1968 – ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ – രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം – വി. ഐ ലെനിൻ

1968-ൽ പ്രസിദ്ധീകരിച്ച, ലെനിൻ എഴുതിയ ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ – രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വി. ഐ. ലെനിന്റെ ഈ കൃതിയിൽ ദേശീയപ്രശ്നത്തെ കുറിച്ചുള്ള മാര്‍ക്സിസ്റ്റ് സമീപനമാണ് വിശദീകരിക്കുന്നത്. ഒരോ രാഷ്ട്രത്തിനും സ്വയം നിർണ്ണയാവകാശമുണ്ടെന്ന നിലപാടാണ് ലെനിൻ ശക്തമായി മുന്നോട്ടുവയ്ക്കുന്നത്. ചൂഷണത്തിലുള്ള ജാതികൾക്കും വംശങ്ങൾക്കും അവരുടെ ഭാവിയെക്കുറിച്ച് സ്വയം തീരുമാനിക്കാനുള്ള അവകാശം തന്നെയാണ് സാംസ്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന് അടിസ്ഥാനമാകുന്നത് എന്നതാണ് ലെനിന്റെ വാദം.

കൊളോണിയലിസം, സാമ്രാജ്യത്വം, ദേശീയത, രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവയുടെ പശ്ചാത്തലത്തിൽ ലെനിൻ എഴുതിയ ഈ രചന ഇന്നും ഏറെ പ്രസക്തിയുള്ളതാണ്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദേശീയപ്രശ്നത്തെക്കുറിച്ചുള്ള വിമർശനക്കുറിപ്പുകൾ – രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം 
  • രചന: വി. ഐ ലെനിൻ
  • താളുകളുടെ എണ്ണം: 308
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മതതത്വബോധിനി – നാലാം പുസ്തകം

1949-ൽ പ്രസിദ്ധീകരിച്ച, മതതത്വബോധിനി – നാലാം പുസ്തകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - മതതത്വബോധിനി - നാലാം പുസ്തകം
1949 – മതതത്വബോധിനി – നാലാം പുസ്തകം

വേദപഠനത്തിലെ നാലാം ക്ലാസ്സ് കുട്ടികൾക്കായി രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. മൂന്നു ഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ ആദ്യത്തെ രണ്ടിൻ്റെയും ഉള്ളടക്കം കുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ടതായ ചില മത തത്വങ്ങളും മന:പാഠം പഠിക്കേണ്ടതായ ചില ജപങ്ങളുമാണ്. മൂന്നാം ഭാഗത്തിൽ തിരുസഭയിൽ വിവിധകാലങ്ങളിൽ നടന്നിട്ടുള്ള മഹൽസംഭവങ്ങളേയും മിശിഹാ രാജാവിനുവേണ്ടി വിശുദ്ധാത്മാക്കൾ ചെയ്തിട്ടുള്ള വീരപോരട്ടങ്ങളെയും കുറിച്ചുള്ള ചരിത്രശകലങ്ങളാണ് .

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: മതതത്വബോധിനി – നാലാം പുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 94
  • അച്ചടി: St. Joseph’s Orphanage Press, Changanacherry
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – ചെറിയ വേദോപദേശം

1958-ൽ പ്രസിദ്ധീകരിച്ച, ചെറിയ വേദോപദേശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ചെറിയ വേദോപദേശം
1958 – ചെറിയ വേദോപദേശം

വേദപഠനം തുടങ്ങുന്ന സമയം മുതൽ നാലു കൊല്ലത്തിനകം പഠിച്ചുതീർക്കേണ്ട ആദ്യപാഠ പള്ളിക്കൂടങ്ങൾക്കായി രചിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: ചെറിയ വേദോപദേശം
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 78
  • അച്ചടി: Mar Louis Memorial Press, Alwaye
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – ധീരവനിത അഥവാ ഷാം വിജയം – മൂന്നാം ഭാഗം – അബ്ദുൽഖാദർ ഖാരി

1956-ൽ പ്രസിദ്ധീകരിച്ച,അബ്ദുൽഖാദർ ഖാരി എഴുതിയ ധീരവനിത അഥവാ ഷാം വിജയം – മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - ധീരവനിത അഥവാ ഷാം വിജയം - മൂന്നാം ഭാഗം - അബ്ദുൽഖാദർ ഖാരി
1956 – ധീരവനിത അഥവാ ഷാം വിജയം – മൂന്നാം ഭാഗം – അബ്ദുൽഖാദർ ഖാരി

ധീരവനിത അഥവാ ഷാം വിജയം (മൂന്നാംഭാഗം)” എന്ന ഈ കൃതി അബ്ദുൽഖാദർ ഖാരി1956‑ൽ പരിഭാഷപ്പെടുത്തിയതാണ്. ഇതിലെ പ്രമേയം സ്ത്രീധൈര്യത്തെ ആസ്പദമാക്കുന്നതാണ് – പ്രത്യേകിച്ച് ഒരു മുസ്ലിം സ്ത്രീയുടെ ധൈര്യവും അതിജീവനവുമാണ് ഇതിലെ കേന്ദ്രവിഷയം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാ ഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്:  ധീരവനിത അഥവാ ഷാം വിജയം – മൂന്നാം ഭാഗം
  • രചന: Abdulkhader Khari
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 208
  • അച്ചടി: F.G.P Works, Kandassankadavu, Trichur 
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി