1933 - എവറസ്റ്റാരോഹണം- സർ ഫ്രാൻസിസ് യങ്ങ് ഹസ്ബൻഡ്
Item
1933 - എവറസ്റ്റാരോഹണം- സർ ഫ്രാൻസിസ് യങ്ങ് ഹസ്ബൻഡ്
1933
296
1933-Everestarohanam-Sir Francis Young Husband
1933- EPIC OF MOUNT EVEREST -Sir Francis Young Husband
എവറസ്റ്റ് പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ബ്രിട്ടീഷ് പര്യവേഷകനും ആത്മീയ എഴുത്തുകാരനുമായ സർ ഫ്രാൻസിസ് യങ്ങ് ഹസ്ബൻഡ് 1926 എഴുതി പ്രസിദ്ധീകരിച്ച ഒരു ക്ലാസിക് പർവ്വതാരോഹണ പുസ്തകമാണ് ദി എപ്പിക് ഓഫ് മൗണ്ട് എവറസ്റ്റ്. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള ആദ്യ കാല ബ്രിട്ടീഷ് പര്യവേഷണങ്ങൾ, 1924 -ൽ കൊടുമുടിയിൽ എത്താൻ ശ്രെമിക്കുന്നതിനിടെ അപ്രത്യക്ഷനായ ജോർജ് മല്ലോറിയും ആൻഡ്രൂ ഇർവിനും നടത്തിയ നാടകീയവും നിഗൂഢവുമായ ശ്രെമവും ഇതിൽ വിവരിക്കുന്നു. സാഹസികത, ചരിത്രം, മനുഷ്യൻ്റെ സഹിഷ്‌ണുത എന്നിവ സമന്വയിപ്പിച്ചു കൊണ്ട് ഉജ്ജ്വല ശൈലിയിൽ ആണ് ഇത് എഴുതിയിരിക്കുന്നത്. എവറസ്റ്റാരോഹണശ്രമം വെറും ഒരു വിനോദപരമായ പ്രസ്ഥാനമോ ബാലിശമായ സംരംഭമോ അല്ലെന്നും, ഏറ്റവും വിജ്ഞാനപ്രദവും സാഹസികോൽബുദ്ധവും ആയ ഒരു ശ്രമമാണെന്നും ബോദ്ധ്യമായ അടിസ്ഥാനത്തിലാണ് ഈ പുസ്തകം മാത്യു എം. കുഴിവേലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. 1924-നു ശേഷം വീണ്ടും എവറസ്റ്റ് പര്യടനസംഘം ഇക്കൊല്ലം പുറപ്പെടുന്നുണ്ടെന്നു കേട്ടതിനാൽ അവർക്കുകൂടി ഉപകാരപ്രദമാകുവാൻ വേണ്ടിയാണു ഈ പുസ്തകംവേഗത്തിൽ പ്രസിദ്ധീകരിച്ചത് .