1949 – തിരുസഭാവിജയം – സൈമൺ

1949 ൽ പ്രസിദ്ധീകരിച്ച, സൈമൺ രചിച്ച തിരുസഭാവിജയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1949 - തിരുസഭാവിജയം - സൈമൺ
1949 – തിരുസഭാവിജയം – സൈമൺ

ചെറുപ്പക്കാർക്കും വലിയവർക്കും ഒരുപോലെ ഉപകരിക്കുന്ന മഹാകാവ്യമാണ് തിരുസഭാവിജയം. ക്രിസ്തുസഭയുടെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രം ഇരുപതു ശതകങ്ങൾ കൊണ്ട് മണിപ്രവാള രൂപത്തിൽ ആണ് രചിതാവ് ഈ കാവ്യം രചിച്ചിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര് : തിരുസഭാവിജയം 
  • രചന : Simon
  • പ്രസിദ്ധീകരണ വർഷം : 1949
  • താളുകളുടെ എണ്ണം : 64
  • സ്കാൻ ലഭ്യമായ ഇടം : കണ്ണി

1995 – ഹരിശ്ചന്ദ്രവിജയം

1995-ൽ പ്രസിദ്ധീകരിച്ച, കഠിനംകുളം കെ. എം. കൃഷ്ണൻ വൈദ്യൻ രചിച്ച ഹരിശ്ചന്ദ്രവിജയം ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1936-ലാണ് ഹരിശ്ചന്ദ്രവിജയം രചിക്കപ്പെട്ടത്. 1977 ഏപ്രിൽ 12-നു ആദ്യ അരങ്ങേറ്റം നടന്നു. അയോധ്യയിലെ രാജാവായിരുന്ന ഹരിശ്ചന്ദ്രൻ്റെ കഥയാണ് ആട്ടക്കഥക്ക് ആധാരമായിട്ടുള്ളത്. ഗ്രന്ഥകാരൻ്റെ മകനായ ഡോ. ടി.കെ ശ്രീവൽസൻ ആണ് 1995-ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് :ഹരിശ്ചന്ദ്രവിജയം
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 90
  • അച്ചടി: S.B Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1970 – ചക്രവാതം – മരിയദാസ് . ജീ

1970 ൽ പ്രസിദ്ധീകരിച്ച, സി എം ഐ സഭ യിലെ വൈദീകനാായ മരിയദാസ് . ജീ  രചിച്ച ചക്രവാതം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1970 - ചക്രവാതം - മരിയദാസ് . ജീ
1970 – ചക്രവാതം – മരിയദാസ് . ജീ

പ്രതിരൂപാത്മകമായി ചില പ്രമേയങ്ങൾ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുവാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. സംഭാഷണ രീതിയും മനുഷ്യചേതനകളിൽ തറച്ചു കയറത്തക്കവണ്ണം അവതരിപ്പിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ചക്രവാതം
  • രചയിതാവ് : മരിയദാസ് . ജീ
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം:  82
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – വനസ്മരണകൾ

1952-ൽ പ്രസിദ്ധീകരിച്ച, എൻ. പരമേശ്വരൻ എഴുതിയ വനസ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അഞ്ചാം ഫാറത്തിലേക്കുള്ള (ഇന്നത്തെ ഒൻപതാം ക്ലാസ്) കുട്ടികൾക്ക് വേണ്ടി പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇത്. കൗമുദിയിലും നവജീവനിലും കെ. സി എന്ന പേരിൽ ലേഖനപരമ്പരയായി പ്രസിദ്ധീകരിച്ചതാണ് ഈ രചനകൾ. വനവും വന്യജീവിതവുമായി ബന്ധപ്പെട്ട എട്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വനസ്മരണകൾ
  • രചയിതാവ്: എൻ. പരമേശ്വരൻ
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം:86
  • അച്ചടി: Government of Travancore – Cochin
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

സ്മൃതിപഥത്തിലെ കുണ്ടറയും പുരുഷാന്തരങ്ങളും

പള്ളിശ്ശേരിൽ പി. കുമാരൻ എഴുതിയ സ്മൃതിപഥത്തിലെ കുണ്ടറയും പുരുഷാന്തരങ്ങളും ഒന്നും രണ്ടും ഭാഗങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 2006, 2010 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകങ്ങൾസ്മൃതിപഥത്തിലെ കുണ്ടറയും പുരുഷാന്തരങ്ങളും ഒന്നാം ഭാഗം

കൊല്ലം ജില്ലയിലെ കുണ്ടറ എന്ന സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ വസ്തുതകളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും പ്രതിപാദിക്കുകയാണ് ഈ പുസ്തകങ്ങളിൽ. കുണ്ടറയിലെ പ്രധാന സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യ ഭാഗത്ത് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാന സംഭവങ്ങൾ പുസ്തകത്തിൻ്റെ അവസാനം കൊടുത്തിരിക്കുന്നു. കുണ്ടറയിലെ പ്രധാന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും നൽകിയിരിക്കുന്നു

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് :സ്മൃതിപഥത്തിലെ കുണ്ടറയും പുരുഷാന്തരങ്ങളും – ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 2006
  • താളുകളുടെ എണ്ണം: 184
  • അച്ചടി:Crayon, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര് :സ്മൃതിപഥത്തിലെ കുണ്ടറയും പുരുഷാന്തരങ്ങളും – രണ്ടാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 2010
  • താളുകളുടെ എണ്ണം: 166
  • അച്ചടി:Kairali Offset, Kundara
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952- ശ്രീ രവീന്ദ്രനാഥ ടാഗൂർ

1952-ൽ തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ മൂന്നാം ഫാറത്തിലെ (ഇന്നത്തെ ഏഴാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച ശ്രീ രവീന്ദ്രനാഥ ടാഗൂർ   എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1952- ശ്രീ രവീന്ദ്രനാഥ ടാഗൂർ

പ്രശസ്ത ബംഗാളി കവിയും, നോവലിസ്റ്റുമായ ശ്രീ രവീന്ദ്രനാഥ ടാഗൂറിൻ്റെ ജീവിതവും സംഭാവനകളും പരിചയപ്പെടുത്തുന്ന ഒരു പാഠപുസ്തകമാണ് ഇത്.  മൂന്നാം ഫാറം വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ഈ പുസ്തകം ടാഗോറിൻ്റെ സൃഷ്ടികൾ, ചിന്തകൾ, ജീവിത സംഭവങ്ങൾ എന്നിവയെ കുറിച്ചുള്ള സമഗ്രമായ ഒരു അവലോകനം നൽകുന്നു. 1952 -1953 കാലഘട്ടത്തിൽ ടാഗോറിൻ്റെ സംഭാവനകളെ പരിചയപ്പെടുത്തുന്നതിൽ പുസ്തകം പ്രധാന പങ്കുവഹിച്ചു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ശ്രീ രവീന്ദ്രനാഥ ടാഗൂർ 
  • രചയിതാവ്:
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം:80
  • അച്ചടി: Government of Travancore – Cochin1952-1953
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – ചിന്താദർശനം

സാഹിത്യരസികൻ മുള്ളുകാട്ടിൽ കെ.ഗംഗാധരനാശാൻ എഴുതി, 1938-ൽ പ്രസിദ്ധീകരിച്ച ചിന്താദർശനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നാലു വരികൾ ചേർന്ന കാവ്യരൂപമാണിത്. എല്ലാ വരികളുടെയും സാരാർത്ഥം താഴെ വിശദീകരിച്ചു നൽകിയിട്ടുണ്ട്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ചിന്താദർശനം
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 26
  • അച്ചടി: Suvarnaprakashini Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – New Deccan Readers Book-2

1939 ൽ Osmania University, metriculation class ന്  വേണ്ടി പ്രസിദ്ധീകരിച്ച New Deccan Readers Book എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1939 - New Deccan Readers Book-2

1939 – New Deccan Readers Book-2   

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:New Deccan Readers Book-2
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 154
  • അച്ചടി: Oxford University Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1959 Adarsh Balak – Part-3

1959  ൽ വിദ്യാർത്ഥിമിത്രം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച  Adarsh Balak എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1959-adarsh-balak-part-3
1959-adarsh-balak-part-3

മെറ്റാഡാറ്റയും  ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Adarsh Balak
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 32
  • അച്ചടി:  Vidhyarthy mithram Press, Kottaym
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1991- Centre For Teacher Education Kollam Magazine

1991- ൽ, കൊല്ലം ജില്ലയിലുള്ള Centre for Teacher Education എന്ന വിദ്യാഭ്യാസസ്ഥാപനം പുറത്തിറക്കിയ കോളേജ് മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1991- Centre For Teacher Education Kollam Magazine

കോളേജ് അദ്ധ്യാപകരുടെ ചെറുലേഖനങ്ങൾ ,കുട്ടികളുടെ രചനകൾ ,അക്കാഡമിക് റിപ്പോർട്ടുകൾ ,ഭാരവാഹികൾ, മറ്റു മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളുടെ ചിത്രങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു .

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : Centre For Teacher Education Kollam Magazine
  • പ്രസിദ്ധീകരണ വർഷം: 1991
  • താളുകളുടെ എണ്ണം: 90
  • അച്ചടി: Akshaya Printers,Pallimukku, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി