതമായ ഭാഷയിലും പ്രസംഗമട്ടിലുള്ള വിവരണരീതിയിലും എഴുതിയിട്ടുള്ള ഈ പുസ്തകത്തിൽ ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കാവുന്ന ആത്മീയ സന്ദേശങ്ങൾ ആണ് ഉള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വേദപ്രകാശം
  • രചന:  Antony Pudichery
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി:  St.Joseph’s l.s Press, Elthuruth
  • താളുകളുടെ എണ്ണം: 438
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – ഭാഷാനൈഷധം

1939 ൽ പ്രസിദ്ധീകരിച്ച, ഭാഷാനൈഷധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നതു പി.എസ്സ്. പുരുഷോത്തമൻ നമ്പൂതിരിയാണ് .

1939 – ഭാഷാനൈഷധം

നൈഷധീയ ചരിതം നളനും ദമയന്തിയും തമ്മിലുള്ള പ്രണയകഥയെ അടിസ്ഥാനമാക്കി മഹാകവി ശ്രീഹർഷ രചിച്ച സംസ്കൃത കാവ്യമാണ്. സംസ്കൃത സാഹിത്യത്തിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ഈ മഹാകാവ്യത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു – പൂർവ്വ, ഉത്തര, അവയിൽ ഓരോന്നിനും പതിനൊന്ന് ഖണ്ഡങ്ങളോ വിഭാഗങ്ങളോ അടങ്ങിയിരിക്കുന്നു.നൈഷധ ചരിതത്തിൻ്റെ ഭാഷ വളരെ വിപുലവും മിനുക്കിയതുമാണ്, സാധാരണയായി മണിപ്രവാളം എന്ന് വിളിക്കപ്പെടുന്ന ഭാഷാ ശൈലി. ഭാഷാ പദങ്ങളും സംസ്‌കൃത പദങ്ങളും കൂടി കലർന്ന് വേർതിരിച്ചറിയാനാവാത്ത വിധം ഭംഗിയായി മിന്നി തിളങ്ങുന്ന കവിതയാണ് മണിപ്രവാളം. മഹാകാവ്യങ്ങളിൽ വച്ച് ഗ്രന്ഥബാഹുല്യംകൊണ്ടും ആശയഗാംഭീര്യം കൊണ്ടും മഹത്തായ ഈ ശ്രീഹർഷകൃതിയുടെ മലയാളവിവർത്തനം വളരെ പ്രയാസമുള്ളതാണ്. നിഷധ രാജാവായ നളൻ്റെ കഥയാണ് ഭാഷാ നൈഷധത്തിൻ്റെ പ്രമേയം.ഈ പുസ്തകത്തിൽ ഒന്നും രണ്ടും സർഗ്ഗങ്ങളാണ് വിവർത്തനം ചെയ്തിരിക്കുന്നത് .

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:ഭാഷാനൈഷധം
    • പ്രസിദ്ധീകരണ വർഷം:1939
    • വിവർത്തനം:പി.എസ്സ്. പുരുഷോത്തമൻ നമ്പൂതിരി
    • അച്ചടി: ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
    • താളുകളുടെ എണ്ണം:82
    • സ്കാൻ ലഭ്യമായ ഇടം:കണ്ണി

1947 – അരമനയിലെ അനിരുദ്ധൻ – കെ.വി. പിള്ള

1947-ൽ പ്രസിദ്ധീകരിച്ച കെ.വി. പിള്ള രചിച്ച അരമനയിലെ അനിരുദ്ധൻ  എന്ന കവിത പുസ്തകത്തിന്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1947 - അരമനയിലെ അനിരുദ്ധൻ - കെ.വി. പിള്ള
1947 – അരമനയിലെ അനിരുദ്ധൻ – കെ.വി. പിള്ള

ഒരു ചരിത്ര–സാഹിത്യകൃതി ആണ് ഈ പുസ്തകം. കേരളത്തിലെ രാജവാഴ്ച, കൊട്ടാരജീവിതം, അധികാര–കുതന്ത്രങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ അരമനയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമായ “അനിരുദ്ധൻ” എന്ന വ്യക്തിയുടെ ജീവിതവും അനുഭവങ്ങളും ഇതിൽ ആവിഷ്കരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: അരമനയിലെ അനിരുദ്ധൻ
    • രചന: K.V. Pilla
    • പ്രസിദ്ധീകരണ വർഷം: 1947
    • അച്ചടി: Sreeramavilasam Press, Kollam
    • താളുകളുടെ എണ്ണം: 32
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – ആത്മാംശം – ചാൾസ് ബോദ് ലെയർ

1966-ൽ പ്രസിദ്ധീകരിച്ചതും ചാൾസ് ബോദ് ലെയർ  രചിച്ചതുമായ ആത്മാംശം  എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സേവ്യർ പോൾ ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

1966-ആത്മാംശം-ചാൾസ് ബോദ് ലെയർ

റിയലിസം ഗദ്യ കവിതയിൽ എങ്ങനെ  സിംബോളിക്കായി ആവിഷ്കരിക്കാമെന്ന് ചാൾസ് ബോദ് ലെയർ ഈ കൃതിയിൽ  കാണിച്ചുതരുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ആത്മാംശം
    • പ്രസിദ്ധീകരണ വർഷം: 1966
    • അച്ചടി: ഏഷ്യാ പ്രസ്സ്, പോളയത്തോട്, കൊല്ലം
    • താളുകളുടെ എണ്ണം: 62
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982 – സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം – രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ – തോമസ് വെള്ളിലാംതടം

1982ൽ പ്രസിദ്ധീകരിച്ച, തോമസ് വെള്ളിലാംതടം രചിച്ച സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം – രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1982 - സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം - രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ - തോമസ് വെള്ളിലാംതടം
1982 – സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം – രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ – തോമസ് വെള്ളിലാംതടം

സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള യഹൂദ ദാർശനിക ചിന്തകരായ സിഗ്മണ്ട് ഫ്രോയിഡ്, ഹെർബർട്ട് മാർക്യൂസ് എന്നിവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം – രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ
  • രചന:  Thomas Vellilamthadam
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 66
  • അച്ചടി: Anaswara Printers and Training Center, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1968 – കേരളത്തിലെ സെമ്മിനാരികൾ – തോമസ് പുതിയകുന്നേൽ

1968ൽ പ്രസിദ്ധീകരിച്ച, തോമസ് പുതിയകുന്നേൽ രചിച്ച കേരളത്തിലെ സെമ്മിനാരികൾ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1968 - കേരളത്തിലെ സെമ്മിനാരികൾ - തോമസ് പുതിയകുന്നേൽ
1968 – കേരളത്തിലെ സെമ്മിനാരികൾ – തോമസ് പുതിയകുന്നേൽ

കേരളത്തിലെ ക്രിസ്ത്യൻ സെമ്മിനാരികളുടെ ചരിത്രം, വളർച്ച, സാംസ്‌കാരിക-ധാർമ്മിക സംഭാവനകൾ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു ഗവേഷണാത്മകമായ പഠനമാണ് ഈ കൃതി. ആദിമദശകങ്ങളിലെ വൈദികവിദ്യാഭ്യാസം, പതിനാറാം നൂറ്റാണ്ടുമുതലുള്ള സെമ്മിനാരികളുടെ വിവരങ്ങൾ, മംഗലപ്പുഴ പദ്രുവാദോ സെമ്മിനാരി, മംഗലപ്പുഴ സെമ്മിനാരിയുടെ പൂർവ്വചരിത്രം, വരാപ്പുഴ പുത്തമ്പള്ളി – മംഗലപ്പുഴ സെമ്മിനാരി, മംഗലപ്പുഴ കുന്നിൻ്റെ ഉടമസ്ഥാവകാശം, കൊച്ചി രൂപതയും മംഗലപ്പുഴ കുന്നും, പൊന്തിഫിക്കൽ പദവി, വടവാതൂർ സെമ്മിനാരി, ധർമ്മാരാം കോളേജ്, ഇടക്കാല സെമ്മിനാരികളും വൈദികവിദ്യാർത്ഥി പഠന ഗൃഹങ്ങളും എന്നീ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

കേരള സഭാചരിത്രസംബന്ധമായി വിവിധ ഭാഷകളിൽ രചിക്കപ്പെട്ടിട്ടുള്ള പല ഗ്രന്ഥങ്ങളും, ദീപികയിലും സത്യദീപത്തിലും രചയിതാവ് പ്രസിദ്ധീകരിച്ച ചില ലേഖനങ്ങൾ എന്നിവയും അദ്ദേഹത്തിൻ്റെ ഡോക്ടറേറ്റ് തീസീസ്സായ  Syro Malabar Clergy എന്ന തീസീസ്സ് ഗ്രന്ഥവും ആധാരമാക്കിയാണ് ഈ കൃതി രചിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: കേരളത്തിലെ സെമ്മിനാരികൾ
  • രചന: Thomas Puthiyakunnel
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 104
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1914 – സ്തുതിശതകം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

1914ൽ പ്രസിദ്ധീകരിച്ച, കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച സ്തുതിശതകം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1914 - സ്തുതിശതകം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
1914 – സ്തുതിശതകം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

ശിവസ്തുതിയിൽ ആരംഭിക്കുന്ന ഈ കൃതിയിൽ പത്ത് ദേവീദേവന്മാരുടെ സ്തുതികളാണ് അടങ്ങുന്നത്. ഓരോ സ്തുതിയിലും പത്ത് ശ്ലോകങ്ങളാണ് ഉള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:സ്തുതിശതകം
    • പ്രസിദ്ധീകരണ വർഷം:1914
    • അച്ചടി: ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
    • താളുകളുടെ എണ്ണം:42
    • സ്കാൻ ലഭ്യമായ ഇടം:കണ്ണി

2022 – എൻ്റെ ഓർമ്മയിലെ നക്ഷത്രങ്ങൾ

2022-ൽ പ്രസിദ്ധീകരിച്ച, ശ്രീനി പട്ടത്താനം എഴുതിയ എൻ്റെ ഓർമ്മയിലെ നക്ഷത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കേരളത്തിലെ പ്രമുഖ സാഹിത്യ-സാംസ്കാരിക വ്യക്തികളോടുള്ള ഗ്രന്ഥകാരൻ്റെ അടുപ്പവും അവരെക്കുറിച്ചുള്ള ഓർമ്മകളുമാണ് ഈ പുസ്തകത്തിലുള്ളത്. മാധവിക്കുട്ടി, ഇ.എം.എസ്, സുകുമാർ അഴീക്കോട്, തിലകൻ, കാക്കനാടൻ, ഒ.വി. വിജയൻ, കെ.പി അപ്പൻ ഇങ്ങനെ ഒട്ടേറെ പ്രമുഖരെക്കുറിച്ച് ഇതിൽ എഴുതിയിരിക്കുന്നു

പുസ്തകം ഡിജിറ്റൈസേഷനായി നൽകിയത് ഗ്രന്ഥകാരനായ ശ്രീനി പട്ടത്താനം ആണ്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: എൻ്റെ ഓർമ്മയിലെ നക്ഷത്രങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 2022
  • താളുകളുടെ എണ്ണം: 146
  • അച്ചടി: Akshara Printers, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി